വിവേകചൂഡാമണി - 26
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************
കരുണയുടെ കടലാവണം ഗുരു
ശ്ലോകം - 32
ഉക്ത സാധനസമ്പന്നഃ
തത്ത്വജിജ്ഞാസുരാത്മനഃ
ഉപസീദേത് ഗുരും പ്രാജ്ഞം
യസ്മാദ് ബന്ധ വിമോക്ഷണം
നേരത്തേ പറഞ്ഞ ഗുണങ്ങള്‍ തികഞ്ഞ സാധകന്‍ ആത്മതത്വത്തെ അറിയാനാഗ്രഹിച്ച് സദ്ഗുരുവിനെ സമീപിച്ച് സേവിക്കണം. അതിലൂടെ അയാള്‍ സംസാര ബന്ധങ്ങളില്‍ നിന്നും മുക്തനാവും.
വേദാന്ത സാധകന്‍ ചെയ്യേണ്ട അടുത്ത ഘട്ടമാണ് സദ്ഗുരുവിനെ സമാശ്രയിക്കുക എന്നത്. ബ്രഹ്മനിഷ്ഠനായ ഗുരുവിനെ ഭക്തിപൂര്‍വ്വം സേവിക്കണം എന്നാണ് ആചാര്യ സ്വാമികള്‍ ഉപദേശിക്കുന്നത്.
സാധാരണ ലോകത്തില്‍ തന്നെ പല കാര്യങ്ങള്‍ ചെയ്യുന്നതിനും അക്കാര്യത്തില്‍ അറിവുള്ളയാളുടെ അടുത്ത് നിന്ന് പഠിക്കണം. അങ്ങനെയെങ്കില്‍ വിവേകപൂര്‍വം ജീവിതം നയിക്കാന്‍ പ്രാപ്തനായ ആചാര്യന്റെ സഹായം നിശ്ചയമായും വേണ്ടിവരും.
ശ്രുതിയില്‍ നല്ല അവഗാഹം നേടിയ ഗുരുവിനെയാണ് പ്രാജ്ഞന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രജ്ഞാനത്തില്‍ അഥവാ ആത്മാനുഭൂതിയില്‍ പ്രതിഷ്ഠ നേടിയയാളാണ് പ്രാജ്ഞന്‍. ബ്രഹ്മനിഷ്ഠനണ് പ്രാജ്ഞന്‍.
ഗുരുവിനോടുള്ള സ്നേഹാദരങ്ങളാല്‍ സമര്‍പ്പണത്തോടെ ഗുരുവിനെ ശുശ്രൂഷിക്കാന്‍ ശിഷ്യന്‍ സദാ സന്നദ്ധനായിരിക്കും. ഗുരുവിന്റെ മഹിമകളും ജ്ഞാനവുമൊക്കെ ശിഷ്യനെ നന്നായി സ്വാധീനിക്കും. അപ്പോള്‍ ശിഷ്യന്റെ മനസ്സും ബുദ്ധിയും പവിത്രമായിത്തീരും. വളരെ നാളത്തെ പ്രയത്നംകൊണ്ടു മാത്രം നേടാവുന്ന അന്തഃക്കരണ ശുദ്ധി ഗുരുവിനെ സേവിക്കുന്നതിലൂടെ ശിഷ്യന് എളുപ്പത്തില്‍ ലഭിക്കും.
ഗുരുവിന്റെ കാഴ്ചപ്പാടുമായും ചിന്താഗതിയുമായും ഒന്ന് ചേര്‍ന്ന് പോകാന്‍ ശിഷ്യന് കഴിയണം. ഗുരു തന്റെ ആത്മാനുഭൂതിയില്‍ നിന്ന് നല്‍കുന്ന തത്വോപദേശങ്ങള്‍ ശിഷ്യനിലേക്ക് വേണ്ട വിധം എത്തണമെങ്കില്‍ ഈ ഒരുമ ഉണ്ടാകണം.
അപ്പോള്‍ ഗുരുവിന്റെ ആനന്ദ വാണികള്‍ ശിഷ്യനിലേക്ക് ഒഴുകിയിറങ്ങും. അപ്പോള്‍ അയാള്‍ സംസാര ബന്ധനങ്ങളില്‍ നിന്ന് മുക്തനാവും.
ശ്ലോകം 33
ശ്രോത്രിയോ/വൃജിനോ/കാമഹതോ യോ ബ്രഹ്മ വിത്തമഃ
ബ്രഹ്മണ്യുപതഃ
ശാന്തോ നിരിന്ധന ഇവാനലഃ
അഹേതുക ദയാസിന്ധുര്‍ബന്ധുരാനമതാം സതാം!
സദ്ഗുരുവിന്റെ ലക്ഷണങ്ങളെ വര്‍ണ്ണിക്കുകയാണ് ഇവിടെ. ശ്രോത്രിയന്‍ എന്നാല്‍ ശ്രുതിയെ അഥവാ ഉപനിഷത്തിനെ ഗുരമുഖത്ത് നിന്ന് പഠിച്ചയാള്‍. അവൃജിനന്‍ എന്നാല്‍ പാപമില്ലാത്തയാള്‍. കാമമില്ലാത്തയാളാണ് അകാമഹതന്‍.
ബ്രഹ്മജ്ഞാനികളില്‍ ഉത്തമനും, ബ്രഹ്മത്തില്‍ ഉപരതിയുള്ളവനും, വിറക് കത്തിയെരിഞ്ഞടങ്ങിയ അഗ്നി അഥവാ കനല്‍ പോലെ ശാന്തനും, കാരണമില്ലാ കരുണക്കടലും,ശരണം പ്രാപിക്കുന്നവര്‍ക്ക് ഉറ്റബന്ധുവുമാണ് സദ്ഗുരു.
ആത്മസാക്ഷാത്കാരം നേടുന്നതു മാത്രമല്ല ഗുരുവിന്റെ യോഗ്യതയെന്ന് ഈ വിവരണത്തിലൂടെ മനസ്സിലാക്കാം. ഗുരു ശ്രോത്രിയനാകണം. ഉപനിഷത്തുകളാകുന്ന ശ്രുതിയില്‍ പ്രാവീണ്യം നേടണം. ഉപനിഷത്തുകള്‍ വേണ്ട വിധം പഠിച്ചില്ലെങ്കില്‍ ആത്മജ്ഞാനിക്ക് പോലും തന്റെ അറിവിനെ ശിഷ്യര്‍ക്ക് പകര്‍ന്ന് നല്‍കാനാവില്ല. വാസനകള്‍ക്ക് അപ്പുറം കടന്നതിനാല്‍തന്നെ പാപമില്ലാത്തവനും, ഏറ്റവും വലിയ ആത്മസാക്ഷാത്കാരം നേടിയതിനാല്‍ മറ്റ് ആഗ്രഹങ്ങളൊന്നുമില്ലാത്തവനുമായിക്കും. സദാ ബ്രഹ്മത്തില്‍ മുഴുകിയിരിക്കുന്നതിനാല്‍ ബ്രഹ്മജ്ഞാനികളില്‍ ഉത്തമനുമായിരിക്കും.
ആത്മസംയമനവും ഹൃദയനൈര്‍മല്യവും പൂര്‍ണമായി ഉള്ളയാളാണ് ഗുരു. കത്തിയെരിഞ്ഞടങ്ങുന്ന അഗ്‌നി പോലെ ശാന്തനായിരിക്കും.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെതന്നെ കരുണ ചൊരിയുകയെന്നത് ഗുരുവിന്റെ സവിശേഷതയാണ്. മറ്റുള്ളവരുടെ ദുഃഖം നീക്കലാണ് ഗുരുവിന്റെ ഉദ്ദേശ്യം. അപ്പോള്‍ ആത്മജ്ഞാനം നേടാന്‍ എത്തുന്ന സാധകരുടെ നേര്‍ക്ക് എന്തൊരു കരുണയാകും! തന്നെ ആശ്രയിക്കുന്നവര്‍ക്ക് സദ്ഗുരു കരുണയുടെ കടല്‍ തന്നെയാകും.

No comments:
Post a Comment