മനോഹരമായി സംസാരിക്കാൻ കഴിഞ്ഞാൽ അത് ഈശ്വരാനുഗ്രഹമാണ്.
എന്നാൽ ആ നല്ല കഴിവിനെ മറ്റൊരാളുടെ ജീവിതത്തെ നല്ലതാക്കുവാൻ വേണം ഉപയോഗിക്കേണ്ടത്.
തൻെറ സ്വാർത്ഥലാഭത്തിനായ് തേനൂറും വാക്കുകളിലൂടെ ഒരാളുടെ വിശ്വസത്തെ ആത്മാർത്ഥതയെ ദൗർബ്ബല്യത്തെ ചൂഷണം ചെയ്യുമ്പോൾ ഓർക്കുക,അത് മറ്റൊരാളുടെ ജീവിതത്തെ,മനസമാധാനത്തെയാണ് തകർക്കുന്നതെന്ന്.
തന്നെക്കാൾ കഴിവു കുറഞ്ഞവരുടെ മുമ്പിൽ ജയിക്കുന്നത് ധീരത്വമല്ല,ലോകതോൽവിയാണ് ...
ആദ്യം നാം പറയുന്ന വാക്കുകൾ സത്യമാകട്ടെ.
അതിനുശേഷമാകാം മറ്റുള്ളവരുടെ സത്യത്തെ അന്വേഷിക്കൽ.
നമുക്ക് ഇഷ്ടമുള്ളവർ പറയുന്നത് സത്യവും ഇഷ്ടമില്ലാത്തവർ പറയുന്നത് അസത്യവുമെന്ന ചിന്തയും ശരിയല്ല.
ഒരാളെ സ്നേഹാഭിനയം നടത്തി വശത്താക്കി ഉപേക്ഷിക്കുമ്പോൾ ഒാർക്കുക ഒരാൾക്ക് മാത്രമല്ല അത് വേദന നല്കുന്നത്,ഒരു കുടുംബത്തിനാണ് അവരുൾപ്പെടുന്ന ഒരു സമൂഹത്തിനാണ്.
ഒരാളുടെ സ്വസ്ഥത കളഞ്ഞ് എന്തു നേടിയാൽ എന്തു പ്രയോജനം.
വാക്കുകൾ ജീവിതം കൊടുക്കാനുള്ളതാകട്ടെ,മറ്റൊരാൾക്ക് ആശ്വാസമേകുന്നതാകട്ടെ..
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

No comments:
Post a Comment