Tuesday, April 30, 2019

അന്നപൂര്‍ണ്ണേ സദാപൂര്‍ണ്ണേ ശങ്കരപ്രാണ വല്ലഭേ
ജ്ഞാനവൈരാഗ്യ സിദ്ധ്യര്‍ഥം ഭീക്ഷാംദേഹി ച പാര്‍വതീ
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ഥം ഭിക്ഷാംദേഹി - അല്ലയോ ജഗദീശ്വരീ, അല്ലയോ അന്നപൂര്‍ണ്ണേശ്വരീ, നീ സദാ പൂര്‍ണ്ണമാണ്‌, സകലത്തിലും പൂര്‍ണ്ണമായി നീ തന്നെ നിലനില്‍ക്കുന്നു, അപൂര്‍ണ്ണനായ ഈ ജീവാത്മാവ്‌, ജന്മജന്മാന്തരങ്ങളായി എന്തോ ഏതോ ഒരു അപൂര്‍ണ്ണത അനുഭവപ്പെടുന്ന ഈ ജീവാത്മാവ്‌, ആ പൂര്‍ണ്ണതയുടെ പൂരണത്തിനായി, ആ ശൂന്യം നികന്നുകിട്ടുന്നതിന്വേണ്ടി, ഈ ദ്ര്‌ശ്യത്തിലെ സകലതിലും ആ പൂര്‍ണ്ണതയെ അന്വേഷിച്ചുകൊണ്ടേയിരിയ്ക്കുന്നു.
ആ പൂര്‍ണ്ണതയെ കണ്ടെത്താനുള്ള
ഈ ജീവന്റെ സകല അന്വേഷണങ്ങളും അപൂര്‍ണ്ണതയിലേക്കാണ്‌ എത്തുന്നത്‍, നീളുന്നത്‍, എന്ന്‌ ജീവന്‍ അറിയാതെയുമിരിക്കുന്നു. അവന്റെ ഓരോ അന്വേഷണങ്ങളും അവനെ അജ്ഞാനത്തിലേക്കും തദ്വാരാ ദു:ഖത്തിലേക്കുമാണ്‌ നയിക്കുന്നത്‍ എന്ന്‌ അവന്‍തന്നെ അറിയുന്നില്ല.
എന്നാല്‍, ഹേ ജഗദീശ്വരീ, അല്ലയോ സാക്ഷാല്‍ മഹേശ്വരപ്രിയയേ, അന്നവസ്ത്രാദികള്‍ തന്ന്‍ മുട്ടാതെ എന്നെ എന്നും കാത്തുരക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന ഹേ ശങ്കരപ്രിയേ, നീ തരുന്ന അന്നവും പൂര്‍ണ്ണമാണെന്ന്‍ ഞാന്‍ മെല്ലെമെല്ലെ അറിയുന്നു.
അന്നത്തില്‍നിന്നുല്‍പ്പന്നമായി അന്നത്താല്‍ വളര്‍ന്ന്‍ അന്നത്തില്‍ നിലനിന്ന്‍ മറ്റുള്ളവര്‍ക്ക്‍ അന്നമായി തീരേണ്ടുന്നതാണീദേഹമെന്നും ഞാന്‍ അറിയുന്നു. എന്നാല്‍ അന്നം ജ്ഞാനവും വൈരാഗ്യവും സിദ്ധിയ്ക്കാനായിട്ടാണെന്ന്‌ എനിയ്ക്ക്‍ ബോധിയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ എന്നിലെ ആ ശൂന്യത്തിന്‌ ഒരു മികവ്‌ കിട്ടുന്നില്ല. അല്ലയോ പ്രാണപ്രിയേ, സകലസമ്പൂര്‍ണ്ണയായ നിന്നെ അറിയുന്നതിനായി, ജ്ഞാനവൈരാഗ്യാദിയുടെ പ്രാപ്തിയ്ക്കായി, നീ തന്നെ എനിയ്ക്ക്‍ അന്നം ഭിക്ഷയായി തന്നാലും. അതിനായിക്കൊണ്ടിതാ ഞാന്‍ നിന്‍ തിരുനടയില്‍ ഭിക്ഷാംദേഹിയായി നില്‍ക്കുന്നു.
ആഹാരം ജ്ഞാനവൈരാഗ്യാദികള്‍ സിദ്ധിയ്ക്കുന്നതിനാണെന്ന്‍ അര്‍ഥം.
vijayan ji
ഭഗവദ് ഗീതാ - സാംഖ്യയോഗം - 63
ഒരു സാധനയിലും ഭക്തി സാധനയാവട്ടെ ജ്ഞാനസാധനയാവട്ടെ ഇതൊന്നും തള്ളിക്കളയാൻ പറ്റില്ല ഏതെങ്കിലും കാലത്ത് ഇതൊക്കെ മനസ്സിലാക്കേണ്ടി വരും. ഭക്തിയിലും ജ്ഞാനത്തിലും മനസ്സിലാക്കേണ്ടി വരും ഈ കാര്യങ്ങളൊക്കെ . ഭഗവാൻ നമ്മളെ തെളിയിപ്പിക്കും ഇതൊക്കെ. അപ്പൊ സ്ഥൂല ശരീരം അസത്ത്, ജഡം ഞാനല്ല. അത് ജാഗ്രത്തിൽ മാത്രമേ ഉള്ളൂ സ്വപ്നത്തിൽ ഇല്ല. സൂക്ഷ്മ ശരീരവും ഞാനല്ല. അത് സുഷുപ്തിയിൽ മറഞ്ഞു പോണൂ. ഇനി സുഷുപ്തി ഉണ്ടല്ലോ അതിനും ഏറ്റക്കുറച്ചിലുകൾ ഉണ്ട്. പരിണാമം ഉണ്ട്. എന്താ അങ്ങിനെ പറയണത് എന്നു വച്ചാൽ ചെറിയ കുട്ടികൾ ഒരു 20 മണിക്കൂർ ഉറങ്ങും. സയന്റിഫിക് ആയിട്ട് നമ്മള് എക്സ്പ്ലനേഷൻ കൊടുക്കും അവരുടെ ശരീരം വളരണം അതിനാണ് എന്ന്. ആ എക്സ്പ്ലനേഷൻ തന്നെ വേദാന്തപരമായിട്ടു പറഞ്ഞാൽ ഉള്ളിലുള്ള വാസനകൾ പതുക്കെ പതുക്കെ പുറത്തേക്ക് വരണം അതാണ് വളർച്ച. എന്തുകൊണ്ട് അത്രയും ഉറങ്ങേണ്ടി വരുന്നു എന്നു വച്ചാൽ ബാഗു ഫുൾ ആയിട്ടാണ് വരുന്നത്. കഴിഞ്ഞ ജന്മത്തിലുള്ള സൂക്ഷ്മ ശരീരം മുഴുവൻ കാരണ ശരീരമായി കൺവേർട്ട് ആയിട്ട് ആണ് ഇപ്പൊ വന്നിരിക്കുന്നത്. ബാഗ് ഫുൾ ആണ്. അതു പതുക്കെ പതുക്കെ പതുക്കെ കുറഞ്ഞു വരും . വളരുംതോറും ഉറക്കം കുറഞ്ഞ് കുറഞ്ഞ് വരും. ഇതു ബയോ ളജിക്കൽ ആയി എക്സ്പ്ലെയിൻ ചെയ്താലും അല്ല താത്വികമായാ  വേദാന്ത പരമായി  പറഞ്ഞാലും ഒക്കെ സത്യത്തിന്റെ  2 ഡയമൻഷൻ ആണ്. ഒന്നും കുറ്റം പറയാനൊന്നും ഇല്ല. നമ്മള് ഒന്നു ആലോചിച്ചു നോക്കിയാൽ മാറ്ററിനും സ് പിരിററിനും വലിയ ഡിസ്റ്റൻസ് ഒന്നും ഇല്ല . അപ്പൊ വയസ്സാകുംതോറും ഉറക്കം കുറഞ്ഞു കുറഞ്ഞു വരും. മധ്യവയ സ്സാവുമ്പോൾ 6 മണിക്കൂറ് 8 മണിക്കൂറ് ഇങ്ങനെ ഒക്കെ നിൽക്കും. അപ്പൊ ഈ കാരണ ശരീരത്തിന്റെ ബലം വളരെ കുറഞ്ഞു കുറഞ്ഞു വരും .വാർദ്ധക്യദശയിൽ ഉറക്കം വളരെക്കുറവ് . ആളുകൾ വിഷമിക്കും ഉറക്കം വരിണി ല്യാ എന്ന് പറഞ്ഞ്. ഉറക്കം വരാത്തതുകൊണ്ടല്ല വയസ്സുകാലത്ത് ക്ഷീണിക്കണത് ഉറക്കം വരുന്നില്ലാ എന്ന ടെൻഷൻ കൊണ്ടാണ് .വയസ്സ് കാലത്ത് അത്രയധികം ഉറക്കം വേണ്ട. പ്രകൃതിയേ അങ്ങനെയാണ് നിയമിച്ചിരിക്കുന്നത്. ആ കാരണ ശരീരം ഏകദേശം കാലിയായി ക്കഴിഞ്ഞു അതോണ്ടാണ് ഉറക്കം വരാത്തത്. 
(നൊച്ചൂർ ജി )
sunil namboodiri
ശ്രീമദ് ഭാഗവതം 137* 
എന്തൊക്കെയോ കണ്ടു പിടിക്കണു! എത്രയോ ഗ്രഹങ്ങൾ, നക്ഷത്രങ്ങള ഒക്കെ വിഴുങ്ങുന്ന തമോഗർത്തങ്ങൾ ഒക്കെ കണ്ടുപിടിച്ചു വെച്ചിരിക്കണു!! എല്ലാം കണ്ടു പിടിച്ച മനുഷ്യന് എന്താ  സമാധാനമായിട്ട് ഇരിക്കാൻ ഒരു മെഷീൻ കണ്ടു പിടിച്ചൂടേ? *Pace maker* കണ്ടുപിടിച്ചില്ലേ അതിന് പകരം *പീസ്മേക്കർ* കണ്ടു പിടിച്ചൂടേ? ഒരു സ്വിച്ച് ഓൺ ചെയ്താൽ മനസ്സിലുള്ള ദു:ഖം ഒക്കെ പോയി. സമാധാനം. ശാന്തി. ഏറ്റവും ആവശ്യം ഇപ്പൊ അതാണല്ലോ. പീസ് മേക്കർ മെഷീൻ. അതിലിരുന്ന് സ്വിച്ച് ഓൺ ചെയ്താൽ മനസ്സിന് സമാധാനം ശാന്തി. 

അത് മാത്രം നടക്കില്ല്യ. വാസ്തവത്തിൽ നമുക്ക് വേണ്ടത് എന്താണോ അത് മുഴുവൻ വിട്ട് ഇന്ദ്രജാലപ്രകടനം ആണ് ഇപ്പൊ  നടക്കണത്. എന്തൊക്കെയോ ഇന്ദ്രജാലം കാണിക്കണു. പക്ഷേ ആ ഇന്ദ്രജാലം  നോക്കിയിരിക്കണ സമയത്ത് നമുക്ക് വേണ്ടത് നഷ്ടപ്പെട്ടു പോകുന്നു. ഇതൊക്കെ വിലാസം ആണ്. ഋഷികൾക്കും ഇതൊക്കെ അറിയാമായിരുന്നു. ഇതിനെകുറിച്ചൊക്കെ ശാസ്ത്രം എഴുതി വെച്ചണ്ട്. 

പുരാണങ്ങളിൽ നോക്കുമ്പോ നമുക്ക് ഏകദേശം ഒക്കെ ഊഹിക്കാം ഈ സാധനങ്ങൾ ഒക്കെ ണ്ടായിരുന്നു എന്ന്.ഭാഗവതത്തിൽ തന്നെ പ്രമാണമായ കഥകൾ ഒക്കെ ണ്ട്. ആണിനെ പെണ്ണാക്കുക പെണ്ണിനെ ആണാക്കുക പുരുഷന്മാർ പ്രസവിക്കുക!! അത് വരെ ണ്ട് ഭാഗവതത്തിൽ. നവമസ്കന്ധത്തിൽ വരും. ഇതൊക്കെ ഇനി സയൻസ് കാണിക്കും. പക്ഷേ എന്തുകൊണ്ട് ഇത് ഋഷികൾ പ്രചരിപ്പിച്ചില്ലാ എന്ന് വെച്ചാൽ ഇത് മുഴുവൻ വിലാസം ആണെന്നും ജീവൻ ഇതിൽ പെട്ടു പോകുമെന്നും, എന്താണോ വാസ്തവത്തിൽ വേണ്ടത് അത് നഷ്ടപ്പെട്ടു പോകുമെന്നും അറിഞ്ഞു കൊണ്ട് തന്നെ പ്രചരിപ്പിക്കാതെ വെച്ചു. 

എല്ലാം കിട്ടിയിട്ട് വിഷ്ണുവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം? ഹിരണ്യകശിപു എല്ലാം നേടി എടുത്തു. പക്ഷേ വിഷ്ണു മാത്രം ഇല്ല്യ. വിഷ്ണുവിനെ ആരാധിക്കരുത്. നമുക്ക് വേണ്ടത് ഭൗതികതയാണ്. നമ്മൾ ഇന്നും അങ്ങനെയാണ്. നമുക്ക് ആന്തരിക ജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കണു. ഏകാന്തത്തിൽ ധ്യാനവും ജപവും ഭക്തിയും ചെയ്യുന്നവർ സ്വാർത്ഥന്മാരാണെന്നും കുറേ ആസ്പത്രികൾ സ്കൂൾ ഒക്കെ വന്നാലേ നിസ്വാർത്ഥത ആവൂ എന്നാണ്. ഇതൊക്കെ വേണം. പക്ഷേ ആസ്പത്രികളും സ്ക്കൂളും ഒക്കെ കൊണ്ട് പ്രശ്നം പരിഹരിക്കപ്പെട്ടുവോ? അത്യധികം കൂടിക്കൊണ്ടിരിക്കാണ് പ്രശ്നങ്ങൾ.

അതൊക്കെ നമുക്ക് വേണം. ഭൗതിക ആവശ്യങ്ങൾ എല്ലാം വേണം. പക്ഷേ അതല്ല ആത്യന്തികമായി വേണ്ടത്. ഹിരണ്യ കശിപു വിന്റെ ഒക്കെ പരാജയം അവിടെ ആണ്. എല്ലാം നേടി എടുത്തു. സർവ്വത്ര വിഷ്ണുവിനെ അന്വേഷിച്ചു. കണ്ടുകിട്ടീല്ല. ന്താ? പുറത്താണേ അന്വേഷിച്ചതേ. പുറത്ത് മുഴുവൻ അന്വേഷിച്ചു. എവിടെ വിഷ്ണു? വിഷ്ണു ഒന്നൂല്ല്യ. എന്നെ പേടിച്ചു പോയി വിഷ്ണു. 

ഭാഗവത കഥകൾ പറയുമ്പോ നമ്മൾ അതിന്റെ മർമ്മം വിട്ടു കളയരുത്. ഭാഗവതം ഹിസ്റ്ററി അല്ല. ചരിത്രമാണോ എന്ന് ആളുകൾ ചോദിക്കും. ചരിത്രം ആണെങ്കിലേ സ്വീകരിക്കൂ എന്ന നിലപാടിലാണ് ചോദ്യകർത്താവിന്റെ ചോദ്യം.ഭാഗവതം ചരിത്രമേ അല്ല. ചരിത്രം എന്നത് ശുദ്ധ കള്ളം. കഴിഞ്ഞു പോയ കാര്യം എനിക്ക് എന്തിന്?  ഔറംഗസീബ് ജീവിച്ചാൽ എനിക്കെന്ത് വേണം അയാള് മരിച്ചാൽ എനിക്കെന്ത് വേണം?  ഇപ്പൊ ഒരു പ്രയോജനവും ഇല്ലല്ലോ. പക്ഷേ ഭാഗവതം, mysticism എന്ന് പറയണത്, ഭക്തി ഗ്രന്ഥം എന്ന് പറയണത് നമ്മൾ ഇപ്പൊ ഇവിടെ അനുഭവിക്കുന്നതാണ്.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi Prasad
സുഭാഷിതം*🙏

*ആയുർനശ്യതി പശ്യതാം പ്രതിദിനം യാതി ക്ഷയം യൗവനം*
*പ്രത്യായാന്തി ഗതാഃ പുനർന ദിവസാഃ കാലോ ജഗദ്ഭക്ഷകഃ*
*ലക്ഷ്മീസ്തോയതരങ്ഗഭങ്ഗചപലാ വിദ്യുച്ചലം*           *ജീവിതം തസ്മാത്ത്വാം* *ശരണാഗതം ശരണദ ത്വം രക്ഷ രക്ഷാധുനാ*

(ശങ്കരാചാര്യ വിരചിതം
ക്ഷമാപണസ്തോത്രം)

ദിവസം പ്രതി ആയുസ്സു കുറയുന്നു. യൗവ്വനാസ്ഥ ദിനം പ്രതി ക്ഷയിക്കുന്നു. പോയ ദിനങ്ങൾ ഒരിക്കലും തിരിച്ചു വരുന്ന തല്ല കാലമെന്നത് ജഗത്തിന്റെ ഭക്ഷകനാകുന്നു. ഐശ്വര്യം നീർപ്പോള പോലെ എപ്പോൾ വേണമെങ്കിലും നശിക്കാം. അതുകൊണ്ട് ശരണം നൽകുന്ന പ്രഭോ അവിടുത്തെ ശരണം പ്രാപിച്ച എന്നെ രക്ഷിച്ചാലും.

*സനാതന ധർമ്മ 
ഹൈന്ദവ കുടുബം 

1. വീട്ടിൽ  ഒരു രാമായണം വാങ്ങി  പൂജാമുറിയിൽ   വയ്ക്കണം .കൂടെ  ഒരു ഭഗവത് ഗീതയും മഹാഭാരതവും വാങ്ങി വയ്ക്കണം.എല്ലാ ദിവസവും ഒരു പേജ് യെങ്കിലും വായിക്കുക മക്കളെ വായിപ്പിക്കാൻ ശീലിപ്പിക്കുക 

2 .കർക്കിടകമാസം  വരുമ്പോളെങ്കിലും രാമായണത്തിലെ   രണ്ടു വരികൾ എങ്കിലും വായിക്കണം . രാമായണം നിത്യവും വായിക്കുന്നത് ശ്രെയസ്കരമാണ് എന്ന് മനസിലാക്കി വയ്ക്കുക  എങ്കിലും വേണം.

3 .വീട്ടിലെ വളർന്നു വരുന്ന കുട്ടികളെയും അതിലെ രണ്ടു വരികൾ  ഉറക്കെ വായിപ്പിയ്ക്കണം

4 .നിത്യവും രാവിലെ  കുളികഴിഞ്ഞാൽ  വീട്ടിലെ എല്ലാവരും പൂജാമുറിയിൽ നിലവിളക്കു വൃത്തിയാക്കി  കത്തിച്ചു വച്ച് ഗണപതി ,ഭഗവതി കുടുംബ പരദേവത തുടങ്ങിയ ദേവതകളെ
പ്രാർത്ഥിച്ചു സാധിയ്ക്കുമെങ്കിൽ    മൂന്നു ഏത്തം എങ്കിലും  ഇട്ടു  സാഷ്ടാംഗം   നമസ്കരിയ്ക്കണം.

6 .വീട്ടിൽ ഒരു ഭസ്മക്കൊട്ടയും അതിൽ കുറച്ചു  ഭസ്മവും ഇട്ടു  വയ്ക്കണം.

7 .സന്ധ്യാ നേരത്തു എല്ലാ ദിവസവും അതിൽ നിന്ന്  ഒരു നുള്ളു ഭസ്മം    ഓം നമഃശിവായ എന്ന്  പറഞ്ഞു കൊണ്ട് എല്ലാവരും   തൊടണം. കുറച്ചു നേരം  സന്ധ്യാനാമങ്ങൾ ചൊല്ലണം.

8. ഏകാദശി വരുന്ന നാൾ മുൻകൂട്ടി അറിഞ്ഞു വയ്ക്കണം .തലേ ദിവസം  ശുദ്ധ ആഹാരം ( മൽസ്യ മാംസാദികൾ ഒഴികെ )    മാത്രം കഴിഞ്ഞു  ഒരിയ്ക്കൽ എടുക്കണം . ഏകാദശി ദിവസം തുളസീ തീർത്ഥം സേവിച്ചു   നാരായണനെ  നാമം  ചൊല്ലി  സേവിയ്ക്കണം.

9.അതുപോലെ  സംക്രമദിവസം  അറിഞ്ഞു വയ്ക്കണം .അന്ന് ക്ഷേത്ര ദർശനം , ആദിത്യ സ്തുതികൾ  ചൊല്ലി ദാനങ്ങൾ  ചെയ്യണം.

10 .അതുപോലെ   മുപ്പെട്ടു  ചൊവ്വാഴ്‌ചയും ,മുപ്പെട്ടു  വ്യാഴാഴ്‌ചയും , മുപ്പെട്ടു വെള്ളിയാഴ്‌ചയും  വരുന്ന ദിവസം ഓർത്തു വയ്ക്കണം . അന്നേ ദിവസങ്ങളിലും സാധിയ്ക്കുമെങ്കിൽ   ക്ഷേത്ര ദർശനം ,പുരാണ പാരായണം  , നാമജപങ്ങൾ ,ദാനങ്ങൾ  തുടങ്ങിയവ മുടങ്ങാതെ നടത്തണം.

11 . മംഗല്യം ആഗ്രഹിയ്ക്കുന്ന സ്ത്രീകളും  സന്തുഷ്ട ദാമ്പത്യ ജീവിതം ആഗ്രഹിയ്ക്കുന്നവരും  അവരവരുടെ വീടുകളിൽ  സോമവാരവ്രത ( തിങ്കളാഴ്ച ) ദിവസം  നോൽക്കണം.

12 .കന്നിമാസത്തിലെ ആയില്യം നാളും തുലാമാസത്തിലെ ആയില്യം നാളിന്റെയും  പ്രാധാന്യം മനസിലാക്കണം .അന്നേ ദിവസം അടുത്തുള്ള നാഗക്ഷേത്രത്തിൽ പോയി  ഒരു നാഗപൂജ ചെയ്തു  സന്താനങ്ങളുടെ  ശ്രെയസ്സിനായും രോഗ ശാന്തിയ്ക്കും വേണ്ടിയും പ്രാർത്ഥിയ്ക്കണം.

13 .അവരവരുടെ  പിറന്നാൾ ദിവസ്സം  അറിഞ്ഞു അന്ന്   ക്ഷേത്ര ദർശനം , പുഷ്പാഞ്ജലി  , മാലചാർത്തൽ  , നാൾ വൃക്ഷത്തെ വലം  വച്ച് തൊഴൽ   മുതലായ വഴിപാടുകൾ  നടത്തണം,

14 .വീട്ടിലെ  മരിച്ചുപോയവർക്കു   വേണ്ടി  അവരുടെ ശ്രാർദ്ധ നാൾ  അറിഞ്ഞു തലേ ദിവസം ഒരിയ്ക്കൽ എടുത്തു  പിറ്റേ ദിവസം കാലത്തു ബലിയിടൽ കർമ്മവും അന്നദാനവും നടത്തണം.

15 .ചിങ്ങത്തിലെ തിരുവോണം ,  വൃശ്ചികത്തിലെ  തൃക്കാർത്തിക , ധനുമാസത്തിലെ  തിരുവാതിര , വിനായക ചതുർഥി , തൈപ്പൂയ്യം , ഗുരുവായൂർ ഏകാദശി , വൈക്കത്തു അഷ്ടമി , ഇല്ലം നിറ, പുത്തരി തുടങ്ങിയ ദിവസങ്ങളുടെ   പ്രാധാന്യം മനസിലാക്കി  ആ ദിവസങ്ങൾ വീടുകളിൽ എല്ലാവരും  ശുദ്ധാഹാരം  മാത്രം ഭക്ഷിച്ചു  ഉചിതമായ വ്രതങ്ങൾ അനുഷ്ടിയ്ക്കണം.

മേല്പറഞ്ഞ കാര്യങ്ങൾ എല്ലാം  ഭാരതീയരായ   നമ്മുടെ മൺമറഞ്ഞ  ഋഷികൾ ഉപ്പെടുന്ന  പൂർവികരുടെ  അനുഭങ്ങളുടെ വെളിച്ചത്തിൽ  പറയപ്പെട്ട    ഉപദേശങ്ങളും,  നിരീക്ഷണങ്ങളും  ആയതും അവ എല്ലാം  ഓരോ ഹൈന്ദവ ഭവനങ്ങളിലും അനുഷ്ഠിയ്ക്കേണ്ടവയും   ആണ് .

 മേല്പറഞ്ഞ  ഹൈന്ദവ സംസ്കാരം എല്ലാം  സംരക്ഷിയ്ക്കണം എങ്കിലും  അവ അടുത്ത തലമുറയ്ക്ക് പകരണം എങ്കിലും ആദ്യം വൃത്തിയാക്കേണ്ടത് നമ്മുടെ വീടുകൾ തന്നെ ആണ്. വീടും കുടുംബവും കൂടുതൽ ഉയരും സന്തോഷ ജീവിതം ഉണ്ടാകും.
ദശാവതാര ക്ഷേത്രങൾ ​
ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല, എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും. 

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായ് മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും നാട്ടുകാരുടേയും ഭക്തരുടേയും ശ്രമഫലമായി പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരികയാണ്. 

1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയി മതസ്യാവതാര ക്ഷേത്രം. ഭഗവാന്റെ പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവ്യമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്. 

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്. 

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം. 

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്. 

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു. 

6. പരശുരാമൻ:- 
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്. 

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോട്ടം ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായ പാരായണവും നടത്തി വരുന്നു, കൂടാതെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. 

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം 
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലാണ്, നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം. 

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു പ്രതിഷ്ഠകൾ. 

10. കൽക്കി :-
ഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു. 

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു.
കാലചക്രം*

*യാമം*

മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്.

*അഹോരാത്രം (ദിവസം)*

ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു.

*സപ്താഹം*

ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച).

*പക്ഷം* 

പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും.

*മാസം*

സാമാന്യമായി 30 ദിവസം ചേര്‍ന്നതാണ് മാസം. ഇതില്‍ രണ്ടുപക്ഷമാണുള്ളത്. ചാന്ദ്രം, സൗരം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയുമുണ്ട്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് പന്ത്രണ്ട് ചാന്ദ്രമാസങ്ങള്‍.

*ഋതു* 

ഫാല്‍ഗുനചൈത്രാദിയായി ഈ രണ്ടു മാസമാണ് ഋതു. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍.

*അയനം*

ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ആറുമാസം വീതം രണ്ട് അയനമാണുള്ളത്. അയനത്തില്‍ ഉത്തരായനമാണ് മംഗളകാര്യങ്ങള്‍ക്ക് ശുഭമായിട്ടുള്ളത്.

*വര്‍ഷം*

രണ്ടയനങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. ചാന്ദ്രം, സൗരം, സാവനം, നക്ഷത്രം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയും ഉണ്ട്. വര്‍ഷമെന്നാല്‍ മനുഷ്യവര്‍ഷമാണ് സാധാരണയായി പരിഗണിക്കുന്നത്. 

വര്‍ഷങ്ങളുടെ പേരുകള്‍ ശ്രീപതി ആചാര്യന്‍ ‘ജ്യോതിഷരത്‌നമാല’യില്‍ പറഞ്ഞിട്ടുണ്ട് (അദ്ധ്യായം ഒന്ന്, നാല് മുതല്‍ 11 ശ്ലോകങ്ങള്‍) അത് ഇപ്രകാരം 60 എണ്ണമാണ്. 
1. പ്രഭവം 
2. വിഭവം 
3. ശുക്ലം 
4. പ്രമോദുതം 
5. പ്രജോത്പതി 
6. അംഗിരസം 
7. ശ്രീമുഖം 
8. ഭവം 
9. യുവം 
10. ധാനു 
11. ഈശ്വരം 
12. ബഹുധാന്യം 
13. പ്രമാഥി 
14. വിക്രമം 
15. വിഷു 
16. ചിത്രഭാനു 
17. സ്വഭാനു 
18. താരണം 
19. പാര്‍ത്ഥിവം 
20. വ്യയം 
21. സര്‍വജിത് 
22. സര്‍വ്വധാരി 
23. വിരോധി 
24. വികൃതി 
25. വരം 
26. നന്ദനം 
27. വിജയം 
28. ജയം 
29. മന്മഥം 
30. ദുര്‍മുഖി 
31. ഹേവിളംബി 
32. വിളംബി 
33. വികാരി 
34. ശര്‍വ്വരി 
35. പ്ലവം 
36. ശുഭകൃതി 
37. ശോഭകൃത് 
38. ക്രോധി 
39. വിശ്വവസു 
40. പരാഭവം 
41. പ്ലവഗം 
42. കീലകം
43. സൗമ്യം 
44. സാധാരണം 
45. വിരോധികൃത് 
46. പരിധാമി 
47. പ്രമോദി 
48. ആനന്ദം 
49. രാക്ഷസം 
50. നളം 
51. കാലയുക്തി 
52. സിദ്ധാര്‍ത്ഥി 
53. രൗദ്രി 
54. ദുര്‍മതി 
55. ദുന്ദുഭി 
56. രുധിരോദ്ഗാരി 
58. രക്താക്ഷി, 
59. കോധനം 
60. ക്ഷയം.

*പൈത്രം*

പിതൃസംബന്ധിവര്‍ഷമാണ് പൈത്ര്യം. ഒരു മനുഷ്യമാസം പിതൃക്കള്‍ക്ക് ഒരു ദിവസം. 30 മനുഷ്യമാസം ഒരു പിതൃമാസവും 360 മനുഷ്യമാസങ്ങള്‍ ഒരു പിതൃവര്‍ഷവുമാണ്. ഇതാണ് പൈത്ര്യം.

*ദിവ്യം*

ദേവവര്‍ഷം എന്നു സാരം. ഒരു മനുഷ്യവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രം. 360 മനുഷ്യവര്‍ഷങ്ങള്‍ ഒരു ദിവ്യവര്‍ഷം.

*യുഗം*

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലു യുഗങ്ങളാണുള്ളത്. ക്രമേണ, ഓരോന്നിന്റെയും കാലദൈര്‍ഘ്യം 4:3:2:1 എന്ന അനുപാതത്തിലാണ്. സന്ധ്യ, സന്ധ്യാംഗം, യുഗകാലം എന്നിവ ചേര്‍ന്നതാണ് ഓരോ യുഗവും.
കൃതയുഗം: 4800 ദിവ്യവര്‍ഷമാണ് ഒരു കൃതം. 4800ത360=17,28,000 മനുഷ്യവര്‍ഷമെന്നു സാരം. ഇത് ആരംഭയുഗമാണ്. സത്യയുഗമെന്നും പറയും.
ത്രേതായുഗം: 3600 ദിവ്യവര്‍ഷമാണ് ഇതിന്റെ ദൈര്‍ഘ്യം.
ദ്വാപരയുഗം: 2400 ദിവ്യവര്‍ഷമാണ് ദ്വാപരയുഗത്തില്‍ ഉള്ളത്. ഇത് മൂന്നാമത്തെ യുഗമാണ്.
കലിയുഗം: 1200 ദിവ്യവര്‍ഷം അഥവാ 43200 മനുഷ്യവര്‍ഷമാണ് ഒരു കലിയുഗത്തിന്. ഓരോ യുഗാവസാനത്തിലും ചെറിയ പ്രളയം ഉണ്ടാകുന്നു.

*മഹായുഗം*

ഇതിനെ ചതുര്‍യുഗമെന്ന് വിളിക്കാറുണ്ട്. 4320000 മനുഷ്യവര്‍ഷമാണ് ഇതിലുള്ളത്. കൃത ത്രേതാദ്വാപരകലിയുഗങ്ങള്‍ ഇതിന്റെ പാദങ്ങള്‍ ആയി അറിയപ്പെടുന്നു.

*മന്വന്തരം*

71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മന്വന്തരം (ആര്യഭട്ടാചാര്യമതം 72 എന്നാണ്) അതായത് 306720000 മനുഷ്യവര്‍ഷങ്ങള്‍. ഇപ്രകാരം 14 മനുക്കളുണ്ട്.
1. സ്വയംഭൂവമനു 
2. സ്വാരോചിഷമനു 
3. ഉത്തമമനു 
4. താമസമനു 
8. സാവര്‍ണിമനു 
9. ദക്ഷസാവര്‍ണിമനു 
10. ബ്രഹ്മസാവര്‍ണി മനു 
11. ധര്‍മ്മസാവര്‍ണിമനു 
12. രുദ്രസാവര്‍ണിമനു 
13. രൗച്യദേവസാവര്‍ണിമനു. 
14. ഇന്ദ്രസാവര്‍ണി മനു 
എന്നിവരാണ് ഈ 14 മനുക്കള്‍.

*കല്‍പം*

ബ്രഹ്മാവിന്റെ അര്‍ദ്ധദിവസമാണ് ഒരു കല്‍പം. ഇതില്‍ 14 മന്വന്തരങള്‍ 15 സന്ധ്യകളും (6 ചതുര്‍യുഗതുല്യം) അടങ്ങിയിരിക്കുന്നു. ആകെ 100 ചതുര്‍യുഗമാണ് ഒരു കല്‍പം എന്നത് ധ(71ഃ14)+6)പ.
‘സസന്ധയസ്‌തേ മനവഃ
കല്‍പേ ജ്ഞേയഃ ചതുര്‍ദശ
കൃതപ്രമാണഃ കല്‍പാദൗ
സന്ധിഃ പഞ്ചദശ സ്മൃതഃ’

എന്ന് സൂര്യസിദ്ധാന്തം (1-14) സ്പഷ്ടമാക്കുന്നു. ഒരു കല്‍പം ബ്രഹ്മാവിന് പകലാണെങ്കില്‍ രാത്രിയും അത്രതന്നെയുണ്ട്. കല്‍പാദിയില്‍ സൃഷ്ടി നടക്കുന്നു. കല്‍പാന്ത്യത്തില്‍ നശിക്കുന്നു. ഇത് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നു (9-7) സര്‍വഭൂതാനി/കല്‍പാദൗവിസൃജാമ്യഹം’ ഒരു സൃഷ്ടിവ്യൂഹം നശിച്ചാല്‍ ഒരു കല്‍പകാലം ശൂന്യമായിരിക്കും. ഇത് ബ്രഹ്മാവിന്റെ നിദ്രാകാലമാണ്.

*പരാര്‍ദ്ധം*

ബ്രഹ്മാവിന്റെ ഒരു ദിവസം രണ്ടു കല്‍പമാണെന്ന് പറഞ്ഞുവല്ലോ. 30 ബ്രഹ്മദിവസങ്ങള്‍ ഒരു ബ്രഹ്മമാസവും 12 ബ്രഹ്മമാസങ്ങള്‍ ഒരു ബ്രഹ്മവര്‍ഷവും ആകുന്നു. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവര്‍ഷമാണ്. ഇതിന്റെ അര്‍ദ്ധമാണ് പരാര്‍ദ്ധം എന്നത്. അതായത് 15 ബ്രഹ്മവര്‍ഷം.

*മഹാകല്‍പം* 

ബ്രഹ്മാവിന്റെ ആയുഷ്‌കാലമാണ് മഹാകല്‍പം. അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇത്ര അനവരതമായ കാലപ്രവാഹത്തില്‍ എവിടെയാണ് നമ്മള്‍ എന്ന ബോധമുണ്ടാക്കുകയാണ് മുകളില്‍ കൊടുത്ത സങ്കല്‍പവാക്യം കൊണ്ടു ഉദ്ദേശിക്കുന്നത്. പുതുമന സോമയാജി കരണപദ്ധതി എന്ന ഗ്രന്ഥത്തില്‍ ഇത് ഇങ്ങനെ സ്പഷ്ടമാക്കുന്നു. (5-15, 18).

കല്‍പാദീനാം പ്രമാണം തു
ബഹുധാ കല്യതേ ബുധൈഃ
ഉപേയസൈ്യവ നിയമോ
നോപായസ്യേതി യത്തതഃ
കല്ല്യേളസ്മിന്‍ സപ്തമാസ്യാസ്യ
വൈവസ്വതമനോര്‍യുഗേ
അഷ്ടാവിംശേ കലിഃ സര്‍വ്വൈഃ
വര്‍ത്തമാന ഇഹസ്മൃതഃ

കല്‍പാദികളുടെ പ്രമാണത്തില്‍ അഭിപ്രായഭേദമുണ്ടാവാമെങ്കിലും ഈ കല്‍പത്തില്‍ ഏഴാമനായ വൈവസ്വതമനുവിന്റെ യുഗത്തില്‍ 28-ാം കലിയുഗമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭേദം ഇല്ല എന്നു സാരം.

അതായത് ശ്രീശ്വേതവരാഹ കല്‍പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു.
ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 196,20,62,700 മനുഷ്യവര്‍ഷം പഴക്കമുണ്ട് എന്നറിയണം. ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ ഏകദേശം ഇതിനടുത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസര്‍ ഫക്‌സല്‍ പറയുന്നു. നൂറുകോടിയിലധികം ഈ സൃഷ്ടിക്ക് പഴക്കമുണ്ടെന്ന്. (വൈല്‍ഡ് ലൈഫ്). അധികം വൈകാതെ തന്നെ അവശിഷ്ട കൊല്ലങ്ങള്‍കൂടി ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. കാരണം ഭൗതിക ശാസ്ത്രത്തിന്റെ സകല സിദ്ധാന്തങ്ങളും എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് ഭാരതീയ ആദ്ധ്യാത്മികശാസ്ത്രത്തിന്റെ ആരംഭം എന്നതുതന്നെ. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സവിനയം ഓര്‍മിപ്പിക്കട്ടെ. ഈ വരുന്നത് ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ നൂറ്റാണ്ടല്ല. കലിയുഗത്തിലെ 52-ാം നൂറ്റാണ്ടാണ്.
ശ്രീമദ് ഭഗവദ്ഗീത*
🙏🙏🙏🙏🕉🕉.'🙏🙏🙏🙏
*433-ാം ദിവസം*

*അദ്ധ്യായം പതിമൂന്ന്*

*പ്രകൃതി,പുരുഷൻ,ക്ഷേത്രജ്ഞൻ*

*ശ്ലോകങ്ങള്‍  : 3*



*ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സർവക്ഷേത്രേഷു ഭാരത*   

*ക്ഷേത്രക്ഷേത്രജ്ഞയോർജ്ഞാനം യത്തജ്ജ്ഞാനം മതം മമ*

  ഭാരത - ഹേ ഭാരതാ; സർവക്ഷേത്രേഷു ച അപി - എല്ലാ ക്ഷേത്രങ്ങളിലും (എല്ലാ ശരീരങ്ങളിലും); മാം - എന്നെ; ക്ഷേത്രജ്ഞം - ക്ഷേത്രജ്ഞനെന്ന്; വിദ്ധി - അറിയുക; ക്ഷേത്ര ക്ഷേത്രജ്ഞയോഃ  -  ക്ഷേത്ര ക്ഷേത്രജ്ഞന്മാരുടെ; യത്ജ്ഞാനം - യാതൊരു ജ്ഞാനമുണ്ടോ; തത് – അത്; ജ്ഞാനം - ജ്ഞാനമെന്നത്രേ; മമ മതം - എന്റെ അഭിപ്രായം.

*വിവർത്തനം*

   ഹേ ഭാരതവംശജാ, സർവ്വശരീരങ്ങളിലും കുടികൊള്ളുന്ന ഞാനും ഭക്ഷത്രജ്ഞനാണെന്ന് നീ അറിയണം. ഈ ശരീരമാകുന്ന ക്ഷേത്രത്തേയും ക്ഷേത്രജ്ഞനേയുംകുറിച്ചുള്ള അറിവാണ് ജ്ഞാനം. ഇതാണ് എന്റെ അഭിപ്രായം.

*ഭാവാർത്ഥം:*

    ശരീരം, അതിന്റെ ജ്ഞാതാവ്, ജീവാത്മാവ്, പരമാത്മാവ് ഇവയെപ്പറ്റി ചർച്ചചെയ്യുമ്പോൾ മൂന്ന് വ്യത്യസ്ത വിഷയ ങ്ങളെക്കുറിച്ചാണ് നമുക്ക് ചിന്തിക്കേണ്ടത് - ഈശ്വരൻ, ജീവസത്ത, ജഡ്പദാർത്ഥം. ഓരോ ക്ഷേത്രത്തിലും അഥവാ ഓരോ ശരീരത്തിലും രണ്ടു തരത്തിലുള്ള ആത്മാക്കളുണ്ട്, വ്യക്തിഗതാത്മാവും പരമാത്മാവും. ഭഗവാൻ കൃഷ്ണന്റെ സമഗ്രരൂപ വിസ്തരണമത്രേ പരമാത്മാവ്. 'ഞാനും ക്ഷേത്രജ്ഞനാണ്. എന്നാൽ വ്യക്തിഗതനായ ശരീരജ്ഞാതാവല്ല ഞാൻ; പരമജ്ഞാതാവാണ്. പരമാത്മരൂപേണ എല്ലാ ശരീരങ്ങളിലും ഞാൻ വാഴുന്നു' എന്ന് ഭഗവാൻ പറയുന്നുണ്ട്.

    ക്ഷേത്രം, ക്ഷേത്രജ്ഞൻ എന്നീ വിഷയങ്ങളെക്കുറിച്ച് ഭഗവദ് ഗീതയിൽ പറയുന്നതനുസരിച്ച സൂക്ഷ്മമായി പഠിക്കുന്നവർക്ക് ജ്ഞാനം നേടാൻ കഴിയും.

    ഓരോ ശരീരത്തിലും കുടികൊള്ളുന്ന ക്ഷേത്രജ്ഞൻ ഞാനാണ് എന്ന് ഭഗവാൻ അരുളിചെയ്യുന്നു. ഒരു വ്യക്തിക്ക് സ്വശരീരത്തെക്കുറിച്ച് മാത്രമേ അറിയൂ. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് അറിഞ്ഞു കൂടാ. സർവ്വശരീരങ്ങളിലും പരമാത്മാവായി വാഴുന്ന ഭഗവാനാകട്ടെ, എല്ലാ ശരീരങ്ങളെക്കുറിച്ചും തികച്ചും അറിയാം. എല്ലാവിധ ജീവജാലങ്ങളുടേയും നാനാവിധ ശരീരങ്ങളെക്കുറിച്ചും അദ്ദേഹത്തിന് പൂർണ്ണമായ അറിവുണ്ട്. ഒരു പൗരന് തന്റേതായ ഭൂമിയെക്കുറിച്ച് മാത്രമറിയാം. ഒരു രാജാവിനാകട്ടെ, സ്വന്തം അരമനയെപ്പറ്റി മാത്രമല്ല, ഓരോ പൗരന്മാരുടേയും വസ്തുവകകളെപ്പറ്റിയും അറിവുണ്ട്. ഒരാൾക്ക് തന്റേതായ ശരീരത്തിൽ ഉടമാവകാശമുണ്ട്. എന്നാൽ സർവ്വശരീരങ്ങ ളുടേയും ഉടമസ്ഥൻ ഭഗവാൻ മാത്രമാണ്. മൗലികമായി രാജ്യാവകാശം രാജാവിന്റേതാണ്; പ്രജകൾ രണ്ടാമതായേ ഉടമകളാകുന്നുള്ളൂ. അതുപോലെ ഭഗവാനാണ് സർവ്വശരീരങ്ങൾക്കും സർവ്വാധികാരി.

   ഇന്ദ്രിയങ്ങളുൾക്കൊള്ളുന്നതാണ് ശരീരം. ഭഗവാൻ ഹൃഷീകേശൻ,അഥവാ ഇന്ദ്രിയങ്ങളുടെ നിയന്താവാണ്. രാജ്യത്തെ സർവ്വ പ്രവർത്തനങ്ങളും മൗലികമായി രാജാവിന്റെ നിയന്ത്രണത്തിൽ നടക്കു ന്നതുപോലെ ഭഗവാന്റെ നിയന്ത്രണത്തിലാണ് സർവ്വശരീരങ്ങളിലും ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്. പൗരന്മാർ രണ്ടാമത്തേ നിയന്താക്കളാകുന്നുള്ളൂ. ഞാനും ക്ഷേത്രജ്ഞനാണ് എന്ന് ഭഗവാൻ പറയുന്നു. സർവ്വജ്ഞാതാവെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തിഗതനായ ആത്മാവിന്, തന്റേതായ ശരീരത്തെ മാത്രമേ അറിയാൻ കഴിയൂ. വേദങ്ങളിൽ ഇപ്രകാരം പറയുന്നു.

ക്ഷേത്രാണി ഹി ശരീരാണി ബീജം ചാപി ശുഭാശുഭേ

താനി വേത്തി സയോഗാത്മാ തത്ഃ ക്ഷേതജ്ഞ ഉച്യതേ

     ക്ഷേത്രമെന്ന് പറയപ്പെടുന്ന ഈ ശരീരത്തിൽ അതിന്റെ ഉടമയായ ജീവാത്മാവും, ശരീരത്തേയും അതിന്റെ ഉടമയേയും അറിയുന്ന ഭഗവാനും വാഴുന്നു. അതുകൊണ്ട് ഭഗവാൻ സർവ്വക്ഷേത്രങ്ങളുടേയും ക്ഷേത്രജ്ഞൻ എന്നറിയപ്പെടുന്നു. കർമ്മങ്ങളുടെ മണ്ഡലം, കർമ്മജ്ഞാതാവ്, സകല കർമ്മങ്ങളുടേയും പരമജ്ഞാതാവ് - ഇവയ്ക്കുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇനി വിവരിക്കാം. ശരീരത്തിന്റേയും വ്യക്തിഗതാത്മാവിന്റേയും പരമാത്മാവിന്റേയും ഘടനയെക്കുറിച്ചുള്ള അറിവിനെയാണ് വൈദികസാഹിത്യം ജ്ഞാനമെന്ന് നിർവ്വചിക്കുന്നത്. കൃഷ്ണന്റെ അഭിപ്രായം അതാണ്. ജീവാത്മാവിനേയും പരമാത്മാവിനേയും ഒരേസമയം ഒന്നായും വിഭിന്നമായും മനസ്സിലാക്കുകയാണ് അറിവ്. ക്ഷേത്രത്തേയും ക്ഷേത്രജ്ഞനേയും അറിയാത്തവരുടെ ജ്ഞാനം വികലമാണ്. പ്രകൃതിയെക്കുറിച്ചും ആ പ്രകൃതിയെ ആസ്വദിക്കുന്ന പുരുഷനെക്കുറിച്ചും പ്രകൃതിയേയും വ്യക്തിഗതാത്മാവിനേയും ഭരിക്കുന്ന അഥവാ നിയന്ത്രിക്കുന്ന സർവ്വ ജ്ഞാതാവായ ഈശ്വരനെക്കുറിച്ചും ഒരാൾ മനസ്സിലാക്കേണ്ടതുണ്ട്. അവയുടെ വ്യത്യസ്ത ധർമ്മങ്ങളെ തെറ്റിദ്ധരിച്ചു കൂടാ. ചിത്രകാരൻ, ചിത്രഫലകം, ചിത്രം എന്നിവയെ അതാതു നിലയിൽത്തന്നെ കാണാൻ കഴിയണം. പ്രകൃതിയെന്നാൽ കർമ്മക്ഷേത്രമായ ഭൗതികലോകവും, ആ പ്രകൃതിയെ അനുഭവിക്കുന്ന വ്യക്തി ജീവാത്മാവും, രണ്ടിന്റേയും പരമനിയന്താവ് ഭഗവാനുമാണ്. ശ്വേതാശ്വതരോപനിഷത്ത് (1,12) വൈദികശൈലിയിൽ പറയുന്നു. ‘ഭോക്താഭോഗ്യം പ്രേരിതാരം ച മത്വ സർവം പ്രോക്തം (തിവിധം ബഹ്മമേതദ്’. ബ്രഹ്മത്തെക്കുറിച്ച് പൊതുവേ മൂന്ന് ധാരണകളുണ്ട്, കർമ്മക്ഷേത്രമെന്ന നിലയിൽ പ്രകൃതി ബ്രഹ്മനാണ്, ജീവനും (വ്യക്തിഗതനായ ജീവാത്മാവ്) ബഹ്മൻ തന്നെ, അത് ഭൗതികപ്രകൃതിയെ കീഴടക്കാൻ ശ്രമിക്കുന്നു. ഇവ രണ്ടിന്റെയും നിയന്താവും ബഹ്മൻ തന്നെ. എന്നാൽ അദ്ദേഹമത്രേ യഥാർത്ഥ നിയന്താവ്.

   ഈ രണ്ട് ജ്ഞാതാക്കളിൽ ഒരാൾക്ക് പിഴപറ്റാവുന്നതാണ്. മറ്റേയാൾക്ക് ഒരിക്കലും പിഴപറ്റുന്നതല്ല. ഈ അദ്ധ്യായത്തിൽ ഇതും വിവരിക്കുന്നതായിരിക്കും, ഒരാൾ ആശ്രിതനാണെങ്കിൽ മറ്റേയാൾ മേധാവിയാണ്, ഈ ക്ഷേത്രജ്ഞന്മാർ രണ്ടല്ല, ഒന്നുതന്നെയാണെന്ന് കരുതുന്നവർ ഞാനും കർമ്മക്ഷേത്രത്തിന്റെ ജ്ഞാതാവുതന്നെ എന്ന ഭഗവദ്വചനത്തിനു വിരുദ്ധമായാണ് മനസ്സിലാക്കുന്നത്. കയറു കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നവർ അജ്ഞാനികൾ തന്നെ. വ്യത്യസ്ത രീതിയിലുള്ള ശരീരങ്ങളുണ്ട്, അവയ്ക്ക് വ്യത്യസ്തരായ ഉടമസ്ഥ ന്മാരുമുണ്ട്. വെവ്വേറെ ശരീരങ്ങളുള്ള ഒാരോ ജീവനും ഭൗതിക പ്രകൃതിയെ നിയന്ത്രിക്കാൻ തനതായ തോതിൽ കഴിവുണ്ട്. സർവ്വനിയന്താവെന്ന നിലയിൽ ഭഗവാനും ആ ശരീരങ്ങളിൽ കുടികൊള്ളുന്നുണ്ട്. ശരീരങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന 'ച' എന്ന വാക്ക് ഇവിടെ പ്രാധാന്യമുള്ളതാണെന്നാണ് ശ്രീ ബലദേവവിദ്യാഭൂഷണന്റെ അഭി പ്രായം. വ്യക്തിഗതജീവാത്മാവിനു പുറമേ എല്ലാ ശരീരങ്ങളിലും വാഴുന്ന ആ പരമാത്മാവാണ് ഭഗവാൻ ശ്രീകൃഷ്ണൻ. കർമ്മക്ഷേത്രങ്ങളുടേയും അണുമാത്രനായ ആസ്വാദകന്റേയും നിയന്താവ് പരമാത്മാവാണെന്നും കൃഷ്ണൻ ഇവിടെ വ്യക്തമായി പറയുന്നുണ്ട്.

എന്താണ് അഗ്നി ? നമ്മുടെ ഹൃദയത്തിൽ നിരന്തരം ഞാൻ ഞാൻ എന്ന്‌ സ്ഫുരിക്കുന്ന ചൈതന്യകണം, ഈ അഗ്നിയുടെ സ്ഫുലിംഗമാണ്. ഞാൻ എന്ന സ്‌ഫൂർത്തിയെ നിരന്തരം അന്തർ ദൃഷ്ട്ടി കൊണ്ട്‌ ആരായുകിൽ ആ സ്ഫൂർത്തി കൂടുതൽ കൂടുതൽ തെളിഞ്ഞു തുടങ്ങും ഈ ആരായൽ തന്നെയാണ് ഹൃദയത്തിൽ നടക്കുന്ന മഥനം. ഇത്തരം മഥനം കൊണ്ട് ഞാൻ എന്ന സ്‌ഫൂർത്തി ശരീരം മനസ്സ് ബുദ്ധി മുതലായ ഉപാധികളിൽ നിന്നും തികച്ചും വേർപെട്ട് തെളിഞ്ഞാൽ അതുതന്നെ ശുദ്ധ ചിത്തമായി പ്രകാശിക്കും. ഉണ്മ, ശാന്തി , അറിവ് എന്നീ ലക്ഷണങ്ങളോടു കൂടിയ ഈ തെളിഞ്ഞ ബോധം അഥവാ പ്രജ്ഞ തന്നെയാണ് ആത്മാവ്, നമ്മുടെ സ്വരൂപം. (ആത്മ സാക്ഷാത്ക്കാരം) രമണ മഹർഷി.
Sudha Bharath
ഭക്തി-ജ്ഞാനം
സകലമാന പ്രാപഞ്ചികവസ്തുക്കൾക്കും ആധാരമായതും അവയെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മഹാശക്തി, ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചിരുന്ന് കളിക്കാനും ചിരിക്കാനും കരയാനും വർത്തമാനം പറയാനുമൊക്കെ എപ്പഴും ഒപ്പമുണ്ടെന്ന നേരറിവ് ആണ് ഭക്തിയുടെ കാതലായ ഭാഗം.
ഈ ഭക്തി പ്രബലമായിത്തീർന്ന്, പിന്നെ മറ്റെല്ലാം വിസ്മരിക്കപ്പെട്ട്, ഒടുവിൽ താന്നെയും മറന്നുപോയി ആ അനന്തമഹാശക്തി മാത്രം നിലനിൽക്കുന്നതുവരെ ഭക്തി ചെയ്തുകൊണ്ടിരിക്കട്ടെ. അപ്പോൾ ഭക്തി ചെയ്യുന്നതുപോയി ഭക്തി(മാധുര്യം) മാത്രമായി അവശേഷിക്കും.
തേൻ രുചിച്ച് നുകരുന്നതിനു പകരം സ്വയം തേനായി മാറുമ്പോൾ അത് ഭക്തിയുടെ പരമോന്നത തലമായി. ഇതിനെയാണ് ജ്ഞാനം എന്നും പറയുന്നത്.
*ശിവാനന്ദലഹരി*

*ശ്ലോകം 49*

*ആനന്ദാമൃതപൂരിതാ ഹരപദ‍ാംഭോജാലവാലോദ്യതാ*
*സ്ഥൈര്യോപഘ്നമുപേത്യ ഭക്തിലതികാ ശാഖോപശാഖാന്വിതാ |*
*ഉച്ഛൈര്‍നസകായമാനപടലീമാക്രമ്യ നിഷ്കല്മഷാ*
*നിത്യാഭീഷ്ടഫലപ്രദാ ഭവതു മേ സത്കര്‍മ്മസംവ‍ധിതാ*

ആനന്ദമൃതപൂരിത – പരമാനന്ദമായ ജലം നിറയ്ക്കപ്പെട്ട;

 ഹരപദ‍ാംഭോജാലവാലോദ്യതാ – ശിവന്റെ പാദാരവിന്ദമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതും;

 സ്ഥൈര്‍യ്യോപഘ്നംമുപേത്യ – ധ്യാനനിഷ്ഠയാകുന്ന ഊന്നുകോലിനെ ആശ്രയിച്ചു പടര്‍ന്നു;

 ശാഖോപശാഖാന്വിതാ – വള്ളികളും ചെറുവള്ളികളുമുള്ളതായി;

 ഉച്ചൈര്‍മാനസകായമാനപടലീം – ഉയര്‍ന്നിരിക്കുന്ന മനസ്സായ പന്തലി‍ല്‍;

 ആക്രമ്യ – പടര്‍ന്നുപിടിച്ചതും;

 നിഷ്കല്മഷാഭക്തിലതികാ – യാതൊരു കേടും ബാധിക്കാതിരിക്കുന്നതും(നിഷ്കപടവു)മായ ഭക്തിയാകുന്ന ലത;

 സത്കര്‍മ്മസംവര്‍ദ്ധിതാ – മുജ്ജന്മംചെയ്ത പുണ്യവിശേഷങ്ങളാല്‍ വളര്‍ത്തപ്പെട്ടതായിട്ട്; 

മേ നിഗ്യാഭീഷ്ടഫലപ്രദാ – എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍ക്കുന്നതായി;

 ഭവതു – ഭവിക്കുമാറാകേണമേ.

ശിവഭജനത്തില്‍നിന്നുണ്ടാവുന്ന പരമാനന്ദമായ ജലംകൊണ്ട് നനയ്ക്കപ്പെട്ടതും ഭഗവത്പദപങ്കജമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതും, ഉറച്ച ഭക്തിയാകുന്ന ഊന്നുകോലിനെ ആശ്രയിച്ച് ശാഖോപശാഖകളോടുകൂടി ഉത്കൃഷ്ടമനസ്സാകുന്ന ഉയര്‍ന്ന പന്തലി‍ല്‍ പടര്‍ന്നു ഉറപ്പോടെ സ്ഥിതിചെയ്യുന്നതും, മുജ്ജന്മത്തിലെ പുണ്യവിശേഷങ്ങളാല്‍ പോഷിപ്പിക്കപ്പെട്ടതുമായ ഭക്തിയാകുന്ന ലത കേടുകളൊന്നുംകൂടാതെ വളര്‍ന്നു എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍കുന്നതായി ഭവിക്കേണമേ.

 *തുടരും*

*കടപ്പാട്*
ദക്ഷിണാമൂർത്തി സ്തോത്രം-19

ആത്മ തത്ത്വം വളരെ ലളിതമാണ്. അതുകൊണ്ടാണ് മൗനത്തിലൂടെയും പ്രകാശിപ്പിക്കാൻ സാധിക്കുന്നത്. ഇരുന്തതയ് ഇരുന്ത പടിയേ ഇരുന്ത് കാട്ടി, മുരുകനാർ സ്വാമി പറഞ്ഞതാണ്. ഒരു സദ്ഗുരു എങ്ങനെ ഈ തത്ത്വത്തെ പ്രകാശിപ്പിക്കണം എന്നാൽ ഉള്ള വസ്തുവിൽ സ്വയം ഇരുന്ന് കാട്ടി കൊണ്ടാകണം. വാക്കുകൾ കൊണ്ട് പറയുന്നത് വളരെ തുച്ഛം. അതിൽ ഇരിക്കുമ്പോൾ ഉള്ള ശക്തി നമ്മെ കീഴടക്കുന്നതാണ്. ആ മൗനത്തിന്റെ ശക്തി വളരെ പ്രബലമാണ്. ആ മൗന സ്ഥിതിയിൽ ഇരുന്നു കൊണ്ട് തന്നെ ദക്ഷിണാമൂർത്തി ഈ തത്ത്വം പ്രകാശിപ്പിക്കുന്നു.

യഥാർത്ഥത്തിൽ മൗനമെന്നാൽ നിശ്ചലതയാണ്. ആ മൗനം അഥവാ നിശ്ചലത ആത്മാവിന്റെ സ്വരൂപമാണ്.നമ്മുടെ സ്വരൂപമാണ്. നാം അതാകുന്നു. ആ നിശ്ചല തത്ത്വത്തിലേയ്ക്ക് നയിക്കാനാണ് ഈ സത്സംഗമൊക്കെ.

നമ്മളിൽ രണ്ട് തത്ത്വങ്ങൾ കാണാം ഒന്ന് സചലം, മറ്റൊന്ന് നിശ്ചലം. സചലമായിട്ടുള്ളത് മനസ്സ്, നിശ്ചലമായിട്ടുള്ളത് ഞാൻ സ്വരൂപം.നമ്മുടെ ശ്രദ്ധ സദാ സചലമായിട്ടുള്ളതിലാണ്. മനസ്സ്, ശരീരം, പ്രപഞ്ചം ഇവയെല്ലാം സചലമാണ്. ഈ തത്ത്വം എല്ലാ മഹാത്മാക്കളും പറഞ്ഞിട്ടുള്ളതാണ്. യേശു ക്രിസ്തുവും പറഞ്ഞിരിക്കുന്നു. എന്നാൽ ആ ഭാഗം മുഴുവൻ കുഴിച്ചു മൂടപ്പെട്ടു. പിന്നീട് Gnostic Bible എന്ന പേരിൽ അത് വീണ്ടെടുക്കുകയുണ്ടായി, Crete എന്ന സ്ഥലത്ത്. അതൊക്കെ പുറത്ത് കൊണ്ട് വരാതിരിക്കാൻ പോപ് നിരോധിക്കുകയുണ്ടായി. എന്തെന്നാൽ അത് മുഴുവനും ഉപനിഷത്താണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള തോലുകളിലെഴുതി ഭരണിയിൽ സൂക്ഷിച്ചിരുന്നവ. ഇതുമായി ബന്ധപ്പെട്ട് Doubting Thomas എന്ന ഒരു പദം തന്നെയുണ്ട് . എന്നാൽ Thomas ഒരു ജ്ഞാനിയായിരുന്നു. അദ്ദേഹത്തിനോട് ഈ തത്ത്വം മുഴുവനും ക്രിസ്തു പറഞ്ഞിരുന്നു. എന്താണ് തത്ത്വം എന്ന് ചോദിച്ചപ്പോൾ ക്രിസ്തു പറഞ്ഞത് movement and rest. Movement എന്ന് പറയുമ്പോൾ അഹങ്കാരം മുതൽ ശരീരം വരെ പ്രപഞ്ചത്തിൽ കാണുന്നത് എല്ലാം മൂവ്മെന്റ് ആണ്. റെസ്റ്റ് എവിടെയുണ്ട് അതിന് പുറകിലായി സ്വരൂപവും ഉണ്ട്. രണ്ടും ഒരിടത്ത് നില്ക്കുന്നു.

ചലാചല നികേതസ്യ യതിർ യാദൃശ്ചികോ ഭവേത്

ജ്ഞാനി ചലാചല നികേതനാണ്. ശരീരവും മനസ്സും എത്ര തന്നെ പ്രവർത്തിച്ചു കൊണ്ടിരുന്നാലും, ബാഹ്യ ലോകത്ത് എന്ത് തന്നെ പ്രവർത്തിച്ചു കൊണ്ടിരുന്നാലും  അചലമായി നില്ക്കുന്നു ഉള്ളിൽ. അകമേയ്ക്ക് അചല തത്ത്വം പുറമേയ്ക്ക് സചല തത്ത്വം.ആ അചല തത്ത്വമാണ് ദക്ഷിണാമൂർത്തി. അചല തത്ത്വത്തെയറിഞ്ഞിട്ട് സചല തത്ത്വത്തിൽ നമ്മൾ എന്തൊക്കെ വ്യവഹാരം ചെയ്താലും ഒന്നും തടസ്സമാവില്ല. You will become an original person. സചലത്തിനെ തൊട്ടിട്ട് പ്രാരാബ്ദമനുസരിച്ചുള്ള എന്ത് ജോലി ചെയ്താലും ഗൃഹസ്ഥനോ, വലിയ ഉദ്യോകസ്ഥനോ എന്തായാലും അതൊന്നും നമ്മെ ബാധിക്കില്ല, ദുഃഖിപ്പിക്കില്ല. അതേസമയം ആ സചലത്തിനെ തൊട്ടിട്ടില്ലെങ്കിൽ നമ്മൾ ചെയ്യുന്നതൊക്കെയും നമ്മെ ബാധിക്കും. ആ അചലത്തിനെ കാണിച്ച് തരികയാണ് ഇവിടെ ആചാര്യ സ്വാമികൾ. എന്നാൽ ഈ സചലത്തിൽ നിന്നുമാണ് നമ്മെ അചലത്തിലേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നത്. കാരണം നമ്മുക്ക് അറിവുള്ളത് ,പരിചയമുള്ളത് സചലത്തെയാണ്. പരിചയമുള്ളത് ഈ വിശ്വമാണ്. യമൻ നചികേതസ്സിനോട് പറയുന്നു ഈ വിശ്വം മാത്രമാണ് സത്യം എന്ന് ധരിക്കുന്ന മഠയൻ നിരന്തരം എന്റെയടുക്കൽ വന്നും പോയും നില്ക്കുന്നു. യമരാജധാനിയിലേയ്ക്ക് സീസൺ ടിക്കറ്റാണ് അവർക്ക്.

Nochurji.
malini dipu
ശ്രീമദ് ഭഗവദ് ഗീത*
🙏🙏🙏🙏🕉🕉🙏🙏🙏🙏
*189-ാം ദിവസം*
*അദ്ധ്യായം - 5*

*കർമ്മയോഗം - കൃഷ്ണാവബോധത്തിൽ പ്രവർത്തനം*



*ശ്ലോകങ്ങള്‍ 8-9*

*ശ്ലോകം :8*
*നൈവ* *കിഞ്ചിത്കരോമീതി യുക്തോ* *മന്യേത*
*തത്ത്വവിത്*           

*പശ്യൻ ശൃണ്വൻ സ്പൃശൻ ജിഘ്രന്നശ്നൻ ഗച്ഛൻ സ്വപൻ ശ്വസൻ*

*ശ്ലോകം : 9*

*പ്രലപൻ വിസൃജൻ ഗൃഹ്ണന്നുൻമിഷൻനിമിഷന്നപി* 

*ഇന്ദിയാണീന്ദ്രിയാർഥേഷു വർതന്ത ഇതി ധാരയൻ.*       

     യുക്തഃ – ദിവ്യബോധമുള്ളവനായ; തത്ത്വവിത് - തത്ത്വമറിയുന്നവൻ; പശ്യൻ -കാണുക: ശൃണ്വൻ - കേൾക്കുക; സ്പൃശൻ - സ്പർശിക്കുക; ജിഘ്രൻ - മണപ്പിക്കുക; അശ്നൻ - ഉണ്ണുക; ഗച്ഛൻ - ഗമിക്കുക; സ്വപൻ - കിനാവ് കാണുക; ശ്വസൻ - ശ്വസിക്കുക; പ്രലപൻ - സംഭാഷണം ചെയ്യുക; വിസൃജൻ - ഉപേക്ഷിക്കുക; ഗൃഹണൻ - ഗ്രഹിക്കുക; ഉന്മിഷൻ - കണ്ണുതുറക്കുക; നിമിഷൻ അപി - കണ്ണടയ്ക്കുക ഇവയെല്ലാം; ഇന്ദ്രിയാണി - ഇന്ദ്രിയങ്ങൾ; ഇന്ദ്രിയാർത്ഥേഷു - ഇന്ദ്രിയാർത്ഥങ്ങളിൽ; വർത്തന്തേ - വർത്തിക്കുന്നു; ഇതി – എന്ന്; ധാരയൻ - നിശ്ചയിച്ചിട്ട്; (അഹം സ്വയം - ഞാൻ സ്വയം) കിഞ്ചിത് - ഒന്നും; ന കരോമി - ചെയ്യുന്നില്ല; ഇതി ഏവ - എന്നുതന്നെ; മന്യേത - വിചാരിക്കണം.

*വിവർത്തനം*
    ദിവ്യാവബോധമുള്ള വ്യക്തി ദർശനം, ശ്രവണം, സ്പർശനം, ഘാണം, അശനം, ഗമനം, നിദ്ര, ശ്വാസോച്ഛാസം തുടങ്ങി എന്തുതന്നെ ചെയ്യുമ്പോഴും വാസ്തവത്തിൽ ഒന്നുംചെയ്യുന്നില്ലെന്ന് അയാൾക്ക് അറിയാം. കാരണം, സംസാരിക്കുമ്പോഴും വിസർജ്ജിക്കുമ്പോഴും സ്വീകരിക്കുമ്പോഴും കണ്ണ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും എല്ലാം ഭൗതികമായ ഇന്ദ്രിയങ്ങൾ അവയുടെ വിഷയങ്ങളിൽ വ്യാപരിക്കുക യാണ് ചെയ്യുന്നതെന്നും അയാൾ അവയിൽ നിന്നെല്ലാം വ്യത്യസ്തനാണെന്നും സ്വയം മനസ്സിലാക്കുന്നു.

*ഭാവാർത്ഥം:*

  കൃഷ്ണാവബോധം സിദ്ധിച്ച ആളുടെ ജീവിതം വിശുദ്ധമത്രേ. അതുകൊണ്ട് കർത്താവ്, കർമ്മം, അവസ്ഥ, പ്രയത്നം, ഭാഗ്യം എന്നീ ആസന്നവും അനാസന്നവുമായ അഞ്ച് കാര്യങ്ങളെ ആശ്രയിച്ചു നിൽക്കുന്ന യാതൊരു പ്രവർത്തനവും അദ്ദേഹത്തിന് ബാധകമല്ല. പ്രേമയുക്തമായ ശ്രീകൃഷണ സേവനത്തിൽ മുഴുകിയിരി ക്കുകയാണെന്നതുതന്നെ ഇതിന് കാരണം. ശരീരവും ഇന്ദ്രിയങ്ങളും കൊണ്ട് അയാൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്ന് തോന്നുമെങ്കിലും അയാൾ തന്റെ ആദ്ധ്യാത്മിക പ്രവർത്തനമാകുന്ന യഥാർത്ഥസ്ഥിതിയെപ്പറ്റി ബോധവാനാണ്. ഭൗതികാവബോധത്തിൽ, ഇന്ദ്രിയങ്ങൾ അവയുടെ വിഷയങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു; കൃഷ്ണാവബോധത്തിലാകട്ടെ, അവ കൃഷ്ണന്റെ ഇന്ദ്രിയപ്രീണനത്തിലാണ് മുഴു കിയിരിക്കുന്നത്. ഇന്ദ്രിയപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്നു തോന്നാമെങ്കിലും കൃഷ്ണാവബോധമുള്ള മനുഷ്യൻ എപ്പോഴും മുക്തനാണ്. ദർശനം, ശ്രവണം എന്നിവ അറിവ് സമ്പാദിക്കുവാനുള്ള ഇന്ദ്രിയ പ്രവർത്തനങ്ങളാണ്. എന്നാൽ, ചലനം, വചനം, വിഹാരം എന്നീ ഇന്ദ്രിയപ്രവൃത്തികൾ കർമ്മത്തിനുവേണ്ടിയുള്ളതാണ്. കൃഷ്ണാവ ബോധമുള്ള വ്യക്തിയെ ഇന്ദിയപ്രവർത്തനങ്ങൾ ഒരിക്കലും ബാധിക്കുന്നില്ല. താൻ എന്നെന്നേക്കും കൃഷ്ണന്റെ ദാസനാണെന്ന അറിവുള്ള അയാൾക്ക് ഭഗവത്സേവനമല്ലാതെ മറ്റൊന്നുംചെയ്യാൻ കഴിയില്ല.



*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ* 
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*

എന്താണ് ഗൃഹലക്ഷ്മി എന്ന് സ്ത്രീകളെ വിളിക്കുന്നത്?*

ആചാര്യന്‍ പറയുന്നു

 “സ്ത്രീ അറിവു നേടിയാല്‍ കുടുംബം മുഴുവനും അറിവിലേയ്ക്ക് നയിക്കപ്പെടും.

സ്ത്രീ ശക്തിയാണ്. ആ ശക്തി ഭൗതിക ബലമല്ല. അവളിലെ ത്യാഗ-സഹന-കാരുണ്യങ്ങളില്‍ നിന്ന് ഉറവയെടുത്ത ശക്തിയാണ്. 

ലോകത്തെ പുനര്‍ നിര്‍മ്മിക്കാനും പരിശുദ്ധിയിലേയ്ക്ക് നയിക്കാനും അവളിലെ ശക്തിക്ക് കഴിയും.

സ്ത്രീയില്‍ പുരുഷനെക്കാള്‍ കുടുതല്‍ സദ്ഗുണങ്ങള്‍ ഉള്ളതായി ഗീതയും പറയുന്നു. 

എവിടെയാണ് സ്ത്രീകള്‍ക്ക് അബദ്ധം പിണയുന്നത്? 

ജോസഫ് മേരി ഡി മേസ്ട്ര പറയുന്നു.

*“സ്ത്രീയുടെ ഏറ്റവും വലിയ അബദ്ധം അവര്‍ പുരുഷനെപ്പോലെയാകാന്‍ ശ്രമിക്കുന്നു എന്നതാണ്.”*

*സ്ത്രീ സ്ത്രീയായി തന്നെ വളരട്ടെ,* ഗൃഹസ്ഥലക്ഷ്മിയായി 
തീരട്ടെ.