🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
*ശ്രീമദ് ദേവീഭാഗവതം*
*നിത്യപാരായണം*
*ദിവസം 90*
*4. 23. ശ്രീകൃഷ്ണാവതാരം*
*ഹതോഷു ഷട്സു പുത്രേഷു ദേവക്യാ ഔഗ്രസേനിനാ*
*സപ്തമേ പതിതേ ഗര്‍ഭേ വചനാന്നാരദസ്യ ച*
*അഷ്ടമസ്യ ച ഗര്‍ഭസ്യ രക്ഷണാര്‍ത്ഥമതന്ദ്രിത:*
*പ്രയത്നമകരോദ്രാജാ മരണം സ്വം വിചിന്തയന്‍*
വ്യാസന്‍ പറഞ്ഞു: ദേവകിയുടെ പുത്രന്മാരെ ആറുപേരെയും കംസന്‍ വധിച്ചു. എഴാമത്തെ ഗര്‍ഭം അലസിപ്പോവുകയും ചെയ്തു. ഇനിയുണ്ടാവുന്ന കുട്ടി തന്റെ കാലനാവുമല്ലോ എന്നോര്‍ത്ത് കംസന്‍ വ്യാകുലചിത്തനായി. എട്ടാമത്തെ ഗര്‍ഭം ഏതുവിധേനെയും ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം തീര്‍ച്ചയാക്കി. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഹരിയുടെ അംശം വസുദേവരിലൂടെ ദേവകിയില്‍ പ്രവേശിച്ചു. അതേസമയം യോഗമായ യശോദാ ഗര്‍ഭത്തിലും ഉണ്ടായി.
ഗോകുലത്തിലാണ് രോഹിണിയുടെ പുത്രനായി ബലരാമന്‍ പിറന്നത്. കംസനെ ഭയന്ന് രോഹിണി അവിടെയാണല്ലോ കഴിഞ്ഞിരുന്നത്. കംസന്‍ ദേവകിയെ കാരാഗ്രഹത്തില്‍ അടച്ചപ്പോള്‍ ഭാര്യയോടുള്ള പ്രിയം നിമിത്തം വസുദേവരും അവിടെത്തന്നെ കഴിഞ്ഞു. ദേവകാര്യാര്‍ത്ഥം ഭഗവാന്‍ ശ്രീഹരി ദേവകിയില്‍ വളര്‍ന്നു പൂര്‍ണ്ണാവതാരത്തിനു തയ്യാറായി.
കാവല്‍ക്കാരോട് ദേവകിയെ പ്രത്യേകം നിരീക്ഷിക്കണമെന്നു കംസന്‍ ഏര്‍പ്പാടുചെയ്തിരുന്നു. ‘എട്ടാമന്‍ കാലരൂപനാണ്. അവനെ കൊന്നാലേ എനിക്ക് സുഖമായി ഉറങ്ങാനാവൂ. നിങ്ങള്‍ ഉറങ്ങാതെ അവള്‍ക്ക് കാവല്‍ നില്‍ക്കണം. അവള്‍ പ്രസവിച്ചാല്‍ ഉടന്‍ എന്നെ അറിയിക്കുകയും വേണം.’ എന്നദ്ദേഹം കാവല്‍ക്കാരോട് പറഞ്ഞിരുന്നു.
ദേവകി പ്രസവിച്ചത് അര്‍ദ്ധരാത്രി സമയത്താണ്. അപ്പോള്‍ തന്റെയടുത്ത് നന്ദപത്നി പറഞ്ഞിട്ടുള്ള കാര്യം അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു. ‘പ്രസവം കഴിഞ്ഞാല്‍ ഉടനെ കുഞ്ഞിനെ എന്റെ വീട്ടിലേയ്ക്ക് അയച്ചോളൂ. ഞാനവനെ പോന്നു പോലെ നോക്കിക്കൊള്ളാം. പകരം ഞാന്‍ പ്രസവിക്കുന്ന കുഞ്ഞിനെ കൊണ്ട് പൊയ്ക്കൊള്ളുക’ എന്നാ അമ്മ ദേവകിക്ക് വാക്ക് കൊടുത്തിരുന്നു.
'അങ്ങ് കുറച്ചങ്ങു മാറി നില്‍ക്കൂ.’ എന്ന് പറഞ്ഞു ദേവകി ഒരു തൂണിനു പിറകിലേയ്ക്ക് പോയി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തില്‍ രോഹിണി നക്ഷത്രത്തില്‍ ദേവകി ഭഗവാനെ പ്രസവിച്ചു. ആ പുണ്യരൂപം കണ്ട് ദേവകിയിലെ അമ്മ ഹര്‍ഷപുളകിതയായി. ‘ഈ കുഞ്ഞിനേയും ആ കാലന്‍ കൊന്നുകളയാന്‍ നോക്കുമല്ലോ!’ എന്ന് വസുദേവര്‍ വിലപിച്ചു. അദ്ദേഹം ചിന്താകുലനായി. ‘ഭയങ്കരന്മാരായ കാവല്‍ക്കാര്‍ ചുറ്റും നില്‍ക്കുന്നു, നാമിനി എന്ത് ചെയ്യും? എങ്ങിനെയാണ് നാം കുട്ടികളെ വെച്ച് മാറുക?' എന്ന് വസുദേവര്‍ ചിന്തിക്കവേ, ആകാശത്ത് നിന്നും ഒരശരീരിയുണ്ടായി. ‘ഈ ബാലനെ ഇപ്പോള്‍ത്തന്നെ ഗോകുലത്തില്‍ കൊണ്ട് പോയാക്കുക. കാവല്‍ക്കാരെല്ലാം നല്ല മയക്കത്തിലാണ്. എട്ടു വാതിലുകളും ചങ്ങലയഴിഞ്ഞു തുറന്നു കിടക്കുന്നുമുണ്ട്. ഇവനെ നന്ദഗോപരുടെ അടുക്കല്‍ ആക്കിയിട്ട് ക്ഷണത്തില്‍ അവിടെയുള്ള പെണ്‍കുഞ്ഞിനെ ഇവിടേയ്ക്ക് കൊണ്ടുവരിക.’
വസുദേവര്‍ കുഞ്ഞിനെയെടുത്ത് പൂട്ടഴിഞ്ഞു തുറന്നു കിടന്ന വാതിലുകള്‍ താണ്ടി കാരാഗ്രഹത്തിനു പുറത്തു കടന്നു. അദ്ദേഹം നടന്നു കാളിന്ദിയുടെ തീരത്തെത്തി. യോഗമായയുടെ പ്രാഭവത്താല്‍ ആ നദിയിലെ വെള്ളം അരയ്ക്കൊപ്പം ആഴം മാത്രമുള്ളതായി മാറി. അദ്ദേഹം നിഷ് പ്രയാസം ആ നദി കുറുകെ കടന്നു. വഴിയില്‍ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം ഗോകുലത്തിന്റെ വാതില്‍ക്കല്‍ എത്തി അവിടുത്തെ ഐശ്വര്യം നോക്കി ഒരല്‍പം നിന്നുപോയി. നന്ദഗൃഹത്തിന്റെ വാതില്‍ തുറന്നു ദാസീരൂപത്തില്‍ ദേവിതന്നെ യശോദ പ്രസവിച്ച കുഞ്ഞിനെ കൊണ്ടുവന്നു വസുദേവരുടെ കയ്യില്‍ കൊടുത്തു. തന്റെ കയ്യിലുള്ള ആണ്‍കുഞ്ഞിനെ ആ സൈരന്ധ്രിയെ ഏല്‍പ്പിച്ച് വസുദേവര്‍ മടങ്ങി. കൂടെ കൊണ്ടുവന്ന പെണ്‍കുഞ്ഞിനെ ദേവകിയുടെ ശയ്യയില്‍ കൊണ്ട് വന്നു കിടത്തി.
ആ കുഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങവേ, കാവല്‍ക്കാര്‍ ബോധം തെളിഞ്ഞ് എഴുന്നേറ്റു വരാന്‍ തുടങ്ങി. അവര്‍ ഭയത്തോടെ കംസനെ വിവരമറിയിച്ചു. ‘ദേവകിക്ക് കുഞ്ഞുണ്ടായിരിക്കുന്നു, പെട്ടെന്ന് വന്നാലും പ്രഭോ’ എന്ന് പറഞ്ഞു അവര്‍ അവരെ ഏല്‍പ്പിച്ച കാര്യം ചെയ്തു.
കംസന്‍ കാരാഗ്രഹത്തിലേയ്ക്ക് പാഞ്ഞു ചെന്നു. ‘ദേവകിയുടെ എട്ടാമത്തെ കുഞ്ഞിനെ പെട്ടെന്ന് തന്നെ എന്റെ കയ്യില്‍ത്തരിക’ എന്നയാള്‍ വസുദേവരോട് ആജ്ഞാപിച്ചു. വസുദേവര്‍ ഭീതിയോടെ കുഞ്ഞിനെ കംസന്‍റെ കയ്യില്‍ കൊടുത്തു. ‘എന്റെ ആജന്മശത്രുവായ ഹരിയെ ഞാനിന്നു കൊല്ലുന്നുണ്ട്’ എന്ന് പറഞ്ഞ് കംസന്‍ കുട്ടിയെ കയ്യിലെടുത്തു. പെണ്‍കുട്ടിയാണ് കയ്യിലെന്നറിഞ്ഞ കംസന്‍ വിറളി പിടിച്ച് അലറി.
‘ഹെന്ത്? ദേവവാക്യവും നാരദരുടെ ഉപദേശവും എല്ലാം വെറുതെ! ഈ വസുദേവരാണെങ്കില്‍ കപടം കാണിക്കാന്‍ വഴിയില്ല. അപ്പോള്‍പ്പിന്നെ ഈ കന്യക എവിടെ നിന്ന് വന്നു? എവിടെയാണ് എന്നെ കൊല്ലാന്‍ ജനിച്ച ആ കുമാരന്‍? കാവല്‍ക്കാരെ അവിശ്വസിക്കേണ്ടതായില്ല. ഏതായാലും കാലഗതി അറിയാന്‍ തുലോം ദുഷ്കരം തന്നെ’ ഇങ്ങിനെ പുലമ്പിക്കൊണ്ട് അയാളാ കുഞ്ഞിനെ കാല്‍ തൂക്കി നിലത്ത് തറയില്‍ ആഞ്ഞടിക്കാന്‍ ആകാശത്തേയ്ക്കുയര്‍ത്തി. കംസന്റെ ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ നിന്നും ആ കുഞ്ഞു വഴുതിമാറി. പെട്ടെന്ന് ദിവ്യരൂപമാര്‍ജ്ജിച്ച് ആകാശത്ത് നിലകൊണ്ടു. ‘എന്നെക്കൊന്നിട്ടു കാര്യമില്ല ദുരാത്മാവേ, നിന്റെ കാലന്‍ ഭൂമിയില്‍ ജാതനായിക്കഴിഞ്ഞു. അതിശക്തനായ നിന്റെ ശത്രു നിന്നെ ഹനിക്കും എന്നതില്‍ സംശയമില്ല.’ എന്ന് പറഞ്ഞിട്ട് ആ ദിവ്യരൂപം ആകാശത്തു നിന്നും മാഞ്ഞു പോയി.
കംസന്‍ ഭയവും ക്രോധവും പൂണ്ടു വിവശനായി തന്റെ കൊട്ടാരത്തിലെത്തി. ധേനുകനും വത്സന്‍, കേശി, ബകന്‍ തുടങ്ങിയ ദാനവരും കംസന്റെ സവിധമണഞ്ഞു. അപ്പോള്‍ ആ ദുഷ്ടന്‍ പറഞ്ഞു: ‘നിങ്ങള്‍ എല്ലാവരും എനിക്ക് വേണ്ടി ഇപ്പോള്‍ത്തന്നെ പുറപ്പെടുക. ഈ നാട്ടില്‍ ഇപ്പോള്‍ ജനിച്ചുവീണ കുഞ്ഞുങ്ങളെയെല്ലാം നിര്‍ദ്ദാക്ഷിണ്യം കൊന്നു കളയുക. പൂതന ഗോകുലത്തിലേയ്ക്ക് പോവട്ടെ. മറ്റുള്ളവരും അവിടെച്ചെന്ന് ഞാന്‍ പറഞ്ഞ കാര്യം ചെയ്യുക. ഇങ്ങിനെ തന്റെ കാലനാകാന്‍ പോകുന്ന ഭഗവാനെ അനുനിമിഷം സ്മരിച്ചുകൊണ്ട് കംസന്‍ ചിന്താകുലനായി കൊട്ടാരത്തില്‍ കഴിഞ്ഞു.
*തുടരും ...*

No comments:
Post a Comment