മോക്ഷ കാരണ സാമഗ്ര്യാം ഭക്തി രേവ ഗരീയ സീ
സ്വസ്വരൂപനുസന്ധാനം ഭക്തിരി ത്യഭിധീയത തേ
മോക്ഷത്തിനു കാരണമായ സാധനകളിൽ ഭക്തിയാണ് ഏറ്റവും ശ്രേഷ്ഠം. സ്വസ്വരൂപത്തിന്റെ അനുസന്ധാനത്തെയാണ് ഭക്തിയെന്നു പറയുന്നത്.
മോക്ഷത്തിനുള്ള സാമഗ്രികൾ, വിവേകം മുതൽ നിദിദ്ധ്യാസനം വരെ ഉള്ളവയാകുന്നു. ഈ നി ദിവ്യാ സനത്തെയാണ് ഇവിടെ ഭക്തി എന്നതുകൊണ്ടു വിവക്ഷിച്ചിരിക്കുന്നത്. ശ്രുതിയിൽ നിന്നും ആചാര്യനിൽ നിന്നും ആത്മാവിന്റെ സ്വരൂപം ഗ്രഹിച്ച് അതു തന്നെയാണ് താൻ എന്ന നിരന്തരമായ ധ്യാന ധാരയാണ് നി ദിദ്ധ്യാസനം. അതാണ് മോക്ഷത്തിനുള്ള സാക്ഷാത്തായ സാധനം.
(വിവേകചൂഡാമണി - 32)
(വിവേകചൂഡാമണി - 32)
No comments:
Post a Comment