Thursday, July 27, 2017

ഒരാള്‍ എവിടെ എങ്ങനെ ഇരുന്നാലെന്ത്? മനസ്സ് അതിന്റെ ആദിയില്‍ തന്നെ നില്‍ക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. മനസ്സ് നേരെ നിന്നില്ലെങ്കില്‍ വിജനപ്രദേശം ഒരു ചന്തയെക്കാള്‍ തിരക്കുള്ളതായിത്തോന്നും. സ്ഥൂലചക്ഷുസ്സിനെ അടച്ചിട്ടു കാര്യമില്ല.
മനസ്സിനെ വേണം പൂട്ടിവയ്ക്കാന്‍. എല്ലാവര്‍ക്കും ഭക്തിവേണം. മോക്ഷം വേണം അവനെ എനിക്കു വിട്ടുതരാന്‍ പറഞ്ഞാല്‍ തരികയുമില്ല. ആത്മാര്‍പ്പണം ചെയ്യാതെ ഭക്തിയും മുക്തിയും എങ്ങനെ സിദ്ധമാവും. കീര്‍ത്തി ആഗ്രഹിക്കുക മനുഷ്യസ്വഭാവമാണ്. അതു ലക്ഷ്യപ്രാപ്തിക്കു പര്യാപ്തമല്ല. ഈശ്വരന്റെ അംഗീകാരമുള്ളവര്‍ സാധുവായിത്തീരും. മനസ്സും ദേഹവും ഈശ്വരനര്‍പ്പിച്ചവന്‍ വിശ്വപ്രശംസനേടും.സുഖ, ദുഃഖങ്ങള്‍ മുന്‍ കര്‍മ്മഫലങ്ങളാണ്.
സുഖദുഃഖങ്ങള്‍ മാറി മാറി വരും. അതില്‍ പതറാതിരിക്കുന്നവനേ സന്തുഷ്ടനായിരിക്കാനൊക്കൂ. താനാരാണന്നറിഞ്ഞാല്‍ ഈശ്വരന്‍ അതിനുള്ളിലുണ്ടെന്ന് ബോധ്യമാവും. സൃഷ്ടിക്കു വിത്തും വൃക്ഷവും പോലുള്ള ആദിയേ ഉളളൂ. നമസ്‌കാരം ഈശ്വരാര്‍പ്പണത്തെ കുറിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നമസ്‌കാരങ്ങള്‍ ചെയ്തുവരുന്നത് ഈ കരുത്തിനെ വിസ്മരിച്ചുകൊണ്ടാണ്.
അതു ഈശ്വരനോട് ചെയ്യുന്ന വഞ്ചനയാണ്, നമസ്‌കാരം കൊണ്ടുദ്ദേശിക്കുന്നത് പല പാപങ്ങളുടെയും പരിഹാരമാണ്. നമസ്‌കാരങ്ങള്‍ എല്ലാത്തിനെയും ഈശ്വരന്‍ അംഗീകരിക്കുന്നു എന്നാണ് മനുഷ്യന്റെ വിചാരം. അവന്‍ മനഃശുദ്ധിയോടു കൂടിയിരുന്നാല്‍ മതി.
രമണമഹര്‍ഷി

No comments: