ധ്യാനം കൊണ്ട് അറിയപ്പെടുവാൻ യോഗ്യ
പ്രപഞ്ച കാരണത്തെ ബാഹ്യ വിഷയങ്ങളിൽ അന്വേഷിക്കുന്നത് നിഷ്ഫലമാണ് എന്ന് നമ്മുടെ ഋഷീശ്വരന്മാർ മനസ്സിലാക്കിയാണ് ചിത്തവൃത്തി നിരോധനത്തിന് യോഗം പരിശീലിച്ചത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, എന്നിവയാൽ ഇന്ദ്രിയങ്ങളെ ജയിച്ച് അന്തർയോഗങ്ങളുടെ പടികളായ ധാരണ, ധ്യാനം, സമാധി എന്നിവയിലേക്ക് കടന്നു ആദ്യമെല്ലാം "സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം" എന്ന രൂപത്തെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിൽ മറ്റ് ചിന്തകൾ കടന്നുവന്നു അതിനു തടസ്സങ്ങൾ ഉണ്ടാക്കുന്നു. അപ്പോൾ അവയെ തൂത്ത് മാറ്റി വീണ്ടും ദേവിയെ പറ്റി ചിന്തിക്കുക.
യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈതദാത്മന്യേവ വശം നയേത് (ഭ. ഗീ.6.26)
അങ്ങനെ അഭ്യസിച്ചാൽ തൈലധാരപോലെ യാതൊരു വിടവും കൂടാതെ ദേവിയിൽ തന്നെ മനസ്സ് നിൽക്കും.അപ്പോൾ ദേവിയുടെ സാന്നിദ്ധ്യം അനുഭവപ്പെടും.
പരിച്ഛേദിക്കപ്പെടുവാൻ തരമില്ലാത്തവൾ.
ദേശം, കാലം, വസ്തു, എന്നിവയ്ക് അതീതയാണ് ദേവി.
വേദങ്ങളാൽ അറിയപ്പെടേണ്ടവളായ വിദ്യാ രൂപത്തിലുള്ള ആ ദേവി സത്യവും ,ആനന്ദവും ,ആദ്യന്തവിഹീനയും,വിദ്യയും ആകുന്നു. സർവ്വ ലോകങ്ങളുടേയും മാതാവായ അംബികയുടെ പ്രസാദം ലഭിപ്പാൻ ഭക്തിയും വാക്കിന്റെ അനുഗ്രഹവും വേണം.
ആഗ്രഹങ്ങൾക്ക് അടിമയായി ഈ ദേഹം തന്നെയാണ് ആത്മാവ് എന്ന അജ്ഞാനത്താൽ ഭോഗങ്ങളിൽ ജീവിതം നയിച്ച് പിന്നെയും പിന്നെയും ജനിക്കുന്നു. അജ്ഞാനത്തെ, ജ്ഞാനം എന്ന് ധരിച്ച് ബന്ധത്തിൽ കുടുങ്ങുന്നു. അതിനെ ഖണ്ഡിക്കുന്നവൾ ആണ്
സത്യവും ആനന്ദവും സ്വരൂപമായുള്ളവൾ
ലോപാമുദ്രായാൽ അർച്ചിക്കപ്പെട്ടവൾ.
അഗസ്ത്യമഹർഷിയുടെ പത്നിയായ ലോപാമുദ്ര ദേവ്യുപാസന ചെയ്ത് ഹാദിവിദ്യയുടെ ഋഷിയായി.ദേവി തന്നെ ഹയഗ്രീവനോട് ലോപാമുദ്രയെന്റെ ഉത്തമ ഭക്തയാണെന്ന്.
ലോപാമുദ്ര എന്ന പേരിൽ മന്ത്രവും ഉണ്ട്. ലോപാമുദ്രാ മന്ത്രത്താൽ അർച്ചിക്കപ്പെടുന്നവൾ
അനായേസേന ബ്രഹ്മാണ്ഡത്തെ ക്ലിപ്തപ്പെടുത്തിയവൾ
സൃഷ്ടി, സ്ഥിതി, സംഹാരം ദേവിക്ക് വെറും ക്രീഡയാണ്. ദേവിയിൽ തന്നെ എല്ലാം ഉള്ളതിനാൽ സൃഷ്ടിക്കും മറ്റും ഒന്നും ശേഖരിക്കേണ്ട. ആരുടേയും സഹായവും ആവശ്യമില്ല.

No comments:
Post a Comment