Monday, January 14, 2019

പുറമേ സാധുവെന്നു തോന്നിക്കുന്നവന്‍ അകമേ അങ്ങനെയാകണമെന്നില്ല. ചിരിച്ചുകൊണ്ട് ഉപദ്രവിക്കുന്നവരും നമുക്കിടയിലുണ്ട്. സൗഹൃദവും സ്‌നേഹവും നടിച്ച് നമ്മളറിയാതെ ദ്രോഹം ചെയ്യുന്നവരുടെ ശരിയായ പ്രകൃതം തിരിച്ചറിയുക വിഷമമാണ്. എന്നാല്‍ പുറമേ കഠോരം എന്ന് തോന്നിക്കുന്ന ചിലരാകട്ടെ ഉള്ളുകൊണ്ട് നിര്‍മലരായിരിക്കും.  മുഖം താമരപ്പൂപോ
ലെ പ്രസന്നവും വാക്കു ചന്ദനംപോലെ  തണുത്തും മനസ്സ് അഗ്നി പോലെ ജ്വലിച്ചുമിരിക്കുന്നവന്‍ ദുഷ്ടന്‍ എന്നു നീതിസാരം പറയുന്നതു കാണാം.
മുഖം പത്മദളാകാരം
വചശ്്ചന്ദനശീതളം
ഹൃദയം വഹ്നിസന്തപ്തം
ത്രിവിധം ദുഷ്ടലക്ഷണം

No comments: