Thursday, January 17, 2019

തുരീയന്‍.
 ജ്ഞാനം തനിയെ ഉണ്ടാകുന്നവന്‍ ചതുര്‍പാദമായ തുരീയന്‍. കാല്‍ (1/4)അര (1/2)യിലും അരമുക്കാലിലും (3/4) മുക്കാല്‍ മുഴുവനിലും (ല) ലയിച്ച് ഒന്നാക്കുന്നതുപോലെ വിശ്വന്‍ തൈജസനിലും തൈജസന്‍ പ്രാജ്ഞനിലും പ്രാജ്ഞന്‍ തുരീയനിലും ലയിച്ച് പൂര്‍ണ്ണത നേടുന്നു. ജീവന്റെ ശരീരം മാത്രമാണ് സൃഷ്ടിക്കപ്പെടുന്നത്. ജീവന്‍ പരമാത്മതത്വം തന്നെയാകുന്നു. ഉണ്ടായതൊക്കെ നശിക്കും. നശിക്കുന്നവയൊക്കെ ഉണ്ടായതുമാണ്. ഉണ്ടാവുന്നതിനും നശിക്കുന്നതിനും അടിസ്ഥാനമായ ഉണ്മ ഉണ്ടാവുന്നില്ല, നശിക്കുന്നുമില്ല. നിത്യമാണത്. ഈ ഏകമായ ഉണ്മയില്‍ എല്ലാ ഉണ്ടാകലുകളും നശിക്കലുകളുമടങ്ങിയിരിക്കുന്നു. ' അക്ഷരം ഇതിപരമാത്മാ' എന്ന് ഭഗവദ്ഗീത. ഇന്ദ്രിയ മനോബുദ്ധികള്‍ക്കും പ്രമാണ പ്രമേയ വ്യവഹാരങ്ങള്‍ക്കുമതീതമാണ് ബ്രഹ്മം. ഭാരതത്തിന് ബ്രഹ്മാവര്‍ത്തം എന്ന പേര് പണ്ടുണ്ടായിരുന്നു. ബ്രഹ്മത്തിന്റെ നീര്‍ച്ചുഴി എന്നര്‍ത്ഥം. ഈശ്വരന്‍, ജീവന്‍, പ്രകൃതി, കാലം, കര്‍മ്മം ഈ അഞ്ചെണ്ണമാണ് ഭാരതീയദര്‍ശനത്തിന്റെ മൂലശിലകള്‍. ഈ അഞ്ചില്‍ കര്‍മ്മം മാത്രം നശ്വരം. ബാക്കി നാല് അനശ്വരതകളിലാണ് സനാതനധര്‍മ്മത്തിലെ ആത്മസങ്കല്‍പം.

No comments: