Wednesday, July 12, 2017


🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
         ഒരു വീടായാൽ മുറ്റത്ത്  ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കണം എന്ന് പഴമക്കാർ നിർബന്ധമായി പറഞ്ഞിട്ടുണ്ട്. പൂജയ്ക്ക് ഉപയോഗിക്കുന്ന പല പൂക്കളും ഇലകളും വളരെ ഔഷധവീര്യമുള്ളവയാണ്. വിഷ്ണു പൂജയ്ക്ക് പ്രീയമായ നന്ത്യാർവട്ടം നേത്രരോഗങ്ങൾക്കുളള ഔഷധമായിരുന്നു. ദേവീ പ്രസാദത്തിനായി അർപ്പിക്കുന്ന ചെമ്പരത്തി ആർത്തവ പ്രശ്നങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഔഷധങ്ങളിൽപ്പെടുന്നു. ചെമ്പരത്തിയില താളിയായി ഉപപയോഗിക്കുന്നു. തുളസിയും കൂവളവും വളരെയധികം ഔഷധഗുണമുളളവയാണ്. പിച്ചകപൂവ് അന്തഃസ്രാവി ഗ്രന്ഥിയുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഔഷധത്തിൽ ചേർക്കുന്നു. തെറ്റിപ്പൂവ് അഥവാ തെച്ചിപ്പൂവ് കുട്ടികളുടെ കരപ്പന് എണ്ണകാച്ചി പുരട്ടുന്നതിന് ഉപയോഗിക്കുന്നു.തുളസിയില ദഹനത്തിനും സഹായിക്കുന്നു. മാരിയമ്മയുടെ ആവാസമുളളത് എന്നു വിശ്വസിക്കുന്ന വേപ്പ് ത്വക്ക് രോഗനിവാരണത്തിന് വളരെ നല്ല ഔഷധമാണ്. ശംഖുപുഷ്പവും ഒരു ഔഷധസസ്യമാണ്.
     എന്നാൽ കുപ്പിയിലടച്ച ഔഷധങ്ങൾ വന്നതോടെ നമ്മൾ പാർശ്വഫലങ്ങളില്ലാത്ത ഇവയെല്ലാം നശിപ്പിച്ച് ഒരു മരുന്ന് കഴിച്ചതിൻറെ അസ്വസ്ഥതകൾ മാറാൻ വേറെ മരുന്ന് എന്ന നിലയ്ക്കായി. ഇവയൊന്നും ഉപയോഗിച്ചില്ലങ്കിൽ പോലും വീട്ടുമുറ്റത്ത് ഈ ഔഷധസസ്യങ്ങൾ ഉണ്ടെങ്കിൽ ആ അന്തരീക്ഷം ആരോഗ്യപ്രദമാകും. കിഴക്കു വശത്ത് നില്ക്കുന്ന കണിക്കൊന്ന, ശംഖുപുഷ്പം തുടങ്ങിയവയുടെ പൂക്കളിൽത്തട്ടി വീടുനുളളിലേക്ക് വരുന്ന പ്രഭാതകിരണങ്ങൾ കൂടുതൽ പോസ്റ്റീവ് എനർജി നല്കുന്നു.

No comments: