ആർഷജ്ഞാനം*
*ഭാരതീയ സ്മൃതികളിലൂടെ*.....
(സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)
*ധ്യാനം അരുത്*
*ഉപവാസം അരുത്*
*എന്താണ് സനാതന ധർമ്മം*
*എന്താണ് സ്വച്ഛന്തത*
*വിദ്യക്കെ അധികാരി*
*ഇതിന് ധാരകത്ത്വം വേണ്ടത്രയില്ല. കാരണം മനസിന്റെ തലങ്ങളിൽ അത് വിജയകരമല്ല. ധൃതി ധാരണയോ: ധരിക്കുന്നതുകൊണ്ട് ,,,ധാരണ എന്ന് പറയുന്നു. ആ പ്രക്രിയകൊണ്ടാണ് മനസിനെ നിയന്ത്രിച്ചെടുക്കുന്നത്. അത് കഴിഞ്ഞാലാണ് ബുദ്ധി.ഇവിടം വരെ യഥാർത്ഥത്തിൽ ധ്യാനിക്കരുത്. ഇന്ന് എല്ലാ ആചാര്യന്മാരും ധ്യാനയോഗവുമായിട്ടാ ഇറങ്ങിയിരിക്കുന്നത്. ധ്യാനിച്ചാൽ നിങ്ങളുടെ ഓജസ് ക്ഷയിക്കും . ഓജസ് ക്ഷയിക്കുകയല്ലാതെ ഒരു നേട്ടവും കിട്ടില്ല. ഓജ ക്ഷീയേത, ക്രോധക്ഷുത്ത് ധ്യാനമോഹരമാദിഭി: വാക്ഭടൻ. ധ്യാനം ശോകം ശ്രമം ഇവയെല്ലാം ഓജസിനെ ക്ഷയിപ്പിക്കും . ഓജക്ഷീയേത ക്രോധക്ഷുത്ത് ധ്യാനശോകശ്രമ ആദിഭി: , ക്രോധം,,, വിശപ്പ്..... ഉപവാസം അരുത്. നല്ല പരിശീലനം കഴിഞ്ഞ് ദഹനേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ ആയിട്ടുമാത്രമേ ഉപവസിക്കാവു. അല്ലാതെ ഉപവസിച്ചാൽ കുടലിന്റെ ഭിത്തികളെ അത് തിന്നാൻ തുടങ്ങും. അതുകൊണ്ടാണ് 90 ശതമാനം ആദ്ധ്യാത്മിക സാധനകൾ ചെയ്യുന്ന ആധുനികരും കുടല് ശസ്ത്രക്രിയയ്ക്ക് വിധേമാക്കിയവരാണ്.*
*അതുകൊണ്ട് അതിന് ഇടയാകരുത്. ക്രോധം ,ക്ഷുത്ത്, ധ്യാനം, ശോകം, ശ്രമം,, കണ്ടമാനം പണിയെടുക്കൽ,, ഇതിനൊക്കെ ഈ പ്രശ്നമുണ്ട്. അതുകൊണ്ട് ഇതെല്ലാം ക്രമമായിരിക്കണം. അങ്ങനെ വന്നിട്ട് ബുദ്ധിയെ നിയന്ത്രിക്കുന്നതിനാണ് ധ്യാനിക്കുന്നത്. മനസിനെ നിർവിഷയമാക്കുന്നതിന്. ഇതും കഴിഞ്ഞാലാണ് സൂക്ഷ്മമായ ചിന്തനകർത്തുവായ ചിത്തം. അതിനുള്ളതാണ് സമാധിയോഗങ്ങൾ. ഇവിടെ എത്തുമ്പോൾ ആത്മസംയമയോഗത്തിന്റെ പടവുകളായി ആത്മസംയമനമായി , ആത്മസംയമനം ലഭിച്ചാൽ അവൻ പൂർണ്ണമനുഷ്യനായി.*
*ഇങ്ങനെ മനുഷ്യനെ പരിശീലിപ്പിച്ചെടുക്കുന്നതാണ് സനാതനധർമ്മം. അത് ആര് പരിശീലിച്ചാലും അത് സനാതനധർമ്മമാണ്. അതിന് നിങ്ങൾ എവിടെ ജനിച്ചു എന്നുള്ളതോ ഇതൊന്നും പ്രത്യേകതയല്ല. ഇതിനോട് അധമ്യമായ ബഹുമാനമുണ്ടാകണം പഠിക്കുമ്പോൾ. ബഹുമാനമില്ലാത്തതൊന്ന് പഠിക്കാനാവില്ല. ചില ആളുകൾക്ക് ജന്മനാ ആദരവ് ഉണ്ടാകും. വിദ്യയോട് ആദരവുണ്ടാവുക.*
*ശ്രുതി അനുസരിച്ച്,,, വേദമനുസരിച്ച് വിദ്യ,,, വിദ്യാ ബ്രാഹ്മണമാജഗാമ ,ശേവുദിഷ്ടേഷ്മി രക്ഷമാം, അസൂയകായമാംമാധാ തഥാവീര്യവർത്തമാ. വിദ്യതന്നെ ദേവതയുടെ രൂപം കൈകൊണ്ട് ബ്രാഹ്മണന്റെ സവിധത്തിലെത്തി ആചാര്യനായ അവനോട് പറഞ്ഞു: ഞാൻ അങ്ങയുടെ നിധിയാണ് . എന്നെ വീര്യവത്താക്കുന്നവന് മാത്രമേ കൊടുക്കാവൂ. അസൂയ ഉള്ളവന് കൊടുക്കരുത്. എന്ന് ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. ഇത് സ്മൃതിയിലും കാണാം,,, വിദ്യാം ബ്രാഹ്മണമേത്യാ: ഒരു അല്പം ഭേദമേയൊള്ളു. അതുകൊണ്ട് വിദ്യ നന്നായി വിളങ്ങുന്നത് വിദ്യയെ ബഹുമാനിക്കുന്നവർക്കാണ്. ബഹുമാനപുരസരം മാത്രമേ വിദ്യയേ കൈകാര്യം ചെയ്യാവൂ. അങ്ങനെ പഠിക്കുന്ന ആർക്കും സനാതനധർമ്മം പഠിക്കാം.*
*പക്ഷേ കർമ്മങ്ങൾ വാസനയ്ക്ക് അനുഗുണമായി തന്നെയായിരിക്കണം ചെയ്യുന്നത്." സ്വോ സു വാസനാ"" അതിന് സ്വധർമ്മം എന്ന് പറയും. അത് ബീജത്തിൽ കിടക്കുന്നതാണ്. 'ഇന്ദ്രിയജനിത അനുഭവ ഉല്പ്പന്ന വാസനാനുബുദ്ധ കാരണശരീരം.' അതാണ് കർമ്മമായി പ്രകടമാകുന്നത്. എല്ലാ കർമ്മവും അവിചാരിതവും യാതൃച്ഛികവുമാണ് . യാതൃച്ഛികമെന്ന പദത്തിന് സ്വച്ഛന്ദമെന്നതിനോടാണ് അടുപ്പം കൂടുതൽ. ഇംഗ്ലീഷിൽ spontanious എന്ന് പറയാമെന്ന് തോന്നുന്നു. ആധുനിക മനുഷ്യൻ വളരെ ആലോചിച്ച് ബുദ്ധിയിലാണ് കർമ്മത്തെ ചെയ്യാനൊരുങ്ങുന്നത്. അതുകൊണ്ടാണ് നിങ്ങൾക്ക് തൊഴില് കൂടുന്നത്*.
*അവൻ ചെയ്ത,,, ബുദ്ധി കൊണ്ട് ചെയ്ത കർമ്മങ്ങളെയാണ് നിങ്ങൾ കോടതിയിൽ അയക്കാൻ ശ്രമിക്കുന്നത്. സ്വച്ഛന്തമായ ഒരു കർമ്മത്തിൽ നിന്നും പാപം ഉണ്ടാകില്ല. സ്വച്ഛന്തമായ കർമ്മങ്ങൾക്ക് തെറ്റ് വരില്ല. അത് പ്രകൃതിക്ക് അനുഗുണമാണ്. ഒരു മനുഷ്യൻ സ്വച്ഛന്തമായി ,,,കർമ്മം സ്വഭാവേന ചെയ്യാൻ കഴിവുള്ളവനായി തീരുക എന്നുള്ളതാണ് ശാസ്ത്രപഠനം കൊണ്ട് ഉണ്ടാകേണ്ടത്. പക്ഷേ പലപ്പോഴും ശാസ്ത്രപഠനം ബുദ്ധിയെ പ്രചോദിപ്പിച്ച് യുക്തിപൂർവ്വം, ബുദ്ധിപൂർവ്വം ചെയ്യാനൊരുങ്ങുകയാണ്*.
*കുടുംബങ്ങളൊക്കെ,,, ഭാര്യയും ഭർത്താവും വിദ്യാഭ്യാസം നേടിയാൽ പിന്നെ സംഭാഷണം വരെ യുക്തിപൂർവ്വമാണ്. ഒരു നിലാവ് ആസ്വദിക്കാൻ പറ്റില്ല, ഒരു കവിത വരില്ല, ജീവിതത്തിൽ ഒരു തമാശയില്ല, . സ്വച്ഛന്ദത വരുമ്പോൾ ഹ്യൂമറസായി തീരും. മറ്റുള്ളവരെ ചിരിപ്പിക്കുന്ന രംഗങ്ങളിലെ കലാകാരന്മാരുടെ ഹ്യൂമറുകൾ വരെ വളരെ പരിശീലനത്തിന് ശേഷം റിഹേഴ്സൽ കഴിഞ്ഞ് വരുന്നതാണ്. അത് അവർക്ക് ആസ്വദിക്കാൻ ആവില്ല. ,,,, നിങ്ങൾക്ക് പറഞ്ഞത് മനസിലായോ എന്നറിയില്ല*.....
*ചിലർക്കാകട്ടെ സ്വച്ഛന്തമായി വരും. എൽ ആൻഡ് റ്റിയുടെ ചാർജിലിരുന്ന വെൽമാർഷെൽ ,,, ഈ പേര് നിങ്ങൾ ഓർക്കുന്നുണ്ടാകും,,, മനക്ഷൻ,, ചാർജ് വിടാൻ പോകുകയാണ്. അദ്ദേഹത്തിന് ശേഷം വരുന്നത് സംനായക്,,, തന്റെ ഫെയർവെൽ സ്പീച്ചില് അദ്ദേഹം എഴുന്നേറ്റ് നിന്ന് പറഞ്ഞത് ......This is the first time in the history of the world a field Marshal is replaced by a mere Naik.അത് സ്വച്ഛന്തമായി വരുന്നതാ. അതുകൊണ്ട് ആ ഇരുന്നവർക്കെല്ലാം ആസ്വദിക്കാനാകും. അദ്ദേഹത്തിനും ആസ്വദിക്കാനാകും. കേൾക്കുന്ന ആളിനും ആസ്വദിക്കാനാകും. തന്നെ കളിയാക്കിയതാണെന്ന തോന്നൽ വരില്ല.,,,,, മനസിലായോ എന്നറിയില്ല,,,, അവിടെ ഈഗോ വരില്ല. യുക്തിപൂർവ്വമല്ല പറഞ്ഞത്. അത് സ്വച്ഛന്തമാ വരുന്നത്.*
*ഒരു സ്റ്റേജ്,,,, മഹാനായ , ജ്ഞാനിയായ, തത്വചിന്തകനായ ഭാരതീയവും പാശ്ചാത്യവുമായ ഭാഷകളിലും തത്ത്വചിന്തകളിലും പരിനിഷ്ണാതനായ , യുറോപ്പിലെ നൂറു കണക്കിന് യുണിവേൾസിറ്റികളിൽ പ്രൊഫസറായ നിത്യചൈതന്യയതി, അതേ വേദിയില് വി.കെ. എൻ. വി.കെ.എൻ എഴുന്നേറ്റ് പ്രസംഗിച്ചു,,, ഒരു പർട്ടിക്കുലർ സ്റ്റേജിൽ വന്നപ്പോൾ പറഞ്ഞു:: അതാണ് ഈ ചതി,,, നിത്യ ചൈതന്യ ചതി,,, ആദ്യം ചിരിച്ചത് യതിയാണ്. ,,, നിങ്ങൾക്ക് മനസിലാകുമോ എന്ന് അറിയില്ല,,,, അത്ര ലാളിത്യം, ശിശു സഹജമായ ലാളിത്യത്തിലേക്ക് മനുഷ്യൻ വരുകയും, ശൈശവസഹജമായി കാര്യങ്ങളെ ചെയ്യാൻ കഴിയുകയും, സ്വച്ഛന്തമാവുകയും ചെയ്യുക.!*
*നിങ്ങളുടെ തൊഴിലിന് ഏറ്റവും അനിവാര്യമായൊരു സാധനമാണ് ആ അവസ്ഥ.ഹ്യൂമർ അതിന്റെ പരിപൂർണതയിലറിയുമെങ്കില് ,,, നിങ്ങൾ തോറ്റുപോയാലും നിങ്ങളുടെ കക്ഷിക്ക് വലിയ വേദനയുണ്ടാവില്ല. കാരണം മുടക്കിയ കാശിനൊള്ളത് ചിരിച്ചല്ലോ എന്ന സമാധാനത്തോടെയെങ്കിലും അവൻ വീട്ടിൽ പോകും. കാരണം ജീവിതത്തിൽ അത്യപൂർവമായി കിട്ടുന്നതാണ് ഉള്ളിൽ നിന്ന് സന്തോഷിക്കാൻ പറ്റുന്നത്*.
*ആ ഒരു അവസ്ഥയിലേക്ക് മാനവനെ എത്തിക്കുന്നതിനുള്ള അന്തരംഗസാധനയോടു കൂടിയതാണ് ഭാരതീയ വിദ്യകൾ. ഇത് എങ്ങനെ പഠിക്കും? ആഗ്രഹിച്ചാൽ പഠിക്കാൻ പറ്റുമെന്നാണ് അതിന് ഉത്തരം! ഇതിന് ജിജ്ഞാസ മാത്രമാണ് വഴി! ജിജ്ഞാസ ഇല്ലാതെ ഇത് പഠിക്കാൻ ഇറങ്ങി തിരിച്ചാൽ......ഒന്ന് പഠിക്കാൻ പറ്റില്ല,, രണ്ട് അറിയാവുന്നവരുടെ അടുത്ത് ചെന്ന് പറ്റുകേലാ... പിന്നെ കുറ്റം പറഞ്ഞ് നടക്കേണ്ടി വരും. അറിയാവുന്നവർ ഒട്ടേറെയുണ്ട്. പക്ഷേ അവരൊന്നും അറിയപ്പെടുന്നവരായിരിക്കില്ല. അറിയപ്പെടുന്നവരുടെ അടുക്കൽ ചെന്നുപെട്ടാൽ നിങ്ങളുടെ വീട്ടിലുള്ള സാധനങ്ങളൊക്കെ മാത്രമേ കിട്ടുകയുള്ളൂ. സെക്സും സ്റ്റണ്ടും ബഹളമൊക്കെ തന്നെയാണ് അവിടെ കിട്ടുക. അതൊന്നും മാറ്റം വരില്ല. കുറേ കഴിയുമ്പോൾ നിങ്ങളും അതിൽപ്പെട്ടതായതുകൊണ്ട് അതിന്റെ കൂടെ ഓടുക മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ.അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല*.
*അത് അതിന്റെ തെറ്റല്ല! നിങ്ങളുടെ തെറ്റല്ല! ജിജ്ഞാസയുടെ കുറവാണ്!! അതിനെയൊക്കെ കുറ്റം പറഞ്ഞാൽ കുറേ കഴിയുമ്പോൾ നിങ്ങൾ അതായിത്തീരും.. സ്വീകരിച്ചാൽ നിങ്ങൾ ഇപ്പോഴെ അതാണ്. അതുകൊണ്ട് ഇത് രണ്ടും അതിന് പര്യാപ്തമല്ല*.
*സ്വച്ഛന്ദത ആഗ്രഹിക്കുക ! ജിജ്ഞാസയുണ്ടാവുക ! എളുപ്പത്തിൽ പഠിക്കാം! ഒറ്റ വാക്കിൽ പറഞ്ഞാൽ. ഇത്രയുമാണ് എനിക്ക് കോറായി പറയാനുള്ളത്.*
No comments:
Post a Comment