Wednesday, January 22, 2020

പതി, പശു, പാശം

ആണവമലം, കര്‍മ്മമലം, കായികമലം എന്നീ മൂന്നുമലങ്ങള്‍ നിറഞ്ഞ മനുഷ്യജീവന്‍ (പശു) അവന്റെ ഹൃദയത്തില്‍ വസിക്കുന്ന ശിവനെ (പതി) അറിയുന്നില്ല. മാനസിക ഭാവങ്ങളായ മൂന്നു മലങ്ങള്‍ (പാശം) പൂര്‍ണ്ണമായും നശിച്ചു കഴിയുമ്പോള്‍ പശുപതിയെ തിരിച്ചറിയുകയും അതില്‍ ലയിക്കുകയും ചെയ്യും.
ശൈവ ആഗമ ശാസ്ത്രങ്ങള്‍ ആ ഗ മ = പതി+പശു+പാശം പഞ്ചമുഖങ്ങളായ ..സദ്യോജാത,,,വാമദേവ,അഘോര,,,തത്പുരുഷ,,ഈശാന എന്നീ ഭഗവത് മുഖങ്ങളില്‍ നിന്നാണു ഈ ആഗമങ്ങളൂടേ ഉത്ഭവം ... വേദങ്ങള്‍ ആണു ഈ സിദ്ധാന്തത്തിന്റെ മൂലബിന്ദു.. ശൈവ ആഗമങ്ങള്‍.
പതിപശുപാശം എന്നീ സ്ഥിരഭാവങ്ങളെ പരാമര്‍ശിക്കുന്ന ശൈവസിദ്ധാന്തങ്ങള്‍ ഇദ്ദേഹത്തിന്റെ ഗാനങ്ങളില്‍ വികസ്വരമായി. ഈശ്വരസ്തുതിപരമായി അപ്പര്‍ രചിച്ച 3,066 പദ്യങ്ങള്‍ 4, 5, 6 എന്നീ 'തിരുമുറകളായി' സമാഹരിക്കപ്പെട്ടിട്ടുണ്ട്.

No comments: