ദക്ഷിണാമൂർത്തി സ്തോത്രം-1
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ
ശ്രീ ശങ്കരാചാര്യനാൽ വിരചിതമായ ഏറ്റവും വിശിഷ്ടമായ സ്തോത്രമാണ് ദക്ഷിണാ മൂർത്തി സ്തോത്രം. ദക്ഷിണാ മൂർത്തി സ്തോത്രത്തിന് ഭക്ഷിണാമൂർത്തി ഉപനിഷത്ത് എന്നും പേര് നല്കിയിട്ടുണ്ട്.
ആരാണ് ദക്ഷിണാമൂർത്തി?
ശങ്കരാചാര്യരുടെ ശങ്കരവിജയത്തിൽ പറയുന്നുണ്ട്. ദക്ഷിണാ മൂർത്തി മൗനം വിട്ടിറങ്ങി വന്നു. മൗനം വിട്ടിറങ്ങി വന്ന് മറയോതിയ മാമുനി.
ശങ്കരാചാര്യരുടെ ശങ്കരവിജയത്തിൽ പറയുന്നുണ്ട്. ദക്ഷിണാ മൂർത്തി മൗനം വിട്ടിറങ്ങി വന്നു. മൗനം വിട്ടിറങ്ങി വന്ന് മറയോതിയ മാമുനി.
അജ്ഞാനാന്തർ ഗഹന പതിതാൻ
ആത്മ വിദ്യോപദേശൈഹി ത്രാതും ലോകാൻ
ഭവതവ ശിഖാതാപ പാപശ്ച്യ മാനാൻ
മുക്ത്വാം മൗനം വടപിടപിനോ
മൂലതോ നിശ്പതന്തീം
ശംഭോഹോ മൂർത്തിഹി
ചരതി ഭുവനേ ശങ്കരാചാര്യ രൂപാ
ദക്ഷിണാ മൂർത്തി തന്റെ വാസസ്ഥലമായ വട വൃക്ഷത്തിന് ചുവട്ടിൽ മൗനമായിട്ടിരുന്ന് നാല് ശിഷ്യൻമാരായ സനകൻ, സനന്ദനൻ, സനാതനൻ ,സനത് കുമാരൻ എന്നിവർക്ക് ബ്രഹ്മോപദേശം നൽകുന്നു. ഒരിക്കലും പരാജയപ്പെടാത്ത ഒരു ഭാഷയാണ് മൗനം.

പറഞ്ഞാലല്ലേ മനസ്സിലാകു മിണ്ടാതിരുന്നാൽ എങ്ങനെയാണ് എന്ന് ചോദ്യം വരാം. എന്നാൽ ആത്മാനുഭൂതി എന്നത്, ഒരു സംശയത്തിനും ഇട നല്കാതെ പറഞ്ഞു കൊടുക്കാൻ സാധിക്കുന്ന ഒരു ഭാഷയാണ് മൗനം.
തുടരും
Nochurji
Nochurji
malini dipu
No comments:
Post a Comment