കേരളീയ വാദ്യോപകരണം. നൃത്തത്തിന്റേതെന്നപോലെ വാദ്യത്തിന്റെയും ആദ്യഗുരു, നടരാജനായ ശിവൻ തന്നെയാണ് എന്നു പുരാണങ്ങൾ പറയുന്നു. പരമേശ്വരന്റെ പ്രദോഷനൃത്തസമത്ത് ഉടുക്കിൽ മുഴക്കിയ നാടകങ്ങളാണ് സംസ്കൃതഭാഷയുടെ വ്യാകരണത്തിൽ ജീവനാഡിയായ ആക്ഷരപ്രപഞ്ചത്തിന്റെ മൂലധ്യനികളായി ഉദയം ചെയ്തതെന്നു പറയാറുണ്ട് . അങ്ങനെ ഉടുക്കിന് അലൗകികമായ ഒരു പരിവേഷമുണ്ട്. അയ്യപ്പൻപാട്ടിന്റെ പക്കമേളയാണ് ഉടുക്ക് കേരളത്തിൽ പ്രയോഗിക്കുന്നത്. തമിഴ് മാരിയമ്മൻവിളക്കിനും ഇതുപയോഗിക്കുന്നു. അയ്യപ്പൻപാട്ട് ഒരുതരം സംഘഗാനമാണ്. ശ്രുതിയായും മേളമായും ഉടുക്കു പ്രയോജനപ്പെടുത്തുന്നു. ഇടയ്ക്കയുടെ ശബ്ദത്തേക്കാൾ അല്പംകൂടി സ്നിഗ്ധമധുരമാണ് ധ്വനി. സംഘഗാനത്തിൽ എല്ലാ ഗായകരും ഉടുക്കെടുത്തു കൊട്ടുന്നു. അങ്ങനെ അതൊരു വൃന്ദവാദ്യമാണ്. കുഴി താളമാണ് താളത്തിന്.
ഇടത്തേ കൈകൊണ്ട് ഒരുവശം മാറിന്നഭിമുഖമായി താങ്ങിപ്പിടിക്കുന്നു. കൊടുക്കുചരട് ഇടാതെ കൈവിരലുകൊണ്ടു പുറവ അമർത്തുകയും മുൻവട്ടത്തിൽ ഒപ്പം കൊട്ടുകയും ചെയ്യുമ്പോൾ പിൻവട്ടത്തിനു പുറത്തുള്ള ഇരട്ടക്കമ്പിനാരിൽ കമ്പനം സംഭവിക്കുകയും അങ്ങനെ ഋഷഭസ്വരം സ്ഫുരിതമാകുകയും ചെയ്യുന്നു. ഗാനത്തിനൊത്തു ദ്രുത കാലത്തിലും പതികാലത്തിലും വിവിധ താളത്തിൽ വൃന്ദവാദ്യമായി പ്രയോഗിക്കുന്നു.
GyanApp

No comments:
Post a Comment