Monday, April 29, 2019

ശ്രീ രാമകൃഷ്ണോപദേശം*_
 - *ഈശ്വരനിലേക്കുള്ള  പാത*
-------------------
*സുഖവും ദുഃഖവും മനുഷ്യജീവിതത്തെ ബാധിക്കുന്നു.  അത് അവസാനമില്ലാത്തതാണ്.  പ്രപഞ്ച വിഷയങ്ങളിൽ നിന്ന് മനസ്സ് പരിശ്രമിച്ച് മാറ്റാവുന്നതാണ്. അതിനായി ധർമ്മശാസ്ത്രങ്ങളുടെ ഉപദേശങ്ങൾ അഭ്യസിക്കേണ്ടതാണ്.*
*ഏതു പോലെയെന്നാൽ വേലയെല്ലാം ചെയ്യുക.പക്ഷേ മനസ്സ് ഈശ്വരനിൽ വെക്കുക*. *ഭാര്യ, പുത്രൻ, അച്ഛൻ, അമ്മ- സർവ്വരോടുമൊത്തു വസിക്കുക, അവർക്കു സേവചെയ്യുക, സ്വന്തം ആളുകളെന്നപോലെ എല്ലാവരോടും പെരുമാറുക.എന്നാൽ അവർ നിന്റെയാരുമല്ലെന്ന് ഉള്ളിലറിയുകയും ചെയ്യുക.*

*വലിയ ആളുകളുടെ വീട്ടിൽ വേലക്കാരി സകല ജോലികളും ചെയ്യുന്നു; എന്നാൽ നാട്ടിൻപുറത്തുള്ള തന്റെ വീട്ടിലേക്കു മനസ്സു പാഞ്ഞുകൊണ്ടിരിക്കും.* *അവൾ യജമാനന്റെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളർത്തുകയും ചെയ്യുന്നു. 'എന്റെ രാമൻ, എന്റെ ഹരി' എന്നൊക്കെ പറയും. എന്നാൽ ഇവർ തന്റെയാരുമല്ലെന്ന് ഉള്ളിലവൾക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.*
*ആമ വെള്ളത്തിൽ ചുറ്റിത്തിരിയുന്നു. എന്നാലതിന്റെ മനസ്സ് എവിടെയാണെന്നറിയാമോ? കരയ്ക്ക് അതിന്റെ മുട്ട കിടക്കുന്നിടത്ത്*. *ലോകത്തിലെ കൃത്യങ്ങളൊക്കെ ചെയ്യണം.എന്നാൽ മനസ്സ് ഈശ്വരനിലും നിർത്തണം.*
*ഈശ്വരനിൽ ഭക്തി നേടാതെ സംസാരത്തിൽ പ്രവേശിച്ചാൽ അതിൽ കൂടുതൽക്കൂടുതൽ ഒട്ടിപ്പോകും. അതിലെ ആപത്ത്, സങ്കടം, സന്താപം, ഇവയ്ക്ക് അടിപ്പെട്ടുപോകും.*

No comments: