Saturday, March 23, 2019

ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് പ്രഭാത്തിൽ കണ്ണൻ വയലറ്റ് നിറമുള്ള പട്ടുണ്ടുത്ത്.. തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച്.... കാർമുകിൽ മേനിയിൽ അണിഞ്ഞ ആഭരണശോഭയാലും ചുറ്റും മന്ദാര മാലയും വനമാലയാലും അലങ്കരിച്ച്.. പുഞ്ചിരി തൂകി പൊൻപ്രഭയാൽ അതി മനോഹരമായിരിക്കുന്നു... ഹരേ ഹരേ
ഇതുവരെ രണ്ട് ഉപനിഷത്തുകൾ നമ്മൾ അനുസ്മരിച്ചു.കേനവും ഈശാവാസ്യവും ഇന്നു മുതൽ പ്രശ്നോപനിഷത്ത് അനുസ്മരിക്കാം. ഈശാവാസ്യത്തിൽ വിശ്വത്തിൽ എല്ലാത്തിലും ഭഗവൽ അനുഭൂതിയുണ്ടാകാനും, കേനത്തിൽ നമ്മളിൽ ഉള്ള ആത്മാനുസന്ധാനത്തെ കുറിച്ചും നമ്മൾ ചിന്തിച്ചു. ഇനി പ്രശ്നോപനിഷത്തിൽ നമ്മൾ വന്ന വഴിയെക്കുറിച്ച് ചിന്തിക്കാം
ആദ്യം പ്രാർത്ഥന ശ്ലോകമാണ് ഇത് നമ്മൾ നിത്യപ്രാർത്ഥനയിൽ ഉൾപ്പെടുത്തിയാൽ ശ്രേയസ്ക്കരമാവും
" ഓം ഭദ്രം കർണേഭി: ശൃണുയാമ ദേവാ: ഭദ്രം പശ്യേമാക്ഷഭിര്യജത്രാ: സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനുഭിർ വ്യശേമ ദേവഹിതം യദായു: സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാ: സ്വസ്തി ന: പൂഷാ: വിശ്വവേദാ: സ്വസ്തി ന സ്താർക്ഷ്യോ അരിഷ്ടനേമി: സ്വസ്തി നോ ബൃഹസ്പതിർദധാതു.
ഓം ശാന്തി: ശാന്തി: ശാന്തി:
അല്ലയോ ദേവന്മാരേ, ഞങ്ങൾ നല്ലതു കേൾക്കുമാറാകട്ടെ, നല്ലതു കാണുമാറാകട്ടെ, ശരീരം പുഷ്ടി പ്രാപിച്ച് ഭഗവാനെ സേവിക്കു മാറാകട്ടെ, ഇന്ദ്രനു സൂര്യനും ഗരുഡനും ബൃഹസ്പതിയും ഞങ്ങൾക്ക് മംഗളം നൽകുമാറാകട്ടെ......
ഗുരുവായൂരപ്പനിൽ എന്നും ഭജിക്കാൻ ദേവന്മാർ നമ്മളെ കൊണ്ട് സാധിക്കുമാറാകട്ടെ.....
sudhir chulliyil

No comments: