Saturday, June 16, 2018

രമണമഹര്‍ഷി: മനസ്സിനെ പരിശോധിച്ചുതന്നെ അതിന്‍റെ പ്രാബല്യത്തെ കുറയ്ക്കുക. അതിന്‍റെ ആദിയെ നോക്കുന്നതും ഒരു മാര്‍ഗ്ഗമാണ്. അതിന്‍റെ ആദി ആത്മാവോ ഈശ്വരനോ ജ്ഞാനമോ ആയിരിക്കും. ഒരേ വിചാരത്തിലിരിക്കുമ്പോള്‍ മറ്റു വിചാരങ്ങള്‍ മാറിപ്പോകുന്നു. ഒടുവില്‍ ഈ ഒരു വിചാരവും മറയുന്നു. അപ്പോള്‍ ഉറങ്ങാതെ ശ്രദ്ധിക്കണം.
ചോ: മനസിനെ പരിശോധിക്കുന്നതെങ്ങനെയാണ്?
മഹര്‍ഷി: പ്രാണായാമം സഹായകരമാണ്. പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കുകയില്ല. യാന്ത്രികമായി അതു ചെയ്യുമ്പോള്‍ ‘ഞാന്‍’ ബോധത്തിന്റെ ആദിയെ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്. അപ്പോള്‍ ശ്വാസോച്ഛ്വാസം നിലയ്ക്കുകയും ‘അഹം’ ബോധമുളവാകുകയും ചെയ്യുന്നു. ശ്വാസവും ഈ ബോധവും ഒരേസമയത്ത് മുങ്ങുകയും പൊങ്ങുകയും ചെയ്യും. ഒരിക്കല്‍ രണ്ടും ഒന്നിച്ചുമുങ്ങുമ്പോള്‍ അനന്തമായ മറ്റൊരു ‘ഞാന്‍’ പ്രത്യക്ഷമാവുന്നു. അത് അണയാത്തതും അഖന്ധവുമായിരിക്കും. അതാണ് ലക്ഷ്യം. ഇതിനെ ഈശ്വരന്‍, ആത്മാവ്, കുണ്ഡലിനിശക്തി, ആത്മജ്ഞാനം എന്നൊക്കെപ്പറയും. നമ്മുടെ പ്രയത്നം തന്നെ വിജയത്തിനു മാര്‍ഗ്ഗം കാണിച്ചുതരും...sreyas

No comments: