Thursday, February 28, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 2 2
വികാരത്തോടു കൂടി എന്തു വസ്തുവിനെ ഉള്ളിലേക്കു കൊണ്ടു വന്നാലും അതൊക്കെ അവിടെ ഇംപ്രഷൻ ഉണ്ടാക്കും. ചിത്തത്തിലേക്ക് കിടക്കും. അപ്പൊ അത് ഇംപ്രഷൻ ഉണ്ടാവാതിരിക്കണമെങ്കിൽ ഒന്നും ഉള്ളിൽ കിടക്കാതിരിക്കണമെങ്കിൽ എന്താ വഴി? " ഈ ശാവാസ്യമിദം സർവ്വം" എന്ന് ഉപനിഷത്ത് പറഞ്ഞു ' ജഗത്തിനെ മുഴുവൻ സകല വസ്തുക്കളെയും ഏതിനോടൊക്കെ രാഗം തോന്നുന്നുണ്ടോ ഏതിനോ ടൊക്കെ വെറുപ്പ് തോന്നുന്നുണ്ടോ അതിനെയൊക്കെ ഈശ്വരനെക്കൊണ്ടു മൂടൂ എന്നാണ്. അതൊരു പ്രത്യേക വസ്തു വാണെന്നോ പ്രത്യേക വ്യക്തിയാണെന്നോ കരുതാതെ അത് ആത്മവസ്തുവാണ്. അതു ബോധമാണ്. ഒരു സ്വർണ്ണം തന്നെ വളയും മാലയും മോതിരവും കിരീടവും ഒക്കെ ആവുന്ന പോലെ ബ്രഹ്മം സ്ത്രീ ആയിട്ടും പുരുഷനായിട്ടും ഇഷ്ട്ടപ്പെട്ടവനായിട്ടും ഇഷ്ടപ്പെടാത്തവനായിട്ടും ജഗത്തിലെ സകല പദാർത്ഥങ്ങളായിട്ടും ബ്രഹ്മം തന്നെ പരിണമിച്ചിരിക്കുന്നു. കാണ പ്പെടുന്നതും ഗ്രഹിക്കപ്പെടുന്നതും ഒക്കെ ബ്രഹ്മം തന്നെ "സർവ്വം ഖലു വിദം ബ്രഹ്മ: " ഇതൊക്കെ ഭഗവദ് സ്വരൂപം തന്നെ ഇങ്ങനെ ധ്യാനിച്ചു ധ്യാനിച്ചു ധ്യാനിച്ച് അപ്പൊ ബ്രഹ്മം എന്ന് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ഭഗവദ് സ്വരൂപം എന്ന് പറഞ്ഞോളൂ
" യാതൊന്നു കാൺമതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ
യാതൊന്നു ചെയ് വതതു നാരായണാർച്ചന കൾ
യാതൊന്നിതൊക്കെ ഹരിനാരായണായ നമ: "
നാരായണ നാമം ജപിക്കുമ്പോൾ ഈ മന്ത്രം കൂടി ഉള്ളില് എടുക്കണം. അപ്പൊ എന്താവും മനസ്സ് ഒരിടത്തക്കും ചലിക്കില്ല. അഥവാ ചലിച്ചാൽ അതൊക്കെ നാരായണൻ തന്നെ. മനസ്സ് വളരെ ഇഷ്ടപ്പെട്ട ആരുടെ അടുത്തെങ്കിലും പോകുമ്പോൾ അയാളുടെ രൂപത്തിനെ ഭാവന ചെയ്തു കൊണ്ട് ഹേ നാരായണ ഈ രൂപത്തില് നീ എന്റെ മുന്നിൽ വന്നിരിക്കുണൂ. മനസ്സ് ആരെങ്കിലും വെറുത്തിട്ട് അയാളുടെ അടുത്ത് പോയാൽ ഉടനെ മാനസി കമായി ഉടനെ അയാളുടെ രൂപം മുന്നില് വരുമ്പോൾ നാരായണൻ ഈ രൂപത്തിൽ വന്നിരിക്കുണൂ എന്ന് ഭാവന ചെയ്യണം
(നൊച്ചൂർ ജി )
sunil namboodiri
തിരുമുന്നിലെ പടിയിൽ പ്രഭ ചൊരിയും നറുതിരികൾ
കരയുന്നൊരു ഹൃദയത്തൊടെ തെളിയിച്ചിടുമളവിൽ
പരിതാപമിതകലാൻ തൊഴുകരമായിയിവനുടനെവരും
തിരുവല്ലയിലമരുന്നൊരു .ഗദാരഹിത ശ്രീവല്ലഭ ചരണം.
ശ്രീമദ് ഭാഗവതം 76* 
പുറത്ത് വന്ന കുട്ടിയെ അമ്മ എങ്ങനെ വളർത്തണം എന്ന് ഇവിടെ സുനീതി കാണിച്ചു തരാണ്. 

ആരാധയാ അധോക്ഷജ പാദപത്മം. 

ഈ കഥ പറയുമ്പോഴൊക്കെ വിവേകാനന്ദ സ്വാമികൾ പറഞ്ഞ  ഒരു കഥ ഓർമ്മ വരും. മദാലസ എന്ന് പറയണ ഒരു രാജ്ഞി. ആ രാജ്ഞിക്ക് ജനിക്കണ കുട്ടികളെ ഒക്കെ രാജ്ഞി വളർത്താണ്.  തൊട്ടിയിൽ ഇട്ട് ആട്ടുന്ന വയസ്സ് കുട്ടികൾക്ക്.  തൊട്ടിലാട്ടുമ്പോ ആ അമ്മ പാടും അത്രേ. സാധാരണ കുട്ടികൾ കരയുമ്പോ നമ്മളൊക്കെ താരാട്ട് പാടും. ല്ലേ. കുട്ടികളെ ഉറക്കാനായിട്ട് താരാട്ട് പാടും. 

ഇവിടെ ഈ അമ്മ 'ഉണർത്താനായിട്ട്' താരാട്ട് പാടി. നമ്മള് താരാട്ട് ന്താ പാടുക? ആരാരോ ആരി രാരോ. ല്ലേ. അതു തന്നെ തത്വം ആണ്. ആരാരോ. നീ ആരാണ്?  എവിടുന്നാ വന്നത്? കുഞ്ഞേ ആരാരോ നീ ആരോ ഞാൻ ആരോ എവിടെ നിന്ന് വന്നു? എവിടെ നിന്നോ നമുക്ക് തമ്മിൽ ബന്ധം ഏർപ്പെട്ടിരിക്കണു. 

ഈ മദാലസ ഓരോ കുട്ടിയേയും തൊട്ടിലിലിട്ട് ആട്ടുമ്പോ കുഞ്ഞ് കരയുമ്പോ കുഞ്ഞേ കരയരുത്. 
 കിം നാമ രോദിഷി ശിശോ ന ച തേ സ്ത്വി കാമ:
കിം നാമ രോദിഷി ശിശോ ന ച തേ പ്രലോഭ:
കിം നാമ രോദിഷി ശിശോ ന ച തേ വിമോഹോ 
ജ്ഞാനാമൃതം സമരസം ഗഗനോപമോസി 
ശുദ്ധോസി ബുദ്ധോസി നിരജ്ഞനോസി 
പ്രപഞ്ചമായാ പരിവർജ്ജിതോസി 

കുഞ്ഞേ നീ ശുദ്ധനാണ് നീ ബുദ്ധനാണ് നിരജ്ഞനനാണ് പ്രപഞ്ചത്തിന്റെ കളങ്കം ഒന്നും നിന്റെ ഉള്ളിൽ ഏശിയിട്ടേ ഇല്ല്യ. യാതൊന്നും നിന്നെ സ്പർശിക്കില്ല്യ. നീ ശരീരമല്ല ആത്മാവാണ് എന്ന് ജ്ഞാനിയായ ആ അമ്മ കുട്ടികളെ പാടി പാടി തൊട്ടിലാട്ടി.   കരയുമ്പോഴൊക്കെ ഈ മന്ത്രം ചൊല്ലി ചൊല്ലി  മന്ത്രം പാട്ടിന്റെ രൂപത്തിൽ ചൊല്ലി വളർന്ന കുട്ടികളൊക്കെ ജ്ഞാനികളായിട്ട് തീർന്നു. എന്ന് മാത്രല്ല അവരാരും രാജ്യഭരണം സ്വീകരിക്കാതായി. രാജ്യഭരണം വേണ്ട എന്ന് പറഞ്ഞ് ഇറങ്ങി പുറപ്പെട്ടു. അവരെല്ലാം ജീവന്മുക്തന്മാരായി. 

അവസാനം രാജാവ് പറഞ്ഞു നീ ഇങ്ങനെ കുട്ടികളെ ഒക്കെ ജ്ഞാനികളാക്കിയാൽ ആര് രാജ്യം ഭരിക്കും? രാജ്യം ഭരിക്കാനായി ഞങ്ങൾക്ക് ഒരാളെ വിട്ടു തരൂ. അങ്ങനെ ഒരു കുട്ടിയെ അമ്മയിൽ നിന്നും മാറ്റി വളർത്തി. ആ കുട്ടി വളർന്ന് അമ്മ മരിക്കാറായപ്പോ അദ്ദേഹം രാജാവായി. പുത്രനെ അടുത്ത് വിളിച്ചിട്ട് അമ്മ ഒരു പെട്ടി കൊടുത്തു കൈയ്യില്. എന്നിട്ട് പറഞ്ഞു. എപ്പോഴെങ്കിലും സഹിക്കവയ്യാത്ത ദു:ഖം വരുമ്പോ മാത്രം ഈ പെട്ടി തുറക്കുക. അതിന് മുമ്പ് തുറക്കരുത്. അങ്ങനെ പറഞ്ഞ് അമ്മ ആ പെട്ടി പുത്രന്റെ   കൈയ്യിൽ കൊടുത്തു. 

കുട്ടി രാജ്യഭരണം ഒക്കെ നടത്തി. കുറേക്കാലം കഴിഞ്ഞു. ഈ ജ്ഞാനികളായി പ്പോയ ജ്യേഷ്ഠന്മാർ ണ്ടല്ലോ  വിവാഹിതരായി കുട്ടികൾ ഒക്കെ ണ്ടായി. അവരും ഒക്കെ വലുതായി കഴിഞ്ഞു. അവരൊക്കെ രാജ്യം ഭരിക്കാനുള്ള വയസ്സ് ആയപ്പോ ഈ പോയ ജ്ഞാനികളായ ഏട്ടന്മാരൊക്കെ തിരിച്ചു വന്നു. എന്നിട്ട് അവര് ഒരു നാടകം നടത്തി. ഇവിടെ വന്ന് ബഹളം കൂട്ടാ. ഈ രാജ്യം ഞങ്ങൾക്ക് ഉള്ളതാണ്. ഈ രാജ്യം ഞങ്ങൾക്ക് വിട്ടു തരിക എന്ന് ബഹളം കൂട്ടി. അപ്പോ ഇദ്ദേഹത്തിന് തോന്നി ഏട്ടന്മാരാണല്ലോ ഇങ്ങനെ ബഹളം കൂട്ടണത്. ഇവരൊക്കെ എന്ത് സന്യാസികൾ. ഒക്കെ സന്യാസികളായി പോയിട്ട് തിരിച്ചു വന്ന് രാജ്യം വേണം ന്ന് ചോദിക്കണുവല്ലോ എന്ന് വിഷമിച്ചു.

സഹിക്കവയ്യാത്ത ദുഖത്തോട് കൂടെ ഒരു മുറിയിൽ ചെന്ന് അമ്മ കൊടുത്ത ആ പെട്ടി അങ്ങട് തുറന്നു. തുറന്നപ്പോ ശുദ്ധോസി ബുദ്ധോസി നിരജ്ഞനോസി പ്രപഞ്ചമായാ പരിവർജ്ജിതോസി നീ ശുദ്ധനാണ് ബുദ്ധനാണ് നിരജ്ഞനനാണ് യാതൊരു കളങ്കവും നിന്നെ സ്പർശിക്കിണില്ല്യ എന്ന അമ്മയുടെ വാക്കാൽ ഇദ്ദേഹത്തിന്റെ ഉള്ളിൽ പൂർണ്ണമായി ജ്ഞാനം പ്രകാശിച്ചു. ഏട്ടന്മാരോട് പറഞ്ഞു രാജ്യം ഒക്കെ എടുത്തോളുക എനിക്ക് വേണ്ട. ഏട്ടന്മാര് പറഞ്ഞു അതിനാണ് ഞങ്ങൾ വന്നിരിക്കണത്. വരൂ പോകാം. വയസ്സായിരിക്കണു എത്ര കാലം നീ ഇങ്ങനെ ഇരിക്കും എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയത്രേ. ഇവർക്കെല്ലാവർക്കും ഗുരു അമ്മയാണ്.  ആ അമ്മ കുഞ്ഞുങ്ങൾക്ക് ഉപദേശിച്ച് ഉപദേശിച്ച് ഉപദേശിച്ച് മുലപ്പാലോടൊപ്പം ജ്ഞാനവും കൊടുത്തു. പാലിനോടൊപ്പം ആത്മ ജ്ഞാനം കൊടുത്തു അത്രേ. 
ശ്രീനൊച്ചൂർജി 
 *തുടരും. ..* Lakshmi prasad
*ശിവ താണ്ഡവ സ്തോത്രം*

  ശ്ലോകം   9

  പ്രഫുല്ലനീലപങ്കജപ്രപഞ്ചകാളിമഛടാ
വിഡംബകണ്ഠകന്ധരാ രുചി പ്രബന്ധകന്ധരം
സ്മരഛിദം പുരഛിദം ഭവഛിദം മഖഛിദം
ഗജഛിദന്ധകഛിദം തമന്തകഛിദം ഭജേ 
 
*അർത്ഥം*

വിരിഞ്ഞ നീലത്താമരയെ അനുകരിക്കും പോലെ  കാളകൂടവിഷത്തിന്റെ കട്ടപിടിച്ച നിറം കഴുത്തിനു ചുറ്റും ഭംഗിയോടെ കെട്ടി സ്മരനെ നശിപ്പിച്ചവനും, ത്രിപുരാസുരനെ നശിപ്പിച്ചവനും, വ്യാവഹാരിക ലോകത്തെ നശിപ്പിച്ചവനും, ദക്ഷന്റെ യാഗം നശിപ്പിച്ചവനും, ഗജാസുരനെ നശിപ്പിച്ചവനും, അന്ധകാസുരനെ നശിപ്പിച്ചവനും ആയിട്ടുള്ള ആ യമ നാശനെ ഭജിക്കുന്നു. ത്രിപുരങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളാണ്. ഉറക്കവും സ്വപ്നം കാണലും ഉണര്‍ന്നിരിക്കലും.  ജീവനുള്ള ഒരുവന്‍ ജീവിക്കുന്നിടത്തോളം ഈ മൂന്ന് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. ത്രിപുരാസുരന്‍ ഇങ്ങനെ മൂന്ന് പുരങ്ങളില്‍ മാറി മാറി വസിക്കുന്ന ആളാണ്.  ഈ അസുരനെ നശിപ്പിക്കാന്‍ മൂന്ന് പുരങ്ങളും ഒന്നിച്ച് നശിപ്പിക്കേണ്ടിയിരിക്കുന്നു

1889 മുതല്‍ പൂനയിലെ ആനന്ദാശ്രമം 'സംസ്‌കൃതസീരീസിലെ' 'ആനന്ദാശ്രമം പണ്ഡിറ്റുകള്‍' എന്നറിയപ്പെട്ടിരുന്ന വിദ്വാന്മാരാണ് പല സ്ഥലങ്ങളിലായി കിടന്നിരുന്ന ശങ്കര കൃതികള്‍, ഗ്രന്ഥങ്ങള്‍ ഏറെയും എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചത്. ശങ്കരാചാര്യരുടെ കൃതികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിവരണം നല്‍കുന്ന നിരവധി കൃതികളുണ്ടെങ്കിലും ക്രി.പി. 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിദ്യാരണ്യസ്വാമികളുടെ 'ശ്രീശങ്കരദിഗ്‌വിജ'യമെന്ന കൃതിയിലെ സൂചനകളാണ് പണ്ഡിതലോകം ഇന്നും ശ്രീശങ്കരജീവിതത്തെ മനസിലാക്കാന്‍ ആധികാരികമായി ആശ്രയിക്കുന്നത്. ഇതിന്റെയെല്ലാമടിസ്ഥാനത്തില്‍ ശങ്കരജീവിതത്തെയും ദൗത്യത്തെയും ഇങ്ങനെ സംക്ഷേപിക്കാം: കേരളക്കരയിലെ കാലടിയെന്ന ഗ്രാമത്തില്‍ ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം എട്ടാമത്തെ വയസില്‍ ഗുരുവിനെത്തേടി യാത്രയായി. ഒടുവില്‍ ഇന്നത്തെ ഗുജറാത്തിലെ നര്‍മ്മദാനദീതീരത്തുളള ഗോവിന്ദഭഗവദ്പാദാചാര്യരുടെ സന്നിധിയിലാണ് എത്തിച്ചേരുന്നത്. ശിഷ്യത്വം സ്വീകരിച്ച് അവിടെ ഗുരുകുലത്തില്‍ അന്തേവാസിയായിരുന്ന കാലത്ത് വേദ-വേദാന്താവിജ്ഞാനത്തെ ഹൃദിസ്ഥമാക്കുകയും പ്രസ്ഥാനത്രയത്തിന് ഭാഷ്യം രചിക്കുകയുമുണ്ടായി. പലനിലകളില്‍ നശിച്ചുകൊണ്ടിരുന്ന വൈദികധര്‍മ്മത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭാരതമാസകലം സഞ്ചരിക്കുകയും സംവാദങ്ങള്‍ നടത്തുകയും സ്‌തോത്രഗ്രന്ഥങ്ങള്‍ രചിക്കുകയും ആചാരാനുഷ്ഠാനങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ഇങ്ങനെ നമുക്ക് ചുരുക്കാം:
  • ഭാരതത്തിന്റെ നാലതിരുകളില്‍ (ശൃംഗേരി, ബദരി, പുരി, ദ്വാരക) മഠങ്ങള്‍ സ്ഥാപിച്ച് വേദവിജ്ഞാനത്തെയും, രാജ്യത്തിന്റെ അഖണ്ഡതയെയും രക്ഷിക്കുന്നതില്‍ പങ്കുവഹിച്ചു.
  • സ്‌തോത്രഗ്രന്ഥങ്ങളും ഉപദേശഗ്രന്ഥങ്ങളും രചിച്ച് മനുഷ്യജീവിതത്തെ പരിഷ്‌കരിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു.
  • കുത്തഴിഞ്ഞ സന്യാസജീവിതത്തെ ദശനാമി സമ്പ്രദായത്തിലൂടെ ചിട്ടപ്പെടുത്തി.
  • ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും അദ്വൈതാനുഭൂതി പകരുന്നതിനായി ഷണ്മതസ്ഥാപനത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ചു.
  • പ്രസ്ഥാനത്രയാദികളുടെ ഭാഷ്യങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, താന്ത്രികകൃതികള്‍, ഉപദേശഗ്രന്ഥങ്ങള്‍ എന്നിവ രചിച്ചു.
മേല്‍പ്പറഞ്ഞ കൃതികളിലെല്ലാം മനുഷ്യജീവിതത്തിന്റെ നേര്‍പകുതിയും പരിഛേദവുമായിട്ടുളള സ്ത്രീകള്‍ക്ക് ഋഷിഭാരതം നല്‍കിയിട്ടുളള മാന്യതയും ആദരവും അങ്ങേയറ്റം ബഹുമാനവുമാണ് ആചാര്യസ്വാമികളും നല്‍കിയിരിക്കുന്നത്. ''മാം ഹി പാര്‍ത്ഥവ്യപാശ്രിത്യ യേ/പിസ്യഃ പാപയോനയഃ സ്ത്രീയോ വൈശ്യസ്തഥാ ശൂദ്രാ സ്‌തേപി യാന്തി പരാംഗതി'' (ഗീത, 9.32). എന്ന ശ്ലേകത്തില്‍ പറഞ്ഞിരിക്കുന്നത് സ്ത്രീ, വൈശ്യന്‍, ശൂദ്രന്‍ തുടങ്ങി ആരെല്ലാമുണ്ടോ അവര്‍കൂടി എന്നെ ആശ്രയിച്ച് പരമഗതി പ്രാപിക്കുന്നു എന്നാണ്. ഈ പ്രസ്താവനയെ യാതൊരു മാറ്റവും കൂടാതെയാണ് ശ്രീശങ്കരാചാര്യര്‍ സ്വീകരിച്ചിരിക്കുന്നത്. ബൃഹദാരണ്യകോപനിഷത്തില്‍ യാജ്ഞവല്‍ക്യനെന്ന ആചാര്യന്‍ സ്വത്തു മുഴുവന്‍ മൈത്രേയി, കാര്‍ത്ത്യായനി എന്നീ രണ്ടു ഭാര്യമാര്‍ക്കായി വീതിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്ന ഒരു രംഗമുണ്ട്. അവിടെ മൈത്രേയി പറയുന്ന മറുപടിയിങ്ങനെയാണ്: ''അമൃതത്വസാധകമല്ലാത്ത സമ്പത്ത് എനിക്ക് വേണ്ട, പകരം ആത്മജ്ഞാനം നല്‍കിയാല്‍ മതി''. ഇതിന്റെയടിസ്ഥാനത്തില്‍ യാജ്ഞവല്‍ക്യന്‍ മൈത്രേയിക്കു നല്‍കുന്ന 'വേദാന്തസന്ദേശം' ലോകസാഹിത്യത്തിലെതന്നെ അവിസ്മരണീയമായ ഒരേടാണ്. ''ലോകത്തിലെ എല്ലാ സ്‌നേഹങ്ങളും അവരവര്‍ക്കുവേണ്ടിയാകുന്നു (ആത്മനസ്തുകാമായ സര്‍വ്വം പ്രിയം ഭവതി). എല്ലാ സ്‌നേഹങ്ങള്‍ക്കും അടിസ്ഥാനപരമായി നില്‍ക്കുന്ന ഞാന്‍ എന്ന ആത്മാവാണ് പരമപ്രേമാസ്പദമായിട്ടുളളത്. ശ്രവണ-മനന-നിദിധ്യാസനാദികളെക്കൊണ്ട് സാക്ഷാത്കരിക്കേണ്ടത് ഈ സത്യത്തെയാണ്. ഇതിനെ അറിഞ്ഞുകഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ എല്ലാം അറിഞ്ഞതായിത്തീരുന്നു.'' ഇങ്ങനെ യാജ്ഞവല്‍ക്യന്‍ ഉപദേശം തുടങ്ങുകയാണ്. ഇവിടെ ആദ്ധ്യാത്മികജ്ഞാനത്തെ അറിയാന്‍ ആഗ്രഹിക്കുന്ന സ്ത്രീയെയും, അതനുസരിച്ച് കലവറയില്ലാതെ ഉപദേശിക്കാന്‍ തയ്യാറായി നില്‍ക്കുന്ന യാജ്ഞവല്‍ക്യനെന്ന ആചാര്യനെയും അങ്ങേയറ്റം ആദരവോടെയാണ് ഉപനിഷദ് ഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ അവതരിപ്പിക്കുന്നത്. സുരേശ്വരാചാര്യര്‍ ഭാഷ്യവര്‍ത്തികത്തിലും വിദ്യാരണ്യസ്വാമികള്‍ ഭാഷ്യസാരത്തിലും വളരെയേറെ മിഴിവോടെയാണ് ഈ പ്രകരണം അവതരിപ്പിക്കുന്നതും. ഇവിടെയൊക്കെ നാം കാണുന്നത് പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന മഹിതമായൊരു സംസ്‌കാരത്തെയാണ്. ഇതില്‍ ശ്രീശങ്കരന് മുമ്പുളളവരും തുടര്‍ന്നുവന്നവരും സ്ത്രീകളോട് സ്വീകരിച്ചിട്ടുളള സമീപനം വ്യക്തമാണ്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം കുടുംബത്തിലധിഷ്ഠിതമാണ്. അവിടെ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ കെട്ടുറപ്പിലാണ് തലമുറകളുടെ നിലനില്‍പും ഐശ്വര്യവും കുടികൊള്ളുന്നത്. മകളും സഹോദരിയും ഭാര്യയും അമ്മയുമടങ്ങുന്ന സ്ത്രീജീവിതവും ഈ കുടുംബത്തിലാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭാര്യാഭര്‍തൃബന്ധം എങ്ങനെയാവണമെന്നതിന്റെ ഉദാത്തമായ പ്രതിപാദനമാണ് ഉമാമഹേശ്വരസ്‌തോത്രത്തിലുടനീളമുളളത്. ''നമഃശിവാഭ്യാം നവയൗവനാഭ്യാം പസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം'' എന്നു തുടങ്ങുന്ന സ്‌തോത്രത്തില്‍ പരസ്പരം പങ്കുവെച്ച് നിലകൊളളുന്ന ശിവപാര്‍വ്വതിമാരെയാണ് അവതരിപ്പിക്കുന്നത്. ശ്രീശങ്കരാചാര്യര്‍ക്ക് മുന്നേ ജീവിച്ചിരുന്ന മഹാകവി കാളിദാസന്‍ വാക്കും അര്‍ത്ഥവുംപോലെ ഇഴപിരിയാതെ നില്‍ക്കുന്ന ജഗത്പിതാക്കളായ ശിവപാര്‍വ്വതിമാരെ വണങ്ങിക്കൊണ്ടാണ് രഘുകുലത്തിന്റെ ചരിതം വര്‍ണിക്കാനാരംഭിക്കുന്നത്. ശ്രീനാരായണഗുരുദേവന്‍ തന്റെ അര്‍ദ്ധനാരീശ്വരസ്‌തോത്രത്തില്‍ ഇതുപോലെയാണ് വര്‍ണ്ണിക്കുന്നത്. തലമുറകളായി പകര്‍ന്നുനല്‍കുന്ന വലിയ സന്ദേശമായതിനാലാണ് ആചാര്യന്മാര്‍ പലനിലയില്‍ ഉപദേശിക്കുന്നത്. ഭാര്യാപദത്തിലെത്തുന്ന സ്ത്രീയും ഭര്‍ത്തൃപദത്തിലെത്തുന്ന പുരുഷനും പരസ്പരം അറിഞ്ഞും പങ്കുവെച്ചും ജീവിക്കുമ്പോള്‍ മാത്രമാണ് കുടുംബം ഗൃഹസ്ഥാശ്രമമാവുന്നത്. ഭാര്യാധര്‍മ്മവും ഭര്‍ത്തൃധര്‍മ്മവും കുടുംബധര്‍മ്മവും ഇവിടെ പാലിക്കപ്പെടേണ്ടതുണ്ട്. ധര്‍മ്മബോധമില്ലാതെയായാല്‍ ആഹാര, നിദ്രാ, ഭയ മൈഥുനങ്ങളില്‍ മാത്രം മുഴുകുന്ന മൃഗസമാനതയിലേക്ക് മനുഷ്യന്‍ അധഃപതിക്കും. ഭാര്യ ഭാരമല്ലെന്നും, സന്താനങ്ങള്‍ സന്താപങ്ങളല്ലെന്നും, ഭര്‍ത്താവ് ഭൃത്യനല്ലെന്നുമുളള ബോധമുണ്ടാകണമെങ്കില്‍ മനുഷ്യന്‍ ധര്‍മ്മബോധമുളളവനാകണം. മനുഷ്യജീവിതത്തിലെ നാല് ആശ്രമങ്ങളിലും (ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) അനുഷ്ഠിക്കേണ്ട ധര്‍മ്മോപദേശങ്ങളാണ് ശങ്കരാചാര്യന്റേതായി ലഭിക്കുന്ന ഉപദേശങ്ങളുടെ കാതല്‍ എന്നു കാണാം. യുവതികളില്‍ ആകൃഷ്ടരാകുന്ന യുവാക്കളെയും (തരുണസ്താവത് തരുണീസക്തഃ) ആത്മാവ് നഷ്ടപ്പെട്ട ഭര്‍ത്തൃശരീരത്തെ കണ്ട് ഭയക്കുന്ന (ഭാര്യാ ബിഭൃതിതസ്മിന്‍ കായേ) ഭാര്യയെയും 'ഭജഗോവിന്ദ'ത്തില്‍ ആചാര്യസ്വാമികള്‍ വളരെ ചാരുതയോടെ വരച്ചുകാട്ടുന്നുണ്ട്. അതോടൊപ്പം കാമനകളാല്‍ ആന്ധ്യത ബാധിച്ച് മൃഗത്തെക്കാള്‍ അപകടകരമായ മനോനിലയുളളവരെ ഉദ്ദേശിച്ച് (മൃഗത്തിന് തൊലികളഞ്ഞ മാംസത്തിനോടാണല്ലോ ആസക്തി, തൊലികളഞ്ഞ മാംസത്തിനേക്കാള്‍ തൊലിമൂടിയ മാംസത്തിനോട് കൂടുതല്‍ ആവേശമുളളത് മനുഷ്യര്‍ക്കാണ്) യാതൊരു സങ്കോചവുമില്ലാതെ പറയുന്ന പരമാര്‍ത്ഥമുണ്ട് ഈ കൃതിയില്‍ത്തന്നെ. നാരീസ്തനഭര നാഭീദേശം ദൃഷ്ട്വാ മാ ഗാ മോഹാവേശം ഏതന്മാംസ വസാദി വികാരം മാനസി വിചിന്തയ വാരം വാരം സ്ത്രീയുടെ ഉയര്‍ന്ന സ്തനങ്ങളും നാഭീദേശവും കണ്ട് വല്ലാതങ്ങ് ആവേശം കൊളേളണ്ടതില്ല. ഇതൊക്കെ മാംസം, കൊഴുപ്പ് തുടങ്ങിയവയുടെ വകഭേദം മാത്രമാണെന്ന് വീണ്ടും വീണ്ടും മനസില്‍ ചിന്തിക്കൂ. സ്ത്രീ ശരീരം മാത്രമുളള ജീവിയല്ല. ഉയര്‍ന്ന നിലയില്‍ ചിന്തിക്കാനുളള മനസും, അതിനെ സംസ്‌കരിക്കാന്‍ പ്രാപ്തമായ സംസ്‌കാരത്തെ പകര്‍ന്നുനല്‍കാന്‍ ശേഷിയുമുളള തലമുറകളെ പോറ്റിവളര്‍ത്താനുളള ദൈവികമായ കഴിവുളള മാതൃത്വത്തിലേക്ക് വളരാന്‍ പ്രാപ്തമായ വ്യക്തിയാണ്. വേദാഗമസാരമായ ഈ സത്യത്തെ വെളിവാക്കുന്നതിനുളള തുടക്കമെന്ന നിലയിലാണ് ഭജഗോവിന്ദത്തില്‍ ആചാര്യസ്വാമികള്‍ നല്‍കുന്ന ഉപദേശം.  ..janmabhumi
നമ്മള്‍ ഭൂതകാലത്തെ ഓര്‍ത്ത് വിലപിക്കുന്നു. ഭാവിയെക്കുറിച്ച് ആശങ്കാകുലരാകുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടതും പരിഹാരമാര്‍ഗങ്ങള്‍ ആരായേണ്ടതും. ശ്രീശങ്കരന്റെ മഹത്വവും മേന്മയും മാനവിക കാഴ്ചപ്പാടും ദര്‍ശനങ്ങളും ഉപദേശങ്ങളും മനസിലാക്കാന്‍ ശ്രമിച്ചാല്‍ പലതിനും പരിഹാരം കണ്ടെത്താനാകും. ആദ്ധ്യാത്മിക ആചാര്യന്മാരില്‍ അഗ്രഗണ്യന്‍, ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ശ്രേഷ്ഠനായ തത്വജ്ഞാനി, സമ്യഗ്വാക്‌സിദ്ധിയുള്ള കവി, ഗ്രന്ഥകാരന്‍ എന്നീ വിശേഷണങ്ങള്‍ക്കു പുറമെ പ്രായോഗികപരിഷ്‌കര്‍ത്താവും ശേഷിമാനായ സംഘാടകനുംകൂടിയായ ജഗദ്ഗുരു ശ്രീശങ്കരന്‍ അമാനുഷപ്രഭാവനാണ്. യുഗാചാര്യനുമാണ്. ദാര്‍ശനികതലത്തില്‍ അദ്ദേഹത്തിന്റെ ശബ്ദമാണ് ഭാരതത്തിന്റെ ശബ്ദവും. അതാകട്ടെ അദ്വൈത സിദ്ധാന്തത്തിന്റെ ഉദ്‌ഘോഷണവുമാണ്. മാറുന്ന ലോകത്തില്‍ മാറാത്ത മൂല്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ശ്രീശങ്കരദര്‍ശനങ്ങളും ഉപദേശങ്ങളും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ആചാര്യ ഭഗവദ്പാദരുടെ തൂലിക സ്പര്‍ശിച്ചിട്ടില്ലാത്ത ഒരു വിഷയവും ദര്‍ശനത്തിന്റെ മേഖലയില്‍ ഉണ്ടാകില്ല. എഴുതേണ്ടതെല്ലാം എഴുതി 16-ാം വയസില്‍ നാരായം താഴെവച്ചു. ''ഈ പതിനാറുകാരന്‍ എഴുതിയതാകട്ടെ ഇന്നും വിശ്വദാര്‍ശനികന്മാരെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പിപ്പിക്കുകതന്നെ ചെയ്യുന്നു. ശാസ്ത്രത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ശങ്കക്ക് പഴുതില്ലാത്തവിധം ഭാഷ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തത്വശാസ്ത്രത്തിന്റെ മേഖലയില്‍ ആചാര്യപാദര്‍ക്ക് പറയാന്‍ കഴിയാത്ത വല്ലതും ഈ ഭൂമുഖത്ത് മറ്റൊരാചാര്യന് പറഞ്ഞുതാരാനാകുമെന്ന് സങ്കല്‍പ്പിക്കാന്‍പോലും സാധ്യമല്ല.'' ഇത് സ്വാമി വിവേകാന്ദന്റെ രേഖപ്പെടുത്തലാണ്. വിഖ്യാത ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ആന്ദ്രെ മാല്‍റോ അരിസ്‌റ്റോട്ടിലിന് മേലേയുള്ള സ്ഥാനമാണ് ശ്രീശങ്കരന് നല്‍കിയിട്ടുള്ളത്. ശ്ലോകാര്‍ദ്ധേന പ്രവക്ഷ്യാമി യ ദുക്തം ഗ്രന്ഥ കോടി ഭിഃ ബ്രഹ്മസത്യം ജഗന്‍മിഥ്യാ ജീവോ ബ്രഹ്‌മൈവനാളപരഃ ''കോടി ഗ്രന്ഥങ്ങളില്‍ പറഞ്ഞതെന്തോ അത് അരശ്ലോകത്തിലാക്കി ഞാന്‍ പറയുകയാണ്. ബ്രഹ്മം സത്യം ജഗത്ത് മിഥ്യാ. ജീവാത്മാവ് ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല.'' ശ്രീശങ്കരന്റെ അപൂര്‍വ്വ സിദ്ധിയാണ് ഈ കഴിവ്. ചുരുക്കി പറയുക എന്നത് ഒരു കലയാക്കി മാറ്റിയവരാണ് ഋഷീശ്വരന്മാര്‍. സൂത്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൃതികള്‍ ഈ പറഞ്ഞതിനുള്ള ഉദാഹരണമാണ്. മിഥ്യയെന്നാല്‍ അയഥാര്‍ത്ഥമെന്നാണ് അര്‍ത്ഥം. ബ്രഹ്മം നിര്‍ഗുണമാണെന്നും ജീവാത്മാവും പരമാത്മാവും ഏകമാണെന്നും തെളിയിക്കുവാന്‍ ശ്രീശങ്കരനല്ലാതെ ആര്‍ക്കും കഴിയില്ല. മോക്ഷത്തിനു (മോഹത്തില്‍നിന്നുള്ള മുക്തി) കാരണം ജ്ഞാനമാണെന്നും ജ്ഞാനലബ്ധിക്ക് കര്‍മ്മമാണ് ഉപായമെന്നും ആചാര്യന്‍ ഉപദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 12-ാം വയസില്‍ പൂര്‍ണജ്ഞാനം ഉദിച്ചിരുന്നു. നവോത്ഥാനത്തിന്റെ പ്രവാചകനാണ് ശ്രീശങ്കരന്‍. അദ്ദേഹം ഉദ്‌ഘോഷിച്ചത് ബ്രാഹ്മണത്വസ്യ ഹി രക്ഷണേന രക്ഷിതഃ സ്യാദ് വൈദികോ ധര്‍മ്മഃവൈദികധര്‍മ്മത്തിന്റെ നിലനില്‍പ്പ് ബ്രാഹ്മണത്വത്തിന്റെതന്നെ സംരക്ഷണത്തിലൂടെയാണെന്നാണ് അര്‍ത്ഥം. ബ്രാഹ്മണത്വവും ബ്രാഹ്മണനും രണ്ടും രണ്ടായിത്തന്നെ കാണണം. സുബ്രഹ്മണ്യന്‍ എന്ന പദത്തിന് തികഞ്ഞ ബ്രാഹ്മണ്യമുള്ളവന്‍ എന്ന് അര്‍ത്ഥമുള്ളതായി കരുതണം. ബ്രാഹ്മണ്യം അഥവാ ബ്രാഹ്മണത്വം എന്നു പറഞ്ഞാല്‍ ''ബ്രഹ്മ അധീതേ വാത്തിവാ ഇതി ബ്രാഹ്മണഃ'' വേദങ്ങള്‍ പഠിച്ചവനും അവയുടെ പൊരുള്‍ മനസിലാക്കിയവനുമാണ് ബ്രാഹ്മണന്‍. എല്ലാ വേദങ്ങളും ധര്‍മ്മമാകുന്ന മൂല്യത്തോടുകൂടിയവയാകുന്നു. ശ്രീശങ്കരന്‍ പ്രോത്‌സാഹിപ്പിച്ചത് ബ്രാഹ്മണരെയല്ല മറിച്ച് ബ്രാഹ്മണത്വത്തെയാണ്. ഇക്കാര്യം മറച്ചുവെച്ച് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടന്നുവരുന്നു എന്നത് ഗൗരവകരമായി കാണുകതന്നെ വേണം. കാലടിയില്‍ ഭൂജാതനായ ശ്രീശങ്കരന്‍ ബ്രഹ്മചാരി (വിദ്യാര്‍ത്ഥി)യായിരുന്ന സമയത്ത് മാതാവിന് കൂടുതല്‍ ദൂരം നടന്ന് പുഴയില്‍ പോകുന്നതിന് ശാരീരിക അസ്വാസ്ഥ്യം തടസമായതിനാല്‍ അതിന് പരിഹാരമായി ദൂരെക്കൂടെ ഒഴുകിയിരുന്ന പൂര്‍ണ്ണാ (പെരിയാര്‍) നദിയുടെ ഗതി ഗൃഹസമീപത്തുകൂടിയാക്കിയതും കനകധാരാ സ്‌തോത്രം ചൊല്ലി ദരിദ്രകുടുംബത്തെ സ്വര്‍ണ്ണകമലവൃഷ്ടിയാല്‍ അനുഗ്രഹിച്ചതും ഐതീഹ്യങ്ങളാണ്. പെരിയാറിന്റെ ഗതിമാറ്റം വ്യക്തമായി കാണാനാകും. അതുപോലെ എറണാകുളം ജില്ലയില്‍ പട്ടിമറ്റത്തിന് സമീപപ്രദേശമായ പഴന്തോട്ടത്തുള്ള സ്വര്‍ണ്ണത്തുമന ഇന്നും നിലകൊള്ളുന്നുണ്ട്. മഹാഗണപതി തുടങ്ങി ആഞ്ജനേയസ്വാമിവരെയുള്ള മൂര്‍ത്തികളെ സ്തുതിച്ചുകൊണ്ടുള്ള സ്‌തോത്രങ്ങള്‍ ശ്രീശങ്കരവിരചിതമാണെങ്കിലും അക്കാര്യം ഭൂരിപക്ഷത്തിനും അറിവില്ല. മഹാക്ഷേത്രങ്ങളിലെ പൂജാവിധികളും ക്രമവും ചിട്ടപ്പെടുത്തിയത് ശ്രീശങ്കരനാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തൃശിവപേരൂര്‍ വടക്കുംനാഥന്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര അങ്ങനെ പോകുന്നു പേരുകള്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കടുകിട വ്യത്യാസമില്ലാതെയാണ് നടന്നുവരുന്നത്. ശ്രീരാമകൃഷ്ണദേവന് സന്ന്യാസം കൊടുത്ത തോതാപുരിയും ശ്രീശങ്കരപരമ്പരയില്‍പ്പെട്ടതാണ്. അതിനാല്‍ ആ പരമ്പരയില്‍പ്പെട്ടതാണ് സ്വാമി വിവേകാനന്ദനും. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ അതേ കണ്ണിയാണെന്ന് അഭിമാനപൂര്‍വ്വം പറയാനാകും. ശൃംഗേരി ശാരദാപീഠത്തിലെ 33-ാമത് പീഠാധിപതി ശങ്കരാചാര്യ ശിവാഭിനവ നരസിംഹസ്വാമികളാണ് രേഖകളുടെ അടിസ്ഥാനത്തില്‍ ശ്രീശങ്കരന്റെ ജന്മഭൂമി കാലടിയാണെന്ന് ആധികാരികമായി പ്രഖ്യാപിച്ചത്. 1910 ല്‍ ഇന്നു കാണുന്ന ക്ഷേത്രസമുച്ചയത്തിന്റെ കുംഭാഭിഷേകം നടന്നു. ജഗദ്ഗുരുവിനെ സാധാരണക്കാരായവര്‍ക്ക് മനസിലാക്കിക്കൊടുത്തത് ആധുനിക കാലടിയുടെ ശില്‍പിയായ ആഗമാനന്ദസ്വാമികളായിരുന്നു. 1936 ലെ ശ്രീശങ്കരജയന്തിദിവസം ആരംഭിച്ച കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം കേന്ദ്രമാക്കി അനുസ്യൂതം അതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ആഗമാനന്ദസ്വാമികള്‍ നടത്തിവന്ന ശ്രീശങ്കരജയന്തി ആഘോഷങ്ങളും ശ്രീശങ്കരതത്വങ്ങളുടെ പ്രചാരണവും ഇന്ന് ഏറ്റെടുത്തു നിര്‍വഹിച്ചുവരുന്നത് 2004 ല്‍ തുടങ്ങിയ ആദിശങ്കര ജന്മദേശ വികസനസമിതി എന്ന പ്രസ്ഥാനമാണ്....janmabhumi
ഒരായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരംകോച്ചുന്ന ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഒരു കവി തന്റെ അവസാന ഗ്രന്ഥമായ 'ഈശ്വരപ്രത്യഭിനയ വിമര്‍ശിനി'യിലെ അവസാന വരിയുമെഴുതി തൂലിക താഴെവച്ചു. ഇന്നത്തെ ശൈത്യകാലം പോലും കഠിനമാണ്. എങ്കില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ശൈത്യത്തിന്റെ കാഠിന്യം എത്രയായിരിക്കും? 1015 ലെ മകരസംക്രാന്തി ദിവസമായിരുന്നു അത്. അദ്ദേഹത്തിന് അറുപത്തിയാറ് വയസ്സായിരുന്നുവത്രെ. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞുവെന്നാണ് വിശ്വാസം. നാല്‍പ്പത്തിനാലോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പ്രധാനമായും നാലുവിഭാഗങ്ങളായി തിരിക്കാമവയെ. തന്ത്രം, ഈശ്വരസ്തുതികള്‍, തത്വചിന്ത, സൗന്ദര്യശാസ്ത്രം എന്നിങ്ങനെ. ഇവയില്‍ ഇരുപത്തിയൊന്നോളം കൃതികളെ ഇന്ന് ലഭ്യമായിട്ടുള്ളൂ. മറ്റു കൃതികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പിന്നീടുണ്ടായ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ഈ മഹാപണ്ഡിതന്റെ, അഭിനവ ഗുപ്തന്റെ ഭാരതീയ ദര്‍ശനം, തത്വചിന്ത, സൗന്ദര്യശാസ്ത്രം എന്നീ മേഖലകളിലെ സംഭാവനകള്‍ അദ്വിതീയമാണ്. ഇത്രയും ഗ്രന്ഥങ്ങള്‍ ഒരാള്‍ക്ക് എങ്ങനെ എഴുതാന്‍ കഴിയും എന്നാണ് ചിലരുടെ ശങ്ക. ചിലര്‍ അദ്ദേഹത്തെ സാങ്കല്‍പിക കഥാപാത്രമായി കരുതാനും ശ്രമിക്കുന്നു. ഏകദേശം ഇതേ കാലഘട്ടത്തില്‍, തമിഴ്‌നാട്ടിലെ ചോള സാമ്രാജ്യത്തിലെ രാജരാജ ചോളന്‍ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചു കഴിഞ്ഞിരുന്നു. തഞ്ചാവൂരില്‍ എല്ലാവരെയും ആകര്‍ഷിച്ച് ബൃഹദീശ്വര ക്ഷേത്രം ഇന്നും നിലകൊള്ളുന്നു. ശൈവാരാധനയും ശാക്തേയാരാധനയും നാടെങ്ങും പ്രചരിച്ചു. ജ്ഞാനസമ്പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് കശ്മീരായിരുന്നു. ഒരു തലമുറ മൊത്തം ചോദിക്കുന്നു. ആരായിരുന്നു അഭിനവഗുപ്തന്‍? ഭാരത ഭൂമിയിലെ ഏറ്റവും വിവാദഭരിതമായ പ്രദേശമാണ് കശ്മീര്‍. കശ്മീരിന്റെ സമ്പന്നമായ ഭൂതകാലം ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്. സാംസ്‌കാരികമായും സാഹിത്യപരമായുമുള്ള കശ്മീരിന്റെ സംഭാവനകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിനെ 'ശാരദദേശം' എന്നും വിളിച്ചിരുന്നു. അറിവിന്റെ ദേവതയായ സരസ്വതി ദേവിയുടെ ഒരു ക്ഷേത്രം കശ്മീരിലുണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് പാക്കധീന കശ്മീരിലാണ്. സരസ്വതീ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്. ''നമസ്‌തേ ശാരദേ ദേവീ, കശ്മീരപുര വാസിനീ'' അറിവിനെ ആരാധിക്കുന്നവരുടെ പ്രേരണാസ്രോതസ്സായിരുന്നു ഒരുകാലത്ത് കശ്മിര്‍. ഒരുവശത്ത് ഹിമാലയവും, പരിശുദ്ധമായ ജലമൊഴുകിയിരുന്ന വിതസ്താ നദി (ഝലം നദി)യും. എല്ലാറ്റിനുമുപരി വാക്കുകള്‍ക്കു വിവരിക്കാനാവാത്ത പ്രകൃതി സൗന്ദര്യവും. നാടിന്റെ നാനാഭാഗത്തുമുള്ള കവികളും പണ്ഡിന്മാരും ജ്ഞാനം തേടി കശ്മീരിലെത്തി ചേര്‍ന്നു. പല രാജവംശങ്ങളും കശ്മീരില്‍ ഭരണം കയ്യാളിയിട്ടുണ്ട്. കശ്മീരിന്റെ പ്രൗഢമായ സാഹിത്യ ചരിത്രം തേടി നടന്നാല്‍ എത്തിച്ചേരുന്നത് എ. ഡി. അഞ്ചാം നൂറ്റാണ്ടിലാണ്. മാതൃഗുപ്തനായിരുന്നു അന്ന് കശ്മീര്‍ ഭരിച്ചിരുന്നത്. അദ്ദേഹം ഒരു സംസ്‌കൃത കവികൂടിയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന പ്രവരസേനന്‍ രണ്ടാമനും സാഹിത്യാദികലകളെ പോഷിപ്പിക്കുന്ന ആളായിരുന്നു. സേതുബന്ധകാവ്യം അദ്ദേഹത്തിന്റെ കൃതിയാണ്. 12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്‍ഹണന്‍ രചിച്ച രാജതരംഗിണി എന്ന ഗ്രന്ഥത്തില്‍ നിന്നാണ് കശ്മീരിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ഈ സംസ്‌കൃതഗ്രന്ഥം കശ്മീര്‍ ഭരിച്ച രാജവംശങ്ങളെക്കുറിച്ച് വളരെ വിശദമായി പറയുന്നു. രാജാക്കന്മാരെ കുറിച്ചു മാത്രമല്ല അവരുടെ സൈനിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും രാജതരംഗിണിയിലുണ്ട്. രാജകൊട്ടാരത്തിലെ ജീവിതരീതികളെക്കുറിച്ചും ദര്‍ബാറിനെ അലങ്കരിച്ച പണ്ഡിതന്മാരെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിശദമായി പറയുന്നുണ്ട്. കല്‍ഹണനും മുന്‍പ് പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ സംസ്‌കൃത പണ്ഡിതനും കവിയുമായിരുന്നു ബില്‍ഹണന്‍. ഖോമുച് എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഖോന്‍മുശയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാജസദസ്സിലെ കവിയായിരുന്ന ബില്‍ഹണന്‍ രാജ്യമൊട്ടുക്കും യാത്രചെയ്യുകയും രാജകുമാരിയായിരുന്ന യാമിനിപൂര്‍ണതിലകവുമായി പ്രണയത്തിലാവുകയും ചെയ്തത്രെ. അങ്ങനെ ബില്‍ഹണന്‍ തടവറയ്ക്കുള്ളിലായി. രാജാകുമാരിയോടുള്ള പ്രണയം തുളുമ്പുന്ന അന്‍പത് കവിതകള്‍ അദ്ദേഹം അഴികള്‍ക്കുള്ളിലിരുന്നു എഴുതി. അന്‍പതാമത്തെ കവിതയായപ്പോഴേക്കും തന്റെ മകളെ ബില്‍ഹണന്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ രാജാവ് ബില്‍ഹണനു മാപ്പുകൊടുത്ത് തടവറയില്‍നിന്നും മോചിപ്പിച്ചു. കഥ എന്തായാലും സംസ്‌കൃതസാഹിത്യത്തിലെ പ്രധാനപ്പെട്ട കൃതിയായ 'ചോരപഞ്ചാശിക' ഇന്ന് നമ്മുടെ കൈയിലുണ്ട്. ഈ ഗ്രന്ഥത്തെക്കുറിച്ച് ഒരുപാടു പേര്‍ പഠിക്കുകയും ഗവേഷണ പ്രബന്ധം രചിക്കുകയും ചെയ്തിട്ടുണ്ട്. വിക്രമാംഗദേവ ചരിതം, കര്‍ണ്ണസുന്ദരി എന്നീ കൃതികളും ബില്‍ഹണന്റേതാണ്. കവിതയും കുങ്കുമവും ശാരദദേശത്തിന്റെ അതിമനോഹര സൃഷ്ടികളാണെന്ന് തന്റെ കാവ്യത്തില്‍ ബില്‍ഹണന്‍ പറയുന്നുണ്ട്. മാതൃഗുപ്തരാജാവിന്റെ കാലത്തു ജീവിച്ചിരുന്ന പ്രശസ്തനായ ഭാതൃമേന്‍ഠന്‍ എന്ന കവിയെക്കുറിച്ച് കല്‍ഹണന്‍ എഴുതിയിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് മാതൃഗുപ്ത രാജാവിന്റെ ഭരണകാലം. ഗവേഷകരുടെ അഭിപ്രായത്തില്‍ ഭാതൃമേന്‍ഠന്‍ രചിച്ച ഹയഗ്രീവവധം നഷ്ടപ്പെട്ടിരിക്കുന്നു. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ അങ്ങ് ഉജ്ജയിനിയില്‍ കവി കാളിദാസന്‍ സംസ്‌കൃതകാവ്യ രചനയില്‍ മുഴുകിയിരിക്കുന്നുണ്ടായിരുന്നു. ഭര്‍തൃഹരി തന്റെ പ്രശസ്തമായ 'ശതകത്രയി'യുടെ രചന നിര്‍വഹിച്ചതും ഇതേ കാലത്താണ്. ഏഴാം നൂറ്റാണ്ടില്‍ കശ്മീരില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനാണ് ഭാമഹന്‍. കാവ്യാലങ്കാരം അദ്ദേഹത്തിന്റെ കൃതിയാണ്. എട്ടാം നൂറ്റാണ്ടിലെ മഹാനായ സംസ്‌കൃത പണ്ഡിതനായിരുന്നു രത്‌നാകരന്‍. ഹരവിജയം, ധ്വനിഗത പഞ്ജിക, വക്രോക്തി പഞ്ചാശിക എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. ചിപ്പട ജയപീഠന്റെയും അവന്തി വര്‍മ്മന്റെയും സദസ്യനായിരുന്നു രത്‌നാകര കവി. ആദി ശങ്കരന്‍ എന്നു പുകള്‍പെറ്റ ശങ്കര ഭഗവദ്പാദരുടെ കാലഘട്ടം എട്ടാം നൂറ്റാണ്ടായിരുന്നു. സനാതന ധര്‍മ്മത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെ കാലടിയില്‍നിന്നാണ് തന്റെ ഭാരതപര്യടനം അദ്ദേഹം ആരംഭിച്ചത്. തത്വചിന്തകനായ ശ്രീശങ്കരന്‍ അദ്വൈത വേദാന്തം അവതരിപ്പിച്ചു. ഭാരതത്തിലുടനീളം സഞ്ചരിച്ചു ആചാര്യന്‍ സനാതനധര്‍മ്മ സന്ദേശം പതിനായിരങ്ങള്‍ക്ക് പകര്‍ന്നുകൊടുത്തു. ശ്രീശങ്കര ഭഗവദ്പാദര്‍ സംന്യാസി മഠങ്ങള്‍ സ്ഥാപിച്ചു. വിജ്ഞാന കേന്ദ്രങ്ങളായിരുന്നു അവ. കശ്മീരിലെ പുരാതന ക്ഷേത്രങ്ങളില്‍നിന്നും പ്രചോദനം നേടിയ ആചാര്യന്‍ സംസ്‌കൃത ഭാഷയില്‍ വളരെ മനോഹരമായ സ്‌തോത്രങ്ങള്‍ രചിച്ചു. ന്യായം, മീമാംസ, തര്‍ക്കം, വൈശേഷികം തുടങ്ങി വിവിധ ശാഖകളിലെ പണ്ഡിതരുമായി ശ്രീശങ്കരന്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടതും വിജയിച്ചതും കശ്മീരില്‍ വച്ചായിരുന്നു. ശ്രീശങ്കരന്‍ ജഗദ്ഗുരു എന്നു പിന്നീട് അറിയപ്പെട്ടു. കശ്മീരില്‍ വച്ചാണ് ശാരദാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ശാരദാ ഭുജംഗം ആചാര്യന്‍ രചിച്ചത്. പാസ്പഹാര്‍ പര്‍വ്വതത്തിനു മുകളില്‍ ജ്യേഷ്‌ടേശ്വര ക്ഷേത്രം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അതിന്റെ സുവര്‍ണകാലത്ത് ആ ക്ഷേത്രം ഉത്തമ വിജ്ഞാനകേന്ദ്രവുമായിരുന്നു ആ ക്ഷേത്രം. ശങ്കരാചാര്യസ്വാമികള്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചെന്നും അതിനുശേഷം അത് ശങ്കരാചാര്യക്ഷേത്രം എന്നറിയപ്പെട്ടു തുടങ്ങിയെന്നുമാണ് ഐതിഹ്യം. ചില ഗവേഷകരുടെ അഭിപ്രായം ശങ്കരാചാര്യര്‍ കശ്മീരില്‍വച്ചാണ് സൗന്ദര്യലഹരി രചിച്ചതെന്നത്രെ. ശങ്കരാചാര്യരുടെ കാലഘട്ടത്തിനുശേഷവും അനവധി പ്രതിഭാശാലികളായ എഴുത്തുകാരും കവികളും സംസ്‌കൃത ഭാഷയെ സമ്പന്നമാക്കി തീര്‍ത്തു. ഒന്‍പതാം നൂറ്റാണ്ടിലാണ് ആനന്ദവര്‍ധനന്‍ ജീവിച്ചിരുന്നത്. 'ധ്വന്യാലോകം' എന്ന മഹദ്കൃതിയുടെ കര്‍ത്താവാണദ്ദേഹം. രാജാ അവന്തി വര്‍മ്മന്റെ സദസ്സിലെ അംഗമായിരുന്നു ആനന്ദവര്‍ധനന്‍ എന്ന് രാജതരംഗിണിയില്‍ പറയുന്നു. ധ്വന്യാലോകം ഒട്ടും നഷ്ടമാകാതെ അതിന്റെ മുഴുവന്‍ രൂപത്തില്‍ ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. പിന്നീട് വന്ന പണ്ഡിതന്മാരില്‍ പ്രമുഖനായിരുന്നു ക്ഷേമേന്ദ്രന്‍. അദ്ദേഹത്തിന്റെ കൃതികളെല്ലാം ചേര്‍ത്തുവച്ചാല്‍ കൃത്യമായ ജീവചരിത്രമാകും. അഭിനവഗുപ്തന്റെ മുഖ്യ ശിഷ്യനായിരുന്ന ക്ഷേമേന്ദ്രന്‍ രാജാ അനന്തന്റെയും (1028-1063) അദ്ദേഹത്തിന്റെ പിന്‍ഗാമിയായ രാജാകലശന്റെയും (1063-1089) കാലത്താണ് ജീവിച്ചിരുന്നത്. രാമായണം, മഹാഭാരതം എന്നിവയെ അധികരിച്ച് ഒരുപാടുകൃതികള്‍ അദ്ദേഹം രചിച്ചു. ദശാവതാര ചരിതം, അവധാന കല്‍പലത, സമയമാതൃക, സുവൃതതിലകം, കവികാന്താഭരണ എന്നിവ ക്ഷേമേന്ദ്രന്റെ രചനകളാണ്. അദ്ദേഹത്തിന്റെ കവിതയായ ദര്‍പദാലനം ഈയടുത്ത് തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഹക്‌സറിനെപ്പോലുള്ള പണ്ഡിതര്‍ ക്ഷേമേന്ദ്രന്റെ കൃതികള്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിലെ പ്രശസ്തരായ കവികളായിരുന്നു കുണ്ഡകന്‍, മമ്മടന്‍, രാജാംഗ മഹിമഭട്ടന്‍ എന്നിവര്‍. വക്രോക്തി ജീവിതം കുണ്ഡകന്റെയും, കാവ്യപ്രകാരം മമ്മടന്റെയും, വ്യക്തിവിവേകം രാജാംഗ മഹിമഭട്ടന്റെയും കൃതികളാണ്. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ജീവിതം നയിച്ച അഭിനവഗുപ്തന്‍ എന്ന പ്രതിഭാശാലിയെക്കുറിച്ച് അവ്യക്തമായ വിവരങ്ങള്‍ മാത്രമേ നമ്മുടെ പക്കലുള്ളൂ. ഭരതന്റെ നാട്യശാസ്ത്രത്തിനു അഭിനവഗുപ്തന്‍ അപ്രതിമതനായ കവിയും പണ്ഡിതനും മാത്രമായിരുന്നില്ല. താന്ത്രിക വിദ്യകളുടെയും ശൈവമതത്തിന്റെയും പ്രചാരകനും ആയിരുന്നു. ഈവിഷയങ്ങളില്‍ അദ്ദേഹം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. തന്ത്രലോകം, തന്ത്രസാരം, പരമാര്‍ത്ഥസാരം, ഗീതാര്‍ത്ഥസാര സംഗ്രഹം, ഭഗവദ്ഗീതാ ഭാഷ്യം, ഈശ്വരപ്രത്യഭിനയ വിമര്‍ശിനി എന്നിവ അവയില്‍ ചിലതാണ്. 2017 അദ്ദേഹത്തിന്റെ ആയിരാമത് ജന്മവാര്‍ഷികമായി നമ്മള്‍ ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഇന്നും ലഭ്യമാണെങ്കില്‍ കൂടിയും ഒരു വലിയവിഭാഗം മുഖ്യധാരാ മാധ്യമങ്ങളും അക്കാദമിക ലോകവും അദ്ദേഹത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്...janmabhumi
വക്രമായ ഉക്തിയാണ് വക്രോക്തി. 'വളച്ചുകെട്ടി പറയല്‍' എന്നര്‍ത്ഥം. കവിതയുടെ ആശയാനുഭൂതി സംക്രമണം വാച്യമല്ല, വ്യംഗ്യവും രസധ്വനിയുമാണെന്ന സിദ്ധാന്ത പശ്ചാത്തലത്തില്‍ വേണം വക്രോക്തി വാദത്തെ വിശകലനം ചെയ്യാന്‍. കാവ്യത്തിന്റെ ലാവണ്യാത്മകമായ നിയോഗ ചര്‍ച്ചയിലാണ് കുന്തകന്റെ 'വക്രോക്തി ജീവിതം' എന്ന മീമാംസാഗ്രന്ഥം ശ്രദ്ധേയമാകുന്നത്. ലക്ഷ്യാര്‍ത്ഥവും വ്യംഗാര്‍ത്ഥവും ആചാര്യന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ലക്ഷണയെയും വ്യഞ്ജനയെയും സ്വീകരിക്കാതെ 'അഭിധ'യെ മാത്രമാണ് കാവ്യചിന്തയില്‍ മുന്‍നിര്‍ത്തുന്നത്. ഒരര്‍ത്ഥത്തില്‍ ധ്വനിസിദ്ധാന്തത്തെ നിരാകരിക്കുകയാണ് വക്രോക്തി ദര്‍ശനം. ആവിഷ്‌കരണത്തിന്റെ അപൂര്‍വത്തില്‍ കാവ്യഭാഷകൊണ്ട് സാധിക്കുന്ന ഉക്തിവ്യതിയാനമാണ് കുന്തകന്‍ വക്രോക്തികൊണ്ട് വിവക്ഷിക്കുക. എന്നാല്‍ 'വളച്ചുകെട്ടി പറയല്‍' എന്നര്‍ത്ഥത്തിനു പകരം വൈവിധ്യവും വൈചിത്ര്യവുമുള്ള കാവ്യാവിഷ്‌കാരകൗതുകമാണ് 'വക്രോക്തി' എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നാലുവര്‍ഷം കഴിഞ്ഞു എന്ന സാമാന്യവ്യവാഹത്തിന് പകരം 'നാലുവട്ടമിഹ പൂത്തു കാനനം' എന്ന് കുമാരനാശാന്‍ എഴുതുമ്പോള്‍ അത് കവിതയായി എന്ന് കുന്തകമതമനുസരിച്ച് ഇത് ഉദാഹരിക്കാം. ''ശബ്ദാര്‍ത്ഥൗ സഹിതൗ വക്ര- കവി വ്യാപാര ശാലിനി ബന്ധേ വ്യവസ്ഥിതൗ കാവ്യം തദ്വിദാഹ്ലാദ കാരിണി'' ഭാവപ്രകാശത്തിനുള്ള ഉപാധിസങ്കേതമാണ് വക്രോക്തി. 'കവി വ്യാപാര വക്രതയുടെ' ഫലത്തെയാണ് കുന്തകന്‍ വക്രോക്തിയെന്ന് പേരിട്ട് വിളിക്കുന്നത്. ശബ്ദം എന്നത് വിവക്ഷിതമായ അര്‍ത്ഥത്തിന്റെ വാഹനം മാത്രമാണെന്നും, ആ ശബ്ദത്തിന്റെ ആഹ്ലാദാനുഭൂതി സ്വാംശീകരിക്കുന്ന അര്‍ത്ഥരുചിയാണ് യഥാര്‍ത്ഥ അര്‍ത്ഥമെന്നും ആചാര്യന്‍ കണ്ടെത്തുന്നു. ശബ്ദാര്‍ത്ഥങ്ങളുടെ അപൂര്‍വ സങ്കലനവും സഹിതത്വവുമാണ് സാഹിത്യലക്ഷണമെന്ന് ചുരുക്കം. വക്രകവി വ്യാപാരമാണ് ഇതിന് കാരണഭൂതമായി നില്‍ക്കുന്നത്. ശബ്ദാര്‍ത്ഥങ്ങള്‍ അലങ്കാര്യവും വക്രോക്തി അവയുടെ അലങ്കാരമാണെന്നും കുന്തകന്‍ സ്ഥാപിക്കുന്നു. അലംകൃതമായതിന് മാത്രമെ കാവ്യത്വമുണ്ടാകൂ എന്നാണ് ആചാര്യമതം. കവിതയുടെ 'കാവ്യത്വ'ത്തെയാണ് വക്രോക്തിയെന്ന അഭിധാനമേകി കുന്തകന്‍ ആദരിക്കുന്നത്. കവി വ്യാപാരം അനന്തവും വക്രതാ സാധ്യതകള്‍ വിപുലവുമാണ്. ഉപമാദ്യലങ്കാരങ്ങളെല്ലാം ആചാര്യന് വക്രോക്തിയുടെ ഉക്തിവൈചിത്ര്യങ്ങള്‍ മാത്രമാണ്. നൈസഗര്‍ഗികവും അപൂര്‍വവുമായ ലാവണ്യധര്‍മമാണ് വക്രോക്തിയെന്ന് എസ്.കെ.ഡെയെപ്പോലുള്ള വ്യാഖ്യാതാക്കള്‍ മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. കവി വ്യാപാരങ്ങളുടെ വിസ്മയവും വിചിത്രവുമായ വ്യവഹാരശ്രേണിയില്‍ വക്രോക്തി ലോകം അതീത സാധ്യതാപ്രകൃതിയുടെ മായാലോകം തുറക്കുന്നു. എങ്കിലും പ്രാമുഖ്യമേറിയ ആറുതരം വക്രതകളുടെ പട്ടിക കുന്തകന്‍ പേരിട്ട് നിരത്തുന്നുണ്ട്. വര്‍ണവിന്യാസ വക്രത, വാക്യവക്രത, പ്രകരണവക്രത, പ്രബന്ധ വക്രത, പദപൂര്‍വാര്‍ധ വക്രത, പദപരാര്‍ധ വക്രത. വര്‍ണാവര്‍ത്തനത്തിന്റെ അസാധാരണതയാണ് വര്‍ണവിന്യാസ വക്രത. ''അക്കുംഭി വക്ത്രന്റെയിടത്തുകൊമ്പൊന്നു നിര്‍ഘാത ഘോരരാവമായ് നിലത്തും' എന്ന വള്ളത്തോള്‍ വരി ഇതിനുദാഹരിക്കാം. പ്രാതിപദികവും ധാതുരൂപവുമായ പ്രയോഗവിചിത്രതയെയാണ് പദപൂര്‍വാര്‍ധ വക്രതകൊണ്ട് ലക്ഷ്യമാക്കുന്നത്. 'അമ്പിളിക്കല ചൂടുന്ന തമ്പുരാന്‍ താപനാശനന്‍' എന്ന വരിയിലെ 'അമ്പിളിക്കല' എന്ന വാക്ക് ശീതകിരണനായും താപനാശനനായും പാരസ്പര്യം നേടുന്നു. പദപരാര്‍ധവക്രതയെ പ്രത്യയവക്രത എന്നും പറയും. കാലം, കാരകം, സംഖ്യ തുടങ്ങിയ അംശങ്ങളിലാണ് പ്രത്യവക്രത പ്രത്യക്ഷപ്പെടുക. കല്‍പനാശക്തിയില്‍ തിളങ്ങുന്ന വാക്യവക്രതയില്‍ അലങ്കാരങ്ങളാണ് ആവിര്‍ഭവിക്കുക. പ്രകരണ വക്രത കൃതിയുടെ സവിശേഷ സന്ദര്‍ഭത്തെ ഹൃദയഹാരിയാക്കുന്ന കവിതന്ത്രത്തില്‍ ചേര്‍ക്കുന്നു. കുമാരനാശാന്റെ ലീലാ കാവ്യത്തില്‍ അശോകപ്പൂങ്കുലയുടെ ദര്‍ശനവും സുഗന്ധവും ഇതിന് ഉദാഹരിക്കാം. സമഗ്രകാവ്യമാണ് പ്രബന്ധം. കാവ്യത്തില്‍ വ്യാപിയായ വക്രതയാണ് പ്രബന്ധവക്രത. മൂലകാവ്യത്തിലെ ഒരു രസത്തിന്റെ സ്ഥാനത്ത് മറ്റൊരു രസം പ്രതിഷ്ഠാപിതമാകുന്നു. എന്തുപറയുന്നു എന്നതിനപ്പുറം എങ്ങനെ പറയുന്നു എന്ന അന്വേഷണത്തില്‍ നിന്നാണ് കുന്തകന്റെ വക്രോക്തിസിദ്ധാന്തം രൂപപ്പെടുന്നത്. കാവ്യശൈലിയിലെ 'വ്യതിരേക'ങ്ങളാണ് ഇത്തരമൊരു ചിന്താപഥത്തെ ഉണര്‍ത്തുക. ആധുനിക ശൈലീസിദ്ധാന്തവുമായി വക്രോക്തി ദര്‍ശനം സമരസപ്പെടുന്നു.നാളെ:അനുമാനത്തിന്റെ അന്തരംഗം  
janmabhumi
ഭാഷയുടെ 'ഭാഷ'യാണ് കവിത. കവിതയുടെ ലാവണ്യതത്വം സൂക്ഷ്മാന്വേഷണ വിധേയമാക്കിയ ആനന്ദവര്‍ധനന് ലഭിച്ച വെളിച്ചമാണ് ധ്വനി. കാശ്മീരദേശത്തുകാരനായ ആചാര്യന്‍ ക്രി. ഒമ്പതാം നൂറ്റാണ്ടിലാണ് 'ധ്വന്യാലോക'മെന്ന മീമാംസാഗ്രന്ഥം രചിക്കുന്നത്. ഭാഷയെന്ന നിലയില്‍ കാവ്യത്തിലെ ധ്വനിയെ കേള്‍ക്കുകയല്ല 'ദര്‍ശിക്കുകയാണ്' ധ്വന്യാചാര്യന്‍. ശരീരവും ആത്മാവുംപോലെ കാവ്യാര്‍ത്ഥത്തിന് വാച്യം, പ്രതീയമാനം എന്നീ രണ്ടു പ്രഭേദങ്ങളാണ് ആചാര്യന്‍ സങ്കല്‍പ്പിക്കുക. ധ്വനിശബ്ദംകൊണ്ട് വ്യുല്‍പത്തിയാല്‍ വ്യവഹരിക്കുന്ന അര്‍ത്ഥാന്തരങ്ങളുണ്ട്. 1. വാച്യാര്‍ത്ഥവും വാചകശബ്ദവും ധ്വനി. 2. വ്യംഗാര്‍ത്ഥം തന്നെ ധ്വനി. 3. വ്യഞ്ജനാവ്യാപാരമാണ് ധ്വനി. വ്യംഗാര്‍ത്ഥം/വ്യംഗാര്‍ത്ഥപ്രധാനമായ കാവ്യം എന്നീ രണ്ടര്‍ത്ഥങ്ങള്‍ 'ധ്വനി' എന്ന സംജ്ഞയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. കാവ്യത്തിന്റെ ആത്മാവ് ധ്വനിയാണെന്ന ചിന്ത പൈതൃകപരമാണെങ്കിലും അത് ലക്ഷ്യാര്‍ത്ഥമാണെന്ന് വാദിക്കുന്നവരും നിര്‍വചനാതീതമാണെന്ന് കരുതുന്നവരുമുണ്ട്. 'പ്രതീയമാനം പുനരന്യദേവ വസ്ത്വസ്തി വാണീഷു മഹാകവീനാം യത്തത് പ്രസിദ്ധാവയവാതിരിക്തം വിഭാതി ലാവണ്യമിവാംഗനാസു' (ധ്വന്യാലോകം-1-4) ഓരോ അവയവഭംഗിക്കും അപ്പുറമാണ് സ്ത്രീലാവണ്യം. കടലില്‍ ഉപ്പെന്നപോലെ ലയാത്മകമായ നിലയിലാണ് കവിതാലാവണ്യം. അന്തര്‍ലീനമായ ഈ ലാവണ്യം പ്രകാശിപ്പിക്കുകയാണ് ധ്വനിയുടെ ധര്‍മം. വാച്യത്തിന്റെ പ്രകാശനമിടുക്കില്‍ വിപരീതം പോലും പ്രതീയമാനത്തില്‍ വിധിരൂപം പ്രാപിക്കാമെന്ന് ധ്വന്യാചാര്യന്‍ സോദാഹരിക്കുന്നുണ്ട്. ഇതര വാഗുപായങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത കാവ്യലാവണ്യം ധ്വനിതന്ത്രത്തിലൂടെ നിഷ്പന്നമാകുന്നു. കവിതയുടെ ലീനലാവണ്യമാണ് ധ്വനി പ്രകാശിപ്പിക്കുന്നത്. രസാനുഭൂതിയില്‍ ആത്മാവുതന്നെയാണ് പാഠം. കാവ്യാത്മാവ് രസധ്വനിയായി പുനഃസൃഷ്ടിക്കപ്പെടുന്നു. ലാവണ്യത്തിന്റെ, സമഗ്രപ്രകാശനമാണ് ധ്വനിധര്‍മം. അഭിധാമൂല വ്യംഗ്യം (വിവക്ഷിതാന്യ പരവാച്യധ്വനി) ലക്ഷണാമൂല വ്യംഗം (അവിവക്ഷിത വാച്യധ്വനി) തുടങ്ങി ധ്വനി ചിന്ത സൂക്ഷ്മാല്‍ സൂക്ഷ്മമായ കാവ്യചിന്തനസത്തയുടെ അന്തര്‍ലോകത്തിലേക്ക് സഞ്ചരിക്കുന്നു. അസംലക്ഷ്യക്രമധ്വനിതന്നെ എട്ടുതരത്തില്‍ നിര്‍ണയിക്കപ്പെടുന്നു. രസധ്വനി, ഭാവധ്വനി, രസാഭാസം, ഭാവാഭാസം, ഭാവോദയം, ഭാവസന്ധി, ഭാവശാന്തി, ഭാവശബളത എന്നിങ്ങനെ അവ ക്രമപ്പെടുത്താം. രസധ്വനിയില്‍ രസം അംഗിയായി വരണമെന്ന് നിരീക്ഷണമുണ്ട്. വസ്തുധ്വനി, അലങ്കാരധ്വനി, ഭാവധ്വനി, രസധ്വനി എന്നിങ്ങനെ നാല് സംവര്‍ഗ്ഗങ്ങളായി വ്യംഗ്യാര്‍ത്ഥ സ്വഭാവം മുന്‍നിര്‍ത്തി ഇവയെ തരംതിരിക്കുന്നുണ്ട്. രസത്തിന്റെ പ്രാമാണ്യം മുന്‍നിര്‍ത്തി ധ്വനിയില്‍ മുഖ്യസ്ഥാനം രസധ്വനി തന്നെ കൈക്കലാക്കുന്നു. ''യത്രാര്‍ത്ഥഃ ശബ്‌ദോവാ തമര്‍ത്ഥമുപസര്‍ജ്ജനീകൃതസ്വാര്‍ത്ഥൗ വ്യങ്ക്തഃ കാവ്യ വിശേഷഃ സധ്വനിരിതി സുരിഭിഃകഥിതഃ'' ശബ്ദം അതിന്റെ അര്‍ത്ഥത്തെയും അര്‍ത്ഥാന്തരങ്ങളെയും അപ്രധാനമാക്കി പ്രതീയമാനത്തിന്റെ സരണിയെ പ്രത്യുല്‍പ്പാദിപ്പിക്കുന്നത് 'ധ്വനി (കാവ്യം)' എന്ന് പൂര്‍വസൂരികളുടെ നിരീക്ഷണം മാനിച്ച് ആനന്ദവര്‍ദ്ധനന്‍ നിര്‍വചനമേകുന്നു. മഹാകവികളുടെ ഉജ്ജ്വലപ്രതിഭയാണ് വ്യഞ്ജകധര്‍മത്തെ കാവ്യത്തില്‍ ഉണര്‍ത്തിയെടുക്കുകയെന്ന് ആചാര്യന്‍ അനുബന്ധ സൂചികയായി വ്യക്തമാക്കീട്ടുണ്ട്. മഹാകവികളുടെ വാക്കിനുള്ളില്‍ മഹാതേജസ്സേറി നില്‍ക്കുകയാണ് 'ധ്വനി.' അനശ്വരകാവ്യത്തില്‍ വാക്കുകള്‍ കേവലം വാചകധര്‍മമല്ല അനുഷ്ഠിക്കുക; അവ വ്യഞ്ജകധര്‍മത്തെയാണ് പുനഃസൃഷ്ടിക്കുക. കാവ്യത്തിലെ പ്രതീയമാനമായ രസത്തെ ആശ്രയിക്കുന്ന ഗുണങ്ങള്‍ മാധുര്യം, ഓജസ്സ്, പ്രസാദം എന്നിവയാണ്. ശബ്ദാര്‍ത്ഥങ്ങളും ഗുണാലങ്കാരങ്ങളും കാവ്യത്തില്‍ രസാനുരൂപമായി വിന്യസിക്കപ്പെടണമെന്ന് ആചാര്യന്‍ വിധിക്കുന്നു. 'അനൗചിത്യം തന്നെയാണ് രസഭംഗ കാരണം' എന്ന ആനന്ദവര്‍ധനന്റെ പ്രസിദ്ധമായ നിരീക്ഷണം ഈ പ്രകരണത്തിലാണ്. വ്യംഗ്യം പ്രതീയമാനമായിത്തീരുന്ന ചില സന്ദര്‍ഭത്തില്‍ വാച്യത്തെ അപേക്ഷിച്ച് ഗുണീഭൂതം (അപ്രധാനം) ആയിത്തീരും. ആ കാവ്യവിശേഷണത്തെയാണ് ആചാര്യന്‍ 'ഗുണീഭൂതവ്യംഗ്യം' എന്ന് അടയാളപ്പെടുത്തുന്നത്. വാച്യത്തിന്റെ ചമല്‍ക്കാരമാണ് ഇവിടെ 'അലങ്കാര' പദവിയര്‍ഹിക്കുക. എട്ടുവിധമാണത്. ധ്വനിതത്ത്വത്തിന്റെ പ്രമാണത്തില്‍ ഉത്തമം/മാധ്യമം/അധമം എന്ന് കാവ്യത്തെ വേര്‍തിരിക്കുകയാണ് ധ്വന്യാലോകകാരന്‍. ധ്വനി കാവ്യം ഉത്തമം. ഗുണീഭൂതകാവ്യം മധ്യമം. വാച്യാര്‍ത്ഥ കാവ്യമാകട്ടെ അധമവും. 'കാവ്യസ്യാത്മാധ്വനി'യെന്ന സൂത്രത്തില്‍ കാവ്യത്തിന്റെ ആത്മാവ് 'രസധ്വനി' തന്നെയെന്ന് ആചാര്യന്‍ ധ്വനിപ്പിക്കുന്നു. ധ്വനി കാവ്യത്തെ ധ്യാനകാവ്യമായെണ്ണുകയാണ് 'ധ്വന്യാലോകം.' ധ്വനന പ്രക്രിയയ്ക്കുപരി ധ്വനിതാര്‍ത്ഥമായാണ് കാവ്യാത്മാവ് എന്ന് വ്യാഖ്യാന ശങ്കയ്ക്കിടയില്ലാത്തവിധം സ്പഷ്ടമാവുന്നു. കാവ്യം അനുഭൂതി വ്യഞ്ജകമായിരിക്കണമെന്ന ദര്‍ശനസീമയിലാണ് രസധ്വനിസിദ്ധാന്തം പ്രശോഭിതമാകുന്നത്. അഭിനവഗുപ്തന്റെ ആശയത്തില്‍ രസധ്വനിപോലും രസത്തിലേക്കുള്ള സഞ്ചാരപഥമാണ്. അഭിവ്യക്തി എന്ന തിരിച്ചറിവ് സഹൃദയ ഹൃദയകേന്ദ്രീകൃതമാണെന്ന് സൂചിപ്പിച്ചുകൊണ്ട് രസാഭിവ്യക്തി ഭാഷയുടെ വ്യാപാരമല്ലെന്ന് പറഞ്ഞുവെയ്ക്കുകയാണ്. പാശ്ചാത്യ മീമാംസാദര്‍ശനത്തിന്റെ ആധുനിക പരിപ്രേക്ഷ്യത്തില്‍ ആനന്ദന്റെ ധ്വനിതത്വം ഏറെ പ്രസക്തമാണ്. ദെറിദയുടെ അപനിര്‍മാണ വാദം അര്‍ത്ഥത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളുടെ പ്രവാഹത്തെ അടയാളപ്പെടുത്തുന്നു. അര്‍ത്ഥത്തിനുപരി ചിഹ്നമൊ ചിഹ്നവ്യൂഹമൊ ആയി ചിഹ്നാദേശങ്ങളുണ്ടാകുന്നു എന്നാണ് ദരിദയുടെ പ്രമാണം. സംവേദന സര്‍വസ്വങ്ങളിലും സ്വച്ഛന്ദലീലയാണെന്നും എഴുത്ത് അനിശ്ചിതത്വത്തിന്റെ അംശമാണെന്നും ദരിദ എഴുതുന്നു. ആനന്ദവര്‍ദ്ധനന്റെ രസധ്വനിസിദ്ധാന്തത്തിലെ വ്യംഗാര്‍ത്ഥരുചിയെപ്പറ്റിയുള്ള അനന്തസാധ്യതകള്‍ ദരിദയുടെ അപനിര്‍മാണ ദര്‍ശനത്തിന് ആധാരശിലയായി വര്‍ത്തിക്കുന്നുണ്ടെന്ന് ആധുനിക കാവ്യചിന്തകന്മാര്‍ രേഖപ്പെടുത്തീട്ടുണ്ട്....janmabhumi
ആദിയില്‍ വചനമുണ്ടായി’ എന്ന് ബൈബിളിലും ‘വായിക്കുക’എന്ന് ഖുറാനിലും ശബ്ദത്തെ സൂചിപ്പിക്കുന്നുണ്ട് എന്ന് ഒരു പണ്ഡിതന്‍ അഭിപ്രായപ്പെട്ടു. ചില പ്രാസംഗികരും ഇപ്രകാരം പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായം ഭാരതീയ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ശരിയല്ല. നാദം എന്ന ധ്വനിയും ശബ്ദവും വാക്കും വ്യത്യസ്തങ്ങളാണ്. ധ്വനിയായ നാദം അനാദിയായ ബ്രഹ്മത്തില്‍നിന്ന് സൃഷ്ടിയുടെ തുടക്കത്തില്‍ ഉണ്ടായ ശബ്ദത്തിന്റെ ആദിമഘടകമാണ്. ആ ധ്വനി നാശരഹിതമായ ബ്രഹ്മത്തില്‍നിന്നുണ്ടായതുകൊണ്ട് അതും നാശരഹിതമായിത്തീര്‍ന്നു. അതുകൊണ്ട് നാദം ബ്രഹ്മത്തെപ്പോലെ അക്ഷരമായി. നാദം ധ്വനിയായിരുന്നു; വചസ്സല്ലായിരുന്നു. ധ്വനിയില്‍നിന്നാണ് വചസ്സുണ്ടായത്. വചസ്സെന്നാല്‍ പര, പശ്യന്തി, മദ്ധ്യമ എന്നീ മൂന്നു പ്രാഗ്ഭാവങ്ങളെ അനുക്രമമായി തരണംചെയ്ത് അന്തിമമായ വൈഖരിയിലെത്തുന്നതാണ്. ഇവ നാലും മനുഷ്യനോട് ബന്ധപ്പെട്ടതും, തന്മൂലം മനോബദ്ധവുമാണ്. അനാദിയായ നാദമാകട്ടെ ബ്രഹ്മോദ്ഭൂതവും അഖണ്ഡവും അനന്തവുമാണ്. ഈ നാദപരിണതി ഒന്നു മനസ്സിലാക്കേണ്ടതാണ്. നാം ഏതെങ്കിലും ശബ്ദം പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യമായി അതിനുള്ള ഇച്ഛയുണ്ടാകുന്നു. ഇച്ഛാഫലമായി മൂലാധാരത്തില്‍ ആ ശബ്ദം ആദ്യമായി സൂക്ഷ്മമായി സ്പന്ദനം ചെയ്യുന്നു. ആ ശബ്ദസ്പന്ദനത്തെ പര അഥവാ പരാവാണി എന്നുപറയുന്നു. പരാവാണി അതിസൂക്ഷ്മമാണ്. ആ ശബ്ദം അവിടെനിന്നും ഇച്ഛയുടെ ബലത്താല്‍ ഉയര്‍ന്ന് മൂലാധാരത്തില്‍നിന്ന് സ്വാധിഷ്ഠാനചക്രം കടന്ന് മണിപൂരകത്തിലെത്തുമ്പോള്‍ പശ്യന്തി എന്ന വാണിയായും, അടുത്തചക്രമായ അനാഹതം കഴിഞ്ഞ് വിശുദ്ധിയിലെത്തുമ്പോള്‍ മദ്ധ്യമാവാണിയായും രൂപാന്തരം പ്രാപിച്ച് പുറമേ കേള്‍ക്കാവുന്ന തരത്തിലുള്ള വൈഖരിയായി കണ്ഠത്തില്‍നിന്ന് പുറത്തേക്ക് വരികയും ചെയ്യുന്നു. നാം പറയുന്ന വാക്കുകളുടെയെല്ലാം തുടക്കം മൂലാധാരത്തില്‍നിന്നും, ഒടുക്കം കണ്ഠത്തില്‍നിന്നുമാണ്. ‘വചനം, വായിക്കുക’എന്നൊക്കെയുള്ളത് പരയും പശ്യന്തിയും മദ്ധ്യമയും കഴിഞ്ഞുള്ള വൈഖരിയാണ്. ധ്വനിയുടെ നാലാമത്തെ പരിണതിയാണത്. ധ്വനിക്ക് പരയും പശ്യന്തിയും മദ്ധ്യമയും വൈഖരിയുമാകാം. ധ്വനി വൈഖരിയിലെത്തുമ്പോള്‍ തുറന്ന ധ്വനിയായിമാറുന്നു. ധ്വനി നിരര്‍ത്ഥകമാണ്; വാക്കും വചനവും സാര്‍ത്ഥകമാണ്. നിരര്‍ത്ഥകമായതും സ്വരസന്നികൃഷ്ടമായതുമായ ധ്വനിയാണ് പരയിലുള്ളത്. “‘ 'ധ്വനിമയമയ്പ്രപഞ്ചമന്നാളണയുമതിങ്കലശേഷ ദൃശ്യജാലം'’എന്ന് ശ്രീനാരായണഗുരുദേവന്‍ അരുളിച്ചെയ്ത പ്രപഞ്ചകാരണസത്യത്തില്‍ സൂചിപ്പിച്ച ധ്വനിയാണ് പര. വ്യാസസിദ്ധാന്തമായ ക്ഷോഭാവസ്ഥയിലും ആധുനികശാസ്ത്രസിദ്ധാന്തമായ ബിഗ് ബാംഗിലും സൂചിപ്പിക്കപ്പെട്ട ആദിമനാദംതന്നെയാണ് ധ്വനി...janmabhumi
ശബ്ദം ഉണ്ടാവുന്നതു് പ്രകമ്പനത്തില്‍ നിന്നാണു്. അതായതു് ഒരു വസ്തു വേഗത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുമ്പോള്‍ ശബ്ദം ഉണ്ടാകുന്നു. എന്നാല്‍ ഈ ചലനം എന്നതു് കൊണ്ടു മാത്രം ആയില്ല. അതിനോടൊപ്പം വായുവും ശക്തിയായി ചലിക്കണം. ഇതിനാണു് പ്രകമ്പനം എന്നു പറയുന്നതു്. ഒരു നിമിഷത്തില്‍ കുറഞ്ഞതു് 30 ഉം കൂടിയാല്‍ 22000 ഉം പ്രകമ്പനം കൊള്ളുന്ന ശബ്ദം മാത്രമേ കാതിനു ശ്രവിക്കുവാന്‍ ആവുകയുള്ളു. ഇവയ്ക്കു് ആഹത ശബ്ദമെന്നും അതിനു് താഴെയും മുകളിലും ഉള്ള ശ്രവിക്കാന്‍ പറ്റാത്ത ശബ്ദത്തിനു് അനാഹത ശബ്ദമെന്നും പറയുന്നു. അനാഹത ശബ്ദം പ്രകൃതിയിലുണ്ടെങ്കിലും ഉപകരണങ്ങള്‍ വഴി മാത്രമേ അവയുടെ സാന്നിദ്ധ്യം അറിയാന്‍ പറ്റു. അവ മനുഷ്യന്റെ കേള്‍വിയ്ക്കു് അതീതമാണു്.

ആഹതശബ്ദം രണ്ടു തരത്തിലുണ്ടു് - സ്ഫോടകവും, നാദവും.

സ്ഫോടക ശബ്ദങ്ങള്‍ ക്രമാനുസാരികളായ സ്പന്ദനങ്ങളില്‍ നിന്നു ജനിക്കുന്നവയല്ല. ഉദാഹരണം വെടിയുണ്ടയുടെയും മിന്നലിന്റെയും ശബ്ദം.

നാദം എന്നതു് ക്രമാനുസാരികളായ സ്പന്ദനങ്ങളില്‍ നിന്നും ജനിക്കുന്നവയാണു്. ഉദാഹരണം മണികിലുക്കം, വീണയുടെ സ്വനം. അവ കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദങ്ങളാണു്.

സംഗീതത്തിനു് ആധാരം നാദം ആണു്. 'ന' എന്നാല്‍ പ്രാണവായുവെന്നും 'ദം' എന്നാല്‍ അഗ്നിയെന്നും അര്‍ത്ഥമുണ്ടു്.

മനുഷ്യനാദത്തിനു് അഞ്ചു ഘടകങ്ങളുണ്ടു്.

1. അനാഹരൂപത്തില്‍ നാഭിയില്‍ നിന്നും പുറപ്പെട്ടു് - അതിസൂക്ഷ്മനാദമായു് പുറപ്പെട്ടു്
2. ഉരഃപഞ്ജരങ്ങളില്‍ എത്തി - സൂക്ഷ്മനാദമായി
3. കണ്ഠങ്ങളില്‍ എത്തി - പൂര്‍ണ്ണനാദമായി മാറുന്നു.
4 . ശിരസ്സിന്റെ സഹായത്തോടു് കൂടി ഉച്ചസ്ഥായിലുള്ള നാദം - അപൂര്‍ണ്ണനാദം
5. ചുരുക്കിയും വികൃതപ്പെടുത്തിയും പുറപ്പെടുവിക്കുന്നവ - കൃത്രിമം

ഗാനാലാപനത്തില്‍ ഈ നാദം മൂന്നു തരത്തില്‍ കേള്‍ക്കാന്‍ കഴിയും. ഉരഃപഞ്ജരത്തില്‍ മന്ദ്രനാദവും, കണ്ഠത്തില്‍ മദ്ധ്യനാദവും, ശിരസ്സില്‍ താരനാദവും.

മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ലാറിംഗോസ്ക്കോപ്പി വഴി റെക്കോര്‍ഡു് ചെയ്തതാണു്. (അതു് യൂറ്റൂബിലിട്ടു് അതിനു ഇവിടെ ലിങ്കു് ഇടാന്‍ സൗകരം ചെയ്തവര്‍ക്കു് നന്ദി പറയുന്നു). താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങള്‍ വായിച്ചതിനു ശേഷം വീഡിയോയോടൊപ്പം ഓഡിയോയും ശ്രദ്ധിക്കുക.

മനുഷ്യകണ്ഠനാളത്തില്‍ ശബ്ദം പുറപ്പെടുവിക്കാന്‍ മൂന്നു് ഘതകങ്ങളാണുള്ളതു്.

1. ശ്വാസപ്രക്രിയ
2. ശബ്ദനാദതന്ത്രികള്‍
3. ധ്വനിഅവയവങ്ങള്‍.

ശ്വാസം ഉള്ളിലേക്കെടുത്തു് വലിച്ചു് പിടിക്കുമ്പോള്‍ നാദതന്ത്രികള്‍ അകന്നു കൊടുക്കും. അപ്പോള്‍ ശബ്ദമുണ്ടാവില്ല. അതിനു ശേഷം നിയന്ത്രിച്ചു് ശക്തിയായി പുറത്തേക്കു് തള്ളുമ്പോള്‍ നാദതന്ത്രികള്‍ അടുത്തു ചേര്‍ന്നു നില്‍ക്കുകയും അവ പ്രകമ്പനം കൊള്ളുകയും ചെയ്യും. ഇങ്ങനെ പുറപ്പെടുന്ന നേര്‍ത്ത ശബ്ദം ശ്വാസനാളം വഴി പുറത്തേക്കു് തള്ളുമ്പോള്‍ ചുറ്റുമുള്ള ധ്വനിഅവയങ്ങള്‍ വഴി അവ പതിന്മടങ്ങു് ഉച്ചത്തില്‍ പുറത്തേക്കു ശബ്ദമായി വരുന്നു.

നാദതന്ത്രികള്‍ക്കുള്ളിലുള്ള വളരെ ചെറിയ മാംസപേശികള്‍ വഴിയും, തന്ത്രികളെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്ന അനേകം കാര്‍ട്ടിലേജും അവയുടെ മാംസപേശികള്‍ വഴിയും തന്ത്രികളുടെ നീളവും, അടുപ്പവും, മുറുക്കവും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക വഴി പുറപ്പെടുന്ന ശബ്ദത്തിനു് വെത്യാസം വരുത്താം.

നാദതന്ത്രികള്‍ മുറുകുമ്പോള്‍ ഉച്ചസ്ഥായിയിലും അയയുമ്പോള്‍ മന്ദ്രസ്ഥായിയിലും ശബ്ദം ഉണ്ടാകുന്നു...swaraayanavil.bgspot

അനാഹതനാദം

ആഹനനം (അടിക്കല്‍) കൊണ്ടല്ലാതെ ഉണ്ടാക്കപ്പെട്ട നാദം. നാദം അഥവാ ശബ്ദം ഒരു ദ്രവ്യമാണെന്നും പൃഥ്വി, ജലം, തേജസ്സ്, വായു എന്നിങ്ങനെയുള്ള മറ്റു ദ്രവ്യങ്ങളുടേതുപോലെ ഇതിന്റെയും പരമാണുക്കള്‍ പ്രപഞ്ചത്തില്‍ സര്‍വത്ര വ്യാപിച്ചിരിപ്പുണ്ടെന്നും ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. സര്‍വവ്യാപ്തമായ ഈ ശബ്ദാണുസമൂഹത്തെ അനാഹതനാദം എന്നു പറയുന്നു.
അനാഹതനാദം ശരീരത്തിനകത്തും സ്ഥിതിചെയ്യുന്നുണ്ട്. സുഷുമ്നയുടെ മേല്‍പ്പോട്ടുള്ള മാര്‍ഗം അടഞ്ഞിരിക്കുന്നതുകൊണ്ടാണ് സാധാരണക്കാര്‍ക്ക് അത് കേള്‍ക്കാന്‍ കഴിയാതിരിക്കുന്നത്. ഹഠയോഗപരിശീലനംമൂലം കുണ്ഡലിനിശക്തി ഉണരുമ്പോള്‍ ആ മാര്‍ഗം തുറക്കപ്പെടുകയും നാദം കേള്‍ക്കാന്‍ കഴിയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ആദ്യം ഇത് സമുദ്രഗര്‍ജനം, മേഘഗര്‍ജനം എന്നിവപോലെ സ്ഥൂലമായും പിന്നീട് ക്രമത്തില്‍ ശംഖം, മണി, കിങ്ങിണി, ഓടക്കുഴല്‍, വണ്ട് എന്നിവയുടെ നാദംപോലെ സൂക്ഷ്മമായും മധുരമായും അനുഭവപ്പെടുമെന്നു യോഗികള്‍ സ്വാനുഭവത്തിലൂടെ അറിഞ്ഞിട്ടുണ്ട്.
അനാഹതനാദം പ്രകൃതിയുടെ സംഗീതമാണ് അഥവാ പ്രപഞ്ചത്തിലെ നിസര്‍ഗസംഗീതമാണ്. അത് ആഹതമായിത്തീര്‍ന്ന്- അടിക്കപ്പെട്ട്-ഉപാധിഭേദമനുസരിച്ച് സംഗീതശാസ്ത്രത്തിനാധാരമായ സപ്തസ്വരങ്ങളായി പരിണമിക്കുന്നു. അനാഹതനാദത്തെ പ്രണവം, ഓംകാരം, ശബ്ദബ്രഹ്മം, സോഹംധ്വനി എന്നെല്ലാം സാധകന്മാരും യോഗികളും വ്യവഹരിച്ചുപോരുന്നു. വൈയാകരണന്മാര്‍ ഇതിനെ സ്ഫോടമെന്നാണ് പറയുന്നത്.
ശരീരത്തില്‍ സ്ഥിതിചെയ്യുന്നു എന്ന് സങ്കല്പിക്കപ്പെട്ടിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങളുള്ളതില്‍ നാലാമത്തേതാണ് അനാഹതം. ഹൃച്ചക്രം എന്നും ഇതിനു പേരുണ്ട്. ഉദയസൂര്യന്റെ നിറമുള്ളതും പന്ത്രണ്ടു ദളങ്ങളുള്ളതുമായ പദ്മമായിട്ടാണ് ഈ ചക്രത്തെ സങ്കല്പിച്ചിട്ടുള്ളത്. അനാഹതചക്രമാണ് അനാഹതനാദത്തിന്റെ സ്ഥാനം എന്നു പറയപ്പെടുന്നു.
(എ. പരമേശ്വര ശാസ്ത്രികള്‍)
അനാഹത ശബ്ദം.
അനാഹത - കൂട്ടിമുട്ടലില്ലാതെ ഉണ്ടാകുന്ന നാദം.
അനാഹതം എന്ന വാക്കിന്‍റെ അർഥം മാറ്റൊലി ഇല്ലാത്ത ശബ്ദം എന്നാണ്. വസ്തുക്കൾ തമ്മിൽ കൂട്ടി മുട്ടാതെ ഉണ്ടാകുന്ന ശബ്ദം, അനാഹതം, എന്ന പേര് വന്നത്, അനാഹതയുടെ ആദ്യത്തെ പ്രത്യക്ഷ ഭാവം ശബ്ദമായതു കൊണ്ടാണ്. ഈ ലോകത്തിലെ ഭൂരിഭാഗം ശബ്ദങ്ങളും രണ്ട് വസ്തുക്കൾ തമ്മിൽ കൂട്ടി മുട്ടുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. എന്നാൽ ഇത് കൂട്ടിമുട്ടലില്ലാതെ ഉണ്ടാകുന്ന ശബ്ദമാണ്. നിങ്ങൾ നിശ്ശബ്ദമായി ഇരുന്നാൽ അനേകം ശബ്ദങ്ങൾ ഉണ്ടാകുന്നത് കേൾക്കാം. അത്തരത്തിലുള്ള നൂറ്റി എട്ടു ശബ്ദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ ആസ്പദമാക്കി ഈ സംസ്കാരത്തിൽ ഉൾപ്പെടുന്ന വിവിധ ദേവതകൾക്കു വ്യത്യസ്ത ശബ്ദങ്ങൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് നിങ്ങളെ ശിവ എന്ന് പറയുകയാണെങ്കിൽ അതു ഡമരു ആണ്. ഇത്തരം സാംസ്കാരിക കാര്യങ്ങൾ പരിചയമില്ലാത്തവർക്ക് ഡമരു രണ്ട് സമഭുജ ത്രികോണങ്ങൾ അവയുടെ അഗ്രങ്ങൾ തമ്മിൽ മുട്ടുന്ന രീതിയിൽ ഉണ്ടാക്കിയിട്ടുള്ള ഒരു വാദ്യോപകരണമാണ്.
നിങ്ങൾ അനാഹതത്തിൽ എത്തുമ്പോൾ അല്ലെങ്കിൽ നിങ്ങളുടെ ഊർജം അനാഹതയിൽ ശക്തി പ്രാപിക്കുമ്പോൾ, ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ നിങ്ങൾ കേട്ട് തുടങ്ങും. ഒരു മണിയുടെ നാദമോ, ഒരു ചെണ്ടയുടെ ശബ്ദമോ, പുല്ലാങ്കുഴൽ ശബ്ദമോ കേട്ട് തുടങ്ങും. പക്ഷി മൃഗാദികൾ, ഭൂമി, അന്തരീക്ഷം എന്നിവയുടെ ഭാഷ നിങ്ങള്‍ക്കു മനസ്സിലായി തുടങ്ങും. ഇത്തരം ശബ്ദങ്ങൾ കേൾക്കുന്നത് അനാഹതത്തിൽ നിന്നാണ്.
നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ച് അവയെ മധുരവികാരങ്ങളാക്കി തീർക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ പല മേഖലകൾ നിരീക്ഷിക്കുവാനും അതിൽ സംതൃപ്തി നേടുവാനും കഴിയുകയുള്ളൂ. അല്ലാതെ നിങ്ങൾ അനാഹതത്തിൽ എത്തി അജ്ഞാതമായ കാഴ്ചകൾ കാണുകയും ശബ്ദങ്ങൾ കേൾക്കുകയും ചെയ്‌താൽ നിങ്ങൾ പരിഭ്രാന്തരാകും.
സാധാരണയായി ഇങ്ങിനെ ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നത് മാനസിക നില തെറ്റുന്നതിന്‍റെ ലക്ഷണമായിട്ടാണ് കണക്കാക്കുന്നത്. അത് ശരിയാണ്. മാനസികമായി ഒരു തരത്തിൽ സമതുലനം ഇല്ലാത്ത ഒരാൾ മറ്റൊരു തരത്തിൽ കൂടുതൽ ഗ്രഹിക്കുവാൻ ശക്തനായിരിക്കും. ഒരു സ്ഥാന ചലനം വേറൊരു തരത്തിൽ അവരെ സഹായിക്കും; പക്ഷെ അത്തരം ശക്തി സമ്പാദനം നിങ്ങള്‍ക്കു ഗുണകരമല്ല. നടക്കാൻ തുടങ്ങിയ ഒരു ശിശുവിനെ ഒരു മാരത്തോൺ ഓട്ടത്തിൽ പങ്കെടുപ്പിക്കുന്നത് പോലെയാണത്. ആ ഉദ്യമം ശിശുവിനെ അപകടത്തിലാക്കും. നിങ്ങൾ അതിനായി തയ്യാറല്ലെങ്കിൽ, നല്ല കാര്യങ്ങളും കൂടുതലായി പോയാൽ ദോഷമേ ചെയ്യുകയുള്ളൂ.
അതിനാല്‍ നിങ്ങൾ എന്തെങ്കിലും ശബ്ദങ്ങൾ കേള്‍ക്കുന്നതിനു മുന്‍പു നിങ്ങളുടെ വിവേചന ക്ഷമത പരിപൂർണ്ണമായിരിക്കണം; നിങ്ങളുടെ വികാരങ്ങൾ മധുരതരമായിരിക്കണം. മനസ്സിൽ മാധുര്യം നിറഞ്ഞിരിക്കുന്നില്ലെങ്കിൽ പല കാര്യങ്ങളും നിങ്ങൾക്കു ചെയ്യുവാൻ സാധിക്കുകയില്ല; നിങ്ങൾ വാസ്തവത്തിൽ കഴിവില്ലാത്തവനാകും. മനസ്സിൽ മധുരതരമായ വികാരങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ ഈ ലോകത്തെയും അവിടെയുള്ള സർവ വസ്തുക്കളെയും നിരാകരിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിച്ച് അവയെ മധുരവികാരങ്ങളാക്കി തീർക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ പല മേഖലകൾ നിരീക്ഷിക്കുവാനും അതിൽ സംതൃപ്തി നേടുവാനും കഴിയുകയുള്ളൂ. അല്ലാതെ നിങ്ങൾ അനാഹതത്തിൽ എത്തി അജ്ഞാതമായ കാഴ്ചകൾ കാണുകയും ശബ്ദങ്ങൾ കേൾക്കുകയും ചെയ്‌താൽ നിങ്ങൾ പരിഭ്രാന്തരാകും.
ഇത് ഒരു ഭ്രമാത്മകമായ സിനിമ (ഹൊറർ മൂവി ) കാണുന്നത് പോലെയാണ്. ഞാൻ കണ്ടിടത്തോളം ഇത്തരം സിനിമകൾ പരിതാപകരമാണ്.. അവ എന്നെ ഒരിക്കലും പേടിപ്പിച്ചിട്ടില്ല ഉദാഹരണത്തിന് കണ്ണിൽ നിന്നും രക്തം വരുന്നതായി കാണിക്കും. ശരീരത്തിൽ എല്ലായിടത്തും, എപ്പോഴും രക്തം പ്രവഹിക്കുന്നില്ലേ? അപ്പോൾ അതിൽ ഭയാനകമായി എന്താണുള്ളത്? രക്തം ഇവിടെ നിന്നും ഒലിക്കുന്നു എന്നതിന് പ്രാധാന്യം വല്ലതുമുണ്ടോ? വളരെ അധികം ആളുകൾക്ക് ശരീരത്തിൽ രക്തം പ്രവഹിക്കുന്നുണ്ടെന്നു അറിയാത്തതുകൊണ്ടാണ് ഇത് ഭയാനകമായി തോന്നുന്നത്. അതുപോലെ ഇതിനെക്കുറിച്ചുള്ള അറിവ് ഇല്ലാത്ത ആളുകൾക്ക് അനാഹതത്തിൽ സ്പർശിക്കുമ്പോൾ പ്രത്യേക ദൃശ്യങ്ങൾ പെട്ടെന്ന് ഉയരുന്നത് കാണുമ്പോൾ, ഭയം തോന്നും.
ഉഗ്ര മൂർത്തികളും അനാഹതവും.
യോഗ ശാസ്ത്രത്തിൽ തന്ത്ര യോഗ എന്ന ഒരു വിഭാഗമുണ്ട്. തന്ത്രയോഗത്തില്‍ ഒരു പ്രധാന വിഭാഗമാണ് യോഗികൾ സ്വന്തമായി മൂർത്തികളെ സൃഷ്ടിക്കുക എന്നത്. അവർ ഒരു ഊർജം സൃഷ്ടിക്കുകയും അതിനെ ഒരു മൂർത്തിയാക്കുകയും ചെയ്യുന്നു. ഈ രൂപം, അത് പുരുഷ രൂപമാകാം, സ്ത്രീ രൂപമാകാം, വേറെ എന്തെങ്കിലും രൂപമാകാം, യോഗിയെ സദാ അനുഗമിക്കുന്നു. അതിനാലാണ് ആ യോഗിക്കു വേറെ ആരും കൂട്ടിനായി വേണ്ടാത്തത്. ഈ രൂപം എപ്പോഴും കൂടെ ഉള്ളതുകൊണ്ട്, അയാൾ വിവാഹം കഴിക്കുന്നില്ല, സാധാരണയായി അവർ ഭയാനകമായ സ്ത്രീ രൂപങ്ങളെയാണ് സൃഷ്ടിക്കുന്നത്.
രാഗിണി, ഡാകിനി, ചിന്നമസ്താ, കാളി എന്നിവരുടെ രൂപങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. ഇവയെല്ലാം ഭയം ജനിപ്പിക്കുന്ന സ്ത്രീ രൂപങ്ങളാണ്. അത്തരം രൂപങ്ങൾ വേണമെന്നതു കൊണ്ടാണ് അവർ ഈ രൂപങ്ങളെ സൃഷ്ടിച്ചത്. ശാരീരിക ഭംഗി മൂലമോ മറ്റേതെങ്കിലും തരത്തിലോ തങ്ങളെ ആകർഷിക്കുവാൻ സാധ്യതയില്ലാത്ത രൂപങ്ങളെയാണ് അവർക്കു വേണ്ടിയിരുന്നത്. വേറൊരു കാരണം കൂടിയുണ്ട്. ഞാൻ നിങ്ങൾക്കു കുറച്ചു കളിമണ്ണ് തന്നിട്ട് ആദിയോഗിയുടെ രൂപം ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടു എന്ന് വിചാരിക്കുക. ആ രൂപം എങ്ങിനെ ഇരിക്കുമെന്ന് നിങ്ങൾക്ക് അറിയാം. നിങ്ങളുടെ കൈകൾ നല്ലൊരു രൂപത്തെ ഉണ്ടാക്കുവാൻ കഴിവില്ലാത്തതായതു കൊണ്ട് രൂപം വിരൂപമായിരിക്കും.
കാരണം എന്തുതന്നെ ആയാലും, അവർ ഇത്തരത്തിലുള്ള രൂപങ്ങളെയാണ് ഉണ്ടാക്കിയത്. അവയെ ഉണ്ടാക്കിയ യോഗികൾ എന്നോ മൺമറഞ്ഞു പോയി. അവരുടെ ആവശ്യത്തിന് വേണ്ടി ഈ മൂർത്തികളെ അവർ സൃഷ്ടിച്ചു; എന്നിട്ടു അവരെ സ്വതന്ത്രമായി തുറന്നു വിട്ടു.അവയിൽ പല മൂർത്തികളും ഇന്നും ഇവിടെയുണ്ട്. ആ മൂർത്തികളെ ഉപയോഗിക്കുന്ന കുറേ ആളുകളും ഉണ്ട്. നിങ്ങൾ അനാഹതത്തിൽ എത്തിച്ചേർന്നാൽ ഈ മൂർത്തികൾക്കു ഒരു സ്വാഗതം ലഭിക്കുന്നത് പോലെയാണ്. അതിനാൽ അവർ നിങ്ങളെ സമീപിച്ചേക്കും. അവർ നിങ്ങളെ സമീപിച്ചാൽ നിങ്ങൾക്ക് അവരുമായി കളിക്കുവാൻ സാധിക്കുകയില്ല; എന്തെന്നാൽ അവർ നിങ്ങളെ പോലെ അല്ലാത്തതുകൊണ്ട് അവ നിങ്ങളെ ഭയപെടുത്തുകയാണ് ചെയ്യുക.
യോഗ ശാസ്ത്രത്തിൽ തന്ത്ര യോഗ എന്ന ഒരു വിഭാഗമുണ്ട്. തന്ത്രയോഗത്തില്‍ ഒരു പ്രധാന വിഭാഗമാണ് യോഗികൾ സ്വന്തമായി മൂർത്തികളെ സൃഷ്ടിക്കുക എന്നത്. അവർ ഒരു ഊർജം സൃഷ്ടിക്കുകയും അതിനെ ഒരു മൂർത്തിയാക്കുകയും ചെയ്യുന്നു.
മൂക്കിന് പകരം രണ്ട് ദ്വാരങ്ങളുള്ള ഒരാളെ കണ്ടു എന്ന് വിചാരിക്കുക. നിങ്ങൾ ഭയന്നു പോകും. അത്തരം അവസ്ഥയിൽ നിങ്ങൾ അനാഹതത്തിൽ എത്തുവാൻ ശ്രമിക്കരുത്. എന്തെന്നാൽ അത് വിവിധ തരത്തിലുള്ള അതിസൂക്ഷ്മമായ രൂപങ്ങളെ സൃഷ്ടിക്കും. അനാഹതത്തിനു സൃഷ്ടിക്കുള്ള ശക്തിയുണ്ട്; അവിടെയാണ് മനുഷ്യർക്ക് സൃഷ്ടികൾ നടത്താവുന്നത്. ആ നിലയിലേക്ക് നിങ്ങൾ എത്തിയാൽ ഈ മൂർത്തികൾ നിങ്ങളിലേക്ക് ആകര്‍ഷിക്കപെടും. കല, സംഗീതം, മുതലായവക്ക് മുൻപേ തന്നെ ഈ സൂക്ഷ്മ മൂർത്തികൾ നിങ്ങളിലെത്തും, എന്തെന്നാൽ അവർക്കു ഭാരം ഏറ്റവും കുറവാണ്. ആലസ്യം ഏറ്റവും കുറവാണ്. കാളി നിങ്ങളെ സമീപിക്കും. ചില ആളുകൾ ജീവിതകാലം മുഴുവനും കാളിയെ കാണുവാൻ ആഗ്രഹിക്കും. പക്ഷെ ഉറക്കത്തിൽ കാളി നിങ്ങളുടെ അടുത്തു വന്നാൽ.....നാളെ നിങ്ങളുടെ കിടക്ക കഴുകി ഉണക്കേണ്ടിവരും! ഇതു പലർക്കും സംഭവിച്ചിട്ടുണ്ട്; തങ്ങൾ തികച്ചും ക്രമമായി വർത്തിക്കുന്നവരാണെന്നും പല മേഖലകളെ പരിശോധിക്കുവാൻ ധൈര്യമുള്ളവരാണ് എന്നും വിശ്വസിച്ചിരുന്ന ആളുകൾ ഒരു ചെറിയ കാര്യം കൊണ്ടു ജീവിതകാലം മുഴുവനും കഷ്ടത്തിലാകും.
അനാഹതം വിട്ടാൽ വിശുദ്ധിയിൽ ആണ് ചെന്നെത്തുക. വിശുദ്ധി മാന്ത്രികതയുടെ കേന്ദ്രമാണ്. മന്ത്രവാദം സ്വായത്തമാക്കണമെങ്കിൽ നിങ്ങളെപോലെയല്ലാത്ത ജീവികളുമായി സമരസപെട്ടു പോകുവാൻ പഠിക്കണം. നിങ്ങളെ പോലെയുള്ള രൂപമില്ലാത്തതിനെയെല്ലാം വികൃതമായിട്ടായിരിക്കും നിങ്ങൾക്ക് തോന്നുക. കാളി, ചിന്നമസ്താ ഡാകിനി, ലങ്കിനി ഇവരെല്ലാം നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കും. ഇതു വാസ്തവത്തിൽ അത്ഭുതകരമായ ഒരു അവസരമാണ്. പക്ഷെ വികാരപരമായ മാധുര്യവും, ബുദ്ധികൂർമതയും നിലനിർത്തിയിട്ടില്ലെങ്കിൽ അതു ഭയാനകമായ ഒരു അനുഭവമാകുകയും നിങ്ങളുടെ മനസ്സിനെ തകർത്തു കളയുകയും ചെയ്യും.
കാലഘട്ടത്തിന്‍റെ ദുർദശ
എല്ലാദിവസവും വിചിത്രമായത് എന്തെങ്കിലും സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടാൽ, വാസ്തവമായിട്ടല്ലെങ്കിൽ കൂടി, അധികമാളുകൾക്കും മനസ്സിന്‍റെ സ്ഥിരത നഷ്ടപ്പെടും. അതിനു കാരണം അവർക്ക് ശക്തമായ ഒരു മനസ്സ് ഇല്ല എന്നതാണ്. ഞാൻ ഇത് കളിയാക്കി പറയുകയല്ല. ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മാനവരാശിക്ക് ചെയ്തിട്ടുള്ള ഏറ്റവും വലിയ ദ്രോഹമാണ് മനസ്സിനെ പ്രവർത്തിപ്പിക്കുവാൻ പഠിപ്പിക്കാതെ ഓർമയെ മാത്രം ഉപയോഗിക്കുവാൻ പഠിപ്പിക്കുന്നത്. ഇന്നത്തെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ലക്ഷ്യം നമ്മുടെ സാമ്പത്തിക ചട്ടക്കൂട്ടിൽ എവിടെയെങ്കിലും വയ്ക്കുവാൻ പറ്റുന്ന ഒരു വസ്തുവിനെ സൃഷ്ടിക്കുക എന്നതാണ്. അല്ലാതെ ഒരു മഹാനായ മനുഷ്യനെ സൃഷ്ടിക്കുകയല്ല. ഉയർന്ന ഗുണങ്ങളുള്ള വ്യക്തികളെ സമൂഹങ്ങൾക്കു ആവശ്യമില്ല. എന്തെന്നാൽ അവർ നിര്‍ദ്ദേശങ്ങൾ അനുസരിക്കുകയില്ല. സാമൂഹിക ചുറ്റുപാടിൽ അവർ യോജിച്ചു നില്‍ക്കുകയില്ല. പണ്ടത്തെ കാലഘട്ടത്തിൽ ശ്രേഷ്ഠതയുടെ ലക്ഷണങ്ങൾ കാണിച്ചവരെയെല്ലാം വധിച്ചു കളഞ്ഞു. എന്തെന്നാൽ ഇടത്തരമായവരെ പേടിക്കേണ്ടതില്ല, അതേസമയം ശ്രേഷ്ഠത കാര്യങ്ങൾ മാറ്റി മറിക്കും.
വികാരങ്ങളുടെ മാധുര്യവും ബുദ്ധിയുടെ കൂര്‍മ്മതയും ഒന്നിച്ചു കൊണ്ടുപോകുവാൻ പറ്റുന്ന തരത്തില്‍ ഇന്ന് മനുഷ്യ മനസ്സ് വികസിക്കുന്നില്ല. ബുദ്ധി കൂടുതലുള്ളവർ മനസ്സിൽ കയ്‌പേറിയ വികാരങ്ങൾ സൂക്ഷിക്കുന്നവരായിരിക്കും. കൂർമ്മ ബുദ്ധിയും, മധുര വികാരങ്ങളും ഉള്ള ആളുകളെ കാണുവാൻ വിഷമമാണ്. മനഃശക്തിയുള്ളവരുടെ വിചാരം മറ്റുള്ളവരെയെല്ലാം മുറിവേല്‍പ്പിക്കണമെന്നാണ്. മധുര വികാരങ്ങൾ ഉള്ളവർ വിഡ്ഢികളാണെന്നാണ് പൊതുവെയുള്ള വിചാരം. ഇത് ഒരു നിശ്ചിത നിയമം പോലെയാണ്. ബുദ്ധി കൂര്‍മ്മതയുണ്ടെങ്കിൽ വികാരപരമായ മാധുര്യം ഉണ്ടായിരിക്കുകയില്ല. മധുര വികാരങ്ങൾ ആണ് ഉള്ളതെങ്കിൽ നിങ്ങൾ ഒരു വിഡ്ഢിയാണ്. ഇത്തരം ചേരി തിരിവ് ലോകത്തെങ്ങും നടക്കുന്നുണ്ട്. ഇത് ഒരു നല്ല കാര്യമല്ല. അനാഹതം അദ്ഭുതകരമായ ഒരു ഇടമാണ്. പക്ഷെ ഇന്നത്തെ ലോകത്തിൽ ബുദ്ധിശക്തി കൂട്ടുവാനും, വികാരങ്ങളെ മധുരതരമായി നിലനിർത്തുവാനും മനുഷ്യരെ പഠിപ്പിക്കുന്നത് ഒരു കഠിന പ്രയത്നമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
സമതുലനം ഉണ്ടെങ്കിലേ അനാഹത സാധന ചെയ്യുവാൻ സാധിക്കുകയുള്ളു.
ചില പരമ്പരാഗത സമ്പ്രദായങ്ങളിൽ അനാഹതം ഒരാളുടെ രണ്ട് തലങ്ങൾ കൂട്ടിമുട്ടുന്ന ഇടമായിട്ടാണ് കാണുന്നത്. താന്ത്രിക സ്വഭാവമുള്ള മറ്റു ചിലർ മനുഷ്യനും അവന്‍റെ ദൈവീകമായ കഴിവുകളും തമ്മിൽ കൂട്ടിമുട്ടുന്ന ഇടമായിട്ടാണ് അനാഹതത്തെ കാണുന്നത്. അനാഹതം അദ്ഭുതകരമായ ഒരു ഇടമാണ്; എന്നാൽ നിങ്ങള്‍ അതിനു വേണ്ട തയാറെടുപ്പുകൾ നടത്തിയിട്ടില്ലെങ്കിൽ അതു ഭയാനകമായിരിക്കും. ഈ പ്രപഞ്ചത്തിന്‍റെ കാമ്പ് അതിബൃഹത്തായ ഒരു സ്ഥലമായിരിക്കണം. എന്നാൽ നിങ്ങൾ അവിടെ പോകുവാൻ തയ്യാറാണോ? നിങ്ങളുടെ വ്യവസ്ഥിതി അതിനായി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ അവിടെ പ്രവേശിക്കുവാൻ സാധ്യമാകുകയുള്ളൂ.Sadguru
പണത്തിന് പിന്നാലെ പായുന്ന ഒരാളെക്കുറിച്ച് നിങ്ങൾക്ക് ഒരു നല്ല അഭിപ്രായമുണ്ടായിരിക്കില്ല. എന്നാൽ അതു ശരിയല്ല; അയാളും തനിക്കു ലഭിച്ച ചവിട്ടു പടികളിലൂടെ മുകളിലേക്ക് കയറുവാൻ ശ്രമിക്കുകയാണ്. ഇന്നിപ്പോൾ അയാളുടെ ചവിട്ടുപടികൾ പണംകൊണ്ടുള്ളവയാണ്. നിങ്ങൾക്കോരോരുത്തർക്കും തങ്ങളുടെ പടികൾ ഊർജമാണെന്നോ, അനുഭവമാണെന്നോ തോന്നാം. വേറൊരാൾക്ക് അത് വികാരങ്ങളാകാം. വിവിധ ആളുകൾ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കും എന്നിരുന്നാലും എല്ലാ ജീവികളും, അവ മനുഷ്യനാകട്ടെ മറ്റേതെങ്കിലും ജീവിയാകട്ടെ, ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഉയരാനാണ്‌. ഇത് ജീവിതത്തിന്‍റെയും സൃഷ്ടിയുടെയും സ്വഭാവമാണ്. നാം ഭൂമിയിൽ ഉറച്ചു നില്‍ക്കുന്നതു കൊണ്ടാണ് ഉയരണമെന്ന മോഹം ഉടലെടുക്കുന്നത്. നാം ഇവിടെയായിരിക്കുമ്പോൾ വേറൊരിടത്ത് ആകുവാൻ സാധ്യമല്ല. ഒരിടത്തു നിൽക്കേണ്ടി വരുന്നതു കൊണ്ട് നമുക്കു തോന്നും മുകളിലേക്ക് പോകുന്നതാണ് നല്ലതെന്ന്...sadguru
എല്ലാവരും പറയുന്നു ലോകനന്മക്കും വ്യക്തി നന്മക്കും മനസ്സിനെ പരിവർത്തപ്പെടുത്തണ മെന്നു ..
എന്തുകൊണ്ട്??
എങ്ങിനെ??.
ഏത് വിധം??
--------------------------------------------------------
"മനസ്സു നന്നായാൽ ഹൃദയം നന്നായി...വ്യക്തി നന്നായി എന്നു പറയാറുണ്ട്..':
"വ്യക്തികൾ നന്നായാൽ സമൂഹം നന്നായി എന്നും പറയാറുണ്ട്..'
----- ------- ------- ------- ------ -------
മനസ്സിന്റെ ഉറവിടം ഹൃദയത്തിൽ നിന്നു തന്നെ ആകയാലും, പഠിച്ചെടുക്കുന്നതെല്ലാം ബുദ്ധിയിൽ സൂക്ഷിക്കുന്നതിനാലും, ഏതെങ്കിലും ബാഹ്യമായ പഠനപദ്ധതികൊണ്ടു/ഉപാധികൊണ്ടു സ്ഥിരമായി മനസ്സിനെ മെരുക്കാൻ സാധിക്കും എന്നു കരുതാനാവില്ല...
മറ്റൊരു വിധം സൂചിപ്പിച്ചാൽ മനസ്സു ബാഹ്യപ്രകൃതിയിലേക്ക് തുറക്കുന്ന ഉറവിട സ്ഥാനത്തു തന്നെ വേണ്ട പരിവർത്തനങ്ങൾ നാം ചെയ്യേണ്ടതുണ്ട്...അതിൽ ശ്രദ്ധകൊടുക്കേണ്ടതുണ്ട് എന്നു കാണാം..
ഒന്നുകൂടി വ്യക്തമാക്കിയാൽ ശരീരത്തിന്റെ ആന്തരീക താളം ക്രമീകരിക്കുന്നതിൽ മനസ്സിന്റെ പങ്കു വളരെ വലുതാണ് .അത് കൊണ്ട് ബാഹ്യ വിഷയങ്ങൾ ശരീര പ്രവർത്തനത്തേ മാറ്റിമറിക്കാത്ത വിധം മനസ്സിനെ ചിട്ടപ്പെടുത്തിയേ തീരൂ എന്നു കൂടി വ്യക്തം..
------ ------- ------- ------- ------ ----- ------
ഒരു ട്രെയിൻ പോകുമ്പോൾ ഉണ്ടാകുന്ന ഇളക്കമോ, ശക്തമായ ഇടി/ വെടി ശബ്ദമോ തട്ടുമ്പോൾ തകരാത്ത വീടിന്റെ ചുമരുകളെ പോലെ, അവയെ ബാധിക്കാത്ത പോലെ, മനസ്സിനെ മനസ്സിലാക്കി, പഠിച്ചു വീടാകുന്ന ശരീരത്തിൽ അതിന്റെ ഹൃദയത്തോട് ചേർത്തു ശക്തമാക്കണം എന്നു ചുരുക്കം...
അതിനുള്ളതാണ് ഇന്ന് ആചരിക്കുന്ന വിവിധ നിത്യകർമ്മങ്ങൾ....
👣🌹ഗുരുപ്രണാമം...pradeepkumar.🙏..
ഭഗവദ് ഗീതാ - സാംഖ്യയോഗം - 20
ഇതൊക്കെ നല്ലതാവട്ടെ ചീത്തയാകട്ടെ ദൂഷ്യമാകട്ടെ അതൊക്കെ ഭഗവാൻ നിയന്ത്രിക്കുന്നു. ഭഗവാന്റെ ഇച്ഛക്ക് അനുസരിച്ച് അവരു പ്രവൃത്തിക്കുണൂ ഭാഗവതത്തിൽ ഇടക്കിടക്കു വരുന്ന ഒരു ശ്ലോകമുണ്ട്.
"ഈശ സ്യ ഹി വശേലോകോ യോ ഷാ ദാരുമയീ യഥാ " പാവക്കൂത്തില് പാവകള് കളിക്കുമ്പോൾ പാവക്കൂത്തു ക്കാരന്റെ കയ്യില് കളിക്കണപോലെ ഈശ്വരന്റെ കയ്യിലെ പാവകളാണ് ലോകത്തിലുള്ളവരൊക്കെ. അവർക്ക് സ്വതന്ത്രമായി കർത്തൃത്വമോ ഭോക്തൃത്വമോ ഇല്ല. യുധിഷ്ഠിരൻ ദു:ഖിക്കുമ്പോൾ അവിടെ കൃഷ്ണൻ പറയുന്നുണ്ട് "മാ കഞ്ചന ശു ചോ രാജൻ യദീശ്വരവശം ജഗത്ത് " രാജാവേ ആരെക്കുറിച്ച് ആലോചിച്ചും ദു:ഖിക്കരുത് കാരണം ഈ ജഗത്ത് ഈശ്വരന്റെ കയ്യിലുള്ളതാ ഈശ്വരൻ എങ്ങിനെ തുള്ളിപ്പിക്കുന്നുവോ അങ്ങിനെ തുള്ളുകയാണ് ലോകത്തി ൽ എല്ലാവരും . അവരാരും സ്വതന്ത്രമായിട്ടു തുള്ളുന്നതല്ല. അങ്ങനെ ആ ലോചിക്കുമ്പോൾ ജീവിച്ചിരിക്കു ന്നവരെക്കുറിച്ച് ആലോചിച്ച് ദു:ഖിക്കുന്നതിൽ യാതൊരു വിഷമം ഇല്ല. അറിവുള്ളവരൊക്കെ അങ്ങനെ ഉണ്ടായിരുന്നവരാ. സോക്രട്ടീസ് ലോകത്തിനു മുഴുവൻ ഉപദേശിച്ചിരുന്നു. ഒരു ജീവൻ മുക്തനായിരുന്നു, ഒരു സ്ഥിതപ്രജ്ഞനായിരുന്നു അദ്ദേഹം. യേശു ക്രിസ്തു പോലും കുരിശില് കയറ്റിയപ്പോൾ എന്നെ വിട്ടുവല്ലോ കർത്താവേ എന്നു പറഞ്ഞു വിളിച്ചു. പക്ഷേ ഇദ്ദേഹം അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ മാറ്റണമെന്ന് അല്പമൊന്ന് ശഠിച്ചപ്പോൾ നടന്നില്ല. വിഷം കൊടുത്തപ്പോൾ സന്തോഷമായി വാങ്ങിക്കുടിച്ചു. അങ്ങനെയുള്ള സോക്രട്ടീസ് ലോകത്തിലുള്ളവരെ യൊക്കെ ഉപദേശിച്ചിരുന്നു . പക്ഷേ പ്രതീക്ഷിച്ചിട്ടല്ല. അവരൊക്കെ നന്നാവും എന്നു പ്രതീക്ഷിച്ചിട്ടല്ല ഉപദേശിച്ചത്. അദ്ദേഹത്തിന്റെ വീട്ടില് അദ്ദേഹത്തിന്റെ ഭാര്യ എപ്പഴും ശണ്ഠകൂടിക്കൊ ണ്ടേയിരിക്കും അദ്ദേഹത്തിന്റെയടുത്ത്. ഭാര്യ പറയും നിങ്ങള് വെറുതെ ജീവിതം പാഴാക്കുന്ന വിവരം കെട്ട ആളാണ് എന്നു വിളിക്കും അത്രേ ഭാര്യ ഇദ്ദേഹത്തിനെ. കൊടും തണുപ്പത്ത് ചെരിപ്പിടാതെ ഐസിൽ നടക്കും. ഉടുക്കാൻ ഒരു തുണി മാത്രം അത്രേ ഉള്ളൂ. അങ്ങനെയുള്ള മഹാപുരുഷൻ. അദ്ദേഹത്തിന്റെ ഭാര്യ എപ്പോഴും ചീത്ത വിളിച്ചുകൊണ്ടിരിക്കും. അദ്ദേഹം ആലോചിച്ചു ദു:ഖിച്ചതേ ഇല്ല . ഒട്ടും ദുഃഖിച്ചില്ല സന്തോഷമായിട്ടിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ ശിഷ്യ ന്മാരോടുവർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഏഴ് എട്ട് മണിക്കൂറായി ഈ അമ്മനിലവിളിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരു 8 മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു കുടം വെള്ളം കൊണ്ടുവന്ന് ഇദ്ദേഹത്തിന്റെ തലയിൽ ഒഴിച്ചുവത്രേ. അപ്പൊ ഇദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. "every time it thunders today it rained '' എപ്പോഴും അത് ഇടിവെട്ടും ഇന്നു മഴ പെയ്തു. നല്ല മഴ തലയൊന്നു തണുത്തു എന്നു പറഞ്ഞു. എന്ന് വച്ചാൽ അവര് നന്നാവും എന്നോ മാറും എന്നോ ഇദ്ദേഹം പ്രതീക്ഷിക്കാത്തതു കൊണ്ടു ടെൻഷനേ ഇല്ല. അല്ലെങ്കിൽ വിഷമിക്കില്ലെ . അവര് മാറിയില്ലല്ലോ എന്ന് വിഷമം ണ്ടാവില്ലെ? വിഷമം ഇല്ല.
(നൊച്ചൂർ ജി)
sunil namboodiri
ഭഗവദ് ഗീതാ - സാംഖ്യയോഗം - 21 
"ഗതാസൂന ഗതാസൂംശ്ച '' അതുപോലെ മരിച്ചു പോയവരെക്കുറിച്ച് ആലോചിച്ചിട്ട് വല്ല പ്രയോജനവും ഉണ്ടോ? അവരൊക്കെകഴിഞ്ഞു പോയതാണ് അവരുടെ കഥ. കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് ദു:ഖിച്ചിട്ട് എന്തു കാര്യം? എല്ലാവർക്കും കോമൺ സെൻസില് അറിയണതാണ് പക്ഷേ പ്രായോഗികമായി വരുമ്പോൾ ആലോചിച്ച് ആലോചിച്ച് കരഞ്ഞു കൊണ്ടിരിക്കും. 4 വയസ്സില് നടന്ന കാര്യങ്ങൾ ഒക്കെ ആലോചിച്ച് അമ്പതാമത്തെ വയസ്സിൽ കരയുന്ന ആളുകളുണ്ട്. അപ്പോൾ ഭഗവാൻ പറഞ്ഞു " ഗതാസൂന ഗതാസൂം ശ്ച നാനുശോചന്തി പണ്ഡിത: " പണ്ഡിതൻ എന്നു വച്ചാൽ ആത്മജ്ഞാനി എന്നർത്ഥം. ആത്മ തത്ത്വം കണ്ടെത്തിയ ആള് , തന്റെ യഥാർത്ഥ സ്വരൂപത്തിൽ രമിച്ചുക്കൊണ്ടിരി ക്കുന്നവൻ കഴിഞ്ഞു പോയതിനെയും വരാൻ പോകുന്നതിനെയും ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഒന്നും കുറിച്ച് അയാൾ ചിന്തിക്കണേ ഇല്ല. ചിന്തിച്ചു ദു:ഖിക്കണില്ല മാത്രമല്ല ചിന്തിക്കിണില്ല. ഭാഗവതത്തിൽ ഭഗവാൻ ഉദ്ധവരോടു പറഞ്ഞു മറ്റുള്ളവരെ മനസ്സിന്റെ ഉള്ളിൽ കടത്തരുത് എന്ന്. എന്നാൽ ഭഗവാനെ മറ്റുള്ളവർക്കു വേണ്ടി ഒന്നും ചെയ്യണ്ടേ എന്നാ ണെങ്കിൽ എന്തു വേണങ്കിലും കൊടുത്തോളൂ സർവ്വ സമ്പത്തും കൊടുത്തോളൂ സേവ ചെയ്യണങ്കിൽ ചെയ്തോളൂ പക്ഷെ ഉള്ളിലേക്ക് കിടത്തരുത്. കാരണം എന്താ മ ററു ള്ളവൻ ഇവിടെ ഇല്ല. " വിശ്വൻ ഏകാത്മകൻ പശ്യൻ പ്രകൃത്യാ പുരുഷേണ ച" വിശ്വം മുഴുവൻ ഒരേ ഒരു ആത്മ വസ്തുവേ ഉള്ളൂ ഈ നിയമം തെറ്റിക്കരുത് രണ്ടാമതൊരാളുണ്ട് എന്ന് വിചാരിച്ചിട്ട് എന്നാണ്. രണ്ടാമത് ഒരാളോ അനേകകോടികളാളുകളോ ലോക ത്തിലിരിക്കട്ടെ പക്ഷേ ഉള്ളില് ചിത്ത ത്തിന്റെ മണ്ഡലത്തിലേക്ക് രണ്ടാ മതൊരു വ്യക്തിയെ കിടത്തരുത്. രണ്ടാമത് ഒരു വ്യക്തിയെ കിടത്താ എന്നു വച്ചാൽ എന്താ അർത്ഥം? എനിക്ക് നിങ്ങളിൽ ആരോടെങ്കിലും ബന്ധപ്പെടണമെങ്കിൽ , കമ്യൂണി ക്കേഷൻ വരണമെങ്കിൽ, ആരെങ്കിലും ഉള്ളില് കിടത്തണമെങ്കിൽ നിങ്ങളെ സ്നേഹിക്കണം അല്ലെങ്കിൽ വെറുക്കണം, കാമിക്കണം, അസൂയ വെക്കണം ദ്വേഷപ്പെടണം എന്തെങ്കിലും ഒരു വികാരം കൂടാതെ ഒരു വസ്തുവിനെയോ വ്യക്തിയേയോ സങ്കല്പത്തിലേക്ക് കൊണ്ടുവരാൻ പറ്റില്ല.
( നൊച്ചൂർ ജി)

sunil namboodiri
ഹനുമത് പ്രഭാവം-11
പമ്പാതീരത്ത് രാമ ലക്ഷ്മണൻമാരെ ആദ്യമായി കണ്ടപ്പോൾ ഹനുമാൻ ചോദിച്ചു ഇവർ രണ്ട് പേരും ആരാണ്.
രാജഋഷിദേവ പ്രതിമൗ
താപസൗ സംക്ഷിത വ്രതൗ
കഥം ദേശമിമം പ്രാപ്തോ
ഭവന്തൗ വരവർണ്ണിനൗ
രാമലക്ഷ്മണൻമാരെ കണ്ടിട്ട് രാജഋഷികളാണോ ദേവൻമാരാണോ , എങ്ങനെ ഇവിടെ എത്തി എന്ന് ഹനുമാൻ ചോദിക്കുന്നു. ഹനുമാന്റെ മധുരമായ ശബ്ദം അതാണ് രാമനെ ആദ്യം ആകർഷിച്ചത്. നല്ല ഗായകനാണ് ഹനുമാൻ. തോടി രാഗത്തിന് യഥാർത്ഥത്തിൽ ഹനുമൻതോടി എന്നാണ് പേര്. രാമൻ ലക്ഷ്മണനോട് പറയുന്നു ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടാൽ വെട്ടണമെന്ന് കരുതി വാളെടുക്കുന്നവൻ പോലും വാള് താഴെയിടും. ഋക്ക് ,യജുർ , സാമ വേദങ്ങളെല്ലാം ഇദ്ദേഹം പഠിച്ചിരിക്കുന്നു .എന്തെന്നാൽ ഋക്ക് വേദത്തിന്റെ വിനയം, യജുർ വേദത്തിന്റെ ധാരണാ ശക്തി ,സാമ വേദത്തിന്റെ വൈദൂഷ്യം എല്ലാം ഹനുമാന്റെ സംഭാഷണത്തിൽ കാണാം. ഇതൊന്നും പഠിക്കാതെ ഇങ്ങനെ സംസാരിക്കാൻ സാധിക്കില്ല രാമൻ പറയുന്നു. ഹനുമാനിവിടെ കവിതയൊന്നും ചൊല്ലിയിട്ടില്ല. ഇവർ ആരാണ് എവിടെന്നു വരുന്നു എന്ന് മാത്രമേ ചോദിച്ചിട്ടുള്ളു എന്നോർക്കണം.
ഇതു കൊണ്ട് തീർന്നില്ല രാമൻ പറയുന്നു ഇദ്ദേഹത്തിന്റെ അംഗ - പ്രത്യംഗങ്ങൾക്ക് ഒരു കുറവുമില്ല. സാധാരണ ഭക്തനാണ് ഭഗവാനെ വർണ്ണിക്കുന്നത്. ഇവിടെ ഭഗവാൻ ഭക്തനെ വർണ്ണിക്കുകയാണ്. രാമൻ ഹനുമാനെ പാദാതികേശം വർണ്ണിക്കുന്നു.
ന മുഖേ നേത്രയോശ്ശാപി ലലാടേ ജബ്രു വോസ്ഥതാ
രാമൻ ലക്ഷ്മണനോട് പറയുന്നു ഹനുമാന് മുഖത്തോ ,കണ്ണിലോ,നെറ്റിയിലോ, ഭ്രൂവിലോ ഒരു ദോഷവും ഇല്ല. ഏതോ മഹാപുരുഷനാണദ്ദേഹം.
ഹനുമാൻ സ്വയം സുഗ്രീവന്റെ ദൂതനായും മന്ത്രിയായും പരിചയപ്പെടുത്തുന്നു.ഋഷിമുഖാചലത്തേക്ക് രാമനെ കൂട്ടി കൊണ്ടു പോകാം എന്ന് പറയുന്നു. രാമൻ ചോദിച്ചു എങ്ങനെ ഇത്ര ഉയരത്തിൽ എത്താനാണ്. ഹനുമാൻ ചൊല്ലി എടുത്തു കൊണ്ട് പോകും. എങ്ങനെ എടുക്കും കുട്ടികളെ എടുക്കുന്ന പോലെയോ അതോ മുതുകിലേറ്റിയോ രാമൻ ചോദിച്ചു. കുട്ടികളെപ്പോലെ എടുക്കാനുള്ള ഭാഗ്യം കൗസല്ല്യയ്ക്കും ദശരഥനുമാണ് അതെനിക്കു വേണ്ട. കാരണം അങ്ങനെ എടുത്താൽ എടുത്തവരെ എന്നെന്നേക്കുമായി നമ്മൾ നോക്കേണ്ടി വരും. മുതുകിലേറിയാലോ അവർ നമ്മളെ ഓട്ടിക്കണം മുന്നോട്ട് കൊണ്ടു പോകണം കുതിരയെ ഓട്ടിക്കുന്നതു പോലെ. അതിനാൽ അതും വേണ്ട. തൽക്കാലം തോളിലേറി കൊള്ളു. എന്തെന്നാൽ നിങ്ങൾക്ക് ഓട്ടിക്കാം എനിക്ക് ഓടിക്കുകയും ചെയ്യാം. അതല്ലാതെ അങ്ങയെ ഓട്ടിക്കാൻ എനിക്ക് സാധിക്കില്ല.
യോഗത്തിൽ രണ്ട് മാർഗ്ഗങ്ങൾ ഉണ്ട്. ഒന്ന് ഞാൻ മനസ്സിൽ ഈശ്വരനെ ധ്യാനിക്കുന്നു എന്ന ഒരു മാർഗ്ഗം. രണ്ട് ഭഗവാന് സ്വയം സമർപ്പിക്കുന്ന മാർഗ്ഗം. ഭഗവത് ഗീതയിൽ അവസാനമായി പറയുന്ന ഒരു കാര്യമുണ്ട്.
ഈശ്വര സർവ്വ ഭൂതാനാം
ഹൃത് ദേശേ അർജ്ജുന തിഷ്ടതി
ബ്രാഹ്മയൻ സർവ്വ ഭൂതാനി
യന്ത്ര രൂപാനി മായയാം
തമേവ ശരണം ഗച്ഛ
സർവ്വ ഭാവേന ഭാരത
തത് പ്രസാദാത് പരാംശാന്തിം സ്ഥാനം പ്രാപ്സ്യസി ശാശ്വതം
ആ ഈശ്വരന് നീ സർവ്വവും സമർപ്പിക്കു. ആ ഈശ്വരൻ ഏതെല്ലാം രീതിയിൽ നിന്നെ ഉയർത്തുന്നുവോ, താഴ്ത്തുന്നുവോ ,എങ്ങനെയെല്ലാം നടത്തുന്നുവോ അങ്ങനെയെല്ലാം നടക്കു. ഈശ്വരന്റെ പക്കൽ ഒരു യന്ത്രമായിരുന്നാൽ നമുക്ക് സ്വതന്ത്രരാകാം. അങ്ങനെ ഹനുമാൻ രാമലക്ഷ്മണൻമാരെ സുഗ്രീവന്റെ അടുക്കൽ എത്തിക്കുന്നു.
രാമ നാമത്തിന്റെ ബലമറിയണമെങ്കിൽ ഉത്തമ ഭക്തനായ ഹനുമാനെ അറിയണം.
Nochurji 
Malini dipu
🌺🌺🌺🌺🌺🌺🌺🌺🌺
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഹരി ഓം!

നാരദ ഭക്തി സൂത്രം
അദ്ധ്യായം-1
ഭാഗം -1
*ഭഗവദ് പ്രേമം*

*ഒന്നു മുതൽ* *ആറുവരെയുള്ള*
*സൂത്രത്തിന്റെ ആമുഖം*

1) ഇപ്പോൾ നാം അതു
കൊണ്ട് ഭക്തി സൂത്രത്തെ വ്യാഖ്യാനിക്കാൻ
തുടങ്ങുകയാണ്.

2) ഭഗവാനോടുള്ള
ഉൽകൃഷ്ട രൂപത്തിലു
ള്ള പരമ പ്രേമമാണ്
ഭക്തി

3) അത്യാനന്ദ സാന്ദ്രമായ അമൃതത്ത്വം ആണ്
അതിന്റെ സ്വരൂപം

4 ) അതിന്റെ ലബ്ധിയിൽ ഭക്തൻ ശാന്തനും തൃപ്തനും
പരിപൂർണ്ണനും ആണ്.

5) അതിന്റെ പ്രാപ്തിയിൽ ആഗ്രഹങ്ങളും അവസാനിക്കുന്നു.
ദുഃഖങ്ങൾ അസ്ത
മിക്കുന്നു. ആരോടും
ദ്വേഷമില്ല. ഒന്നിലും
ആഹ്ലാദമില്ല, വിഷയാ
നുഭവങ്ങളിൽ അഭിരുചി
ഉണ്ടായിരിക്കുകയില്ല.

6) അതിന്റെ ജ്ഞാന
ലബ്ധിയോടെ ഭക്തൻ
ആത്മ രാമനായി, നിശ്ശ
ബ്ദനായി ആത്മാനന്ദ
ത്തിൽ വിലയം
പ്രാപിക്കുന്നു.
        തുടരും....
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
🌺🌺🌺🌺🌺🌺🌺🌺🌺

Wednesday, February 27, 2019

*കാളകൂട വിഷം അഥവാ ഹാലാഹല വിഷം* *എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?* (തത്വം ) 

നാമെല്ലാവരും മുത്തശ്ശി കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും കേട്ടു പരിചയിച്ച ഒന്നാണ് പാലാഴി മഥനവും അതില്‍ നിന്നും ഉണ്ടായ കാളകൂട വിഷവും..

സമുദ്രമന്ഥനത്തിലെ കാളകൂടവിഷം എപ്പോഴും എല്ലാവർക്കും സംശയമാണ്.  എന്താണ്  കാളകൂട വിഷം.. *കാളകൂട വിഷത്തിന് നാം ഹാലാഹലം എന്നാണ് പറയുക.*  ഈ വാക്കിന്റെ അടിസ്ഥാനത്തിൽ നാം രുദ്രനെ നാം ഹാലാഹലം ഹാലഹലം ഹാഹലഞ്ച ഹലാഹലം ഇതി രുദ്രഃ എന്ന് പറയുന്നു.. 

ഹാലാഹലത്തിന്റെ കഥയുടെ പുറകിലെ കഥ പറയുന്നതിനു മുൻപെ നമുക്ക് ഹാലാഹലശബ്ദത്തിന്റെ അർത്ഥം  നോക്കാം..

*ഹലാ ശബ്ദത്തിന് മദ്യം, പൃഥിവീ, ജലം എന്ന് അനേകാർ ഥകോശം പറയുന്നു.. ഹലശബ്ദത്തിന് ഹലതി ഭൂമിം കൃഷകഃ ഇതി , അതായത് കർ്ഷകൻ ഭൂമിയെ ഉഴുന്ന കലപ്പക്കാണ് ഹലം എന്ന് പറയുക.. ഹലം എന്നതിന് ഹലതി ഭൂമിമിതി   എന്ന് അർത്ഥം. ഹലാഹലം,  എന്നു പറയുമ്പോൾ ആകട്ടെ ഹലമിവ ആ സമന്താത് സർവാംഗേഷു ഹലതി കർഷതി എന്നാണ് അർത്ഥം  പറയുക.. അതായത് എങ്ങിനെയാണോ കർഷകൻ ഭൂമിയെ ഉഴുതു മറിക്കുന്നത് അതുപോലെ കലപ്പ കൊണ്ട് *സ്വന്തം ശരീരത്തിലെ സർവ അംഗങ്ങളേയും ഉഴുതു മറിക്കുന്നതിനെയാണ് ഹലാഹലം എന്ന് പറയുക..*

ഹാലാ എന്ന ശബ്ദത്തിന് ഹല്യതേ കൃഷ്യതേ ചിത്തമനയേതി എന്നാണ് അർത്ഥം  *യാതൊന്നു കൊണ്ടാണോ ചിത്തത്തിനെ ഉഴുതു മറിക്കുന്നത് അതിനെ ആണ് ഹാലാ എന്ന് പറയുന്നത്..*

ഇനി നമുക്ക്  സമുദ്രമന്ഥനത്തിലെ കഥയെ എടുക്കാം..സമുദ്രത്തെ മന്ഥനം ചെയ്തുകൊണ്ടിരിക്കുമ്പോൾ വാസുകിയുടെ വായിൽ നിന്ന് വിഷം പുറത്തു വന്നു... നാം എന്തിനെയാണ്  കലപ്പ കൊണ്ട്  ഉഴുതുമറിക്കുന്നത്, ശരീരത്തിലെ സർവാംഗങ്ങളേയും . മന്ഥനം ചെയ്യുന്നത്   ചിത്ത സ്വരൂപമായ പാലാഴിയാകുന്ന കടലിനേയും..  അതിൽ നിന്ന് ആദ്യം  വന്നത് എന്താണ്.. ഹാലാഹലം അഥവാ കാളകൂട   വിഷം..എന്തായിരിക്കും ആ വിഷം..ഒന്നു ചിന്തിച്ചുനോക്കിയേ,  എന്തായാണ്  നാം പാലാഴി മന്ഥനത്തിൽ വാസുകിയെ സ്വീകരിച്ചത്.. കാമക്രോധങ്ങളായി... അപ്പോ വാസുകിയിൽ നിന്ന് പുറത്തു വന്ന വിഷം എന്താകും.. സംശയം എന്താ, സ്വരൂപം തന്നെ വിഷം ആണെങ്കിൽ ആ  കാമക്രോധലോഭങ്ങളാകുന്ന എല്ലാ വിഷവും ചേർന്ന കാളകൂട വിഷം തന്നെ... *ഒരു സാധന ചെയ്യുന്ന വ്യക്തി സ്വന്തം മനസ്സിനെ കടയുമ്പോൾ ആദ്യം കാമക്രോധമോഹലോഭങ്ങളാകുന്ന കാളകൂടമാകുന്ന വിഷം പുറത്തു വരുമെന്നർത്ഥം*..അതായത് മനസ്സിനെ കടയുന്തോറും വികാരങ്ങൾ പുറത്തുപോകും..അതുതന്നെയാണ് വാസുകിയിലൂടെ പുറത്തു വന്ന ഹാലാഹലവും.. *സാധനയുടെ ആദ്യസമയം നമ്മിലുള്ള കാമക്രോധങ്ങളാകുന്ന കാളകൂടം ആകും ആദ്യം പുറത്തുവരുക എന്ന് ആചാര്യന്മാരുടെ ഭാവം.*

വാസുകിയുടെ വായിലൂടെ കാളകൂടം വന്നപ്പോ എന്താ സംഭവിച്ചത്.. ജഗത് മുഴുവൻ തന്നെ അതിന്റെ  ദോഷം അനുഭവിക്കേണ്ടി വന്നു..അതിൽ നിന്ന് രക്ഷിക്കാനാണ് എല്ലാവരും ജഗത് നിയന്താവായ ശിവനെ അഭയം പ്രാപിച്ചത്.. അതായത് നമ്മിലൂടെ പുറത്തുവരുന്ന ഈ കാളകൂടമാകുന്ന കാമക്രോധങ്ങൾ   ജഗത്തിനെ തന്നെ ബാധിക്കും എന്നർത്ഥം 

ജഗത്തിനെ രക്ഷിക്കുന്നതിന് കാളകൂടത്തെ ശിവൻ കുടിച്ചു  എന്നും  ശിവന്റെ കണ്ഠത്തില്‍ പിടിച്ചു വിഷത്തെ ദേവി തടഞ്ഞു എന്നും നമ്മള്‍ കേട്ടിട്ടുണ്ട്. അതെന്താണ്.. അത് മനസ്സിലാകണമെങ്കിൽ ആദ്യം ഈ വിഷമാകുന്ന കാമവും ക്രോധവും ഒക്കെ നമ്മളിൽ വരുമ്പോൾ അതെവിടെയാണ് സ്വാധീനിക്കുക എന്നാലോചിക്കുക .സംശയമെന്താണ് മനുഷ്യരുടെ ബുദ്ധിയേയും  ഹൃദയത്തേയും..നിനക്കെന്താ ബുദ്ധി നഷ്ടം വന്നിരുന്നോ ഇങ്ങിനെ ചെയ്യാൻ.. അവനൊന്നും ഹൃദയമില്ലായിരുന്നോ ഇത്ര ദുഷ്കർമ്മം  ചെയ്യാൻ എന്നൊക്കെ  നാം പറയാറില്ലെ.. ഇത് പറയേണ്ടി വരുന്നത് മനുഷ്യരിൽ കാളകൂടമാകുന്ന വിഷം സ്വാധീനിക്കുമ്പോഴാണ്.... മധു തിഷ്ഠതി വാചി യോഷിതാം ഹൃദയേ ഹലാഹലം മഹദ്വിഷം.  എങ്ങിനെയാണോ മധു വാക്കുകളിൽ നിൽക്കുന്നത് അതുപോലെ ഹൃദയത്തിലാണ് ഹാലാഹലം എന്ന മഹദ്വിഷം ഉള്ളത് എന്ന് ആചാര്യന്മാരു തന്നെ പറയുന്നു..ഈ കാളകൂടമാകുന്ന വിഷത്തെയാണ്  നാം മന്ഥനത്തിലൂടെ പുറത്ത് കളയുന്നത്..  അപ്പോ വിഷം മറ്റുള്ളവരുടെ ഉള്ളിൽ ചെന്നാലെന്താ ഉണ്ടാകുക..ജഗത്തിന് പ്രശ്നം ആകും.. അത് അകത്തുപോയാലോ സ്വയം ഹൃദയത്തിനും ബുദ്ധിയ്കും പ്രശ്നം...അതുകൊണ്ട്   ശിവൻ അത് കുടിച്ചു.. അതുകണ്ടിട്ട് ദേവി എന്തുചെയ്തു..ശിവന്റെ തൊണ്ടയിൽ കയറി പിടിച്ച് വിഷം ഹൃദയത്തിലേക്ക് വരാതെ നിർത്തി..

*ശിവനെ ബുദ്ധിരൂപത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും ദേവിയെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും സ്വീകരിച്ചാല്‍ ദേവി ചെയ്തത് കാളകൂടമെന്ന വിഷത്തെ   ബുദ്ധിക്കോ  ഹൃദയത്തിനോ ദോഷംവരാതേയും അതുപോലെ തന്നെ അതു  പുറത്തുവന്ന്  പ്രകൃതിക്കോ ദോഷം വരാത്ത വിധത്തിൽ അതിനെ കണ്ഠത്തിൽ തന്നെ പിടിച്ചുനിർത്തി*
 നാം മനസ്സിനെ മന്ഥനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷയങ്ങളായ കാളകൂടത്തെ കണ്ഠത്തിൽ തന്നെ  അടക്കി നിർത്തി   ചന്ദ്രനു കളങ്കം എങ്ങിനെയാണോ ശോഭയെ നൽകുന്നത്,  കാളകൂട വിഷം എങ്ങിനെയാണോ നീലകണ്ഠനു  ശോഭയെ നൽകുന്നത്  അതുപോലെ ശോഭയുള്ളതാക്കി തീർക്കണം എന്നർത്ഥം  അതായത് നമ്മിലെ കാമക്രോധങ്ങൾ തനിക്കോ മറ്റുള്ളവർ ക്കോ ദോഷത്തെ കൊടുക്കാതെ  സാധകൻ അതിനെ നിയന്ത്രിക്കണം എന്നർത്ഥം.ഹാലാഹലമായ കാമക്രോധമോഹലോഭങ്ങളെ അടക്കുമ്പോൾ   ബുദ്ധിയും ഹൃദയവും ശുദ്ധമായി തീരുകയും സത്വസ്വരൂപമായി തീർന്നു നാം സ്വയം അമൃതായി മാറി  അമരത്വം നേടുകയും ചെയ്യുന്നു..

നമ്മുടെ ആചാര്യന്മാൻ പുരാണങ്ങളിലൂടേയും ഇതിഹാസങ്ങളിലൂടേയും യഥാർത്ഥത്തിൽ ഓരോ വ്യക്തികൾക്കും  ഉള്ള മാർഗ്ഗനിർ ദേശങ്ങളെയാണ് പറഞ്ഞുതരുന്നത്.. ആകെ വേണ്ടത് അതു മനസ്സിലാക്കാനുള്ള ഭാവം മാത്രമാണ്.. ആ തത്ത്വങ്ങളെ മനസ്സിലാക്കാനുള്ള ശ്രദ്ധയും ക്ഷമയും.. 

ഓം നമശിവായ

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  പിന്തുടരുക. പുനർജ്ജനി
പൂതനാമോക്ഷം എന്നലീലയിലൂടെ ഭഗവാൻ തന്റെ ഭൂഭാരം തീർക്കാനുള്ള ലീലകളെ ആരംഭിച്ചു. മഹാപാപിയായിരുന്നു എങ്കിലും കരുണാവത്സലനായ ഭഗവാന്റെ കൈകൊണ്ട് മരണം നേടിയതിനാൽ പുനരാവർത്തിയില്ലാത്ത മോക്ഷം നേടാൻ അവൾക്ക് കഴിഞ്ഞു.  ഭാഗവതത്തിലെ മൂന്നാം സ്കന്ധത്തിൽ 23 മത്തെ ശ്ലോകത്തിൽ ഭഗവാന്റെ കാരുണ്യത്തെ കുറിച്ച് ഉദ്ദവർ വിദുരനോടു പറയുമ്പോൾ  ഈ പൂതനാ മോക്ഷത്തെ ഉദാഹരണമായി പറയുന്നുണ്ട്.  സ്തനങ്ങളിൽ വിഷംപുരട്ടി വധിക്കാനായ് വന്ന ബകാസുരന്റെ സഹോദരിയായ പൂതനയ്ക്കും ഭഗവാൻ അമ്മയുടെ സ്ഥാനം കൊടുത്തു മുക്തിയെ പ്രദാനം ചെയ്ത ഭഗവാന്റെ കാരുണ്യം അപാരം തന്നെ.  ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വസ്തുത ഈ അദ്ധ്യായത്തിലെ പത്താമത്തെ ശ്ലോകത്തിൽ പറയുന്നത് *തസ്മിൻ സ്തനം* എന്നാണ്.  അതായത് മുലകൊടുത്തു എന്നേ പറയുന്നുള്ളൂ, പാൽ കൊടുത്തു എന്ന് പറയുന്നില്ല. *സ്തന്യം* എന്നാൽ പാൽ. അപ്പോൾ സ്തനമേ കൊടുത്തുള്ളൂ, അതും വിഷം പുരട്ടി,  എന്നിട്ടും യോഗിഗൾക്കു പോലും ദുർല്ലഭമായ മുക്തിയെ കൊടുത്തു ഭഗവാൻ.  ഇനി ഇവിടുന്നങ്ങോട്ടുള്ള കൃഷ്ണ ലീലകളിൽ, തന്റെ സ്തുതിയിൽ നേരത്തെ ഭീഷ്മർ പറഞ്ഞതുപോലെ, ഭഗവാൻ മുക്തിയെ വാരി വാരി കൊടുത്തിരിക്കുന്നു, ഭക്തർക്കു മാത്രമല്ല ശത്രുക്കൾക്കും. മറ്റൊരവതാരത്തിലും ഭഗവാൻ ഇതുപോലെ മുക്തിയെ വാരി കൊടുത്തിട്ടില്ല. അതാണ് ശ്രീകൃഷ്ണാവതാരത്തിന്റെ മഹിമ.  ദുഷ്ടയായ പൂതനയ്ക്കും അതുപോലെ കംസഭൃത്യന്മാരായി വന്ന എത്രയെത്ര അസുരന്മാർക്കുമാണ് ഭഗവാൻ ഈ അവതാരത്തിൽ മുക്തികൊടുത്തനുഗ്രഹിച്ചിട്ടുള്ളത്. അപ്പൊ പിന്നെ മനസ്സലിഞ്ഞു ഭഗവാനെ വിളിച്ചവരുടെ കാര്യം പറയണോ? മുക്തിയെന്നല്ല എന്തുതന്നെ കൊടുക്കില്ല? 
*കൃഷ്ണാത്പരം കിമപിതത്ത്വമഹം ന ജാനേ*.