കരുത്തിലേക്കുള്ള പ്രചോദനം
(Inspiration)
(Inspiration)
ഒരു വനിതാ ടെന്നിസ് താരത്തോടു മാധ്യമപ്രവർത്തകൻ ചോദിച്ചു – "ഈ 43–ാം വയസ്സിലും കളിക്കളത്തിൽ നിങ്ങൾ മികവ് നിലനിർത്തുന്നതിന്റെ രഹസ്യമെന്താണ്" ഒരു പുഞ്ചിരിയോടെ അവർ മറുപടി പറഞ്ഞു – ''താങ്കൾക്ക് താങ്കളുടെയും എനിക്ക് എന്റേയും പ്രായമറിയാം പക്ഷേ, ടെന്നിസ് പന്തിന് എനിക്കെത്ര വയസ്സായി എന്നറിയില്ലല്ലോ "
അതു കൊണ്ട് മനസ്സിലാക്കുക
അഭിമുഖ സംഭാഷണങ്ങളല്ല, ആന്തരിക സംഭാഷണങ്ങളാണ് ആത്മവിശ്വാസത്തിനും അഭിവൃദ്ധിക്കും അടിവരയിടുന്നത്. പുറത്തു നടക്കുന്ന അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും നമ്മുടെ ഉള്ളിൽ പ്രവേശിക്കാത്തിടത്തോളം, അവ നമ്മുടെ പ്രവർത്തിയിൽ തടസ്സമാകുന്നില്ല .പുറത്തെ തിരമാലകളല്ല, അകത്തുകയറുന്ന വെള്ളമാണ് കടലിലെ വഞ്ചിക്കു ഭീഷണി ഉയർത്തുന്നത്. ആത്മഗതങ്ങളാണ് ആത്മസാക്ഷാത്‌ക്കാരത്തിലേക്കുള്ള മാർഗദർശനങ്ങളും മാർഗതടസ്സങ്ങളും.

നമ്മൾ എല്ലാവരും സ്വയം സംഭാഷണങ്ങളിൽ അറിഞ്ഞും അറിയാതെയും ഏർപ്പെടുന്നുണ്ട്. അവയിൽ ഭൂരിഭാഗവും, മറ്റുള്ളവർ തുടങ്ങിയ വിചാരണകളെയും പ്രസ്താവിച്ച വിധിവാക്യങ്ങളെയും കുറിച്ചാകുമെന്നു മാത്രം.
സ്വന്തം പരിമിതികളോടു മാത്രം സംവദിക്കുന്നവരെല്ലാം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നു മാത്രമേ ചിന്തിക്കുകയുള്ളൂ അവർ നിശ്ചിത ജോലികൾ മാത്രം ചെയ്‌ത്, യഥാസമയം വിരമിച്ച്, കൃത്യമായ കാലയളവിൽ വാർധക്യം ബാധിച്ച് ജീവിക്കാതെ വിടപറയുന്നു.
ഒന്ന് മനസ്സിലാക്കുക
കഴിവു മാത്രമല്ല കാര്യശേഷിയുടെ അടിസ്ഥാനം; കഴിവുകളോടുള്ള സമീപനം കൂടിയാണ്. ആന്തരികമായ ഇടപെടലുകളും അർഹമായ മാനസിക പിന്തുണയും കിട്ടാതെ ഒരു കഴിവും തെളിയിക്കപ്പെടില്ല.
ഒന്ന് മനസ്സിലാക്കുക
കഴിവു മാത്രമല്ല കാര്യശേഷിയുടെ അടിസ്ഥാനം; കഴിവുകളോടുള്ള സമീപനം കൂടിയാണ്. ആന്തരികമായ ഇടപെടലുകളും അർഹമായ മാനസിക പിന്തുണയും കിട്ടാതെ ഒരു കഴിവും തെളിയിക്കപ്പെടില്ല.
സ്വയം കണ്ടെത്തുന്ന തടസ്സങ്ങളാണ് പല യാത്രകൾക്കും വിരാമമിടുന്നത്. തനിച്ചിരുന്ന് മെനഞ്ഞെടുക്കുന്ന നിഷേധാത്മക ചിന്തകൾ നിഷ്‌ക്രിയതയ്‌ക്ക് കാരണമാകും. കർമരഹിത ദിനങ്ങളുടെ എണ്ണം കൂടുമ്പോൾ കർമശേഷിയും കുറയും. പിന്നീട് സ്വയം നാശത്തിനായുള്ള കാത്തിരിപ്പു മാത്രമാകും ജീവിതം.
പി.എം.എൻ .നമ്പൂതിരി.
No comments:
Post a Comment