"ഗുരു"
തന്ത്ര ശാസ്ത്രം ഗുരു എന്ന അടിസ്ഥാന തത്വം വളരെ വലിയ മാനങ്ങൾ കല്പിച്ചിട്ടുണ്ട്. "സകല ദേവതാ രൂപിണം" അർത്ഥം...
എല്ലാ ദേവതമാരുടെ പൂർണ്ണ രൂപം അത്രേ ദീക്ഷ തരുന്ന ഗുരു.
താന്ത്രിക ഗുരുവിനെ ശിലാ ബുദ്ധിയോട് കൂടി കാണുന്നവൻ അന്ധകാരത്തിൽ പതിക്കും എന്ന് ശാസ്ത്ര വചനം.
ഇവിടെ ഗുരു എന്ന വാക്കുകൊണ്ട് അർത്ഥം കൽപ്പിച്ചത് ഗുരുവിന്റെ ശരീരത്തെ അല്ല. ഗുണത്തെയും അല്ല തന്റെ തപശ്ശക്തിയിൽ ആർജ്ജിച്ച ശിവ ഭാവത്തെ ആകുന്നു. ആ ജ്ഞാനം ആകുന്നു ശിവത്വം ആ ജ്ഞാനം ആകുന്നു ഗുരുത്വം. ഇവിടെ ഗുരുവിൽ നിക്ഷിപ്തമാകുന്ന ഈ അവസ്ഥയ്ക്കാകുന്നു ശിഷ്യൻ ഗുരു ഭാവം കല്പിക്കേണ്ടത്. എന്നാൽ ആ ഗുരുവിൽ ഉള്ള ശിവ ഭാവം സൂക്ഷിക്കുന്ന ആവരണം ആകുന്നു ശരീരം എന്നാൽ ശിഷ്യന് ഗുരുവിന്റെ ആത്മാവ് പോലെ തന്നെ ശരീരവും. എപ്രകാരം ആണോ വിഗ്രഹത്തിൽ നിക്ഷിപ്തമായ ചൈതന്യത്തെയും വിഗ്രഹത്തെയും ഒരുപോലെ ദർശിക്കുന്നത് അപ്രകാരം ഗുരുവിന്റെ ശിവബോധത്തെയും ഗുരുവിന്റെ ശരീരത്തെയും ഒരു പോലെ കാണണം എന്ന് സാരം....
ന ഗുരുരധികം ജപ ന ഗുരോരധികം തപ

No comments:
Post a Comment