Wednesday, July 12, 2017

മഹാമായയായ ആ ഭഗവതീ ദേവി ജ്ഞാനികളുടെ മനസ്സുകളെപ്പോലും ബലമായി ആകര്‍ഷിച്ച് മോഹിപ്പിക്കുന്നു. മൂന്നു ലോകങ്ങളും അവയിലുള്ള ചരാചരങ്ങളും ആ മായയാല്‍ സൃഷ്ടിക്കപ്പെടുന്നു. ബന്ധഹേതുവായ ആ മായ തന്നെ പ്രസന്നയായാല്‍ മനുഷ്യര്‍ക്കു മുക്തി നല്‍കുന്ന വരദയായും ഭവിക്കുന്നു. വിദ്യാരൂപിണിയും സനാതനിയും മുക്തിക്കു ഹേതുഭൂതയുമായ ആ ദേവി തന്നെ സര്‍വ ഈശ്വരന്മാര്‍ക്കും ഈശ്വരിയും സംസാരബന്ധത്തിനു ഹേതുവും ആയി ഭവിക്കുന്നു. ദേവീമാഹാത്മ്യം 1-43, 44, 45
ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ
ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി
തയാ വിസൃജ്യതേ വിശ്വം ത്രൈലോക്യം സചരാചരം
സൈഷാ പ്രസന്നാ വരദാ നൃണാം ഭവതി മുക്തയേ
സാ വിദ്യാ പരമാ മുക്തേര്‍ ഹേതുഭൂതാ സനാതനീ
സംസാരബന്ധഹേതുശ്ച സൈവ സര്‍വേശ്വരേശ്വരീ”

No comments: