ചതുര്‍വേദങ്ങളിലേയും മന്ത്രസംഖ്യയെപ്പറ്റി നരേന്ദ്രഭൂഷണ്‍ പറയുന്നത് ഇപ്രകാരമാണ്- നാലു വേദങ്ങളില്‍ ഋഗ്വേദസംഹിതയെ ഒന്നാമതെണ്ണുന്നു. ഇതില്‍ പത്തു മണ്ഡലങ്ങളും അവയില്‍ 1,028സൂക്തങ്ങളും ഉണ്ട്. ഈ സൂക്തങ്ങളില്‍ 10,552 മന്ത്രങ്ങളും. അഷ്ടകങ്ങളായി ഗണിക്കുന്ന വേറൊരു വിഭാഗ ക്രമവുമുണ്ട്. എട്ട് അഷ്ടകം, 64 അധ്യായം, 2024 വര്‍ഗ്ഗം, 10552 മന്ത്രം എന്നിങ്ങനെയാണുള്ളത്. വേദപാഠികള്‍ അഷ്ടക ക്രമമാണ് ഓത്തിന് (വേദം ചൊല്ലല്‍) സ്വീകരിക്കുന്നത്.
സാമവേദം- ശ്രൗതകര്‍മ്മങ്ങളില്‍ സാമഗാനം അവിഭാജ്യഘടകമാണ്. ഇതിനും മന്ത്രം, ബ്രാഹ്മണം എന്ന രണ്ടു വിഭാഗങ്ങളും ബ്രാഹ്മണത്തില്‍ കര്‍മ്മ-ജ്ഞാനകാണ്ഡങ്ങള്‍ എന്ന രണ്ട് അവാന്തര വിഭാഗങ്ങളുമുണ്ട്. പ്രൗഢം, ഷഡ്വിംശം, സാമവിധി, ആര്‍ഷേയം, ദേവതാദ്ധ്യായം, ഉപനിഷത്ത്, വംശം എന്നിങ്ങനെ സാമവേദബ്രാഹ്മണത്തില്‍ എട്ടു വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. സംഹിതയില്‍ ആര്‍ച്ചികം, സാമം എന്ന രണ്ടു വിഭാഗങ്ങളുണ്ട്. ആര്‍ച്ചികത്തില്‍ മുഴുവനും ഋക്കുകളാണ്. ഇവയില്‍ ഏറിയ പങ്കും ഋഗ്വേദത്തിലുള്ളവയാണ്. ഈ ഋക്കുകളുടെ ഗാനാത്മകമായ പാഠമാണ് സാമഖണ്ഡത്തിലുള്ളത്. ആകെ നാലു വിഭാഗങ്ങളാണ് ഇതിലുള്ളത്. ഗ്രാമഗേയം, ചന്ദ്രാസാമം, ഊഹം, ഊഷാണി എന്നിവയാണവ.
രണ്ടു ഖണ്ഡങ്ങളുള്ള ആര്‍ച്ചികവും നാലുതരത്തിലുള്ള സാമവും ചേര്‍ന്നതാണ് സാമവേദസംഹിത. സാമവേദത്തില്‍ ചില അക്ഷരങ്ങളുടെ ഉച്ചാരണം മറ്റു വേദങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ആര്‍ച്ചികത്തില്‍ സ്വരം എന്നാല്‍ ഉദാത്ത, അനുദാത്ത, സ്വരിതങ്ങളാണ്. സാമത്തിലാകട്ടെ ആ സ്ഥാനത്ത് നിഷാദര്‍ഷഭാദി സപ്തസ്വരങ്ങളാണ്. ഒരു ഋക്കിനെ സാമമാക്കുമ്പോള്‍ പ്രായേണ ആറു വിശേഷണങ്ങള്‍ ഉണ്ടായിരിക്കും. അവ വികാരം, വിശ്‌ളേഷണം, വികര്‍ഷണം, അഭ്യാസം, വിരാമം, സ്‌തോഭം എന്നിവയാണ്. രഥന്തരം, ബൃഹത്ത്, വൈരൂപ്യം, വൈരാജം, ശാക്വരം, രൈവതം എന്നിങ്ങനെ ആറുതരം സാമങ്ങളെപ്പറ്റി ഏര്‍ക്കര പറയുന്നു.
അഥര്‍വവേദം- ഇതിനും സംഹിതയും ബ്രാഹ്മണവും ഉണ്ട്. ബ്രാഹ്മണത്തിന് ഗോപഥ ബ്രാഹ്മണമെന്നാണ് പേര്. ഇതിനും കര്‍മ്മകാണ്ഡം, ജ്ഞാനകാണ്ഡം എന്ന രണ്ടു വിഭാഗങ്ങളുണ്ട്. ഐഹികമായ ശ്രേയസ്സിനെ ലക്ഷ്യമാക്കിയുള്ള കര്‍മ്മങ്ങളുടെ വിധിയും അതിനു വേണ്ട മന്ത്രങ്ങളുമാണ് പറഞ്ഞിരിക്കുന്നത്. ഈ കര്‍മ്മങ്ങള്‍ ശാന്തികം, പൗഷ്ടികം എന്നു രണ്ടു തരത്തിലാണ്.
ശാന്തികം എന്നാല്‍ അനിഷ്ട പരിഹാരം. രോഗം, ശത്രുബാധ, പ്രേതബാധ, ദുര്‍ഭിക്ഷം, അതിവൃഷ്ടി, അനാവൃഷ്ടി, കൊടുങ്കാറ്റ്, പകര്‍ച്ചവ്യാധി എന്നവയ്ക്കുള്ള പരിഹാരങ്ങള്‍ ഇതില്‍പെടും. പൗഷ്ടികം എന്നാല്‍ ഇഷ്ട പ്രാപ്തിക്കുള്ളത് എന്നാണര്‍ത്ഥം. സന്തതി, സമ്പത്ത്, വിദ്യ, ഗൃഹം, വിവാഹം, പശു തുടങ്ങിയവ നേടാനുള്ള കര്‍മ്മങ്ങള്‍ ഇതില്‍പ്പെടും. ഇഹലോകത്തില്‍ എന്തെല്ലാം സുഖങ്ങള്‍ ആഗ്രഹിക്കാമോ അവ നേടാനുള്ള കര്‍മ്മങ്ങള്‍ എല്ലാം തന്നെ അഥര്‍വവേദത്തില്‍ വിധിച്ചിട്ടുണ്ട്.
ഐഹികത്തിലുള്ള ഈ ഊന്നല്‍ കാരണമാണ് ഈ വേദത്തിന് പ്രാധാന്യം ഇല്ലാതെയായത് എന്ന് ഏര്‍ക്കര അഭിപ്രായപ്പെടുന്നു. വൈദികയാഗം ചെയ്യാന്‍ ഈ വേദത്തിന്റെ ആവശ്യം തീരെയില്ല എന്നും അതുകൊണ്ട് ഇത് വേദമേ അല്ല എന്നും ശങ്കിച്ച് ബ്രഹ്മന്‍ എന്ന ഋത്വിക്കിന്റെ ക്രിയ പൂര്‍ണ്ണമായും പറഞ്ഞിരിക്കുന്നത് അഥര്‍വത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇതും വേദമാണെന്നു സായണാചാര്യര്‍ സമര്‍ത്ഥിക്കുന്നത് എന്നും ഏര്‍ക്കര ചൂണ്ടിക്കാണിക്കുന്നു. ഏര്‍ക്കരയുടെ ഈ രണ്ടു നിഗമനങ്ങളേയും ഡോ.കെ. കുഞ്ചുണ്ണിരാജാ അനുകൂലിക്കുന്നു ( ഒ.എം.സിയുടെ ഋഗ്വേദഭാഷാ ഭാഷ്യം ഒന്നാം വാല്യം, അവതാരിക). പൊതുവെ വേദങ്ങള്‍ മൂന്ന് എന്നാണ് കരുതിവരുന്നത്. അമരകോശത്തില്‍ വേദത്തിന് ത്രയീ (വേദാസ്ത്രയസ്ത്രയീ) എന്നാണ് പറഞ്ഞിരിക്കുന്നത്. വാചസ്പതി പരമേശ്വരന്‍ മൂസ്സും വ്യാഖ്യാനത്തില്‍ ഇതുതന്നെ സമര്‍ത്ഥിക്കുന്നു.
ആര്യസമാജ പ്രവര്‍ത്തകനും പണ്ഡിതനുമായ നരേന്ദ്രഭൂഷണ്‍, ഓ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് രചിച്ച ഋഗ്വേദം ഭാഷാഭാഷ്യത്തിന്റെ ഒന്നാം വാല്യത്തിന് ഒരു ഭാഷ്യാവതാരിക എഴുതിയിട്ടുണ്ട്. അതില്‍, ഒന്നായിരുന്ന വേദത്തെ വ്യാസന്‍ നാലായി പകുത്തു എന്ന ഐതിഹ്യം, വെറുമൊരു കല്‍പിതകഥയാണെന്ന് ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു. വ്യാസന്റെ പിതാവും പിതാമഹനും പ്രപിതാമഹനും- യഥാക്രമം പരാശരന്‍, ശക്തി, വസിഷ്ഠന്‍- നാലു വേദങ്ങളും പഠിച്ചിരുന്നു എന്ന് ദയാനന്ദ സരസ്വതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ചതുര്‍വേദങ്ങളുടെ അസ്തിത്വത്തിനും അഥര്‍വവേദത്തിന്റെ പ്രാചീനതയ്ക്കും പ്രാമാണികതയ്ക്കും നരേന്ദ്രഭൂഷണ്‍ വ്യാസകൃതമായ മഹാഭാരതത്തില്‍ നിന്നും തെളിവുകള്‍ നല്‍കുന്നു.
ചതുര്‍വേദങ്ങളിലേയും മന്ത്രസംഖ്യയെപ്പറ്റി നരേന്ദ്രഭൂഷണ്‍ പറയുന്നത് ഇപ്രകാരമാണ്- നാലു വേദങ്ങളില്‍ ഋഗ്വേദസംഹിതയെ ഒന്നാമതെണ്ണുന്നു. ഇതില്‍ പത്തു മണ്ഡലങ്ങളും അവയില്‍ 1,028സൂക്തങ്ങളും ഉണ്ട്. ഈ സൂക്തങ്ങളില്‍ 10,552 മന്ത്രങ്ങളും. അഷ്ടകങ്ങളായി ഗണിക്കുന്ന വേറൊരു വിഭാഗ ക്രമവുമുണ്ട്. എട്ട് അഷ്ടകം, 64 അധ്യായം, 2024 വര്‍ഗ്ഗം, 10552 മന്ത്രം എന്നിങ്ങനെയാണുള്ളത്. വേദപാഠികള്‍ അഷ്ടക ക്രമമാണ് ഓത്തിന് (വേദം ചൊല്ലല്‍) സ്വീകരിക്കുന്നത്. പ്രവചനത്തിനും വിഷയ ക്രമീകരണത്തിനും പ്രമാണമായി സൂചിപ്പിക്കുന്നതിനും മണ്ഡല-സൂക്ത-മന്ത്രമെന്ന ക്രമമാണ് പ്രചാരത്തിലുള്ളത്. മണ്ഡലം, അനുവാകം (85), സൂക്തം, മന്ത്രം എന്ന ക്രമവുമുണ്ട്. ഋക്പ്രാതിശാഖ്യത്തില്‍ അധ്യായം, സൂക്തം, പ്രശ്‌നം, മന്ത്രം എന്നൊരു വിഭാഗക്രമവും കാണുന്നു.
യജുര്‍വേദ സംഹിതയില്‍ 40 അധ്യായവും 1975 മന്ത്രവുമുണ്ട്. വാജസനേയീസംഹിതയിലേതാണ് ഈ ക്രമം. തൈത്തിരീയ യജുര്‍വേദം മൂലസംഹിതയല്ല, ശാഖയാണ്. അതിലെ ക്രമം പ്രാമാണികമല്ല.
സാമവേദത്തിന് പൂര്‍വം, ഉത്തരം എന്ന രണ്ട് ആര്‍ച്ചികങ്ങളുണ്ട്. ഋചകള്‍-മന്ത്രങ്ങള്‍- അടങ്ങുന്നതെന്ന് ആര്‍ചികത്തിനര്‍ത്ഥം. പൂര്‍വാര്‍ചികത്തില്‍ ആറും ഉത്തരാര്‍ച്ചികത്തില്‍ ഇരുപത്തൊന്ന് അധ്യായം വീതവും 1875 മന്ത്രങ്ങളുമുണ്ട്.
അഥര്‍വ വേദത്തില്‍ 20 കാണ്ഡവും 731 സൂക്തങ്ങളും 5977 മന്ത്രങ്ങളുണ്ട്. കേരളത്തില്‍ ഇന്ന് അഥര്‍വവേദികളില്ല. ബീഹാറിലോ മറ്റോ ഒരു കുടംബമുള്ളതായി കേട്ടിട്ടുണ്ട്.
ബ്രാഹ്മണാരണ്യകങ്ങള്‍ വേദങ്ങളല്ല; വേദവ്യാഖ്യാനങ്ങള്‍ മാത്രമാണ് എന്നു കൂടി പറഞ്ഞുവെയ്ക്കട്ടെ. ഇങ്ങനെയാണ് നരേന്ദ്രഭൂഷണ്‍ ഈ വിഷയം അവസാനിപ്പിക്കുന്നത്.
സ്തുതിപ്രധാനമായത് ഋഗ്വേദവും കര്‍മ്മപ്രാധാന്യമുള്ളത് യജുസ്സും ഉപാസനാമുഖ്യം സാമവും സംരക്ഷണപ്രധാനം അഥര്‍വവും ആയി എന്നും അദ്ദേഹം പറയുന്നു. ഋഗ്വേദാരംഭം അഗ്നിമീളേ പുരോഹിതം എന്നും അവസാനം സുസഹാസതി എന്നുമാണ്. 10552 മന്ത്രങ്ങളുടെ ഇടമുറിയാത്ത ശബ്ദധാരയാണ് ഋഗ്വേദസംഹിത എന്നും നരേന്ദ്രഭൂഷണ്‍ വ്യക്തമാക്കുന്നു. ക്രുഷ്ടം, പ്രഥമം, ദ്വിതീയം, തൃതീയം, ചതുര്‍ത്ഥം, മന്ദ്രം, അതിസ്വാര്യം എന്നീ പേരുകളാണ് സാമവേദത്തിലെ സപ്തസ്വരങ്ങള്‍ക്ക് നാരദീയശിക്ഷയില്‍ ഉള്ളതെന്ന് നരേന്ദ്രഭൂഷണ്‍ പറയുന്നു.
janmabhumi
No comments:
Post a Comment