Thursday, July 20, 2017

ഗോലോകത്തിലെ രാധാമാധവന്മാരെക്കുറിച്ച് ഗര്‍ഭ ഭാഗവതത്തിലും ദേവീ ഭാഗവതത്തിലും ഏറെ വര്‍ണിക്കുന്നുണ്ട്. രാധ മൂല പ്രകൃതിയും മാധവന്‍ സാക്ഷാല്‍ ശ്യാമ മുരളീധരനും തന്നെ.
ഭഗവാനും മൂല പ്രകൃതിയും തമ്മില്‍ ലയിച്ചു നിന്നുള്ള പരമാനന്ദമാസ്വദിക്കാനുള്ള ചെറിയ അവസരം. [എല്ലാ ദേവതകളുടേയും ഉത്ഭവം ഈ മൂല പ്രകൃതിയിലെ താളവ്യതിയാനങ്ങള്‍ക്കനുസൃതമാണ്. മന്ത്ര മൂര്‍ത്തികള്‍ മൂല പ്രകൃതമുള്ളതിനാല്‍ തന്നെ മന്ത്രങ്ങളും മൂല മന്ത്രങ്ങളെന്ന് പ്രകടം. അവരുടെ നാമങ്ങള്‍ തന്നെ മന്ത്രാക്ഷരങ്ങള്‍. [രാധേശ്യാമ, രാധേശ്യാമ എന്നീ മന്ത്രങ്ങളിലൂടെ ആനന്ദത്തില്‍ ലയിക്കാന്‍ കഴിഞ്ഞ ഭക്തന്മാര്‍ ഏറെ. രാമകൃഷ്ണ പരമഹംസരെപ്പോലുള്ളവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു.
രാധേശ്യാമ, രാധേശ്യാമ എന്ന നാമങ്ങളുടെ ചുരുക്കമാണ് രാമ മന്ത്രം. ഓം ജൂംസ എന്നു മാത്രം ഉച്ചരിച്ചാല്‍ മൃത്യുഞ്ജയ മൂര്‍ത്തി പ്രസാദമുണ്ടാകുന്നതു പോലെ രാധേ എന്നതിലെ ‘രാ’യും ശ്യാമ എന്നതിലെ ‘മ’യും മാത്രം ചേര്‍ത്ത് ഉച്ചരിച്ചാല്‍ രാധാകൃഷ്ണന്മാരുടെ പ്രസാദം ലഭ്യമാകും. അതാണ് രാമ മന്ത്രം. അതിനാല്‍ രാമ മന്ത്രം മാത്രം ജപിച്ചാല്‍ ഭഗവാനും മൂല പ്രകൃതിയും ഒരുമിച്ച് പ്രസാദിക്കും. അതുകൊണ്ട് തന്നെ ശ്രീരാമനും സീതാദേവിയും അനുഗ്രഹിച്ചു വരും. രാമ മന്ത്രം കേട്ടാല്‍ ഹനുമാന്‍ സ്വാമിയും ഓടിയെത്തി ഞാന്‍ അങ്ങേക്കായി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ദാസ്യ ഭാവത്തില്‍ വരും.


ജന്മഭൂമി

No comments: