Monday, April 29, 2019

നിർമ്മാല്യ പുണ്യദർശനം.   

 ക്ഷേത്രം തുറന്നു ഭഗവാൻറെ മൂർത്തി കാണുന്നതിനെ യാണ് നിർമ്മാല്യം എന്നു പറയുന്നത്. തലേദിവസത്തെ ഭഗവാൻറെ അലങ്കാരം പിറ്റേന്ന് പുലർച്ചെ നടതുറക്കുമ്പോൾ ദർശിക്കുന്നത് മഹാപുണ്യമാണ്. ഇതിന് കാരണം രാത്രി അത്താഴപ്പൂജ കഴിഞ്ഞ് മേൽശാന്തി നട അടച്ചു കഴിഞ്ഞാൽ. പിന്നെ ഋഷിവര്യന്മാരും ദേവന്മാരും വന്നു ഭഗവാന് പൂജകൾ അർപ്പിക്കുന്നു. ഇങ്ങനെയുള്ള ദേവന്മാരുടെ പൂജ ഭഗവാൻറെ ശക്തി വർദ്ധിപ്പിക്കുന്നു, ആ ചൈതന്യം നേടാൻ വേണ്ടിയാണ് നിർമ്മാല്യദർശനം നടത്താൻ നിരവധി ആളുകൾ തയ്യാറാക്കുന്നത്.. പൂജാരി സ്നാന കർമ്മികൾ ചെയ്ത തീർത്ഥം കുംഭം, ദീപം മുതലായവയുമായി മണിയടിച്ച് ഭഗവാനെ പള്ളി ഉണർത്തി നിർമാല്യ ദർശനം നൽകുന്നു

No comments: