സത്യം വിധാതും നിജഭൃത്യഭാഷിതം
വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മനഃ
അദൃശ്യതാത്യദ്ഭുതരൂപമുദ്വഹന്‍
സ്തംഭേ സഭായാം ന മൃഗം ന മാനുഷം.
സ സത്ത്വമേനം പരിതോഽപി പശ്യന്‍
സ്തംഭസ്യ മധ്യാദനു നിര്‍ജിഹാനം
നായം മൃഗോ നാപി നരോ വിചിത്രമഹോ
കിമേതന്നൃമൃഗേന്ദ്രരൂപം
മീമാംസമാനസ്യ സമുത്ഥിതോഽഗ്രതോ
നൃസിംഹരൂപസ്തദലം ഭയാനകം
പ്രതപ്തചാമീകരചണ്ഡലോചനം
സ്ഫുരത്സടാകേസരജൃംഭിതാനനം
കരാലദംഷ്ട്രം കരവാലചഞ്ചല-
ക്ഷുരാന്തജിഹ്വം ഭ്രുകുടീമുഖോല്‍ബണം
സ്തബ്ധോര്‍ധ്വകര്‍ണം ഗിരികന്ദരാദ്ഭുത-
വ്യാത്താസ്യനാസം ഹനുഭേദഭീഷണം
ദിവിസ്പൃശത്കായമദീര്‍ഘപീവര-
ഗ്രീവോരുവക്ഷഃസ്ഥലമല്‍പമധ്യമം
ചന്ദ്രാംശുഗൌരൈശ്ഛുരിതം തനൂരുഹൈ-
ര്‍വിഷ്വഗ്ഭുജാനീകശതം നഖായുധം
അർത്ഥം:
തന്റെ ഭൃത്യന്റ വാക്ക് സത്യമാക്കിത്തീർക്കുന്നതിനും സർവ്വഭൂതങ്ങളിലും തന്റെ വ്യാപ്തി സ്പഷ്ടമാക്കുന്നതിനും മനുഷ്യനുമല്ല, മൃഗവുമല്ല എന്ന മട്ടിലുള്ള അത്യത്ഭുതകരമായ രൂപത്തോടെ ആ ഭഗവാൻ സഭയിൽ പ്രത്യക്ഷനായി.
അവനാവട്ടെ, ( ഹിരണ്യകശിപുവാകട്ടെ,) ആ - ഇ ടി വെട്ടുന്ന -ശബ്ദം - എവിടെ നിന്ന് വന്നു എന്നിങ്ങനെ ശങ്കിച്ചു കൊണ്ട് ചുറ്റിലേക്കും നോക്കിക്കൊണ്ട്, ആ തൂണിന്റെ മദ്ധ്യത്തിൽ നിന്നും പുറത്തു വരുന്ന അത്യത്ഭുതമായ രൂപം കണ്ട്, ഇത് മൃഗവുമല്ല, മനുഷ്യനുമല്ല, എന്നിങ്ങനെ ആശ്ചര്യപ്പെട്ടു.
തീയിലിട്ടതി പഴുപ്പിച്ച സ്വർണ്ണം പോലുള്ള നിറമുള്ളതും, അത്യുഗ്രങ്ങളായ കണ്ണുകളുള്ളതും, തിളങ്ങുന്ന ജടകളും രോമങ്ങളോടുകൂടിയതും ചേർന്ന ആ രൂപം കണ്ട് ചിന്താകുലനായ അവന്റെ മുമ്പിൽ ഭഗവാൻ വന്നു.
ഭയങ്കര ദംഷ്ടകളോട് കൂടിയതും, വാളുപോലെ ചഞ്ചലവും, തീഷ്ണവുമായ നവോടുകൂടിയതും, വളഞ്ഞ പുരികങ്ങളുള്ള മുഖത്താൽ ഭീകരവും, മുകളിലേയ്ക്ക് ഉയർത്തിയ ഉയർന്ന ചെവികളോടുകൂടിയതും, പർവ്വത ഗുഹ പോലത്തെ പിളർന്ന വായയോടും നാസിക യോടും കൂടിയതായിരുന്നു ആ രൂപം
ആകാശമാകെ വ്യാപിച്ച ശരീരത്തോടു കൂടിയതും, ചെറുതും തടിച്ചതുമായ കഴുത്തോടു കൂടിയതും, വിശാലമായ മാറിടവും, കൃശമായ വയറോടുകൂടിയതും, നിലാവു പോലെ വെളുത്ത രോമങ്ങളുള്ളതും, സർവ്വത്ര വ്യാപിച്ച കൈകളിൽ നഖങ്ങളായ ആയുധങ്ങൾ ഉള്ളതുമായ ആ (ന രസിംഹ) രൂപം ചാടി വീണു.
Satheesan Namboodiri

No comments:
Post a Comment