*ഗായത്രീ ജപോൽസവം*
🏻🏻ON 2019 MAY 18TH 6AM TO 11AM.
PAANAPPARAMBU ,
MANTHAKKAD , NEAR MALAMPUZHA , PALAKKAD.🏻🏻
അക്ഷരരൂപിയായ ഗായത്രീ മന്ത്രം സർവ വേദ മന്ത്രങ്ങളുടേയും മാതാവാണ്.ഋഗ്വേദം,യജുർവേദം,സാ മവേദം തുടങ്ങി 3 വേദങ്ങളിലും ഈ മന്ത്രമുണ്ട്.'ഗായന്തം ത്രായതേ ഇതി ഗായത്രി' എന്നാണ് പറയുക.ഈ മന്ത്രം ശ്രുതി ശുദ്ധമായി ഗാനം ചെയ്യുന്നവരെ രക്ഷിക്കും എന്നർഥം.ഓരോ മന്ത്രത്തിനും ഋഷി,ഛന്ദസ്,ദേവത എന്നിവ ഉണ്ടാവും.ഗായത്രീ മന്ത്രത്തിൻറെ മഹത്വം ലോകത്തിനു മനസിലാക്കിക്കൊടുത്ത *വിശ്വാമിത്രൻ* ആണ് ഗായത്രീ മന്ത്രത്തിൻറെ ഋഷി.ഛന്ദസ് *ഗായത്രി* ആണ്.ദേവത *സവിതാവ്* അഥവാ സർവ ജീവജാലങ്ങൾക്കും ഊർജദായകനായിരിക്കുന്ന സൂര്യൻ തന്നെ.
പറഞ്ഞാൽ തീരാത്ത മഹത്വങ്ങളാണ് ഗായത്രീ മന്ത്രത്തെക്കുറിച്ച് പൂർവീകാചാര്യർ പറഞ്ഞിട്ടുള്ളത്.സ്ത്രീപുരുഷഭേ ദമോ ജാതിമത പ്രായ ഭേദമോ ഇല്ലാതെ ആർക്കും ജപിക്കാവുന്ന 24 അക്ഷരങ്ങൾ മാത്രമുള്ള ഈ മഹാമന്ത്രം 1111 (ആയിരത്തി ഒരുനൂറ്റി പതിനൊന്നു) തവണ അണമുറിയാതെ ജപിക്കുന്നതാണ് ഗായത്രീ ജപോൽസവം.2019 മെയ് 18 നു എടവമാസത്തിലെ വിശാഖം നക്ഷത്രത്തിലെ പൌർണമി ദിനത്തിൽ രാവിലെ 6 മണി മുതൽ 11 മണിവരെ പാലക്കാട് ജില്ലയിലെ മലമ്പുഴക്കടുത്ത് മന്തക്കാട് പാണപ്പറമ്പ് എന്ന സ്ഥലത്ത് ആദിപരാശക്തീ ചൈതന്യ സാന്നിധ്യമുണ്ടായ സ്ഥലത്താണ് ചരിത്രത്തിലെ ഈ ആദ്യ *ഗായത്രീ ജപോൽസവം* നടക്കുന്നത്.പങ്കെടുക്കാനാഗ്രഹി ക്കുന്നവർ ഈ ജപം നടക്കുന്ന പന്തലിൽ ഇനി പറയുന്ന ചിട്ടകളോടെ വന്നിരുന്നാൽ മാത്രം മതി.
*2019 മെയ് 11നു രാത്രി 12 മണി മുതൽ മെയ് 19നു കാലത്ത് 6 മണി വരേയെങ്കിലും മൽസ്യം,മാംസം,മുട്ട തുടങ്ങിയ ആഹാരങ്ങളും മദ്യം പുകവലി എന്നിവയും കൃത്രിമമായ പാനീയം ഭക്ഷണങ്ങൾ എന്നിവയും ഉപേക്ഷിക്കണം.മെയ് 18നു ജപോൽസവത്തിൽ പങ്കെടുക്കാനെത്തുമ്പോൾ പരമാവധി വെളുത്ത വസ്ത്രം ധരിക്കണം.മുണ്ട്, ഷർട്ട്,സെറ്റ് മുണ്ട് ബ്ളൌസ് എന്നിങ്ങനെ വെളുത്തവ മതി.ശരീരത്തിലെ ഉഷ്ണാവസ്ഥ പരമാവധി കുറക്കാനാണ് ഇത്.ഓരോരുത്തരും വരുന്നത് സന്യാസത്തിനല്ല.മറിച്ച് കൂടുതൽ ആനന്ദപൂർണമായ നിത്യ ജീവിതത്തിനായി മനസിലെ നിഷേധഭാവങ്ങളെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്.*
ഈ ജപം ശ്രവിക്കുന്നത് പോലും ബുദ്ധിയിൽ വലിയ പ്രകാശം പരത്തുമെന്നാണ് വിശ്വാസം.ആകയാൽ പഠനത്തിനു മന്ദതയുള്ള കുട്ടികൾ,മദ്യപാനംപോലുള്ള നിഷേധ മാർഗത്തിൽ നിന്നും മുക്തി ആഗ്രഹിക്കുന്നവർ എന്നിവരെ കൂടെ കൂട്ടി വരിക.മെയ് 17 നു രാത്രി മുതൽ അൽപാഹാരികളായിരിക്കാൻ ശ്രദ്ധിക്കണം.മെയ് 15നു രാത്രി മുതൽ വൈകീട്ട് 7 മണിക്ക് അത്താഴം കഴിച്ച് 9 മണിക്കുള്ളിൽ ഫോൺ ഉൾപ്പെടെ എല്ലാം മാറ്റിവെച്ച് ഉറങ്ങാൻ കിടന്ന് പുലർച്ചെ 4 മണിക്ക് എണീറ്റ് കുളിച്ച് നിലവിളക്കിനു മുന്നിലിരുന്ന് 10 തവണ എങ്കിലും *ഓം* എന്നു ആവുന്നത്ര ശ്വാസമെടുത്ത് ദീർഘമായി ജപിക്കണം.മെയ് 18ന് പുലർച്ചെ 5 മണിക്കു തന്നെ ജപോൽസവപ്പന്തലിലെത്തണം...യാതൊരു പ്ളാസ്റ്റിക് വസ്തുക്കളും മൊബൈൽഫോൺ ഉൾപ്പെ ഉള്ളവയും ജപം നടക്കുന്ന പന്തലിലേക്ക് കൊണ്ടുവരരുത്..ജപം തീർന്ന ശേഷം അവ എടുത്ത് ഉപയോഗിക്കാവുന്നതാണ്.ഉച്ചക്ക് ഒരുമണിയോടെ നടക്കുന്ന അന്നദാനത്തിൽ പങ്കെടുത്ത് ഏവർക്കും തിരിച്ചു പോകാവുന്നതാണ്.....പ്രകൃതിയെ പരമാവധി പരിപാലിക്കും വിധമുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാവൂ...അകലെ നിന്നു വരുന്നവർ തലേ ദിവസം പാലക്കാട് നഗരത്തിലെത്തി ഹോട്ടലുകളിലോ കുടുംബവീടുകളിലോ താമസിക്കാവുന്നതാണ്..ജപോൽസവപ് പന്തലിൽ ഗായത്രീ മന്ത്രമല്ലാതെ മറ്റൊരു ശബ്ദങ്ങളും ഇല്ലാത്ത ധ്യാനാവസ്ഥ ഉണ്ടാവണം.മനസും ശരീരവും ശുദ്ധീകരിക്കുന്ന ഏറ്റവും ലളിതവും ഏറ്റവും ഫലപ്രദവുമായ ഉപാസനാ മാർഗമാണ് ഗായത്രീ മന്ത്ര ജപവും ഗായത്രീ മന്ത്ര ശ്രവണവും.ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
പങ്കെടുക്കാൻ യാതൊരുവിധ ഫീസുകളുമില്ല.
സംശയങ്ങളില്ലാതെ
പങ്കെടുക്കാൻ ഉറപ്പിച്ചവർ മാത്രം 8921825733 എന്ന വാട്സാപ്പ് നമ്പറിലേക്കു GAYATHREE JAPOLSAVAM എന്നും പേരും പിൻകോഡ് സഹിതമുള്ള വിലാസവും എത്രപേർ പങ്കെടുക്കുന്നു എന്ന എണ്ണവും മെസേജ് ചെയ്യുക.ഒരു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രാധാന്യം വരാതെ ചിരപുരാതനമായ ഒരു ഉപാസനാ പദ്ധതിയുടെ മഹത്വത്തിനും അതിൻറെ അനുഭവത്തിനും മാത്രം പ്രാധാന്യം വരുന്ന രീതിയിലാണ് ഈ ഗായത്രീ ജപോൽസവം വിഭാവന ചെയ്തിട്ടുള്ളത്.വന്നെത്തുന് നവർക്കായി സൌകര്യങ്ങൾ ചെയ്യുന്നതിനു വേണ്ടിയാണീ മെസേജ് സംവിധാനം പോലും ഏർപ്പെടുത്തിയിട്ടുള്ളത്.അന്നേ ദിവസം മന്തക്കാടെത്തിയാൽ ജപോൽസവ മണ്ഢപം കണ്ടെത്താൻ യാതൊരു പ്രയാസവും ഉണ്ടായിരിക്കില്ല.
വരിക.പരമപവിത്രമായ ഒരു ജീവിതാചരണത്തിന്.. സൂര്യ സമാനമായ .തേജസോടെ ജീവിച്ച് ലോകോപകാരിയായി ജീവിക്കാൻ എന്നെ പ്രാപ്തമാക്കണേ എന്ന പ്രാർഥനയോടെ...
കാലത്തിൻറെ കാലുഷ്യങ്ങളിൽപ്പെട്ട് ഒരു തലമുറ നരകിക്കേണ്ടി വരരുതേ എന്ന ആഗ്രഹത്തോടെ...വരിക.എത്രയും വേഗം മെസേജ് അയക്കുക.പരമാവധി ഈ സന്ദേശം സദ്ബുദ്ധികളിലേക്കു കൈമാറുക.
*ഓം ഭൂർഭുവഃ സ്വഃ |
തത് സവിതുർവരേണ്യം|
ഭർഗോ ദേവസ്യ ധീമഹീ |
ധിയോ യോ നഃ പ്രചോദയാത് ||
# First ever *GAYATHREE JAPOLSAVAM*
മലയാള ചരിത്രത്തിലെ ആദ്യ *ഗായത്രീ ജപോൽസവം*
FORWARD IT TO WELLWISHERS N LIKE MINDED PERSONALITIES
No comments:
Post a Comment