'പൂര്വജന്മകൃതം പാപം വ്യാധിരൂപേണ ജായതേ ' എന്ന് ആയുര്‍വേദം പറയുന്നതായി കേട്ടിട്ടുണ്ട്. പാപകര്‍മ്മങ്ങളുടെ ഫലം കഠിനവും വിട്ടുമാറാത്തതുമായ എന്തെങ്കിലും രോഗങ്ങള്‍ കൊണ്ട് അനുഭവിച്ച് തീരണം എന്ന്. അഹിതമായി സംഭവിച്ചാല്‍ വിധിയെ പഴിക്കുന്നവരാണു നമ്മള് മിക്കപേരും. മറ്റൊരു യുക്തിയുണ്ടെന്നുള്ള കാര്യം നമ്മില്‍ നിന്ന് മറഞ്ഞാണിരിക്കുന്നത്. രവീന്ദ്രന് നായരുടെ ശ്വാസം മുട്ട് മാറിയെങ്കിലും അതിനുവേണ്ടി ദീര്‍്ഘകാലം കഴിച്ച ശക്തമായ മരുന്നുകള്‍ പില്ക്കാലത്ത് ശരീരത്തിനു വിഷമങ്ങളുണ്ടാക്കുമായിരുന്നു. ( അദ്ദേഹം എനിക്കു വിവരിച്ചു തന്ന ദീര്‍്ഘമായ ഒരു അനുഭവപരമ്പര വളരെ ചുരുക്കി പറയുകയായിരുന്നു ഞാന്‍. ) ശങ്കരാചാര്യരുടെ 'ആയുര്‍ നശ്യതി' എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിന്റെ അവസാനമാണു ഓര്‍മ്മ വരുന്നത്: മാം രക്ഷ, രക്ഷാധുനാ. ദൈവമേ ഇപ്പോള്‍ തന്നെ രക്ഷിക്കുക. പ്രാര്‍ത്ഥനയല്ലാതെ അതും, പ്രകാശഘനമായ ഒരു നിര്‍മ്മലശക്തിയോടുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റെന്തു വഴി!
No comments:
Post a Comment