Thursday, June 07, 2018

ദേവന്മാരും അസുരന്മാരും ഒത്തു ചേര്‍ന്നുകൊണ്ടാണല്ലോ പാലാഴി മഥനം നടത്തുന്നത്‌. പരസ്പര വിരോധികളായി കഴിയുന്ന ദേവാസുരന്മാര്‍ ഒത്തുചേരുന്നതിന്റെ പ്രസക്തി എന്താണ്‌? ദേവന്മാര്‍ക്ക്‌ മാത്രം ഈ പ്രവൃത്തി ചെയ്താല്‍ പോരായിരുന്നോ? അവര്‍ എന്തിന്‌ അസുരന്മാരെ കൂട്ടുപിടിച്ചു? വളരെ വലിയ ഒരു രഹസ്യം ഇതിന്റെ ഉള്ളിലുണ്ട്‌. ദേവന്മാരും അസുരന്മാരും എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന്‌ നിങ്ങള്‍ക്കറിയുമോ? ദേവന്മാര്‍ ജ്ഞാനത്തിന്റെ പ്രതിനിധികളാണ്‌.
അസുരന്മാര്‍ ശക്തിയുടെയും. അമൃത്‌ കടഞ്ഞെടുക്കാന്‍ ഈ രണ്ടുകൂട്ടരും ഒന്നിക്കണം. അതായത്‌ നമ്മുടെ പ്രപഞ്ച ജീവിതം സഫലീകരിച്ച്‌ ജീവിതം പൂര്‍ണമാക്കണമെങ്കില്‍ നമ്മുടെ കര്‍മങ്ങളില്‍ ജ്ഞാനവും ശക്തിയും സംയോജിക്കണം.
- തഥാതന്‍

No comments: