ദേവി തത്ത്വം- 64
ഒരാൾ ദീക്ഷയെടുത്തു എന്ന് കരുതി പ്രാരാബ്ധങ്ങളെ ഉപേക്ഷിക്കുന്നില്ല. പക്ഷേ ഉള്ളിൽ അയാൾ തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു ഇതിലൊന്നും കാര്യമില്ലെന്ന്. ഇതൊന്നുമല്ല ലക്ഷ്യം. വാസ്തവത്തിൽ രക്ഷപ്പെടണമെങ്കിൽ ജന്മം, ജരാ , വ്യാധി, മൃത്യു ഇത്യാദി ദുഃഖങ്ങളൊന്നും സ്പർശിക്കാത്തതും , ആത്യന്തികമായി ശാന്തിയുടെ ധാമമായിട്ടുള്ളതും, എനിക്ക് നിർവൃതി തരുന്നതും ആനന്ദം തരുന്നതുമായ സത്യത്തിനെ ഞാൻ കണ്ടെത്തണം എന്ന് തീരുമാനിച്ച് എനിക്ക് ഞാൻ തന്നെ ഹിതം ചെയ്യണം. അതനുസരിച്ച് എന്റെ ജീവനെ പരിപാകപ്പെടുത്തി എടുക്കണം. ബാഹ്യ ജീവിതത്തിനേയും ആന്തരിക ജീവിതത്തിനേയും balance ആക്കി ഇനിയുള്ള കാലം ശാന്തിയോട് കൂടെ കഴിയണം. ഒരു വിധത്തിലും ശാന്തി ഭജ്ഞിക്കപ്പെടാതിരിക്കണം എന്നുള്ള ഹിത ചിന്ത അയാളുടെ ഉള്ളിൽ സംജാതമായി കഴിയുമ്പോൾ അയാൾ അയാൾക്ക് തന്നെ നന്മ ചെയ്യുന്ന ആത്മനഃ ആത്മേവ ബന്ധുഃ എന്ന് ഭഗവാൻ ഗീതയിൽ പറയുന്ന പോലെ തനിക്ക് താൻ തന്നെ ബന്ധുവായി തീരുന്നു.
തനിക്ക് താൻ തന്നെ ബന്ധുവായി തീരാൻ ഒന്നും വലിച്ചെറിഞ്ഞ് എങ്ങും പോകേണ്ടതില്ല. ശരീര ധർമ്മങ്ങളൊക്കെ നടക്കട്ടെ. ജീവിക്കാൻ പണവും അത്യാവശ്യമാണ്. എന്നാൽ അതിലൊന്നും കാര്യമില്ല അതൊക്കെ വണ്ടിയിൽ പെട്രോൾ ഒഴിക്കുന്നത് പോലെയാണ്. വണ്ടി ഓടിച്ച് പോകാൻ ഒരു ലക്ഷ്യ സ്ഥാനമുണ്ട്. ആ ലക്ഷ്യം അറിഞ്ഞ് കഴിയുമ്പോഴാണ് ഇയാളിൽ മഹാവ്രതം സംജാതമാകുന്നത്.
മഹാവ്രതമെന്ന് എന്തു കൊണ്ടതിന് പറയുന്നു? entrance പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടിയുടെ വ്രതം ആ പരീക്ഷ കഴിഞ്ഞാൽ കഴിഞ്ഞു. ഒരു പ്രോജക്റ്റ് ചെയ്യുന്ന ആളുടെ വ്രതം ആ പ്രോജക്റ്റ് കഴിഞ്ഞാൽ കഴിഞ്ഞു. ജോലിയിൽ ഞാൻ എപ്പോഴും ഉന്നത സ്ഥാനത്തിരിക്കണം എന്നാഗ്രഹിക്കുന്ന ആളും retirement കഴിഞ്ഞാൽ ഇനി എന്ത് ചെയ്യുമെന്നായി. മക്കളെ നന്നായി പഠിപ്പിക്കണം, ശരി പഠിപ്പിച്ചു.എന്നിട്ടോ? അവർക്കൊക്കെ ജോലിയായി അവരെങ്ങോട്ടോ പോയി, കുടുംബമായി എന്നിട്ടോ? ഇതൊക്കെ കുറച്ച് നേരത്തേയ്ക്കേ ഉള്ളു. നമുക്ക് ഹിതം ചെയ്യാൻ വേണ്ടി പ്രകൃതി നമുക്ക് നല്കിയിരിക്കുന്ന ഊർജ്ജം ഇതിനൊക്കെ വേണ്ടി ചിലവാക്കി കഴിയുമ്പോൾ പിന്നെ ഒന്നും ബാക്കിയില്ല. അറിവുള്ളവൻ അഥവാ മഹാവ്രതൻ ആദ്യം തന്നെ തന്റെ ഊർജ്ജം മുഴുവൻ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കും. ഈ ഊർജ്ജം വ്യയമായി പോകുന്നതിന് മുമ്പ് കാര്യം സാധിക്കണം എന്നയാൾ തീരുമാനിക്കുന്നു. ഈ ലക്ഷ്യം കണ്ടതിന് ശേഷം ലൗകിക പ്രാരാബ്ധങ്ങൾ നിറവേറ്റാം. പത്മ പത്രമിവാംഭസ വെള്ളത്തിലിരിക്കുന്ന താമര ദളം പോലെ ലോകത്തിലിരുന്ന് ഇതൊക്കെ ചെയ്യാം. കൃഷ്ണൻ കാണിക്കാത്ത എന്ത് ലീലയാണ് നമ്മൾ കാണിക്കാൻ പോകുന്നത്. എന്തൊക്കെ പ്രാരാബ്ധങ്ങളുണ്ടോ അതൊക്കെ ചെയ്യാം. പക്ഷേ ആദ്യം ഈ സത്യത്തെ കണ്ടെത്തണമെന്നുള്ള മഹാവ്രതം ഉള്ളിൽ സ്വീകരിക്കണം. അത് കഴിഞ്ഞോ അഭ്യസ്യസേസു നിയതേന്ത്രിത തത്ത്വ സാരേഹി.
ഈ മഹാവ്രതം ഉള്ളിൽ സംജാതമാകുന്നത് ദേവിയുടെ ഇച്ഛാ ശക്തി അയാളെ അനുഗ്രഹിക്കുമ്പോഴാണ്. ആഗ്രഹങ്ങളാണല്ലോ നമ്മുടെ ജീവിതത്തിനെ നിയന്ത്രിക്കുന്നത്. Desire becomes ambition , possessiveness, greed. ആഗ്രഹമാണല്ലോ പിന്നീട് കോപമായി മാറുന്നത്. Frustrated desire becomes anger. ആ ആഗ്രഹം തന്നെ സ്വയം ഹിതം ചെയ്യണമെന്നായാലോ. ഹിതം ചെയ്യണം പ്രിയം ചെയ്യരുത്. പ്രിയം ചെയ്യുമ്പോഴാണല്ലോ നമ്മുടെയൊക്കെ ജീവിതം താറുമാറാകുന്നത്. ഒരു വീട്ടിൽ അസുഖം ബാധിച്ച് കിടക്കുന്നു യജമാനൻ. ഡോക്ടർ സർജറി ചെയ്യണമെന്ന് പറഞ്ഞു. എത്ര രൂപ ചിലവാകും എന്ന് രോഗി. അമ്പതിനായിരം രൂപ ആകുമെന്ന് ഡോക്ടർ. ഈ അവസ്ഥയിൽ അയ്യോ എനിക്ക് ആ പണം കൊണ്ട് വീടിന് പെയിന്റടിക്കണം അതിനാൽ സർജറി ചെയ്യാൻ സാധിക്കില്ല എന്ന് യജമാനൻ പറയുമോ. ഒരിക്കലും ഇല്ല. അതു പോലെ ഗൃഹമാകുന്ന ശരീരത്തിന്റെ മോടിക്കായി നാം പലതും ചെയ്യുന്നു എന്നാൽ ഉള്ളിലിരിക്കുന്ന ആ സ്വാമിക്ക് ഒന്നും നല്കുന്നില്ല. അയാൾ വിഷമത്തിലാണ്. അയാൾക്ക് വേണ്ടത് ചെല്ലണം അപ്പോഴാണ് ഹിതം ഉണ്ടാകുന്നത്. ആന്തരികമായ ശാന്തി ഉണ്ടാവുക.
ഇന്നത്തെ വിദ്യാഭ്യാസം നോക്കു അതിൽ വേണ്ടതൊന്നുമില്ല. മൂന്ന് വയസായ കുട്ടി മുതൽ കംപ്യൂട്ടറിന് മുന്നിലാണ് ഇരുപ്പ്. ഈ വിദ്യാഭ്യാസ രീതി മാറണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് ഒരു കാര്യവുമില്ല. സർക്കാരിന് അങ്ങനെ വിവരം വെയ്ക്കില്ല. കാരണം ഇപ്പോൾ വിവരമുള്ളവരൊന്നും രാഷ്ട്രീയത്തിൽ വരാറില്ല. ധാർമ്മിക ബോധമുള്ളവർ അതിലേയ്ക്ക് വരാത്തതിനാൽ രാക്ഷസൻമാരേയും അസുരൻമാരേയും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിന്റെ സംസ്കാരം അവർ കാണിക്കുന്നുമുണ്ട്. അവരും ഈശ്വരന്റെ കയ്യിൽ ഒരു ശക്തിയാണ്. അവരിനിയും ജനങ്ങൾക്ക് എതിരായി കൊണ്ടിരിക്കും. പക്ഷേ അങ്ങനെയുള്ള അവസരങ്ങളിലാണ് നമ്മളും ഉണരുക. നമ്മുടെ ഭക്തിയും ജ്ഞാനവുമൊക്കെ ഉണരും. ആരെങ്കിലും രാമനില്ല ശിവനില്ല അമ്പലം പൊളിക്കണം എന്നൊക്കെ പറയുമ്പോഴാണ് നാം അതിനെ കുറിച്ചൊക്കെ ചിന്തിക്കുകയുള്ളു. അല്ലെങ്കിൽ വെറുതെ ക്ഷേത്രത്തിന് മുന്നിൽ പോയി കോടാലി നമസ്കാരം ചെയ്ത് തിരികെ വരികയേയുള്ളു. ചന്ദ്രശേഖര ഭാരതി സ്വാമികൾ പറയും മുസ്ലിം അധിനിവേശ കാലത്താണ് ഏറ്റവും അധികം മഹാത്മാക്കൾ ഭാരതത്തിലുണ്ടായത്. കാരണം അവർ ഉപദ്രവിക്കുന്തോറും ഇവിടെ ഭക്തിയും ജ്ഞാനവും ഒക്കെ വളർന്ന് വന്നു. ഒരുപാട് സന്യാസി മഹാത്മാക്കൾ വന്നു. നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. വിവേകാനന്ദ സ്വാമികൾ പറയും നിങ്ങളുടെ മുപ്പത്തി മുക്കോടി ദേവതകളെ നിങ്ങൾ ആരാധിച്ചാലും പാശ്ചാത്യ ദേശത്ത് നിന്ന് സായിപ്പ് കൊണ്ട് വന്ന പുതിയ ദേവതകളെ നിങ്ങൾ ആരാധിച്ചാലും നിങ്ങളുടെ ഉള്ളിലുള്ള അന്തർയാമി പ്രസാദിക്കാതെ നിങ്ങൾക്ക് ശാന്തിയുണ്ടാകില്ല. നാടും നഗരവും നൽ തിരു കോവിലും തേടി തിരിന്ത് ശിവ പെരുമാളെന്റ്റ് പാടുവിൻ പാടി പണിവിൻ പണിന്ത പിൻ കൂടിയ നെഞ്ചത്തയ് കോവിലായി കൊൾവനെ എന്ന് തിരുമൂലർ എന്ന സിദ്ധർ പാടി. ഉള്ള നാടും നഗരവും ഒക്കെ ചുറ്റിയിട്ട് ഉള്ള അമ്പലങ്ങളിലൊക്കെ പോയി ഭഗവാനെ ആരാധിക്കു അവസാനം ആ ഭഗവാൻ അന്തർയാമിയായിട്ട് പ്രകാശിക്കുമ്പോഴേ നിങ്ങൾക്ക് ശാന്തിയുണ്ടാവുകയുള്ളു. അങ്ങനെ ഭഗവാനെ അന്തർയാമിയായി സാക്ഷാത്കരിക്കണമെങ്കിൽ എനിക്ക് ഞാൻ ഹിതം ചെയ്യണമെന്ന ഒരു സങ്കൽപ്പമെടുത്ത് കഴിഞ്ഞ് ആ ഹിതം ചെയ്യാൻ പുറപ്പെടുമ്പോഴാണ് മഹാവ്രതം എന്ന് പറയുന്നത്. ആ മഹാവ്രതം എടുത്ത് കഴിഞ്ഞാൽ നമ്മൾ ചോദിക്കും ഇനി ഞാൻ എന്ത് ചെയ്യണമെന്ന്. ഈ ഒരു ഘട്ടത്തിലെത്താതെ ഒരു ധ്യാനവും അദ്ധ്യാത്മ കോഴ്സും നിങ്ങൾക്ക് ഗുണം ചെയ്യില്ല.
Nochurji🙏🙏
Malini dipu

No comments:
Post a Comment