Thursday, July 20, 2017

മലയാളിയുടെ തീന്‍മേശയില്‍ തൈരിന് ഒഴിച്ചു കൂടാനാകാത്ത സ്ഥാനമുണ്ട്. തൈരിനെ നേര്‍പ്പിച്ച് മോര്, സംഭാരം എന്നിവയായും നാം ഉപയോഗിച്ചു വരുന്നു. ഇന്ത്യയില്‍ വളരെ പ്രാചീനകാലം മുതല്‍ തൈര് പ്രചാരത്തിലുണ്ട്. തൈരിന്റെ ഔഷധപരവും ആരോഗ്യപരവുമായ പ്രാധാന്യത്തെക്കുറിച്ച് പണ്ടുമുതല്‍ക്കേ ഭാരതീയ ഭിഷഗ്വരന്മാര്‍ ബോധവാന്മാരായിരുന്നു.
പാല്‍ പുളിച്ചു തൈരാകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലമാണെന്ന് ലൂയി പാസ്ചര്‍ കണ്ടുപിടിച്ചത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. തൈരിനു സമാനമായ പാലുല്‍പന്നങ്ങളാണ് യോഗര്‍ട്ട്, കെഫീര്‍, കുമിസ് എന്നിവ. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ യോഗര്‍ട്ടിനാണ് പ്രചാരം കൂടുതല്‍.
പലരൂപഭാവങ്ങളില്‍
കൊക്കേഷ്യന്‍ പര്‍വതപ്രാന്തങ്ങളില്‍ ഉപയോഗിക്കുന്ന കെഫീര്‍ ഉത്പാദിപ്പിക്കുന്നത് കോലാട്, ചെമ്മരിയാട്, പശു എന്നിവയുടെ പാലില്‍നിന്നാണ്. റഷ്യയില്‍ പ്രചാരമുള്ള കുമിസ് ഉണ്ടാക്കുന്നത് കുതിരപ്പാലില്‍നിന്നാണ്. ടാറോ (ബാള്‍ക്കന്‍ ദ്വീപുകള്‍), മസ്സുന്‍ (യു.എസ്.), ഗിയോസു, മെസ്സോര്‍ഡ്‌സ്, സ്‌കിര്‍ എന്നിവയ്ക്ക് യോഗര്‍ട്ടിനോടു സാദൃശ്യമുണ്ട്. ടാറ്റെ എന്ന ഇനം പാലുത്പന്നമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ തൈരിനു സമാനമായി ഉപയോഗിക്കുന്നത്. തൈരും ഈന്തപ്പഴവും റംസാന്‍ നോമ്പ് വീടുന്നതിന് പശ്ചിമേഷ്യയില്‍ ഉപയോഗിച്ചു വരുന്നു.
പുരാതനനാടോടി കാലഘട്ടം മുതലുള്ള തുര്‍ക്കികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ് തൈര്. പരമ്പരാഗതപാത പിന്തുടര്‍ന്ന്, തുര്‍ക്കികള്‍ ഏതാണ്ടെല്ലാ ഭക്ഷണവിഭവങ്ങള്‍ക്കുമൊപ്പം തൈര് ഉപയോഗിക്കുന്നു. യോഗര്‍ട്ട് എന്ന പദം തുര്‍ക്കിഷ് ഭാഷയില്‍ നിന്നുള്ളതാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ മഹ്മൂദ് കാശ്ഗാരി എഴുതിയ ദിവാന്‍ ലുഗാത് അല്‍ തുര്‍ക്ക് (തുര്‍ക്കിഷ് ഭക്ഷണവിഭവങ്ങള്‍) എന്ന ഗ്രന്ഥത്തില്‍ തൈരിന്റെ ഔഷധഗുണങ്ങള്‍ വിവരിക്കുന്നുണ്ട്.
ഫ്രഞ്ച് രാജാവിന് രോഗശാന്തി നല്‍കിയ യോഗര്‍ട്ട്


ജന്മഭൂമി: 

No comments: