Friday, March 22, 2019

ബുദ്ധികൊണ്ടോ മനസ്സുകൊണ്ടോ, ശരീരംകൊണ്ടോ, ഇതര ഇന്ദ്രിയങ്ങളെക്കൊണ്ടോ, എന്തെങ്കിലും കര്‍മ്മങ്ങള്‍ കൊണ്ടോ, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഷയങ്ങള്‍ കൊണ്ടോ, അവയുടെ സഹായം കൊണ്ടോ ഒന്നും ഉണ്ടാവേണ്ടതല്ല ആത്മജ്ഞാനം. ആത്മജ്ഞാനം ആത്മാവുകൊണ്ടാണ്‌ ഊണ്ടകുന്നത്‍. ജ്ഞാനം ജ്ഞാനത്താലാണുണ്ടാവുന്നത്‍. മനോബുദ്ധ്യാദികളുടെ മണ്ഡലത്തില്‍ വിചരിക്കുന്നവന്‌ ജ്ഞാനമുദിയ്ക്കില്ല. ജനിച്ചാലേ ജ്ഞാനമുണ്ടാവൂ എന്നും നിര്‍ബ്ബന്ധമില്ല. പ്രഹ്ലാദന്‌ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ ജ്ഞാനോദയമുണ്ടായി. ഗര്‍ഭത്തിലിരിക്കുന്ന ശിശു അച്ഛന്റെ തെറ്റായ വേദോച്ഛാരണം കേള്‍ക്കുകയും ഗര്‍ഭത്തില്‍ കിടന്നുകൊണ്ടുതന്നെ അച്ഛനെ തിരുത്തുകയും ചെയ്യുന്ന ഒരു പ്രകരണം ഉപനിഷത്തില്‍ കാണുന്നുണ്ട്. ജനിച്ചതിനുശേഷമേ ജ്ഞാനോദയം ഉണ്ടാവൂ എന്ന്‌ പറയാന്‍ സാധ്യമല്ല. ജനനത്തിനുമുമ്പും ഉണ്ടാവാം. ശരീരവും ജ്ഞാനോദയവും തമ്മില്‍ ബന്ധമൊന്നുമില്ല. ശരീരം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള ബോധമൊന്നും ജ്ഞാനിക്കില്ല. മഹാഭാരതത്തില്‍ ജഡഭരതന്റെ കഥ ഇതിന്‌ ഉദാഹരണമാണ്‌...vijayanji

No comments: