Monday, March 18, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 37
പലരും വിചാരിക്കണത് സുഖവും ദുഃഖവും ഇല്ലെങ്കിൽ ഒരു ഡെഡ് ആയിട്ടുള്ള ഒരു സ്ഥിതിയിൽ ഇരിക്കും എന്നു വിചാരിക്കാണ്.ബ്ലാങ്ക് ആയിട്ട് ശൂന്യമായിട്ട് ഒരവസ്ഥ. അർത്ഥമില്ല, അത് കൊണ്ടാണ് സുഖദു:ഖമില്ലാത്ത അവസ്ഥയെ ആളുകള് പേടിക്കണത്. ചിലര് പറയണത് ജീവിതത്തിന് ഒരു ചാലഞ്ച് വേണ്ടേ എന്നാണ്. ഒന്നും ഇല്യ ഇങ്ങനെ ഇരുന്നിട്ട് എന്താ അർത്ഥം എന്ന്. ചാലഞ്ച് ഇല്യാതിരിക്കാൻ നിങ്ങൾക്ക് എന്തുകൊണ്ട് പറ്റില്ല. എന്തുകൊണ്ട് ചാലഞ്ച് വേണം എന്നു വച്ചാൽ വികാരം ഉണ്ടാവാൻ വേണ്ടീട്ട് ആണൈ. എന്തിന് ചാലഞ്ച് വേണം? ചാലഞ്ച് ഇല്യങ്കിലോ? ഉണ്ടാക്കുമോ? ഉണ്ടാക്കിട്ട് ചാലഞ്ചില് പോയി എന്തിനാ വിഷമം. ഇതെല്ലാം ഇല്യാ എന്നു വ ച്ചോളാ . ഈശ്വരനായിട്ട് നമുക്ക് ഒരു ചാലഞ്ചും തന്നില്ല. സുഖദു:ഖങ്ങളെ ഉള്ളിലേക്ക് എടുക്കാൻ ഞാൻ വിസമ്മതിക്കുണൂ .എനിക്ക് ജോലി എടുക്കണം എന്ന് ആവശ്യമു ണ്ടെങ്കിൽ ഞാൻ ജോലി എടുക്കും. ജോലി എനിക്ക് ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ എനിക്ക് വെറുതെ ഇരിക്കാൻ വയ്യാ എന്നു പറഞ്ഞിട്ട് ഞാൻ ഒന്നും പോയി ചെയ്യില്ല. ഞാൻ വിസമ്മതിക്കുണൂ അങ്ങനെ ചെയ്യാനായിട്ട്. എനിക്ക് ജോലി എടുക്കണം. അടുക്കള പണി ഉണ്ടെങ്കിൽ അടുക്കള പണി എടുക്കും. എനിക്ക് എഴുതാനുണ്ടെങ്കിൽ ഞാൻ എഴുതും. പ്രസംഗിക്കാനുണ്ടെങ്കിൽ ഞാൻ പ്രസംഗിക്കും . അങ്ങനെ ഒന്നും ഇല്ലെങ്കിൽ ഞാൻ വെറുതെ ഒരിടത്തിരിക്കും. അപ്പൊസാധാരണ ആളുകൾ അങ്ങിനെ ഇരിക്കാൻ തയ്യാറാവുന്നില്ല എന്തുകൊണ്ടാ? മനസ്സിനെപ്പേടി. അതെ ന്തെങ്കിലും ഒക്കെ ചിന്തിക്കും. അതു കൊണ്ട് പ്രവൃത്തിക്കോ എന്തെങ്കിലും ഒക്കെ എടുത്ത് ഡിസ്ട്രാക്കറ്റ് ചെയ്യാൻ നോക്കാണ്. പലരും ഉപദേശിക്കണതും അതാണ് വെറുതെ ഇരിക്കരുത് ട്ടൊ idile mind is devils workshop നല്ല ഉപദേശമാണ് ഒരു സ്റ്റേജ് വരെ . ഒരു സ്റ്റേജിനു ശേഷം ഞാൻ പറയുണൂ വെറുതെ ഇരുന്ന് നോക്കൂ. ഏയ് മനസ്സ് ഭയങ്കരമായി ചിത്തവൃത്തികൾ ഒക്കെ കൊണ്ടുവരും . അതിനെ ഒന്നു ഫേയ്സ് ചെയ്ത് നോക്കാ. മനസ്സ് അങ്ങനെ കൊണ്ടു വരട്ടെ അതിനെ നിന്ന് നോക്കാ. അല്ലെങ്കിൽ എന്നെങ്കിലും ഒക്കെ ഇത് പരിഹരിക്കണ്ടെ. ഇയാള് അസുരനെ വച്ച് കൊണ്ട് എത്ര കാലം ടോണിക് കൊടുത്തു കൊണ്ടിരിക്കും. രാക്ഷസനെ ഉള്ളില് വച്ചു കൊണ്ട് ടോണിക് കൊടുത്തു കൊണ്ടി രിക്കാണേ.അയാള് ബലപ്പെട്ടു വന്നുകൊണ്ടിരിക്കുന്നു. 
(നൊച്ചൂർ ജി ).
sunil namboodiri

No comments: