Saturday, June 16, 2018

സൗന്ദര്യ ലഹരിയിലെ എഴുപത്തിയഞ്ചാം ശ്ലോകത്തിൽ(തവ സ്തന്യം മന്യേ ധരണിധര കന്യേ.... ) ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചിൽ കേട്ട്‌ ഓടിയെത്തിയ ശ്രീ പാർവതി കുഞ്ഞിന്റെ കരച്ചിൽ നിർത്തുവാനായി കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ്‌ അനന്യമായ ഈ ഭാഗ്യം ലഭിക്കുക വഴി പിൽക്കാലത്ത്‌ ഒരു മഹാകവിയായി മാറി എന്നും പറയുന്നുണ്ട്‌. ദ്രാവിഡ കുലത്തിലെ ശങ്കരാചാര്യരായാണ്‌ ഈ ശിശു അറിയപ്പെടുന്നത്‌. ആനന്ദ ലഹരി ഇദ്ദേഹത്തിന്റെ കൃതിയാണെന്നും ഇതിൽ നാൽപ്പത്തിരണ്ടിലുമധികം ശ്ലോകങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഈ ദ്രാവിഡ ശിശു പിന്നീടു കവിയായി മാറി കൈലാസത്തിന്റെ ചുവരുകളിൽ എഴുതിയിരുന്ന വരികളിൽ ചിലത്‌ ശങ്കരാചാര്യർ ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കുകയും അവയെ തന്റെ തന്നെ രചനയായ സൗന്ദര്യ ലഹരിയിൽ ചേർത്തു വെയ്ക്കുകയും ചെയ്തു എന്നൊരു വിശ്വാസമുണ്ട്‌.
(കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ പേജ് )

No comments: