Sunday, April 28, 2019

Sunday 28 April 2019 3:27 am IST
ലഭിക്കാത്ത വസ്തുക്കളില്‍ ആഗ്രഹം വച്ചു പുലര്‍ത്തുക, ലഭിച്ചവയെ നന്നായി സംരക്ഷിക്കുക, രക്ഷിച്ചവയെ വര്‍ധിപ്പിക്കുക, വര്‍ധിത വസ്തുവിനെ സത്യവിദ്യയുടെ ഉന്നതിക്കും ഹിതത്തിനുമായി ചെലവഴിക്കുക, ഈ നാലുകര്‍മ്മങ്ങള്‍ പുരുഷാര്‍ത്ഥകര്‍മ്മങ്ങളുടെ ഭേദങ്ങളാണ്. പുരുഷാര്‍ത്ഥത്തിലൂടെ മാത്രമേ ഏതൊരു വസ്തുവിന്റേയും നേടലും, സംരക്ഷിക്കലും വര്‍ധനവും നടക്കുകയുള്ളൂ. അലസനായി ഇരുന്നാല്‍ നടക്കില്ലത്. ലഭിച്ച വസ്തുക്കളെ സര്‍വഹിതകാരിയായ കര്‍മ്മങ്ങള്‍ക്കായി ചെലവഴിക്കുന്നതിനേയും മഹര്‍ഷി ദയാനന്ദന്‍ പുരുഷാര്‍ഥമെന്ന് അംഗീകരിച്ചിട്ടുണ്ട്.

No comments: