നമ്മുടെ വേദങ്ങൾ - നമ്മൾ അറിയേണ്ട ചില കാര്യങ്ങൾ?*
----------------------
എന്താണു വേദം ?
ഈശ്വരീയ ജ്ഞാനത്തിന്റെ പുസ്തകത്തിനു വേദം എന്നു പറയുന്നു.
*വേദം എവിടെ നിന്നു ലഭിച്ചു ?*
ഈശ്വരനിൽ നിന്ന്.
*ഈശ്വരൻ വേദജ്ഞാനം നല്കിയതെപ്പോൾ?*
ഈശ്വരൻ സൃഷ്ടിയുടെ ആദ്യം തന്നെ വേദജ്ഞാനം നല്കി.
*വേദജ്ഞാനം എന്തിനു നല്കി ?*
മനുഷ്യരാശിയുടെ കല്യാണത്തിനു വേണ്ടി.
*വേദങ്ങൾ എത്ര? ഏതെല്ലാം?*
നാല് . 1. ഋഗ്വേദം, 2. യജുർവേദം 3 സാമവേദം. 4. അഥർവ്വവേദം.
*വേദങ്ങളുടെ ബ്രാഹ്മണങ്ങൾ ഏതെല്ലാം ?*
വേദങ്ങൾ. ബ്രാഹ്മണം
ഋഗ്വേദം ഐതരേയ
യജുർവേദം ശതപഥം
സാമവേദം താണ്ഡ്യം
അഥർവ്വവേദം. ഗോപഥം
*വേദങ്ങളുടെ ഉപവേദങ്ങൾ ഏതെല്ലാം ?*
വേദങ്ങൾ. ഉപവേദം
ഋഗ്വേദം - ആയുർവേദം
യജുർദേം - ധനുർവേദം
സാമവേദം - ഗന്ധർവ്വ വേദം
അഥർവ്വവേദം - അർത്ഥ വേദം.
*വേദാംഗങ്ങൾ ഏതെല്ലാം. ?*
ശിക്ഷ, കല്പം, വ്യാകരണം നിരുക്തം ജ്യോതിഷം, ഛന്ദസ്. ഇങ്ങനെ ആറെണ്ണം.
*വേദങ്ങൾ ഏതു ഋഷിമാർക്കാണ് ആദ്യം വെളവായത് ?*
വേദങ്ങൾ. ഉപവേദം
ഋഗ്വേദം അഗ്നി
യജുർദേം വായു
സാമവേദം ആദിത്യൻ
അഥർവ്വവേദ അംഗിരസ്സ്.
*വേദജ്ഞാനം എപ്രകാരമാണ് ഈശ്വരൻ വെളിപ്പെടുത്തിയത് ?*
വേദജ്ഞാനം ഋഷിമാർക്ക് അവരുടെ സമാധി അവസ്ഥയിലാണ് നല്കിയത്.
*എപ്രകാരമുള്ള ജ്ഞാനമാണ് വേദങ്ങളിലുള്ളത്?*
വേദങ്ങൾ സത്യവിദ്യയുടെ ജ്ഞാനമാകുന്നു.
*ഏതെല്ലാം വിഷയങ്ങളാണ് വേദങ്ങളിലുള്ളത്?*
വേദങ്ങൾ. വിഷയം
ഋഗ്വേദം സ്തുതി
യജുർദേം പ്രാർത്ഥന (കർമ്മം)
സാമവേദം ഉപാസന
അഥർവ്വവേദം വിജ്ഞാനം
*വേദങ്ങളിൽ അറിവ് എപ്രകാരമാണ് സൂക്ഷിച്ചിരിക്കുന്നത്?*
ഋഗ്വേദം
മണ്ഡലം - 10
അഷ്ടകം - 8
സൂക്തം - 1028
അനുവാകം - 85
ഋക്കുകൾ. - 10589
യജുർവേദം
അദ്ധ്യായം 40
മന്ത്രങ്ങൾ - 1975
സാമവേദം
ആർചികം - 06
അദ്ധ്യായം - 06
ഋക്കുകൾ - 1875
അഥർവവേദം
കാണ്ഡം - 20
സൂക്തം - 731
മന്ത്രങ്ങൾ. - 5977
*വേദം പഠിക്കാൻ അധികാരം ആർക്ക് ?*
എല്ലാ മനുഷ്യർക്കും
*മൂർത്തി ആരാധന വേദാനുകൂലമാണോ?*
തീർച്ചയായും അല്ല.
*അവതാരവാദത്തിനു് വേദങ്ങളിൽ പ്രമാണമുണ്ടോ?*
ഇല്ല.
*വേദങ്ങളിൽ ഏറ്റവും വലുത് ഏത്?*
ഋഗ്വേദം.
വേദോൽപത്തി നടന്നത് എപ്പോൾ?
197, 29,49,120 വർഷം മുൻപ്.
*വേദങ്ങൾക്കു സഹായകമായ ദർശന ശാസ്ത്രങ്ങൾ (ഉപാംഗങ്ങൾ )ഏതെല്ലാം ? ആരാൽ രചിക്കപ്പെട്ടു ?*
ശാസ്ത്രം രചയിതാവ്
ന്യായം - ഗൗതമൻ
വൈശേഷികം - കണാദൻ
യോഗം - പതഞ്ജലി
സാംഖ്യം - കപിലൻ
പൂർവ്വമീമാംസ - ജൈമിനി
വേദാന്തം - വ്യാസൻ
*ദർശനങ്ങളിലെ വിഷയങ്ങൾ ഏതെല്ലാം?*
ആത്മാവ്, പരമാത്മാവ്, പ്രകൃതി. ജഗത്തിന്റെ ഉൽപത്തി, മുക്തി, തുടങ്ങി ഭൗതികവും അഭൗതി കവും അദ്ധ്യാത്മവുമായ അനേകം ജ്ഞാനവി ജ്ഞാന ശാസ്ത്രങ്ങളാണ് ഇതിലെ വിഷയങ്ങൾ.
*പ്രാമാണിക ഉപനിഷത്തുകൾ എത്ര? ഏതെല്ലാം?*
പ്രാമാണിക ഉപനിഷത്തുകൾ പതിനൊന്ന്.
അവ ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മണ്ഡൂക്യം, ഐതരേയം ,തൈത്തരീയം, ഛാന്ദോക്യം, ബൃഹദാരണ്യകം, ശ്വേതശ്വേതരം
*ഉപനിഷത്തുകളിലെ വിഷയങ്ങളുടെ മൂലം എവിടെ നിന്ന് ?*
വേദങ്ങളിൽ നിന്ന്.
*നാലു വർണ്ണങ്ങൾ ഏതെല്ലാം ?*
ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ
(ഇവ ഗുണകർമ്മാധിഷ്ഠിതമാണ്.)
*നാലു യുഗങ്ങൾ ഏതെല്ലാം ? എത്ര വർഷങ്ങൾ?*
സത്യയുഗം 17,28,000 മാനുഷ വർഷങ്ങൾ.
ത്രേതായുഗം 12,96,000 മാനുഷ വർഷങ്ങൾ.
ദ്വാപരയുഗം 8, 64000 മാനുഷ വർഷ ങ്ങൾ.
കലയുഗം 4,32,000 മാനുഷ വർഷങ്ങൾ.
*പഞ്ചമഹായജ്ഞങ്ങൾ എതെല്ലാം?*
1. ബ്രഹ്മ യജ്ഞം, 2 . ദേവ യജ്ഞം,
3. പിതൃയജ്ഞം , 4 ബലി വൈശ്യ ദേവയജ്ഞം, 5 അഥിതി യജ്ഞം
*സ്വർഗവും നരകവും എവിടെയാകുന്നു?*
എവിടെയെല്ലാം സുഖമുണ്ടോ അതു സ്വർഗം
എവിടെയെല്ലാം ദു:ഖമുണ്ടോ അതു നരകം .
ജയതു സനാതന വൈദിക ധർമ്മം!
No comments:
Post a Comment