Tuesday, April 30, 2019

Sudha Bharath
ഭക്തി-ജ്ഞാനം
സകലമാന പ്രാപഞ്ചികവസ്തുക്കൾക്കും ആധാരമായതും അവയെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മഹാശക്തി, ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചിരുന്ന് കളിക്കാനും ചിരിക്കാനും കരയാനും വർത്തമാനം പറയാനുമൊക്കെ എപ്പഴും ഒപ്പമുണ്ടെന്ന നേരറിവ് ആണ് ഭക്തിയുടെ കാതലായ ഭാഗം.
ഈ ഭക്തി പ്രബലമായിത്തീർന്ന്, പിന്നെ മറ്റെല്ലാം വിസ്മരിക്കപ്പെട്ട്, ഒടുവിൽ താന്നെയും മറന്നുപോയി ആ അനന്തമഹാശക്തി മാത്രം നിലനിൽക്കുന്നതുവരെ ഭക്തി ചെയ്തുകൊണ്ടിരിക്കട്ടെ. അപ്പോൾ ഭക്തി ചെയ്യുന്നതുപോയി ഭക്തി(മാധുര്യം) മാത്രമായി അവശേഷിക്കും.
തേൻ രുചിച്ച് നുകരുന്നതിനു പകരം സ്വയം തേനായി മാറുമ്പോൾ അത് ഭക്തിയുടെ പരമോന്നത തലമായി. ഇതിനെയാണ് ജ്ഞാനം എന്നും പറയുന്നത്.

No comments: