Sunday, April 28, 2019

ബ്രാഹ്മണ്യം ഒരു സംസ്‌കാരമാണെന്നും മറിച്ച് ജന്മ സാധ്യമല്ലെന്നും ഓള്‍ കേരള ബ്രാന്മണ ഫെഡറേഷന്‍ പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ മൂസ്സത് അഭിപ്രായപ്പെട്ടു. തളിപ്പറമ്പ ശ്രീ നീലകണ്ഠ അയ്യര്‍ ഹാളില്‍ ബ്രാഹ്മണ ഫെഡറേഷനും വൈദിക പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച വൈദിക സംവാദസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം
ഷോഡശ സംസ്‌കാര ക്രിയകളിലൂടെയും ക്ഷേത്രാരാധന സമ്പ്രദായങ്ങളിലൂടെയും ശ്രേഷ്ഠരായ വ്യക്തികളെയും ഉദാത്തമായ സംസ്‌കാരത്തെയും വാര്‍ത്തെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ദൗത്യമാണ് ബ്രാഹ്മണസമൂഹം ഏറ്റെടുത്തത്. കാലപ്രവാഹത്തില്‍ വന്നു പെട്ട ശൈഥില്യങ്ങളെ മാറ്റിനിര്‍ത്തി ആചാരാനുഷ്ടാനങ്ങളില്‍ വൈദിക രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തുവാന്‍ എകെബിഎഫിന്റെയും വൈദിക പരിഷത്തിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ ആറ് കേന്ദ്രങ്ങളിലായി നടത്തുന്ന പണ്ഡിത സദസ്സിന്റ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ചടങ്ങ്.
വൈദിക പരിഷത്ത് ജനറല്‍ സെക്രട്ടറി ഇ.എന്‍.കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എകെബിഎഫ് സംസ്ഥാന ചെയര്‍മാന്‍ എസ്.സുബ്രഹ്മണ്യര്‍ മൂസ്സത് ഉദ്ഘാടനം ചെയ്തു. കുറുമാത്തൂര്‍ നായ്ക്കര്‍ പരമേശ്വരന്‍ നമ്പൂതിരി, കൊട്ടിയൂര്‍ മഹാദേവക്ഷേത്രം സമുദായി വിലങ്ങര നാരായണന്‍ നമ്പൂതിരി, എസ്പിഎസ്എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.ഗോപിനാഥ്, കെബിഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാമകൃഷ്ണന്‍, യോഗക്ഷേമസഭ ജില്ലാ പ്രസിഡണ്ട് മംഗലം വാസുദേവന്‍ നമ്പൂതിരി, വി.കെ.കൃഷ്ണന്‍ നമ്പൂതിരി, എസ്പിഎസ്എസ് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ നമ്പീശന്‍, പെരിഞ്ചല്ലുര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍, ശാന്തിക്ഷേമസഭ ജില്ലാ പ്രസിഡണ്ട് പുന്നാട് മല്ലിശ്ശേരി വിഷ്ണു നമ്പൂതിരി, പയ്യാവൂര്‍ മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു. എടക്കഴിപ്പുറം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ടി.സി.ശംഭു നമ്പൂതിരി നന്ദിയും പറഞ്ഞു.

No comments: