Monday, July 10, 2017

രാമസ്യ ദയിതാ ഭാര്യാ, ജനകസ്യ സുതാ സതി


July 11, 2017
ആര്‍ഷാക്ഷരങ്ങള്‍ - 16
സ്ത്രീകളുടെ യജ്ഞപൂജാ 
സ്വാതന്ത്ര്യം തുടര്‍ച്ച
ഉപനയനസംസ്‌ക്കാര ചിത്രങ്ങളില്‍ സരസ്വതി ദേവിയുടെ യജ്ഞോപവീതധാരണത്തെപ്പറ്റി കാശ്യപ ശില്പം ഇപ്രകാരം പറയുന്നു:
യജ്ഞോപവീത സംയുക്താ
രക്തകുണ്ഡല മണ്ഡിത
സര്‍വാഭരണ സംയുക്താ മുക്താ
ഹാരാ സുലോചനാ
(കാശ്യപ ശില്പം , 48/115)
സരസ്വതീദേവിയുടെ മെയ്യാഭരണങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുന്ന ഈ ഭാഗത്ത് ആദ്യം പരാമര്‍ശിക്കുന്നത് യജ്ഞോപവീതത്തെ തന്നെയാണ്. രുക്മിണി ദേവിയുടെയും ലക്ഷ്മീദേവിയുടെയും യജ്ഞോപവീതധാരണം കല്‍ക്കി പുരാണത്തില്‍ പരാമര്‍ശിക്കുന്നു.
യജ്ഞസൂത്രമിദം ദേവ
പ്രജാപതി വിനിര്‍മിതം
ഗൃഹാണാ വാസുദേവ ത്വം
രുക്മിണ്യാ രമയാ സഹ
(കല്‍ക്കി പുരാണം: 3 – 17 -30)
(ഹേ,ദേവ പ്രജാപതി ഈ നൂല്‍ സൃഷ്ടിച്ചു. ഭവാനും പത്‌നിമാരായ
രുക്മിണിയും ലക്ഷ്മിയും പൂണുനൂല്‍ ധരിക്കട്ടെ.)
പൂണുനൂല്‍ ധാരണമെന്നതു പോലെ സ്ത്രീകളുടെ യജ്ഞാദി പൂജകള്‍ ചെയ്യുവാനുള്ള അവകാശവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. മുന്‍ വിശദീകരണങ്ങളില്‍ ഉള്‍പ്പെട്ടതു കൂടാതെ ഇനിയുമേറെ തെളിവുകള്‍ ഇക്കാര്യത്തിലുമുണ്ട്. ഇതിഹാസങ്ങള്‍ക്കു ശേഷം രചിക്കപ്പെട്ടതെന്നു കരുതുന്ന ബ്രഹ്മവൈവര്‍ത്തക പുരാണത്തില്‍ ശ്രീകൃഷ്ണ ജന്മഖണ്ഡം അധ്യായം പതിനാറില്‍ സ്ത്രീകളോട് സൗഭാഗ്യസംവര്‍ധന വ്രതം അനുഷ്ഠിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. വ്രതകാലത്ത് ദിവസവും നൂറു ബ്രാഹ്മണര്‍ക്ക് ( ജാതി ബ്രാഹ്മണര്‍ അല്ല ) അന്നദാനവും നൂറ്റെട്ട് ആഹൂതികള്‍ വീതമുള്ള അഗ്‌നിഹോത്രവും അനുഷ്ഠിക്കണമെന്നും വ്യക്തമാക്കുന്നു.
നിത്യം ച ഭോജയേദ് ഭക്താ
ബ്രാഹ്മണാനാം ശതമുനേ
ഹോമം കുര്യാദ് വ്രതീ നിത്യേ!
അഷ്ടോത്തര ശതാഹൂതി
( ശ്രീ. ജ. അ.16)
(ഹേ, ഭഗവന്‍, ഈ വ്രതം അനുഷ്ഠിക്കുന്ന നാരി പ്രതിദിനം നൂറു ബ്രാഹ്മണര്‍ക്ക് ഭോജനവും നൂറ്റെട്ട് ആഹൂതികളോടെ യജ്ഞവും അനുഷ്ഠിക്കണം.)
സീതാദേവി നിത്യവും സന്ധ്യാവന്ദനം ചെയ്തിരുന്നതായി രാമായണത്തില്‍ പറയുന്നു.
രാമസ്യ ദയിതാ ഭാര്യാ
ജനകസ്യ സുതാ സതി
സന്ധ്യാ കാലമനാ: ശ്യാമാ
ധ്രുവമേഷ്യതി ജാനകീ
നദീം ചേമാം ശുഭജലാം
സന്ധ്യാര്‍ഥ വര വര്‍ണിനീ.


ജന്മഭൂ

No comments: