Thursday, July 20, 2017

രാമ മന്ത്രത്തിന്റെ ശക്തി. മഹര്‍ഷിമാര്‍ക്കു വരെ അതിശയകരം.
പാലാഴിമഥനകാലത്ത് ശ്രീപരമേശ്വരന്‍ കാളകൂടം വിഷമെടുത്തു കുടിച്ചപ്പോള്‍ മഹര്‍ഷിമാര്‍ ഒന്നു ഭയപ്പെട്ടു.
ഭഗവാന്‍ നീലകണ്ഠനായി മാറി. വിഷം നിര്‍വീര്യമായിട്ടില്ല. മൃത്യുഞ്ജനെ മൃത്യുവില്‍ നിന്നു രക്ഷിക്കാനെന്താ വഴി. എല്ലാവരും ചേര്‍ന്ന് നാമം ജപിച്ചു. ‘ ഓം നമഃ ശിവായ’ എന്ന മഹാമന്ത്രം പലവുരു ജപിച്ചു. വിഷം നിര്‍വീര്യമായിട്ടില്ല.
‘ഓം നമോ നാരായണായ’ എന്ന മന്ത്രം ആവര്‍ത്തിച്ചു എന്നിട്ടും വിഷം നിര്‍വീര്യമായിട്ടില്ല, ഇനി എന്തു ചെയ്യും. മഹര്‍ഷിമാര്‍ കൂടിയാലോചിച്ചു.
നാരായണ മന്ത്രത്തിന്റേയും നമഃശിവായ മന്ത്രത്തിന്റെയും കാതലായിട്ടുള്ള ബീജാക്ഷരങ്ങളെടുത്തു മന്ത്രം ജപിക്കാമെന്നു തീരുമാനിച്ചു.
ഓം നമോ നാരായണായ എന്ന മന്ത്രത്തില്‍ ‘രാ’ എന്ന അക്ഷരമില്ലെങ്കില്‍ നായണായ എന്നാകും. അയനം-ചലനം. ന അയനായ എന്നാല്‍ ചലനമില്ലാത്ത അവസ്ഥ. മരണം. അപ്പോള്‍ ‘രാ’ എന്ന അക്ഷരമാണ് ആ മന്ത്രത്തിന്റെ കാതല്‍.
നമഃശിവായ മന്ത്രത്തില്‍ ‘മഃ’ ഇല്ലെങ്കില്‍ നമശിവായ എന്നാകും. നശിച്ചു പോകാനായിട്ട് എന്ന് സാരം. അതിനാല്‍ ‘മഃ’ എന്ന അക്ഷരമാണ് ആ മന്ത്രത്തിന് ശക്തി തരുന്നത്.
അങ്ങിനെ ‘ര’ യും ‘മ’ യും ചേര്‍ത്ത് ഒരു മന്ത്രമുണ്ടാക്കി മഹര്‍ഷിമാര്‍ ജപിച്ചു. രാമഃ രാമഃ രാമഃ അതോടെ വിഷം നിര്‍വീര്യമാകുകയും ചെയ്തു.


ജന്മഭൂമി

No comments: