*ശ്രീമദ് ഭാഗവതം 55*
മനുവിനും ശതരൂപയ്ക്കും ജനിച്ച ദേവഹൂതിയെ കർദ്ദമപ്രജാപതി വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം കുറേക്കാലം അദ്ദേഹം തപോനിഷ്ഠനായി ഇരുന്നു. പിന്നീട് യോഗശക്തികൊണ്ട് വീണ്ടും യൗവ്വനം അദ്ദേഹത്തിന് വന്നു. അദ്ദേഹത്തിന് അനേകം പെൺകുട്ടികൾ ജനിച്ചു. അവസാനം ഒരു പുത്രൻ ജനിച്ചു.
അദ്ദേഹം പറഞ്ഞിരുന്നു, ഒരു പുത്രൻ ജനിച്ചാൽ താൻ പരിവ്രാജകനായി പുറപ്പെടും എന്ന്. ആ പുത്രനാണ് കപിലഭഗവാൻ. ജ്ഞാനകലയോടുകൂടെ അവതരിച്ച കപിലഭഗവാൻ. ലോകത്തിൽ സാംഖ്യതത്വം പ്രകാശിപ്പിക്കാനായിട്ടാണ് അദ്ദേഹം ജ്ഞാനകലയോടു കൂടി അവതരിച്ചത്. അതുകൊണ്ട് അച്ഛൻ തന്നെ മകനെ നമസ്ക്കരിക്കാണ്. മകനാണെന്ന ഭാവം ഇല്ലാതെ അച്ഛൻ മകനെ നമസ്ക്കരിക്കാണ്.
ത്വാം സൂരിഭിസ്തത്ത്വ ബുഭുത്സയാദ്ധാ
സദാഭിവാദാർഹണപാദപീഠം
ഐശ്വര്യ വൈരാഗ്യയശോഽവബോധ-
വീര്യശ്രിയാ പൂർത്തമഹം പ്രപദ്യേ
ആസ്മാഭിപൃച്ഛേഽദ്യ പതിം പ്രജാനാം
ത്വയാവതീർണ്ണാർണ്ണ ഉതാപ്തകാമ:
പരിവ്രജത്പദവീം ആസ്ഥിതോഽഹം
ചരിഷ്യേ ത്വാം ഹൃദി യുഞ്ജൻ വിശോക:
ഭഗവാനേ, എന്റെ ഉള്ളിലുള്ള ശോകം ഒക്കെ വിട്ടു പോയിരിക്കണു. ഞാൻ അങ്ങയെ ഹൃദയത്തിൽ ധ്യാനിച്ചു കൊണ്ട് ആത്മധ്യാനത്തോടുകൂടെ ഞാനിതാ പരിവ്രാജകനായി പുറപ്പെടാണ്. കപിലഭഗവാൻ പിതാവായ കർദ്ദമപ്രജാപതിയെ ആശീർവദിച്ചു പറഞ്ഞയച്ചു. കർദ്ദമപ്രജാപതി അവധൂതനായിട്ട് പോയി.
പോവാൻ പുറപ്പെടുമ്പോ ഭർത്താവിന് ഭാര്യയോടുള്ള ഒരു ചുമതല ദേവഹൂതിയെ എന്തു ചെയ്യും? അപ്പോ അച്ഛനോട് മകൻ പറയാണ് അച്ഛൻ പേടിക്കണ്ടാ അമ്മയ്ക്ക് ഞാൻ ആദ്ധ്യാത്മവിദ്യ ഉപദേശിക്കാം. അതുകൊണ്ട് കാര്യം നടക്കോ? അതേ, അമ്മയ്ക്ക് യാതൊരു വിഷമവും ഉണ്ടാവില്ല്യ.
മാത്ര ആദ്ധ്യാത്മികീം വിദ്യാം ശമനീം സർവ്വകർമ്മണാം
വിതരിഷ്യേ യയാ ചാസൗ ഭയം ചാതിതരിഷ്യതി.
ഈ ആദ്ധ്യാത്മവിദ്യകൊണ്ട് എന്ത് പ്രയോജനം എന്ന് വെച്ചാൽ,
സർവ്വകർമ്മണാം ശമനീം
എല്ലാ കർമ്മവാസനകളേയും ശമിപ്പിച്ച് മനസ്സിനെ പൂർണ്ണമായി ശാന്തമാക്കും. അതുമാത്രല്ല,
ഭയം ച അതിതരിഷ്യതി.
ഇനി മേലാൽ അമ്മ ഭയപ്പെടില്ല്യ. യാതൊന്നിനേയും പേടിക്കില്ല്യ.
ഒരു മകൻ അമ്മയോട് പറയാണ്, അമ്മേ, പേടിക്കണ്ടാ ഞാൻ അമ്മയെ നോക്കാം. ബാങ്കില് പണം ഡെപ്പോസിറ്റ് ചെയ്തണ്ട്. ഞാനിവിടെ കൂടെ ണ്ട് എന്ന് പറഞ്ഞാൽ അത് രക്ഷ ആവും ന്നാണ് ലൗകിക ധാരണ. ഈ മകനെ എത്ര കണ്ടു വിശ്വസിക്കാം? അമ്മയ്ക്ക് ചില മാനസിക വിഷമങ്ങളൊക്കെ വന്നു വെച്ചാൽ ഈ മകനെ കൊണ്ടോ ഡെപ്പോസിറ്റ് കൊണ്ടോ എന്തെങ്കിലും ചെയ്യാൻ പറ്റ്വോ?
യഥാർത്ഥ സഹായം ഒരാൾക്ക് കൊടുക്കുക എന്നുള്ളത് ഈ ജ്ഞാനം ആണ്. എന്നിട്ട് അവരെ സ്വതന്ത്രമായിട്ട് വിടലും ആണ്. ഈ ജ്ഞാനം കൊണ്ട് നീ നിന്നെ രക്ഷിച്ചു കൊള്ളണം. വേറെ ആർക്കും രക്ഷിക്കാൻ സാധിക്കില്ല്യ. ഈ ജ്ഞാനം ആണ് രക്ഷ. ഈ ജ്ഞാനത്തിനെ ഞാൻ അമ്മയ്ക്ക് കൊടുക്കാം. അമ്മയുടെ കർമ്മവാസനകൾ ഒക്കെ ഒടുങ്ങി കിട്ടുമെന്ന് മാത്രല്ലാ, അമ്മയുടെ ഭയവും നിവൃത്തമാവും.
ദ്വൈതം സത്യം ആണെന്നും താനൊരു വ്യക്തി ആണെന്നും ഒക്കെയുള്ള ധാരണ ആണ് ഭയത്തിന് മൂലഹേതു. ഭയം അമ്മയെ വിട്ടു പോകും. അമ്മയ്ക്ക് ശാന്തി ണ്ടാവും. അതുകൊണ്ട് അമ്മയ്ക്ക് ഞാനിത് ഉപദേശിച്ചു കൊടുക്കാം എന്ന് കപിലഭഗവാൻ പറഞ്ഞു. ദേവഹൂതിയും കപിലഭഗവാനെ നമസ്ക്കരിച്ചു ചോദിക്കാണ്..ഭഗവാനെ എനിക്ക് ഉപദേശിക്കൂ എന്ന്.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad

No comments:
Post a Comment