നാഥസമ്പ്രദായത്തിന്റെ സവിശേഷതകള്‍- ആധ്യാത്മികാനുഭൂതിസംബന്ധമായ ജാഗരണം മാത്രമല്ല ഈ പഥത്തിന്റെ സംഭാവന. ജന്മം കൊണ്ടും മറ്റും കല്‍പ്പിക്കപ്പെട്ട എല്ലാതരം ഭേദഭാവനകളും ഉച്ചനീചത്വങ്ങളും അശാസ്ത്രീയവും ആധ്യാത്മികദൃഷ്ടിയില്‍ തെറ്റാണെന്നും ആ സാധാരണന്മാരിലെ അസാധാരണര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. അത്തരം അനാചാരങ്ങള്‍ക്കെതിരെ പൊരുതുകയും ചെയ്തു. മാത്രമല്ല; ഇസ്‌ളാംമതക്കാരായ വിദേശികള്‍ ക്രൂരവും നിന്ദ്യവുമായ തരത്തില്‍ വ്യാപകമായി നടത്തിയ മതപരിവര്‍ത്തനശ്രമങ്ങളെ ഒരു വലിയ പരിധിവരെ തടുത്തുനിര്‍ത്താനും അവരില്‍ പലരേയും ഈ സമ്പ്രദായത്തിലേക്ക് ആകര്‍ഷിക്കാനും ഇവര്‍ക്കു കഴിഞ്ഞു.
രാജ്യത്ത് അന്നത്തെ അത്യന്തവിപരീതപരിതസ്ഥിതികള്‍ക്കിടയിലും നാഥസമ്പ്രദായത്തിലെ യോഗികള്‍ തങ്ങളുടെ യോഗസാധനാസിദ്ധാന്തവുമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തി. തെക്കു മുതല്‍ വടക്കു വരെ, കിഴക്കു മുതല്‍ പടിഞ്ഞാറു വരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നമുക്ക് ഇവരെ കാണാനാവും. സമൂഹത്തില്‍ നില നിന്നിരുന്ന എല്ലാ രീതിയിലുമുള്ള ഭേദഭാവവൈജാത്യങ്ങളില്‍ നിന്നും അകന്നു നിന്നു കൊണ്ട് യോഗസാധനയും ഭക്തിയും പ്രചരണായുധമാക്കി, ഈശ്വരനാമസങ്കീര്‍ത്തനത്തിലൂടെ അവര്‍ ഹിന്ദുത്വത്തെ രക്ഷിക്കുകയും ചെയ്തു (നവോത്ഥാനഭാരതം- നായകരും പ്രസ്ഥാനങ്ങളും, ഡോ. കൃഷ്ണഗോപാല്‍).
ഇസ്ലാം മതം ഉയര്‍ത്തിയ വെല്ലുവിളിയും നാഥയോഗികള്‍ അതിനെ പ്രതിരോധിച്ചതും ഡോ. കൃഷ്ണഗോപാല്‍ ഇപ്രകാരം വിവരിക്കുന്നു- പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഇസ്‌ളാം ഒരു പ്രബലശക്തിയായി ഭാരതത്തിനു മേല്‍ ആക്രമണം തുടങ്ങി. ഇതിനോടൊപ്പം മതപരമായ സങ്കുചിതത്വം, മുസ്‌ളീം ഭാഷാ, ശാസ്ത്ര, ശസ്ത്രങ്ങളുടെ സ്വാധീനം, മതപരിവര്‍ത്തനം, എല്ലാറ്റിനുമുപരിയായി ഫക്കീറുമാരുടെ ആഗമനം ഇവയുമുണ്ടായി. മുഴുവന്‍ ഭാരതത്തിനും ഭയാനകമായ ഈ വെല്ലുവിളിയെ നേരിടേണ്ട വന്നു. ഈ ഫക്കീറുമാര്‍ രാജ്യത്തുടനീളം വ്യാപിച്ചു.
ആയിരക്കണക്കിനു ദേവീദേവന്മാരോ അതോ ഒരു അള്ളാഹുവോ, ജാതിജന്യമായ വൈജാത്യങ്ങളോ അതോ ഇസ്ലാമിന്റെ സ്‌നേഹമയമായ പെരുമാറ്റമോ, തൊട്ടുകൂടായ്മയോ അതോ മനുഷ്യരെ സമന്മാരായി കാണുന്ന ബന്ധുത്വമോ, പൂജയുടെ പേരില്‍ നടക്കുന്ന കപടമായ കര്‍മ്മകാണ്ഡങ്ങളോ അതോ ഇസ്ലാമിന്റെ നേരിട്ടുള്ള ലളിതവും യഥാര്‍ത്ഥവുമായ പൂജാപദ്ധതിയോ ഇവയില്‍ ഏതാണ് നിങ്ങള്‍ക്ക് കൂടുതല്‍ അഭികാമ്യം എന്ന് ഈ ഫക്കീറുകള്‍ ജനങ്ങളോട് നേരിട്ടു ചോദിച്ചുതുടങ്ങി.
അതിക്രമത്തിന്റെയും ഭീകരതയുടെയുംഅന്യായത്തിന്റെയും പ്രതിരൂപമായിത്തീര്‍ന്ന മുസ്ലിം ഭരണത്തിന്റെ സംരക്ഷണയിലായിരുന്നു ഈ ഫക്കീറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭാരതത്തെ ഏതുരീതിയില്‍ ഇസസ്ലാമികവല്‍ക്കരിക്കാം എന്ന ലക്ഷ്യം മാത്രമായിരുന്നു ഈ ഫക്കീറുകളുടേത്. മുസ്‌ളീം ഭരണകര്‍ത്താക്കളുടേയും ചിന്ത ഇതു തന്നെയായിരുന്നു. ഇതു വളരെ വിചിത്രമായ സംഘര്‍ഷം ആയിരുന്നു. അജ്‌മേര്‍, ദല്‍ഹി, ഫത്തേപ്പൂര്‍ സിക്രി തുടങ്ങിയ സ്ഥലങ്ങളിലെ ശവകുടീരങ്ങള്‍ മുസ്‌ളീം ആക്രമണകാരികളോടൊത്തു പ്രവര്‍ത്തിച്ച ഈ ഫക്കീറുകളുടേതാണ്.
ഡോ. കൃഷ്ണഗോപാല്‍ തുടരുന്നു- ഇസ്‌ളാമിന്റെ പ്രേമവും പ്രഹരവും എന്ന ആപല്‍ക്കരമായ ഈ വെല്ലുവിളിയെ നാഥയോഗികള്‍ നല്ലവണ്ണം മനസ്സിലാക്കി. ഫക്കീറുമാരുടെയും മുസ്ലിം പുരോഹിതരുടെയും വ്യാപകമായിക്കൊണ്ടിരുന്ന സ്വാധീനത്തെ തിരിച്ചറിഞ്ഞ് ഒരോരോ വീട്ടിലും അദൃശ്യശക്തിയുടെ ചൈതന്യത്തെ ഓര്‍മ്മിപ്പിക്കുക എന്ന പ്രവര്‍ത്തനം സ്വയം ഏറ്റെടുത്തു. ജാതിവ്യത്യാസങ്ങള്‍ക്ക് ഇവര്‍ ഒരിടവും കൊടുത്തില്ല. നാഥയോഗികള്‍ പുലര്‍കാലത്തില്‍ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും ചുറ്റിനടന്ന് അദൃശ്യനായ ഈശ്വരന്റെ അപദാനങ്ങള്‍ വാഴ്ത്തിസ്തുതിക്കാന്‍ തുടങ്ങി. ദിവസവും മൂന്നോ നാലോ ഗ്രാമങ്ങളില്‍ പ്രഭാതഭേരി സംഘടിപ്പിക്കുകയും ദേവതാസ്തുതികള്‍ പാടുകയും ചെയ്ത നാഥയോഗികള്‍ സാധകരും സംരക്ഷകരും ആയി. കഥ, കവിത, സംഗീതം, ഭിക്ഷ, തപസ്സ്, മന്ത്രതന്ത്രങ്ങള്‍, അത്ഭുതപ്രവൃത്തികള്‍, രോഗശാന്തി എന്നിവയിലൂടെ എല്ലാം ഇവര്‍ ധാര്‍മ്മികതയുടെയും സമരസതയുടെയും കോള്‍മയിര്‍കൊള്ളിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുത്തു.
അദ്വൈതത്തെത്തന്നെ മുറുകെപിടിച്ചുകൊണ്ട്, ജാതിഭേദഭാവനകള്‍ക്ക് അതീതമായി നിന്ന്‌കൊണ്ട് നാഥപന്ഥിലെ ആയിരക്കണക്കിനു യോഗികള്‍ ഓരോരോ ഗ്രാമത്തിലും ചുറ്റിസ്സഞ്ചരിച്ച് ഏ. ഡി. 1000-1600 കാലഘട്ടത്തില്‍ ഇസ്‌ളാമികആക്രമണത്തിനെതിരെ ഉറച്ച പോരാട്ടം നടത്തി. അക്കാലത്തെ സങ്കീര്‍ണ്ണസാമൂഹികചുറ്റുപാടു കാരണം ലക്ഷക്കണക്കിനാളുകള്‍ പിന്തള്ളപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ആയിരുന്നു. നാഥയോഗികള്‍ അവരെയെല്ലാം തങ്ങളോടൊപ്പം കൂട്ടി. നാഥയോഗികള്‍ എല്ലാവരേയും ഒരുമിപ്പിക്കാനായി പരിശ്രമിച്ചു.
ഭാരതത്തില്‍ പില്‍ക്കാലത്തു രൂപം കൊï എല്ലാ വൈദിക-അവൈദിക ആധ്യാത്മികസമ്പ്രദായങ്ങളും, ഭക്തിപ്രസ്ഥാനങ്ങളും ജൈന-ബൗദ്ധ- ശിഖ (സിഖ്) മാര്‍ഗങ്ങളുമുള്‍പ്പടെ, ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ നാഥ-തന്ത്രസമ്പ്രദായത്തോടു കടപ്പെട്ടിരിക്കുന്നു. പില്‍ക്കാലത്തുയര്‍ന്നുവന്ന സന്ത്-ഭക്തപരമ്പരകള്‍ സത്യത്തില്‍ ഈ നാഥ-തന്ത്രപരമ്പരയുടെ തുടര്‍ച്ച മാത്രമായിരുന്നു. മഹാരാഷ്ട്രയിലെ സന്ത് ജ്ഞാനേശ്വര്‍ നാഥസമ്പ്രദായപ്രകാരമുള്ള ദീക്ഷ സ്വീകരിച്ചിരുന്നു. നിവൃത്തിനാഥ്, സോപാന്‍, മുക്താബായി എന്നിവരും നാഥസമ്പ്രദായത്തിലെ ദീക്ഷ ലഭിച്ചവരായിരുന്നു. കേരളത്തിലെ തുഞ്ചത്തെഴുത്തച്ഛന് നാഥ-തന്ത്രസമ്പ്രദായവുമായി ബന്ധമുണ്ടായിരുന്നത്രെ.
സിഖ്‌സമ്പ്രദായസ്ഥാപകനായ ഗുരു നാനക്‌ദേവ് നാഥയോഗികളുമായി ചര്‍ച്ച നടത്തിയിരുന്നു. സന്ത് കബീറില്‍ നിന്നു തുടങ്ങിയ നിര്‍ഗുണ്‍സന്ത്പരമ്പരയെ നാഥസമ്പ്രദായത്തിന്റെ വികസിതരൂപമായി കരുതിവരുന്നു. കബീര്‍ദാസിനു തന്നെ നാഥസമ്പ്രദായ ദീക്ഷ ലഭിച്ചിട്ടുïത്രേ. രാജസ്ഥാനിലെ സന്ത്‌സാഹിത്യത്തില്‍ നാഥയോഗികളുടെ സ്വാധീനമുണ്ട്.. തമിഴ്‌നാട്ടിലെ സിദ്ധപരമ്പരയും നാഥ-തന്ത്രസമ്പ്രദായവുമായി വലിയ ബന്ധം കാണാം. തമിഴകത്തെ സിദ്ധപരമ്പരയില്‍പ്പെട്ട കോരഖ്കര്‍ ഗോരഖ്‌നാഥ് തന്നെയാണെന്നു തമിഴ്ജനത കരുതുന്നു. തിരുമന്തിരം എന്ന പ്രസിദ്ധമായ തമിഴ്ഗ്രന്ഥത്തില്‍ യോഗ,തന്ത്രമാര്‍ഗങ്ങളുടെ സമന്വയം കാണാം.
കന്നഡയിലെ വീരശൈവസമ്പ്രദായത്തില്‍ നാഥസമ്പ്രദായത്തിന്റെ സ്വാധീനമുണ്ട്.. കര്‍ണാടകത്തിലെ ഭക്ത് ബസവേശ്വരന്റെ ഗുരു നാഥ, സിദ്ധപരമ്പരയില്‍ പെടുന്നു. ഒറീസയില്‍ എല്ലായിടത്തും നാഥസമ്പ്രദായികളുണ്ട്. പന്ത്രണ്ടാ നൂറ്റാണ്ടിൽല്‍ രചിക്കപ്പെട്ടു എന്നു കരുതുന്ന ഒറിയഭാഷയിലുള്ള ശിശുവേദ് എന്ന ഗ്രന്ഥം നാഥയോഗത്തെ വിശദീകരിക്കുന്നതാണ്. യോഗി ഗോരഖ്‌നാഥ് ആണ് ഈ പുസ്തകം എഴുതിയത് എന്നും
കരുതപ്പെടുന്നു. കശ്മീരദേശത്തെ ശിവാദ്വൈതസമ്പ്രദായവും യോഗ-തന്ത്രനിബദ്ധമാണ്. അഭിനവഗുപ്തനാണ് ആ മാര്‍ഗത്തിലെ പ്രസിദ്ധനായ ആചാര്യന്‍. അദ്ദേഹം ഭഗവദ്ഗീതയ്ക്ക് ആ സമ്പ്രദായമനുസരിച്ചുള്ള ഒരു ലഘുവ്യാഖ്യാനം എഴുതിയിട്ടുണ്ട്.
കെ കെ വാമനൻ
No comments:
Post a Comment