ശ്രീനാരദ മഹര്‍ഷി കഴിഞ്ഞ ജന്മത്തില്‍ ശൂദ്രബാലനായി ജനിച്ചപ്പോള്‍, അമ്മ വീട്ടുജോലി ചെയ്യുന്ന ബ്രാഹ്മണഗൃഹത്തില്‍ ചാതുര്‍മാസ്യത്തിന് താമസിച്ചിരുന്ന ഭിക്ഷുക്കളും ഭക്തന്മാരുമായ യോഗികള്‍, അവരുടെ ഉച്ഛിഷ്ടം കാരുണ്യപൂര്‍വ്വം തനിക്കു നല്‍കിയതും, താന്‍ ഭക്ഷിച്ചതും അതിന്റെ ഫലമായി പാപങ്ങള്‍ നശിച്ചതും ശ്രീകൃഷ്ണഭഗവാനില്‍ ഭക്തി വര്‍ധിച്ചതും ശ്രീവേദവ്യാസനോട് വര്‍ണ്ണിക്കുന്നുണ്ട്- ഭാഗവതത്തില്‍-
''ഉച്ഛിഷ്ടലേപാനനു
മോദിതോദിജൈ
സകൃത് സ്മഭുജ്‌ജേ,
തദവാസ്തകില്ബിഷഃ
ഏവം പ്രവൃത്തസ്യ
വിശുദ്ധചേതസഃ
തദ്ധര്‍മ്മ ഏവാത്മരുചിഃ
പ്രജായതേ''
(15-26)
ശ്രീകൃഷ്ണഭഗവാന്റെ ഉത്തമഭക്തന്മാരുടെ ഉച്ഛിഷ്ടം കഴിക്കുന്നത് ഭക്തി സംവര്‍ധനത്തിന് കാരണമാണെന്ന് നമ്മള്‍ മനസ്സിലാക്കണം. താമസസ്വഭാവികള്‍ ആ ഉച്ഛിഷ്ടം കഴിക്കുകയേ ഇല്ല. ഭഗവന്നിവേദ്യം തേടുകയില്ല.
6. അമേധ്യം- യജ്ഞാഗ്നിയില്‍ ഹോമിക്കാനോ ഭഗവാന് നിവേദിക്കാനോ ഉള്ള ശുദ്ധിയോ യോഗ്യതയോ ഇല്ലാത്ത വസ്തുക്കള്‍ എന്ന് മാത്രമല്ല, കൈകൊണ്ട് തൊടാന്‍ പോലും അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നും അര്‍ത്ഥം. താമസസ്വഭാവികള്‍ അത്തരം ഭക്ഷണം വാരിവലിച്ച് തിന്നും. അത്രയ്ക്ക് ഇഷ്ടമാണ്.
ഈ 8, 9, 10 ശ്ലോകങ്ങളില്‍ ആഹാരങ്ങളെ രസ്യാഭിവര്‍ഗം, സാത്ത്വികം, കടുവര്‍ഗം എന്നിങ്ങനെ മൂന്നായി ഭാഗിച്ചിരിക്കയാണ്. രാജസം, യാതയാമാദിവര്‍ഗം, താമസം. ഇതില്‍ സാത്ത്വികാഹാരങ്ങളുടെ ഫലത്തെ നശിപ്പിക്കുന്നതാണ് രാജസവര്‍ഗത്തിലും താമസവര്‍ഗ്ഗത്തിലും ഉള്‍പ്പെട്ട ആഹാരങ്ങള്‍ മോക്ഷപദത്തില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ സാത്ത്വികാഹാരങ്ങള്‍ കഴിക്കുന്നത് ശീലമാക്കുകയും രാജസ-താമസാഹാരങ്ങള്‍ ഒരിക്കല്‍പോ
ലും കഴിക്കാതിരിക്കുകയും ചെയ്ത് ചിത്തശുദ്ധമാക്കണം. ഭഗവാന് നിവേദിച്ച പ്രസാദവും ജ്ഞാനികളായ ഭക്തന്മാര്‍ കഴിച്ച് അവശിഷ്ടമായവയും ഭക്ഷിക്കുകയും അങ്ങനെ ഹൃദയത്തില്‍ ഭക്തി വളര്‍ത്തുകയും വേണമെന്നാണ് ഭഗവാന്‍ പറഞ്ഞതിന്റെ താല്‍പര്യം.
കാനപ്രം കേശവന്‍ നമ്പൂതിരി
No comments:
Post a Comment