യജ്ഞം എന്ന വാക്കിന്, ദേവതകളെ ഉദ്ദേശിച്ച് അഗ്നിയില്‍ ദ്രവ്യങ്ങളെ ഹോമിക്കുക എന്നാണ് സാമാന്യേനയുള്ള അര്‍ത്ഥം. അഗ്നിഹോത്രം, ദര്‍ശപൂര്‍ണമാസം, ചാതുര്‍മാസ്യം, പശുബന്ധം, ജ്യോതിഷ്‌ടോമം എന്നിങ്ങനെ പല പേരുകളില്‍ വേദങ്ങളില്‍ നിന്നും അറിയാം. അവകാമ്യം, നിത്യം എന്നിങ്ങനെ രïു വിധമുï്. കാമ്യമായ യജ്ഞങ്ങളെപ്പറ്റി അടുത്ത ശ്ലോകത്തില്‍ പറയും.
സാത്ത്വികമായ യജ്ഞം സ്വര്‍ഗാദിദിവ്യലോക പ്രാപ്തിയോ, ഈ ലോകത്തിലെ സുഖങ്ങളോ ആഗ്രഹിക്കാതെതന്നെ, ദേവന്മാര്‍ സന്തോഷിക്കുവാന്‍വേïി മാത്രം അനുഷ്ഠിക്കപ്പെടുന്ന യജ്ഞമാണ്. സാത്ത്വികഗണത്തില്‍പ്പെടുന്ന യജ്ഞം അത്രമാത്രം പോരാ- വിധിദൃഷ്ടം വേദത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മന്ത്രങ്ങള്‍ ഉച്ചാ രണശുദ്ധിയോടെ, ഉദാത്തം അനുദാത്തം സ്വരിതം എന്നിങ്ങനെയുള്ള സ്വരം പിഴിക്കാതെ, ക്രിയകളുടെ തന്ത്രം- ക്രമം, തെറ്റാതെ എങ്ങനെ അനുഷ്ഠിക്കപ്പെടണം. ഹോമദ്രവ്യങ്ങളുടെ പരിശുദ്ധി- ക്രിയകള്‍ ചെയ്തിരിക്കണം.
യഷ്ടവ്യം ഏവഇതിമനഃ (17-11)
പുരുഷോത്തമനായ ശ്രീകൃഷ്ണ ഭഗവാനെ തീര്‍ച്ചയായും സന്തോഷിപ്പിക്കണം എന്ന ഭാവം മാത്രമായിരിക്കണം മനസ്സില്‍ ഉറപ്പിക്കേïത്. ഈ രീതിയില്‍ ഈ ശ്ലോകത്തില്‍ പറഞ്ഞ വിധത്തില്‍ അനുഷ്ഠിക്കപ്പെടുന്ന യജ്ഞമാണ് സാത്ത്വികമായ യജ്ഞം.
രാജസമായ യജ്ഞത്തെ വിവരിക്കുന്നു (17-12)
ഫലം അഭിസംധായ സ്വര്‍ഗാദി ദിവ്യലോകങ്ങളിലെ സുഖം എനിക്ക് ലഭിക്കണം എന്ന് ഉദ്ദേശിച്ച് അനുഷ്ഠിക്കപ്പെടുന്ന യജ്ഞം. മഹാബലി ആചാര്യനായ ശുക്രമഹര്‍ഷിയുടെ നിര്‍ദ്ദേശ പ്രകാരം വിധി പ്രകാരം വിശ്വജിത്ത് എന്നയാഗം കഴിച്ചതിന്റെ ഫലമായി, സ്വര്‍ഗം കീഴടക്കി. അതുപോരാ, ഇന്ദ്രന്റെ പദവിതന്നെ ലഭിക്കണം എന്ന് ആഗ്രഹിച്ച് ഭാരതത്തിലേക്കു തിരിച്ചുവന്ന് നര്‍മ്മദാനദിയുടെ വടക്കെത്തീരത്തുവെച്ചു നൂറു അശ്വമേധം അനുഷ്ഠിക്കാന്‍ ആരംഭിച്ചതായി ഭാഗവതത്തില്‍ കാണാം. ആ വിശ്വജിത്ത് എന്ന യാഗവും നുറു അശ്വമേധങ്ങളും രാജസമായ യജ്ഞങ്ങളായിരുന്നു.
ദംഭാര്‍ത്ഥം- അപിച ഏവ വൈദിക ധര്‍മ്മനിഷ്ഠനാണ്, യാഗം ചെയ്ത ആളാണ്, നല്ല മനുഷ്യനാണ് എന്ന് നാട്ടുകാരും സുഹൃത്തുക്കളും പത്രങ്ങളും പറയുന്നത് സ്തുതിക്കുന്നത് കേട്ടുകൊïും ദൂരദര്‍ശനില്‍ കïുകൊïും അഹങ്കരിക്കാന്‍ വേïി ചെയ്യുന്ന യജ്ഞങ്ങളും രാജസമായ യജ്ഞം തന്നെയാണ്. ഒപ്പം, സ്ഥാനമാനങ്ങളും കിട്ടുമല്ലോ- അപിച.
കാനപ്രം കേശവന്‍ നമ്പൂതിരി
No comments:
Post a Comment