പന്തുകളെ ബാറ്റുകൊï് നേരിടാം എന്നാല്‍ അഭിപ്രായങ്ങളെയോ? ഓരോ ദിവസവും നമുക്കെതിരെ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളെ അവഗണിക്കാനുള്ള കരുത്ത് എങ്ങനെ ആര്‍ജ്ജിക്കാനാവും എന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ചോദ്യത്തിന് സദ്ഗുരു ഉത്തരം നല്‍കുന്നു.
ആളുകള്‍ക്ക് എല്ലാത്തിനെ കുറിച്ചും അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍, അത് എന്തുകൊണ്ട് നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വിഷയമാകണം? നമ്മള്‍ ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് വ്യക്തതയില്ലാതിരിക്കുമ്പോഴാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വിഷയമാകുന്നത്.
മറ്റുള്ളവരുടെ അഭിപ്രായവുമായി പൊരുതാന്‍ ശ്രമിക്കുന്നതിനു പകരം, നമ്മള്‍ എന്താണ് ചെയ്യുന്നതെന്നും, നാം ചെയ്യുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നു എന്നതിലും വ്യക്തതയുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഈ വ്യക്തത ഉള്ളില്‍ ഉണ്ടെങ്കില്‍ മറ്റ് ആളുകളുടെ അഭിപ്രായങ്ങള്‍ വിഷയമാകില്ല.''
ആളുകള്‍ക്ക് എപ്പോഴും നമ്മെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉണ്ടാവും. അത് അവരുടെ അവകാശമാണ്. കര്‍ണാടകയിലെ യോഗിനിയായ അക്ക മഹാദേവി പറഞ്ഞതുപോലെ, ''നിങ്ങള്‍ കാട്ടിലും മലയിലും വീട് കെട്ടി, എന്നിട്ട് മൃഗങ്ങളെ ഭയക്കുന്നു-നിങ്ങളവിടെ ഉണ്ടായിരിക്കാന്‍ പാടില്ല. നിങ്ങള്‍ ചന്തയില്‍ ഒരു വീട് കെട്ടി, ചന്തയിലെ ബഹളങ്ങളെ ഭയക്കുന്നു-അതു നിങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ല.'' നിങ്ങള്‍ ഒരു സമൂഹത്തില്‍ ജീവിക്കുന്നു. മറ്റുള്ളവര്‍ എന്തുപറയുന്നുവെന്നതിനെ നിങ്ങള്‍ ഭയക്കുന്നു. ഇത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. ആരെങ്കിലും എപ്പോഴും എന്തെങ്കിലും പറയും. സമൂഹമാധ്യമങ്ങള്‍ കാരണം ഇന്നത് പര്‍വതീകരിക്കപ്പെടുന്നു. എന്നാല്‍ എക്കാലവും ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങളുണ്ടായിരുന്നു.
ഒരുസമയം രണ്ടോ മൂന്നോ അഞ്ചോ ആളുകളുടെ അഭിപ്രായങ്ങളുമായാണ് ഇതുവരെ നിങ്ങള്‍ ഏറ്റുമുട്ടിയിരുന്നത്. എന്നാല്‍ ഇന്ന് അഞ്ച് ലക്ഷം ആളുകളുടെ അഭിപ്രായങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുന്നു. അവരെല്ലാം എവിടെയോ ഇരുന്ന് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണ്.
അതുകൊണ്ട് കുഴപ്പമില്ല. ഏറ്റവും സുപ്രധാനമായ കാര്യം, നമ്മള്‍ ചെയ്യുന്നത് എന്താണ്, എന്തുകൊണ്ട് നമ്മളതു ചെയ്യുന്നു എന്നിവയില്‍ പൂര്‍ണ വ്യക്തതയുണ്ടാകണമെന്നതാണ്. ഇത് വ്യക്തമാണെങ്കില്‍, നമുക്കെതിരെ വരുന്ന അഭിപ്രായങ്ങളെയും പന്തുകളെപ്പോലെ അടിച്ചു പറത്താനാകും. പതിയെ പതിയെ അവരുടെ അഭിപ്രായങ്ങള്‍ മാറുകയും ചെയ്യും.
നിങ്ങള്‍ നന്നായി പന്തടിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നന്നായി പന്തടിക്കുക. എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാറുന്നത് നിങ്ങള്‍ക്ക് കാണാനാകും.
No comments:
Post a Comment