🙏ഹരിഃ ഓം 🙏
🙏ഓം നമോ നാരായണായ🙏
ദശകം.3, ശ്ലോകം.10👆
ഭൂയോ ഭിഃ ഉക്തൈഃ കിം= എന്തിനാ ഭഗവാനെ, കൂടുതൽ പറയണേ?
വരദ, ദേവ, തവ കരുണായാവത് ഉദിയാത് താവത് = ഭക്തന്മാരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഹേ, ഭഗവാനേ! അങ്ങേയുടെ കരുണ ഉണ്ടാകുന്നതുവരെ,
അഹം പ്രഹിതവിവിധാർത്ത പ്രലപിതഃ = ഞാൻ പലവിധം പരാതികൾ പറയല് എല്ലാം ഉപേക്ഷിച്ച്,
പുരഃ ക്ല്പ്തേ തവ പാദേ= മുന്നിൽ വിളങുന്നതായ അങ്ങേയുടെ തൃപ്പാദങ്ങളിൽ
യഥാശക്തി നതിനുതി നിഷേവാഃ വിരചൻ = കഴിവുപോലെ സ്തുതി ഭജനം നമസ്കാരം എന്നിവ ചെയ്തു കൊണ്ടും
ദിവസാൻ നേഷ്യാമി, വ്യക്തം = തീർച്ചയായും, ദിവസങ്ങൾകഴിച്ചുകൂട്ടും.
"കിമുക്തൈർ ഭൂയാദ്" ഇത്രയെല്ലാം, ആവലാതികൾ പറഞ്ഞിട്ട് എന്താകാര്യം?. ഭഗവാനെ! വെറുതെ വേണ്ടാത്ത കുറെ സമയം കളയാം, എന്നല്ലാതെ വേറെ എന്താ ഒരു പ്രയോജനം. ഒന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്.
"തവ കരുണായാവദുദിയാ" അങ്ങേയുടെ കാരുണ്യം എന്ന് എന്നിൽ പ്രകാശിക്കുന്നുവോ! അത്രയും കാലം,
"ഹിതവിവിധാർത്തപ്രലപിതഃ"
ഇനി യാതോരു വിധത്തിലുള്ള complaint ഒന്നും പറയില്ല. ശ്രീ ഭട്ടതിരിപ്പാട് പ്രതിജ്ഞ ചെയ്തു.ഇനി ഭഗവാന്റെ കാരുണ്യം എന്നിൽ ഉണ്ടാകുന്നതുവരെ ,No more complaint.
പിന്നെ അദ്ദേഹം എന്താ ചെയ്തത്.
"നേഷ്യാമി ദിവസാൻ" ദിവസങ്ങൾ ഞാൻ തള്ളി നീക്കാം. എങ്ങിനെ, "നതിനുതിനിഷേവാ വിരചയൻ" എന്ന് പറഞാൽ, കീർത്തിച്ചും, നമസ്കരിച്ചും കഴിഞ്ഞു കൊള്ളാം എന്ന് പറഞ്ഞാൽ , മനസ്സ് കൊണ്ട് കീർത്തിച്ചും, ബുദ്ധികൊണ്ട് നമസ്കരിച്ചും, ഞാൻ ദിവസങ്ങൾ കഴിച്ചു കൊള്ളാം. ഇനി യാതോരു Complaint ഇല്ല.
ഒരു ഭക്തൻ എങ്ങനെ ആയിരിക്കണം. യാഥാർത്ഥ ഭക്തന് യാതോരു Complaint ഇല്ല.
അമ്പലത്തിൽ പോകുമ്പോൾ എന്തെങ്കിലും ഒരു പരാതി ആയിട്ട് പോകുന്നത് , ഭഗവാനെ! എനിക്കത് വേണം, അതില്ല, ഭർത്താവ് ശരിയല്ല, ഭാര്യ ശരിയല്ല, നാം അതെല്ലാം ഉറപ്പിച്ചിരിക്കണു. എന്നിട്ട് ഭഗവാന്റെ മുന്നിൽ ഒരു പട്ടിക നിരത്തും .എന്നിട്ടോ, ഒരു ഉറുപ്പിക തലക്ക് ഉഴിഞ് ഭണ്ഡാരത്തിൽ ഇടും. കൈകൂലി. നടന്നില്ലങ്കിലോ, ഭഗവാനെ! എന്നോടിത് വേണ്ടായിരുന്നു.
ഭക്തിയിൽ പോകുന്ന സമയത്ത്, കുട്ടികൾക്ക് വല്ല പനിയും വന്നാൽ പറയും. ഭഗവാനെ! ഈ ചതി എന്നോട് തന്നെ വേണ്ടിയിരുന്നോ? അപ്പോൾ ഈ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം ഗുരുവായൂരപ്പൻ .മനുഷ്യൻ വേഗം ഈശ്വരനേയാണ് കുറ്റം പറയുക .
തമാശ കേട്ടിട്ടുണ്ട്.
ഒരാളുടെ മകൾ, പ്രേമം എന്ന പേര് പറഞ് ഒരു പൈയ്യന്റ കൂട്ടത്തിൽ ഒളിച്ചോടി. പക്ഷേ, അധികം താമസിച്ചില്ല. നാല് മാസം കഴിഞ്ഞപ്പോൾ തിരിച്ചുവന്നു. പ്രേമം കഴിഞു. എന്നാൽ, തിരിച്ച് വന്നപ്പോൾ, ഗർഭിണിയായിട്ടാണ് വന്നത്. അമ്മയാണങ്കിൽ ഒരു ഗുരുവായൂരപ്പന്റെ ഭക്ത. ഗുരുവായൂരിൽ ചെന്നിട്ട്, ഗുരുവായൂരപ്പന നോക്കി പറയ്യാ. ഭഗവാനെ! "ഇങ്ങനെ ഒരു ചതി എന്നോട് ചെയ്യേണ്ടായിരുന്നു". അപ്പോൾ കുറ്റവാളി ഗുരുവായൂരപ്പനായി. നോക്കണേ, ഭഗവാന് ഇതൊന്നും പ്രശ്നമല്ല. 16008 ഭാര്യമാരുള്ള എനിക്ക്, ഇങ്ങനെ ഒരാളെ ചതിക്കേണ്ട ആവശ്യം ഉണ്ടോ ? കൂറ്റവാളി ഗുരുവായൂരപ്പൻ .സാധാരണ രീതിയിൽ കുറ്റപ്പെടുത്തുന്നത് ഭഗവാനെ ആണ്. ഇത്തിരി ഭക്തി കൂടി ഉണ്ടെങ്കിൽ, ഗുരുവായൂരപ്പാ ഇങ്ങനെ ഒരു ചതി എന്നോട് വേണായിരുന്നോ ? പാവം ഭഗവാന്, ഇത്തരം കേസ്സുകൾ ഒരു പ്രശ്നമല്ല. ഇതാണ് സാധാരണക്കാരന്റെ ഭക്തി .തനിക്കു വിഷമം വരുമ്പോൾ ഭഗവാനെ കുറ്റം പറയും .
ഇവിടെ ഭട്ടതിരിപ്പാട് പ്രതിജ്ഞ ചെയ്യുന്നു. ഇനി മേലിൽ യാതൊരു പരാതിയും ഇല്ല. നാം അത് മാതിരി ,ഒരു പരാതിയും ഇല്ലാത്ത ഒരു ഭക്തനായി ജീവിക്കണം.
ഈ മൂന്ന് ദശകം കൊണ്ട്, ശ്രീമദ് ഭാഗവതത്തിലെ പ്രഥമസ്കന്ധം സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ഇതിന്റെ താല്പര്യം ഒരു ഭക്തന്റെ ഭക്തി ദാർഢ്യം മാത്രം എടുത്ത് കാണിക്കുന്നു 🙏
കേവലാനുഭവാനന്ദ സ്വരൂപഃ പരമേശ്വരഃ
ഭാ.7. 6.23
സർവ്വേഷാമപി ഭൂതാനാം ഹരിരാത്മേശ്വരഃ
ഭാ.7. 7.49
പ്രേഷ്ടോ ഭവാംസ്തനുഭൃതാം കില ബന്ധുരാത്മാ .
ഭാ.10.29.32
പരമേശ്വരൻ നിരുപാധികമായ ആനന്ദം തന്നെ .സർവ്വ ഭൂതങ്ങളുടെയും ആത്മാവും അന്തര്യാമിയും പ്രിയനുമാണ് ഹരി. സർവ്വ ശരീരികൾക്കും ഏറ്റവും പ്രിയപ്പെട്ട ബന്ധുവും ആത്മാവുമല്ലോ ഭവാൻ🙏
രസോ വൈ സഃ രസം ഹ്യേ വായം ലബ്ധ്വാനന്ദീ ഭവതി.
(തൈ.2.7) ഈ മന്ത്രത്തിന്റെ ഭാഷ്യത്തിൽ ശ്രീശങ്കരാചാര്യസ്വാമികൾ
ബ്രഹ്മത്തിന്റെ ഉണ്മക്ക് യുക്തി കാണിക്കുന്നു.🙏

No comments:
Post a Comment