ലോകാഃ സമസ്താഃ സുഖിനോ ഭവന്തു*
_ശ്രീഭഗവാനുവാച_
*ത്വമേവ പൂർവ്വസർഗ്ഗേഽഭൂഃ*
*പൃശ്നിഃ സ്വായംഭുവേ സതി*
*തദായം സുതപാ നാമ*
*പ്രജാപതിരകല്മഷഃ* (10.03.32)
തന്നെ സ്തുതിച്ച മതാപിതാക്കളായ ദേവകി വസുദേവന്മാരെ സന്തോഷിപ്പിക്കാനായി ആദ്യം താൻ ചതുർഭുജധാരിയായ സ്വരൂപത്തോടുകൂടി ഇവിടെ ഇപ്പൊൾ അവതരിക്കാനുള്ള കാരണത്തെ പറയുന്നു.
ഹേ സതി (ദേവകി), ഇതിനു മുമ്പ് സ്വായംഭുവ മനുവിന്റെ കാലത്തിൽ, നിങ്ങൾ രണ്ടു പേരും പൃശ്നിയും സുതപസ്സായും ജനിച്ചിരുന്നു. ആ സമയത്ത് ബ്രഹ്മാവ് നിങ്ങളോടു പ്രജാസൃഷ്ടിയെ അഭിവൃദ്ധിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ രണ്ടു പേരും അത്യുഗ്രമായ തപസ്സു ചെയ്തു. പന്തീരായിരം ദേവവത്സരക്കാലം നിങ്ങൾ കഠിന തപസ്സു ചെയ്തു. നിങ്ങളുടെ തപസ്സിൽ സന്തുഷ്ടനായ ഞാൻ നിങ്ങളുടെ ആഗ്രഹത്തെ തന്നനുഗ്രഹിക്കാനായി ഈ രൂപത്തിൽ പ്രത്യക്ഷനായി. അപ്പോൾ എന്നെപ്പോലുള്ള ഒരു പുത്രൻ വേണമെന്നായിരുന്നു നിങ്ങൾ ആഗ്രഹിച്ച വരം.

No comments:
Post a Comment