ഭക്തിയുണ്ടാവാനുള്ള അനുഷ്ടാനങ്ങൾ രാമായണത്തിൽ ശ്രീരാമചന്ദ്രൻ ശബരിയോടു പറയുന്നു.
1) സജ്ജന സംസർഗം ആണ് ഒന്നാമതായി വേണ്ടത്
2) എന്റെ കഥകളെ കീര്തിക്കലാണ് രണ്ടാമത്തെ അനുഷ്ടാനം
3) എന്റെ ഗുണങ്ങളെ ശ്രദ്ധയോടെകീര്ത്തിക്കല്ലാണ് മൂന്നാമത്തെ അനുഷ്ടാനം
4) എന്റെ ഉപദേശങ്ങളെ വ്യാഖാനിക്കുക ആണ് നാലാമതായിട്ടുള്ള
അനുഷ്ടാനം
അനുഷ്ടാനം
5)ഗുരുവിനെ ഈശ്വര ബുദ്ധിയോടെ നിഷ്കപടമായി സേവിക്കലാണ് അഞ്ചാമത്തെ അനുഷ്ടാനം .
6) എന്റെ പൂജയിൽ നിഷ്ഠയുണ്ടാവൽ ആണ് ആറാമത്തെ സാധന.
7) എന്റെ മന്ത്രത്തെ ഉപസിക്കലാണ് എഴാമതായി.
8) എന്റെ ഭക്തന്മാരെ പൂജിക്കുക. എല്ലാ ജീവജാലങ്ങളെയും പരമാത്മ ഭാവത്തിൽ കാണുക . ശാരീരിക സുഖങ്ങളിൽ വയ് രാഗ്യം വളര്ത്തുക. ശമം ദമം തിതിക്ഷ , ഉപരതി ശ്രദ്ധ സമാധാനം എന്നിവയെ സമ്പാദിക്കുക. ഇവയെല്ലാം കൂട്ടിയതാണ് എട്ടാമത്തെ അനുഷ്ടാനം.
9) പരമാത്മാവായ ഞാൻ മാത്രമേ സത്യം ആയിട്ടുള്ളൂ എന്നും , ജീവനും ജഗത്തും പരമാത്മാവിൽ ആരോപണമാനെന്നുമുള്ള രൂപത്തിൽ ത്വത്തവിചാരം ചെയ്യുക എന്നുള്ളതാണ് ഒമ്പതാമത്തെ അനുഷ്ടാനം
ഇങ്ങനെ ഒമ്പത് വിധത്തിലുള്ള അനുഷ്ടാനങ്ങൾ ശ്രദ്ധയോടെ ചെയ്യാൻ കഴിഞ്ഞാൽ സ്ത്രീ ആയാലും പുരുഷൻ ആയാലും എന്നിൽ ഭക്തി ഉണ്ടാകും.
ആദ്യത്തെ അനുഷ്ടാനം ആയ സത്സംഗം സാധിച്ചാൽ മറ്റെട്ടു സാധനകളും ക്രമേണെ സാധിച്ചു വരും.
vasanthi gopi
No comments:
Post a Comment