Saturday, June 16, 2018

"നാരായണീയമാഹാത്മ്യം".
മേല്പുത്തൂർ നാരായണ ഭട്ടതിരിയുടെ സംസ്‌കൃത വ്യാകരണ പാണ്ഡിത്യം കേട്ടറിഞ്ഞു അദ്ദേഹത്തെ നേരിൽ കാണാൻ വടക്കേ ഇന്ത്യയിൽ നിന്നും മഹാ വൈകാരണനായ ഭട്ടോജി ദീക്ഷിതർ (സിദ്ധാന്തകൗമുദി കർത്താവ്) കേരളത്തിലേക്ക് പുറപ്പെട്ടു.വഴിമദ്ധ്യേ ഭട്ടതിരി കാലഗതി പ്രാപിച്ചുവെന്നും അറിഞ്ഞു ദുഃഖിച്ചു മടങ്ങി പോയി എന്ന് പറയപ്പെടുന്നു.പ്രക്രിയാസർവ്വസ്വം , അപാണിനീയപ്രാമാണ്യസാധനം , ധാതുകാവ്യം എന്നിവയാണ് ഭട്ടതിരി യുടെ പ്രധാന ഗ്രന്ഥങ്ങൾ.പക്ഷെ ഭക്തി ഗ്രന്ഥമായ "നാരായണീയം" അമൂല്യരത്നമായി തിളങ്ങി വിളങ്ങുന്നു.നമ്മളെയൊക്കെ എപ്പോഴും അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു.

No comments: