Monday, April 29, 2019

ജ്ഞാനി എന്തിനാണ് ഭഗവാനെ ഭജിക്കുന്നത്❉🔱*
🎀🎀🔱ॐॐ⭕ॐॐ🔱🎀🎀

'ബ്രഹ്മവിദ് ആപ്‌നോതി പരം'' എന്ന് ശ്രുതിവാക്യമുണ്ട്. ബ്രഹ്മത്തെക്കുറിച്ചും ഭഗവാനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ജ്ഞാനം നേടിയവനാണ് ജ്ഞാനി; അവന്‍ പരമപദം പ്രാപിക്കും. പിന്നെ എന്തിനാണ് ഭഗവാനെ ഭജിക്കുന്നത്? ''അഹം ബ്രഹ്മാസ്മി'' എന്ന അവബോധം ഉറച്ചവന്‍ എന്തിന് ക്ഷേത്രദര്‍ശനം, പ്രദക്ഷിണം, നമസ്‌കാരം, നാമസങ്കീര്‍ത്തനം മുതലായവ അനുഷ്ഠിക്കണം? ഒന്നാമത്, മായയുടെ സ്ഥലം, ദേശം, കാലം, ബഹുജനസമ്പര്‍ക്കം മുതലായ പീഡനംകൊണ്ട് നേടിയ ജ്ഞാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഭഗവാന്റെ സന്തോഷം നേടണം. അത് അത്യാവശ്യമാണ്. രണ്ടാമത്, ഭഗവത്തത്ത്വ വിജ്ഞാനം, ബ്രഹ്മജ്ഞാനം, ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തിയുടെ ബുദ്ധിയിലോ ഏതാനും ഗ്രന്ഥങ്ങളിലോ ഒതുങ്ങി നില്‍ക്കുന്നതല്ല. അപാരവും അഗാധവുമായ സമുദ്രത്തിലെ ഒരു സ്പൂണ്‍ വെള്ളം കുടിച്ചവന്‍, ഞാന്‍ സമുദ്രം കുടിച്ചു എന്നു പറഞ്ഞാല്‍ എത്രമാത്രം ശരിയാണ്. ''അനന്തമജ്ഞാതമവര്‍ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തറിഞ്ഞു.'' അതുകൊണ്ട് ഭഗവാന്റെ ബലം, ഐശ്വര്യം, വീര്യം മുതലായ നിത്യസത്യമായ ഗുണങ്ങളും പ്രപഞ്ചരഹസ്യങ്ങളും അറിഞ്ഞുകൊണ്ടേയിരിക്കണമെങ്കില്‍ ഭഗവത്പ്രസാദം വേണം. അതിനുവേണ്ടി ജ്ഞാനി ഭഗവാനെ ഭക്തിപൂര്‍വം സ്‌നേഹിക്കണം; സേവിക്കണം.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *HINDU WAY OF L͚͚͚͚I͚͚͚F͚͚E͚* ©

No comments: