മൗനത്തിന് അസാധാരണ വൈശിഷ്ട്യമുണ്ട്. പ്രപഞ്ചത്തെ മൊത്തമായെടുത്താൽ സമുദ്രതീരത്തെ വെറുമൊരു മണൽതരിമാത്രം വലുപ്പമുള്ള ഈ കൊച്ചു ഭൂമിയെ അടിസ്ഥാനപ്പെടുത്തിയാണ് അല്പമായ മനുഷ്യമനസ്സ് ഈ അനന്തമഹാപ്രപഞ്ചത്തെ അളക്കുന്നതും അതിനനുസരിച്ച് ഈ സംസാരത്തെ വളർത്തിവലുതാക്കുന്നതും.
മനുഷ്യമനസ്സ് വളർത്തിവലുതാക്കിവച്ചിരിക്കുന്ന ഭൂമിയിലെ അല്പമായ ഈ സംസാരത്തെ മാറ്റിനിർത്തിയാൽ ഈ ആനന്തപ്രപഞ്ചം മുഴുവൻ ധ്യാനത്തിലാണ്, ഹൃദയഭാഷയായ മൗനത്തിലാണ്. സകല ജീവജാലങ്ങളും,സസ്യലതാതികളും മണ്ണും ജലവും വായുവും അഗ്നിയും ആകാശവുമൊക്കെ മൗനത്തെ വേണ്ടവണ്ണം അറിഞ്ഞിട്ടുള്ളവരാണ്. ധ്യാനം പരിശീലിച്ച് അല്പമായ ഈ മനസ്സിനെ മൗനത്തിന്റെ അനന്തതയിൽ ലയിപ്പിക്കണം,
അല്പമാത്രമായ മനസ്സിന്റെ ഭാഷയെ കടന്ന് അനന്തഭാഷയായ മൗനത്തിൽ വിലയിക്കണം. പിന്നെ മൗനം മാത്രം.
Sudha Bharath
No comments:
Post a Comment